“‘വാ ചേച്ചീ ഇരിക്ക് …”‘ ആനി എമിലിയെ അടുത്ത് പിടിച്ചിരുത്തി .
“‘ എടാ .. കാര്യങ്ങളൊക്കെ നമ്മള് വിചാരിച്ച പോലെ അത്ര ഈസിയല്ല . “‘
ആനി ഒന്ന് തൊണ്ട നനച്ചു .
എമിലി അവളെ നിസ്സഹായതയോടെ നോക്കി .
“‘ പിള്ളേരോട് എന്തിനാ ആനീ ഇതൊക്കെ പറയുന്നേ . ? അവർക്കെന്നാ ചെയ്യാൻ പറ്റും ?”’
“‘ചേച്ചീ അവരും അറിയട്ടെ . അല്ല അവരും അറിഞ്ഞിരിക്കണം . അന്നാമ്മേ ..കറിയാച്ചാ .. ചേട്ടായിക്ക് നല്ല കടമുണ്ട് . ഈ വീടും പറമ്പും ഒക്കെ ബാങ്കിൽ ആണെന്ന് അറിയാമല്ലോ നിങ്ങൾക്ക് അല്ലെ ?”’
“‘അതറിയാം ആന്റീ …”‘
കറിയാച്ചൻ ആനിയെ നോക്കി .
“‘ഹ്മ്മ് .. എന്റെ ബാങ്കിൽ ഉണ്ടായിരുന്ന പൈസയൊക്കെ എടുത്തു തൊഴിലാലികളുടെ കൂലി മൊത്തം തീർത്തു കൊടുത്തു .ആദ്യം അതല്ലേ കൊടുക്കേണ്ടത് .പിന്നെ കുറേശ്ശെ പൈസ സിമന്റും കമ്പിയും ബാക്കി സാധനങ്ങളും ഒക്കെ വാങ്ങിയ കടെലോക്കെ കൊടുത്തു . ബാക്കി പിന്നെ തരാന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരാഴ്ചക്കുള്ളിൽ കൊടുക്കണം “”
അന്നാമ്മയും എമിലിയും ഏതാണ്ട് കരയുന്ന അവസ്ഥയിലായിരുന്നു . കറിയാച്ചന് വിഷമം ഉണ്ടെങ്കിലും അവനത് ഭാവിച്ചില്ല .
“‘ പിന്നെ ബാങ്കുകാരുടെ ഇന്ററസ്റ്റ് .,…അതും ഒരാഴ്ച സാവകാശം ഉണ്ടെന്ന് കൂട്ടിക്കോ . മൂന്നുപേരുടെ കയ്യീന്ന് പലിശക്കെടുത്തിട്ടുണ്ട് . നാളിതുവരെ നയാ പൈസ അവർക്ക് കൊടുക്കാൻ പറ്റിയിട്ടില്ല ചേട്ടായിക്ക് “‘
”ബില്ല് മാറിക്കിട്ടിയാൽ അത് കൊടുക്കത്തില്ലേ ആന്റീ “‘
അന്നാമ്മ പ്രതീക്ഷയോടെ ആനിയെ നോക്കി .
“‘മോളെ ..അതത്ര എളുപ്പമുള്ള കാര്യമല്ല . ചേട്ടായി ഉള്ളപ്പോൾ തന്നെ കൈക്കൂലിയും അതുമിതുമൊക്കെ പറഞ്ഞു തള്ളി വെച്ചു അവര് . ഇനിയിപ്പോ അവകാശ സർട്ടിഫിക്കറ്റ് കൈവശാവകാശം മരണ സർട്ടിഫിക്കറ്റ് ബാധ്യതാ സർട്ടിഫിക്കറ്റ് എന്നൊക്കെപറഞ്ഞു നൂറു നൂലാമാലകളാ .ഞാനാ ജോൺ സാറിനെ പോയി കണ്ടിരുന്നു . “‘
“‘നീ ..നീയൊറ്റക്കോ ആനീ “‘ എമിലി പെട്ടന്ന് ചാടി ചോദിച്ചു .
