“‘വേണ്ട .. വേണ്ട .. ഒന്ന് കിടന്നാൽ മതി . എമിലി .. ഇച്ചിരി ചൂടുവെള്ളം താ . ജാതിക്കാ ഉണ്ടേൽ ഇച്ചിരിയെടുത്തൊ?””
തലയിൽ നിന്ന് തോർത്തെടുത്ത് തോമാച്ചന്റെ ഷർട്ടിന്റെ ബട്ടണുകൾ ഊരി നെഞ്ചും കക്ഷവുമൊക്കെ തുടക്കുകയായിരുന്ന എമിലിയുടെ ശരീരത്തിലായിരുന്നു കൊണ്ടുവന്നവരുടെ കണ്ണുകൾ .
“‘എന്നാൽ പിന്നെ നിങ്ങള് വിട്ടോ ജോർജ്ജേ . .ഞാനൊന്ന് കിടക്കട്ടെ “‘
“‘വണ്ടി ..”‘
“‘ ബോർഡുകാര് വന്നു നോക്കാതെ വണ്ടി മാറ്റാൻ പറ്റാത്തില്ലല്ലോ . അതവിടെ കിടക്കട്ടെ . നാളെ രാവിലെ ഞാനെടുത്തോളാം “”
തോമാച്ചൻ അകത്തെക്ക് നടന്നപ്പോൾ കൊണ്ടുവന്നവരും പിരിഞ്ഞു .
“‘അയ്യോ ..തന്നെ എന്തിനാ നടന്നു പോന്നെ ?””
ചൂട് കട്ടൻകാപ്പിയും ജാതിക്ക പൊടിച്ചതും കൂടി കൊണ്ട് വന്ന എമിലി വേച്ചു വെച്ച് മുറിയിലേക്ക് നടക്കുന്ന തോമാച്ചനെ താങ്ങി .
“‘ ഹോസ്പിറ്റലിൽ പോയാലോ , ഇതുവരെയിങ്ങനെ ഉണ്ടായിട്ടില്ലല്ലോ “‘
“‘ ഓ വേണ്ടടി … ഇച്ചിരി കിടന്നാൽ മാറിക്കോളും . ”
ഷർട്ടിന്റെ ബട്ടണുകൾ മാത്രമൂരി തോമാച്ചൻ കട്ടിലിൽ തലയിണ വെച്ച് ചാരിക്കിടന്നു .
“‘ മണ്ടത്തരം ആണല്ലോടീ പെണ്ണെ നമ്മള് കാണിച്ചേ …”‘
“‘എന്നതാ …എന്നാ പറ്റി ?””
കട്ടൻ കാപ്പിയൂതിക്കുടിക്കുന്ന തോമാച്ചന്റെ ഷർട്ട് ഊരിക്കൊണ്ട് എമിലി അയാളെ നോക്കി .
“‘ ജോൺ സാറിനെ കണ്ടാരുന്നു . അയാള് പിന്നേം വിഹിതം കൂട്ടി . പോരാത്തേന് കോലടിയും . മന്ത്രിയെ കാണാൻ പോണേൽ രൂപ പതിനഞ്ചു ലക്ഷം മുൻപേറ് കൊടുക്കണൊന്നാ പുള്ളി പറയുന്നെ . ബില്ല് പാസായാൽ പിന്നേം പതിനഞ്ച് കൂടി “‘
“‘എന്റെ മാതാവേ .. ഇതെന്നാ അന്യായമാ . ജോൺ സാറിനും കൊടുക്കണ്ടേ അത്പോലെ തന്നെ “‘
“” പിന്നെ വേണ്ടേ ..അയാള് ഇരുപതാ പറഞ്ഞേക്കുന്നെ .
ഇന്നലെ പോയിട്ട് ഒരു മിനുട്ട് മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ . എന്തോ മീറ്റിങ്ങുണ്ട് പോലും .നാളെ വീട്ടിൽ പോയൊന്ന് കാണണം . ഇരുപത് കൊടുത്താലും കാര്യം നടക്കുവാണേൽ . മന്ത്രിയെ കാണാൻ പോയാൽ അയാൾക്കും കൊടുക്കേണ്ടി വരും . ഇതാവുമ്പോ ജോൺ സാറിൽ നിൽക്കും ”
“‘എങ്കിലതങ്ങു നേരത്തെ കൊടുത്താൽ പോരായിരുന്നോ ?”
