താളം തെറ്റിയ താരാട്ട് – 1അടിപൊളി 

“‘ മണ്ടത്തരം ആണല്ലോടീ പെണ്ണെ നമ്മള് കാണിച്ചേ …”‘

“‘എന്നതാ …എന്നാ പറ്റി ?””

കട്ടൻ കാപ്പിയൂതിക്കുടിക്കുന്ന തോമാച്ചന്റെ ഷർട്ട് ഊരിക്കൊണ്ട് എമിലി അയാളെ നോക്കി .

“‘ ജോൺ സാറിനെ കണ്ടാരുന്നു . അയാള് പിന്നേം വിഹിതം കൂട്ടി . പോരാത്തേന് കോലടിയും . മന്ത്രിയെ കാണാൻ പോണേൽ രൂപ പതിനഞ്ചു ലക്ഷം മുൻപേറ് കൊടുക്കണൊന്നാ പുള്ളി പറയുന്നെ . ബില്ല് പാസായാൽ പിന്നേം പതിനഞ്ച് കൂടി “‘

“‘എന്റെ മാതാവേ .. ഇതെന്നാ അന്യായമാ . ജോൺ സാറിനും കൊടുക്കണ്ടേ അത്പോലെ തന്നെ “‘

“” പിന്നെ വേണ്ടേ ..അയാള് ഇരുപതാ പറഞ്ഞേക്കുന്നെ .
ഇന്നലെ പോയിട്ട് ഒരു മിനുട്ട് മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ . എന്തോ മീറ്റിങ്ങുണ്ട് പോലും .നാളെ വീട്ടിൽ പോയൊന്ന് കാണണം . ഇരുപത് കൊടുത്താലും കാര്യം നടക്കുവാണേൽ . മന്ത്രിയെ കാണാൻ പോയാൽ അയാൾക്കും കൊടുക്കേണ്ടി വരും . ഇതാവുമ്പോ ജോൺ സാറിൽ നിൽക്കും ”

“‘എങ്കിലതങ്ങു നേരത്തെ കൊടുത്താൽ പോരായിരുന്നോ ?”

“‘അതെങ്ങനാ കെട്ടുതാലി വരെ പണയത്തിലല്ലേ . പതിനഞ്ചു ചോദിച്ചയാൾ ഇരുപതുമാക്കി . ഇതെല്ലാം കൊടുത്തുകഴിഞ്ഞു ബില്ല് മാറിക്കിട്ടിയാലും വീട് പണയത്തീണ്ണെടുക്കാൻ പറ്റുമോന്ന് തോന്നുന്നില്ല “”

“‘ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ..എന്ത് കാര്യത്തിനാ പാലം പണിയെടുക്കാൻ പോയെ ?”

“‘ഞാനാവശ്യപ്പെട്ടിട്ടാണോ പെണ്ണെ . എല്ലാരും കൂടെ നിർബന്ധിച്ചിട്ടല്ലേ . നീയും അന്ന് എന്നതാ പറഞ്ഞെ . നല്ലകാര്യമാണെന്നല്ലേ . എന്നിട്ട് നീയും എന്നെ കുറ്റപ്പെടുത്തുവാണോ ഇപ്പൊ ”

“‘ ആ പോട്ടെ ..വരാനുള്ളത് വഴീൽ തങ്ങില്ല . വീടും പറമ്പും സ്വർണൊമൊക്കെ പിന്നേം ഉണ്ടാക്കാം . ഓരോന്നാലോചിച്ചാരോഗ്യം കളയണ്ട . ഞാനിച്ചിരി കഞ്ഞിയെടുക്കാം . ”’

”എനിക്കൊന്നും വേണ്ട പെണ്ണെ ..നീ വല്ലോം കഴിച്ചോ ?”

“‘നമുക്കൊന്നിച്ചു കഴിക്കാം ..ഒന്നും കഴിക്കാതെ കിടക്കണ്ട “‘

“‘ ഗ്യാസിന്റെയാ പെണ്ണെ . വൈകിട്ട് ആഹാരം വേണ്ട . രാവിലത്തേക്ക് ശെരിയാകും .നീ വല്ലോം കഴിച്ചിട്ട് വാ “”

“‘ഹമ് “” എമിലി ഗ്ലാസും വാങ്ങി മുറിക്ക് പുറത്തിറങ്ങി .

“‘ ഇച്ചിരി കഞ്ഞിവെള്ളമാ . ഇതങ്ങു കുടിക്ക് “””

“‘ പിള്ളേര് വിളിച്ചോടി ?”’