“എവിടെയാ ..എവിടെ പോയാ നീ അയാളെ കണ്ടേ ?”
“‘ഓഫീസില് “”
ആനി പറഞ്ഞതും എമിലിയൊന്നാശ്വസിച്ചു .
”അപ്പോപ്പിന്നെ എന്നാ ചെയ്യും ആന്റീ “”
അന്നാമ്മ പ്രതീക്ഷ കൈവെട്ടവളെ പോലെ ആനിയെ നോക്കി .
“‘ നീ ക്യാനഡക്ക് പോണം . ഞാനും ഇവനും ചേച്ചിയും കൂടെ നാളെ രാത്രി ആരും അറിയാതെ ബാംഗ്ലൂർക്ക് പോകും . അല്ലാതെ യാതൊരു നിവൃത്തിയുമില്ല ഞാൻ നോക്കിയിട്ട് ”” ആനി മൂവരെയും മാറി മാറി നോക്കി .
“‘ഇല്ല ..ഞാൻ വരത്തില്ല .. ഡാഡിയെ അടക്കിയമണ്ണ് വിട്ട് ഞാനെങ്ങോട്ടും വരത്തില്ല “”
എമിലി പൊട്ടിക്കരഞ്ഞു
“‘ മമ്മീ ..എന്നതാ ഇത് ..കരയാതെ … നമ്മളെങ്ങോട്ടും പോകുന്നില്ല . അങ്ങനെ പോയാലും കാര്യമില്ലലോ . ബാംഗ്ലൂരും ആളുകൾ അന്വേഷിച്ചു വരും . ആദ്യം ബില്ല് മാറുന്ന കാര്യം നോക്കാം ആന്റീ …”” കറിയാച്ചൻ എണീറ്റ് എമിലിയുടെ അടുത്തുവന്നിരുന്നാശ്വസിപ്പിച്ചു .
“‘ആന്റീ … കഴിക്കാൻ എടുക്ക് .അന്നാമ്മേ ..നീയും ചെല്ല് അടുക്കളയിലേക്ക് …”‘
കറിയാച്ചൻ പറഞ്ഞപ്പോൾ അന്നാമ്മ അടുക്കളയിലേക്ക് നടന്നു .
“‘ അത് നോക്കുന്നുണ്ടെടാ കറിയാച്ചാ ..ആ ജോൺ സാറിനു തിരക്കായിരുന്നു ഞാൻ ചെന്നപ്പോ . നാളെ അയാളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് . അയാളെന്താ പറയുന്നെന്ന് നോക്കാം . തത്കാലം ബില്ല് മാറിക്കിട്ടുന്ന വരെയൊന്ന് മാറി നിക്കാമെന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ ”’
ആനി പറഞ്ഞപ്പോൾ എമിലി എന്തോ പറയാനായി വാ പൊളിച്ചെങ്കിലും മകന്റെ സാന്നിധ്യം കൊണ്ട് മിണ്ടിയില്ല
…………………………..
കണാരൻ വരുമ്പോൾ ജോൺ ടൈംസ് ഓഫ് ഇന്ത്യയുടെ പേജുകളിലായിരുന്നു.
“അവിടെ നിക്കെടോ!”‘
സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയ കണാരനെ അയാൾ വിലക്കി.കണാരനാകട്ടെ ഒന്നും മനസ്സിലാകാതെ ജോണിനെ നോക്കി.
“അല്ല,ജോൺ സാറേ ഞാനൊരു കാര്യം പറയാൻ…”
“എന്നാകാര്യവാ?”
ജോൺ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“താൻ എന്നാ കാര്യം പളയാനാ രാവിലെ തന്നെ എഴുന്നള്ളീത്..?”
“എന്നാ ജോൺ സാറേ,രാവിലെ തന്നെ ഇത്ര കലിപ്പ്..എന്നാ പറ്റി?”