“‘അതെങ്ങനാ കെട്ടുതാലി വരെ പണയത്തിലല്ലേ . പതിനഞ്ചു ചോദിച്ചയാൾ ഇരുപതുമാക്കി . ഇതെല്ലാം കൊടുത്തുകഴിഞ്ഞു ബില്ല് മാറിക്കിട്ടിയാലും വീട് പണയത്തീണ്ണെടുക്കാൻ പറ്റുമോന്ന് തോന്നുന്നില്ല “”
“‘ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ..എന്ത് കാര്യത്തിനാ പാലം പണിയെടുക്കാൻ പോയെ ?”
“‘ഞാനാവശ്യപ്പെട്ടിട്ടാണോ പെണ്ണെ . എല്ലാരും കൂടെ നിർബന്ധിച്ചിട്ടല്ലേ . നീയും അന്ന് എന്നതാ പറഞ്ഞെ . നല്ലകാര്യമാണെന്നല്ലേ . എന്നിട്ട് നീയും എന്നെ കുറ്റപ്പെടുത്തുവാണോ ഇപ്പൊ ”
“‘ ആ പോട്ടെ ..വരാനുള്ളത് വഴീൽ തങ്ങില്ല . വീടും പറമ്പും സ്വർണൊമൊക്കെ പിന്നേം ഉണ്ടാക്കാം . ഓരോന്നാലോചിച്ചാരോഗ്യം കളയണ്ട . ഞാനിച്ചിരി കഞ്ഞിയെടുക്കാം . ”’
”എനിക്കൊന്നും വേണ്ട പെണ്ണെ ..നീ വല്ലോം കഴിച്ചോ ?”
“‘നമുക്കൊന്നിച്ചു കഴിക്കാം ..ഒന്നും കഴിക്കാതെ കിടക്കണ്ട “‘
“‘ ഗ്യാസിന്റെയാ പെണ്ണെ . വൈകിട്ട് ആഹാരം വേണ്ട . രാവിലത്തേക്ക് ശെരിയാകും .നീ വല്ലോം കഴിച്ചിട്ട് വാ “”
“‘ഹമ് “” എമിലി ഗ്ലാസും വാങ്ങി മുറിക്ക് പുറത്തിറങ്ങി .
“‘ ഇച്ചിരി കഞ്ഞിവെള്ളമാ . ഇതങ്ങു കുടിക്ക് “””
“‘ പിള്ളേര് വിളിച്ചോടി ?”’
“‘ ഹമ് .. അന്നാമ്മ വിളിച്ചാരുന്നു . അവൾക്ക് കുഴപ്പമൊന്നുമില്ല . കറിയാപ്പി അടുത്താഴ്ച വരൂന്ന ഇന്നലെ വിളിച്ചപ്പോ പറഞ്ഞാരുന്നു . ഡാഡി വിളിച്ചിട്ട് കുറച്ചുദിവസമായിന്ന് അവൻ പറഞ്ഞു . ”’
“‘ പിള്ളേരെ വിളിക്കാൻ പോലും പറ്റിയില്ല . പുറത്തിറങ്ങിയാൽ കടക്കാരുടെ ബഹളമാ . ഞാനെന്തു ചെയ്യാനാ . പെണ്ണെ .. അവരോട് പറയണം കാര്യങ്ങളൊക്കെ . ഡാഡി ഒന്നും മനഃപൂർവ്വമല്ലെന്ന് പറയണം .നീ അവരുടെ കാര്യങ്ങളൊക്കെ നോക്കണം . അന്നാമ്മ ..അവളെ ആരുടേലും കൈപിടിച്ചു കൊടുത്തിട്ട് കണ്ണടച്ചാൽ മതിയാരുന്നു “‘
“‘ ഇതെന്നതാ ഈ പറയുന്നേ . ആവശ്യമില്ലാത്തതോന്നും ചിന്തിക്കേണ്ട “‘