“‘ ഹമ് .. അന്നാമ്മ വിളിച്ചാരുന്നു . അവൾക്ക് കുഴപ്പമൊന്നുമില്ല . കറിയാപ്പി അടുത്താഴ്ച വരൂന്ന ഇന്നലെ വിളിച്ചപ്പോ പറഞ്ഞാരുന്നു . ഡാഡി വിളിച്ചിട്ട് കുറച്ചുദിവസമായിന്ന് അവൻ പറഞ്ഞു . ”’

“‘ പിള്ളേരെ വിളിക്കാൻ പോലും പറ്റിയില്ല . പുറത്തിറങ്ങിയാൽ കടക്കാരുടെ ബഹളമാ . ഞാനെന്തു ചെയ്യാനാ . പെണ്ണെ .. അവരോട് പറയണം കാര്യങ്ങളൊക്കെ . ഡാഡി ഒന്നും മനഃപൂർവ്വമല്ലെന്ന് പറയണം .നീ അവരുടെ കാര്യങ്ങളൊക്കെ നോക്കണം . അന്നാമ്മ ..അവളെ ആരുടേലും കൈപിടിച്ചു കൊടുത്തിട്ട് കണ്ണടച്ചാൽ മതിയാരുന്നു “‘

“‘ ഇതെന്നതാ ഈ പറയുന്നേ . ആവശ്യമില്ലാത്തതോന്നും ചിന്തിക്കേണ്ട “‘

“‘എന്തോ ..വല്ലാത്തൊരു പേടി തോന്നുന്നു പെണ്ണെ … നീയിങ്ങു ചേർന്ന് കിടക്ക് “‘

കഞ്ഞിവെള്ളത്തിന്റെ ഗ്ലാസ് വാങ്ങി ബെഡിന്റെ സൈഡ് ടേബിളിൽ വെച്ചിട്ട് എമിലി അയാളുടെ നെഞ്ചിൽ മെല്ലെ തഴുകിക്കൊണ്ട് ചേർന്ന് കിടന്നു
“” വയ്യാതെ ഇന്നിനിയെങ്ങോട്ടും പോകണ്ട “”

“‘ അത് പറഞ്ഞാൽ പറ്റില്ല പെണ്ണെ . പൈസ എന്തോരം ഉണ്ടാകണം . ജോൺസാറിനെ ഒന്ന് കണ്ടിട്ടിട്ട് വരാം ‘ ഹോസ്പിറ്റലിൽ പോയി ഗ്യാസിനുള്ള മരുന്നും വല്ലോം വാങ്ങണം . നീയാ രമേശന്റെ ഓട്ടോ വിളിച്ചേ “”

”ആ ..വിളിക്കാം . ഇഡ്ഡ്ലി എടുക്കാം ഞാൻ . അവിടെയിരുന്നോ ?”’

എമിലി പറഞ്ഞിട്ട് ഫോണെടുത്തു രമേശനെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി .
“”ഇതെന്നാ ഇങ്ങനെ വിയർക്കുന്നെ , ഫാനിട്ടിട്ടും “‘

തോമാച്ചനെ നെറ്റിയിലും ഒക്കെ വിയർത്തൊഴുകുന്ന കണ്ട എമിലി ഫാൻ ഫുൾസ്പീഡിലിട്ടു .

“‘ എന്നതാണന്നറിയത്തില്ല പെണ്ണെ …ഒരു പരവേശം പോലെ “‘

“‘എന്നാൽ ഇഡ്ഡ്ലി കഴിച്ചിട്ട് കിടന്നോ . നാളെയെങ്ങാനും പോകാം .വൈകുന്നേരം എങ്ങാനും ഹോസ്പിറ്റലിൽ പോകാം “‘

“”ഹേ…അത് പറ്റുവേല പെണ്ണെ . ജോൺസാറിനെ കാണണം . ആ മെമ്പർ കണാരനോട് പറഞ്ഞു പൈസ അറേഞ്ച് ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട് . പലിശയിച്ചിരി കൂടുതലാ . എന്നാലും അത് വാങ്ങി ജോൺസാറിന് കൊടുത്താൽ ആരുടേം കാലുപിടിക്കാതെ ചിലപ്പോ ബില്ലിൽ ഒപ്പിട്ടു കിട്ടും .. ഓട്ടോയല്ലേ വന്നേ “”‘

“‘എന്നാൽ ഞാനൂടെ വരാം .. പെട്ടന്ന് ഒരുങ്ങാം .വരുന്ന വഴി ഹോസ്പിറ്റലിലും കയറാം “‘

എമിലി പറഞ്ഞിട്ട് പെട്ടന്ന് മുറിയിലേക്ക് പോയി .

