” ആഹാ ഇവിടെ ഇങ്ങനൊരു ഷോ കൂടെ ഉണ്ടായിരുന്നോ… ”
ഞാൻ പതുക്കെ അവരെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു…ആ ഭാഗത്തൊന്നും ആരും ഉണ്ടായിരുന്നില്ല… അതായിരിക്കും അവരുടെ ധൈര്യം…
” ഛി…മതി…ഇങ്ങോട്ട് നോക്കിയേ…അവരെന്തേലും ചെയ്യ്തോട്ടേ… ”
എൻ്റെ നോട്ടം കണ്ട് തല പിടിച്ച് നേരെയാക്കി കുഞ്ചൂസ് പറഞ്ഞു…
” ആഹാ ചുമ്മാ ഇരുന്ന എന്നെ വിളിച്ച് ഓരോന്ന് കാണിച്ച് തന്നിട്ട് ഇപ്പൊ നോക്കരുത് എന്നോ… ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ലാന്ന് പറയുമ്പോലാണല്ലോ… ”
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും കിട്ടി നല്ലൊന്നാന്തരം നുള്ള്…ഈ പെണ്ണ് എൻ്റെ മൊത്തം ഇറച്ചിയും നുള്ളി എടുക്കും…നഖം ഒന്നും ജനിച്ചതിന് ശേഷം വെട്ടിയിട്ടിലാന്ന് തോന്നുന്നു സാധനം…
” അതിന് ഒന്ന് കാണിച്ച് തന്നെന്ന് കരുത്തി വല്ലലരുടേം കാര്യത്തിൽ അങ്ങനിപ്പൊ എത്തി നോക്കണ്ടാ… ”
അവളെന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു…
” ആഹാ…എന്നാ വല്ലവരുടേം കാര്യം വേണ്ട…നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം…എന്തേ… ”
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും കിട്ടി വീണ്ടും…നുള്ള്…ഇതിപ്പൊ എന്ത് ചെയ്യ്താലും ന്യൂട്ടന്റെ മൂന്നാം സിദ്ധാന്തം പോലെ റിയാക്ഷൻ ആണല്ലൊ പടച്ചോനേ…
” അയ്യട മോനെ ആ പൂതി മനസ്സിൽ വെച്ചാ മതി…ഇവിടെ നടക്കത്തില്ല… ”
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
” ഓ ഇയാളുടെ ഒരു ഉമ്മ കിട്ടിയിലേൽ എനിക്കിന്ന് ഭക്ഷണം ഇറങ്ങിലല്ലോ…പോടോ… ”
ലവളുടെ ജാഡ കണ്ട് ഞാനും ഇത്തിരി വെയിറ്റിട്ട് പറഞ്ഞ് പടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു…അല്ലാണ്ട് സങ്കടം ഒന്നും ഉണ്ടായിട്ടല്ല കേട്ടോ…ചെറിയോരു ബെസമം മാത്രം…
അങ്ങനെ കുറച്ച് നേരം പടം കണ്ടോണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് നെഞ്ചിൽ ചേർന്ന് നിന്നിരുന്നവൾ ഒന്നുയർന്ന് കൊണ്ട് എൻ്റെ കവിളിൽ ഉമ്മ വെച്ചു… പെട്ടെന്ന് അത്രയും നേരം പടം കണ്ട് ഞെട്ടാത്ത ഞാൻ ഒരു നിമിഷം തരിച്ചു നിന്നു പോയി…അങ്ങനെ കുറച്ച് നേരത്തേക്ക് ബോധം പോയ ഞാൻ അത് തിരിച്ചു വന്നപ്പൊ അവളെ ഒന്ന് നോക്കി..അപ്പൊ അവിടെ നാണം കൊണ്ട് പെണ്ണ് തല താഴ്ത്തി നിൽക്കുന്നു…അതോടെ ആവേശം കയറിയ ഞാൻ എൻ്റെ പെണ്ണിന്റെ മുഖം പിടിച്ചുയർത്തി…അത് കണ്ടതും പ്രണയപൂർവ്വം എന്നെ നോക്കിയ ആ മുഖത്തിനടുത്തേക്ക് എൻ്റെ മുഖവും അടുത്ത് തുടങ്ങി……
” ആ………….ഹ്……. ”
പക്ഷെ പെട്ടെന്ന് ആയിരുന്നു പടത്തിൽ നിന്നൊരലർച്ച വന്നത് അതോടെ അമ്മേന്ന് കൂവി ദിവ്യ എൻ്റെ മേത്തേക്ക് ചാഞ്ഞു…ഒരു നിമിഷം ഞാനും ചെറുതായി പേടിച്ചു പോയി…അത് ഒട്ടും പ്രതീക്ഷിച്ചിലായിരുന്നു ഈ ഒരു സമയത്ത്…
” നായിൻ്റെ മോള് പ്രേതം….ആ ഫ്ലോ അങ്ങ് പോയി…നിന്നോടൊക്കെ വല്ല കത്തനാരും ചോദിക്കുമെടി പുല്ലേ… ”
ഞാൻ സ്ക്രീനിലെ പ്രേതത്തെ നോക്കി പ്രാകി…അത് കേട്ടതും ദിവ്യ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിക്കാൻ തുടങ്ങി… പിന്നീടങ്ങോട്ട് ഒന്നും നടന്നില്ല..അല്ല നടത്തിയില്ല ആ എരണം കെട്ട പ്രേതം…ഇങ്ങനെ ഉണ്ടോ ശവങ്ങൾ… അതൊക്കെ നമ്മുടെ നാട്ടിലെ പ്രേതം…ഓഹ് ആ യക്ഷിയും ഞാനിലെ ആതിര…ഓഫ്…എന്നാ ഒരു ഐശ്വര്യമാന്നേ…. ഇതൊരുമാതിരി നായിൻ്റെമോള്….ഇനി പറഞ്ഞിട്ട് കാര്യമില്ല യോഗമില്ല…. അങ്ങനെ വീണ്ടും ആ പ്രേതത്തേയും പ്രാകി കൊണ്ട് പടം ഇരുന്ന് കണ്ടു…
” ൻ്റമ്മോ….ചത്തില്ല….ഓരോ ഒലക്ക ഉണ്ടാക്കി എറക്കികോളും മനുഷ്യനെ പേടിപ്പിക്കാൻ… ”
ഒടുക്കം പടം കഴിഞ്ഞതും കഴുകൻ്റെ കൈയീന്ന് രക്ഷപെട്ട കുയിലിൻ്റെ കുട്ടിയെ പോലെ ദിവ്യ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു…അത് കണ്ട് എനിക്ക് കളിയാക്കാൻ തോന്നിയെങ്കിലും ചെയ്തില്ല…അല്ലെങ്കിൽ ആ പ്രേതത്തിനുള്ളത് ചിലപ്പോൾ ഞാൻ വാങ്ങണ്ടി വരും…അതോടെ മറുപടിയൊന്നും കൊടുക്കാതെ ഒന്ന് ചിരിച്ച ശേഷം അതിനേയും തൂക്കി ഞാൻ പുറത്തേക്കിറങ്ങി…
” അല്ല മാഡത്തിന് ഇന്ന് ഡ്യൂട്ടികൊന്നും പോണ്ടേ… ”
തീയറ്ററിന് വെളിയിൽ ഇറങ്ങിയതും ഞാൻ അവളോട് ചോദിച്ചു…
” ഇല്ല…ഇന്ന് ഓഫ് ആ…അതല്ലേ ഞാൻ പിന്നെ ഇയാളെ കാണാൻ പറ്റിലെന്ന് ഓർത്തപ്പൊ ഓടി പിടിച്ച് വന്നത്… ”