“‘ രമേശാ ..ആദ്യം മെമ്പർ കണാരന്റെ വീട്ടിലേക്ക് പോണം . പിന്നെ ടൗണിൽ ജോൺസാറിന്റെ വീട്ടിൽ നിനക്ക് തിരക്കുണ്ടോ ?”’

“‘ഇല്ല തോമാച്ചായ . എന്നാ താമസിച്ചാലും രാത്രി നിങ്ങളെയിവിടെ വിട്ടിട്ടേ എന്തുമുള്ളൂ “‘

രമേശൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു .

“‘ തോമാച്ചായ …ബോർഡുകാര് .കേസാക്കിയിട്ടുണ്ട് കേട്ടോ . ബോർഡിൽ പൈസ അടക്കേണ്ടി വരും . ഉച്ചകഴിഞ്ഞു വണ്ടി സലാമിന്റെ വർക്ഷോപ്പിൽ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട് .ചേച്ചിയെ … ദേ കിടക്കുന്നതാ ജീപ്പ് . “”

ജീപ്പ് ഇടിച്ചിടത്തൊന്ന് സ്ലോ ചെയ്തിട്ട് രമേശൻ വീണ്ടും ഓട്ടോ മുന്നോട്ട് നീക്കി .

“‘ ആരിത് ? എമിലിയോ …എമിലി വന്നത് നന്നായി . ഞാൻ എമിലിയെക്കൂടെ കൊണ്ട് വരൻ പറയാനായി ഫോൺ വിളിച്ചതാ . കിട്ടിയില്ലാരുന്നു “‘

ഓട്ടോയിലേക്ക് കയറാനായി വന്ന കണാരൻ എമിലിയെ കണ്ടതും വിശാലമായി ചിരിച്ചു .

“‘എന്നതാ മെമ്പറെ കാര്യം ?”’
തോമാച്ചൻ നീങ്ങിയിരുന്നിട്ട് ചോദിച്ചു .

“‘അതോ .. അയാൾക്ക് ആധാരമാ വേണ്ടത് . വീടും പറമ്പുമൊക്കെ പണയത്തിലല്ലേ . അപ്പോപ്പിന്നെ അത് പറ്റത്തില്ലല്ലോ .അപ്പൊ അഞ്ഞൂറ് രൂപേടെ മുദ്രപേപ്പറിൽ രണ്ടു പേരും ഒപ്പിട്ട് കൊടുക്കണം .അപ്പൊ എമിലി ഇല്ലാതെ പറ്റില്ലല്ലോ . “”

“‘എന്നതാണേൽ ചെയ്യാം ..അല്ലാതെ പറ്റില്ലല്ലോ “‘

തോമാച്ചൻ പറഞ്ഞപ്പോൾ എമിലി അയാളുടെ വിരലിൽ മുറുകെ പിടിച്ചു .

“‘ഞാനയാൾ ഉണ്ടോന്ന് നോക്കട്ടെ . നിങ്ങളിവിടെയിരുന്നോ “‘

ടൗണിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിൽ ഓട്ടോ നിർത്തിയപ്പോൽ കണാരൻ പറഞ്ഞിട്ട് അതിനുള്ളിലേക്ക് കയറി .

“‘വാ .. സാറ് വിളിക്കുന്നു “‘

മെമ്പർ തിരിച്ചിറങ്ങി പറഞ്ഞപ്പോൾ തോമാച്ചനും എമിലിയും കൂടെ അകത്തേക്ക് കയറി .

“” കണാരൻ പറഞ്ഞോണ്ട് മാത്രമാ . അല്ലെങ്കിൽ ആധാരം ഇല്ലാതെ ഞാൻ പൈസ തരത്തില്ല .പലിശ കറക്ടായിരിക്കണം കേട്ടോ . കണാരൻ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ “‘

“‘ ഉണ്ട് സാറെ ..ബില്ല് മാറുന്നത് വരെ മതി . കൂടിയാൽ മൂന്ന് മാസം “‘

തോമാച്ചൻ പറഞ്ഞപ്പോൾ സ്വർണ കണ്ണട വെച്ച ആ മനുഷ്യൻ കണ്ണടക്കിടയിലൂടെ എമിലിയെ അംഗപ്രത്യഗം നോക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *