ദിവ്യാനുരാഗം – 13

ഞാൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചതും നെഞ്ചത്തൊരു നുള്ള് തന്നായിരുന്നു അവളുടെ മറുപടി…അതിനൊന്ന് എരിവ് വലിച്ചതും ശബ്ദം പുറത്ത് വരുമെന്ന് കണ്ട് അവളെൻ്റെ വായ കൈകൊണ്ട് പൊത്തി…

” ശ്ശ്…മെല്ലെ…അവരൊക്കെ കേൾക്കും… ”

അവൾ അവന്മാരിരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

” അതിനിപ്പൊ എന്താ ഞാൻ എൻ്റെ പെണ്ണിനൊപ്പം അല്ലെ നിൽക്കുന്നത്…ആര് കണ്ടാലും എനിക്കൊന്നൂല്ലാ… ”

ഞാൻ അവൾക്കടുത്തേക്ക് ഇത്തിരി കൂടി ചേർന്ന് നിന്ന ശേഷം പറഞ്ഞു…

” ആഹാ…ന്താ മോനെ ഉദ്ദേശം… ”

അവളെന്നെ നോക്കി സംശയ രൂപത്തിൽ പുരികമുയർത്തി…

” ദുരുദ്ദേശം…എന്തേ… ”

ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചതും അവളെന്നെ പിടിച്ച് ചെറുതായി ഒന്ന് തള്ളി നീക്കി…

” അയ്യട…മോനെ…പൂതി അങ്ങ് മനസ്സില് വെച്ചാമതി… ”

അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു…അത് കണ്ട് ഒരു നിമിഷം എനിക്കും ചിരി വന്നു…ഒന്നാമത് ആദ്യായിട്ടാ ഇങ്ങനൊക്കെ…

” അല്ല അത് ചോദിക്കാൻ മറന്നു…ഏതാ ഇന്ന് കണ്ട ആ പെണ്ണ്…അവൾക്ക് ഇയാളെ കെട്ടണം അല്ലെ… ”

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെന്റെ കോളറിൽ കേറി പിടിച്ചുകൊണ്ട് അവളോട് അടുപ്പിച്ചു…

” ആര് ദേവുവോ…അവളെന്റെ മുറപ്പെണ്ണാ… “
ഞാൻ ചിരിയോടെ മറുപടി പറഞ്ഞതും കോളറിൽ ഉള്ള പിടി ഒന്നു കൂടി ശക്തമായി…

” കാരണോമാർ പറയുന്ന കേട്ട് മുറപ്പെണ്ണാണെങ്കിൽ അവളിയാളെ അങ്ങ് കെട്ടുവോ… ”

അവളെന്നെ നോക്കി കടുപ്പത്തിൽ അത് ചോദിച്ചതും ഈ പെണ്ണിന്റെ പൊസസീവ് നെസ്സ് കണ്ട് ചിരിയടക്കാൻ ഞാൻ പാട് പെട്ടു…

” പറയാൻ പറ്റൂല…ഞാൻ ഇത്തിരി ഗ്ലാമർ ആയോണ്ട് അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടേൽ… ”

ഞാൻ ചുമ്മാ അവളെ ഒന്ന് ചൂടാക്കാൻ എറിഞ്ഞു നോക്കി…

” കൊല്ലും ഞാൻ ഇയാളെ…വേണ്ടി വന്നാൽ അവളേയും…മര്യാദയ്ക്ക് എന്നെ കെട്ടിക്കോ… ”

അവൾ വീണ്ടും കലിപ്പ് ഭാവത്തിൽ അത് പറഞ്ഞതും ഞാൻ അത്ര നേരം അടക്കിവെച്ച ചിരി ചെറിയ രീതിയിൽ പുറത്ത് വന്നു…പക്ഷെ പെട്ടെന്ന് പിള്ളേരുണരും എന്ന ബോധം വന്നതും ഞാൻ വീണ്ടും അത് അടക്കി വെച്ചു…

” എന്തിനാ കെടന്ന് കിണിക്കുന്നെ..മാറ് ഞാൻ പോവ്വാ… ”

അവളെന്നെ തള്ളി മാറ്റി പോവാൻ നോക്കി…പക്ഷെ രണ്ട് കയ്യ് കൊണ്ടും ഞാൻ ഇരുവശവും അതിന് ബ്ലോക്കിട്ടു…

” എൻ്റെ പൊന്ന് കുഞ്ചൂസേ…ൻ്റെ കുഞ്ചൂസിവിടുള്ളപ്പൊ ഞാൻ വേറെ ആരെ കെട്ടാനാ…അവളെ ഒക്കെ ഞാൻ മൈൻ്റ്ചെയ്യോ… ”

ഞാൻ അവളുടെ കണ്ണിൽ നോക്കി ഒന്ന് സൈറ്റഡിച്ച ശേഷം ഒരു ചിരിയോടെ പറഞ്ഞു…അതിനവളുടെ മുഖത്ത് ചെറുതായി നാണം ഇരിച്ചു കയറുന്നത് ഞാൻ കണ്ടു…

” അവളും ഞാനു ചെറുപ്പം മുതലെ നല്ല കൂട്ടായിരുന്നു…അത്രേള്ളു…പിന്നെ വീട്ടുകാർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടേൽ അത് വല്ല കുഴിയും കുഴിച്ച് മൂടാൻ ഞാൻ പറയും…അല്ലപിന്നെ… എൻ്റെ സുന്ദരി കോത ഇവിടുള്ളപ്പൊ വേറൊരാളോ… ഇംപോസിബിൾ… ”

ഞാൻ വീണ്ടും കക്ഷിയെ ഒന്ന് സുഖിപ്പിക്കാൻ പറഞ്ഞു…പക്ഷെ വെറുതെ പറഞ്ഞതൊന്നുമല്ല കേട്ടോ സത്യം തന്നെയാണ്…

” ആണോ…കൊള്ളാലൊ മോനെ…അതികം സോപിടണ്ടാ… ”

അവൾ കുണുങ്ങി ചിരിച്ചുകൊണ്ട് എൻ്റെ കവിള് പിടിച്ചൊരുവശത്തേക്ക് തട്ടികളഞ്ഞു…

” എന്നാ പിന്നെ സോപ്പ് മാറ്റി ചേട്ടൻ കൊറച്ച് എണ്ണ ഇട്ട് തരട്ടെ മോളൂ… “
ഞാൻ അവളെ നോക്കി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു..

” ശ്ശി…പോടാ… വൃത്തികെട്ടവൻ…ഞാൻ പോവ്വാ ”

അവളെന്നെ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു…കൂട്ടത്തിൽ ആ കുണുങ്ങി ചിരിയാണ് ഹൈലൈറ്റ്…

” അങ്ങനങ്ങ് പോവല്ലെ…പോകുന്നതിന് മുന്നെ വല്ലതും തന്നിട്ട് പോയികൂടെ… ”

പോകാൻ തുടങ്ങിയ ദിവ്യയെ വീണ്ടും പഴയ പൊസിഷനിൽ നിർത്തി കൊണ്ട് ഞാൻ പറഞ്ഞു…

” എന്തോന്ന്… നല്ല അടി തരട്ടേ…. ”

അവളെന്നെ നോക്കി കളിയാക്കും പോലെ പറഞ്ഞതും എനിക്ക് വാശിയായി…അങ്ങനങ്ങ് വിട്ടാ പറ്റത്തിലല്ലോ…

” ആഹാ…ആങ്ങനാണോ…എന്നാ പിന്നെ ഇയാൾക്ക് പറ്റത്തിലേൽ വേണ്ട ഞാൻ അങ്ങോട്ട് തന്നോളും… ”

ഞാൻ അവൾക്ക് നേരെ അടുത്തതും പെട്ടെന്ന് കാര്യം കത്തിയത് കൊണ്ട് അവൾ സംശയ രൂപത്തിൽ എന്നെ ഒന്ന് നോക്കി…

” വേണ്ടാട്ടൊ… ”

അവൾ പിള്ളാരിരിക്കുന്ന ഭാഗം നോക്കിയ ശേഷം എന്നോട് വേണ്ടാന്നുള്ള അർഥത്തിൽ തലയാട്ടി…

” വേണം…. ”

ഞാൻ അവൾക്ക് നേരെ ബാലൻ കെ നായരുടെ മുഖഭാവത്തോടെ അടുത്തു…അത് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു…

” വേണ്ടാ…വേണ്ട മോനെ… ”

” വേണം…വേണം മോളെ… ”

അവൾ പറഞ്ഞ അതേ ട്യൂണിൽ തിരിച്ച് പറഞ്ഞ് ഞാൻ അവൾടെ മുഖത്തിന് തൊട്ടടുത്തെത്തിയ നിമിഷം…

” ശ്ശേ…നിന്ന് കഥകളി കാണിക്കാതെ അങ്ങോട്ട് കൊടുക്ക് കുമാരേട്ടാ… ”

പിള്ളാരുടെ ഭാഗത്ത് നിന്ന് വന്ന ശബ്ദം കേട്ട് ഞാനും അവളും ഒരുപോലെ ഞെട്ടി…നോക്കുമ്പോൾ ഞങ്ങളെ നോക്കി കിടന്ന കിടപ്പിൽ കണ്ണും തുറന്ന് ഒരാക്കിയ ചിരിയോടെ നന്ദു…

” ശ്ശോ…പോ അവിടുന്ന്… നാണം കെട്ടു… ”

അവനെ കണ്ടതും…എന്നെ പിടിച്ച് തള്ളികോണ്ട് ചമ്മിയ മുഖഭാവത്തോടെ ദിവ്യ വേഗം റൂമ് വിട്ട് പുറത്തേക്കിറങ്ങി…പക്ഷെ പോകുന്ന പോക്കിലും എൻ്റെ കൈയ്യിലൊന്ന് നുള്ളാൻ അവൾ മറന്നില്ല…ഇനി നാളെ കിട്ടാൻ ഉള്ളതിൻ്റെ ടീസർ ആയിരിക്കുവോ അത്…മ്മ്…സത്തത് തന്നെ…പിന്നെ അവൾ പോയതും ഞാൻ നേരെ നന്ദുവിന് നേരെ തിരിഞ്ഞു…

” നിനക്കൊന്നും ഉറക്കമില്ലേടാ പന്നീ…. “
എന്നെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന അവനെ നോക്കി ഞാൻ പല്ലിറുമ്മി…

” താൻ ഒന്ന് പോടോ…അത് ഉറക്കത്തിൽ കിടന്ന എന്നെ ഓരോ സംസാരം കേട്ട് എഴുന്നേൽപ്പിക്കുമ്പോൾ ആലോചിക്കണം… ”

അവൻ വീണ്ടും സെയിം ആക്കിയ ചിരിയോടെ നോക്കി പറഞ്ഞതും…ഞാൻ അടുത്തുള്ള ടീവി റിമോട്ട് എടുത്ത് അവന് നേരെ എറിഞ്ഞു…ഭാഗ്യം ഒടുക്കത്തെ ഉന്നമായത് കൊണ്ട് തൊട്ടടുത്ത് കിടക്കുന്ന ശ്രീക്കായിരുന്നു കൊണ്ടത്…അത് പിന്നെ കെടന്നാൽ ശവം ആയത് കൊണ്ട് ഒന്നറിഞ്ഞത് പോലുമില്ല…

” എന്നാലും ഇച്ചിരി കൂടി കഴിഞ്ഞ് ഒച്ചവെച്ചാൽ മതിയായിരുന്നു…മിസ്സായി… ”

” ഒന്ന് പോടാ മൈരെ…നാളെ ആ പെണ്ണെന്നെ കൊല്ലും…അപ്പൊഴാ അവൻ്റെ… ”

അമ്മയ്ക്ക് വയറ് വേദനാ മോന് വീണവായന എന്ന കണക്കിനുള്ള അവൻ്റെ ഡയലോഗ് കേട്ടതും ഞാൻ അവനെ നോക്കി പല്ലിറുമ്മി….

” അത് ഉറപ്പല്ലേ…അപ്പൊ ഗുഡ് നൈറ്റ് അളിയാ… നമ്മളെ കൊണ്ട് ഇതൊക്കേ പറ്റൂള്ളൂ… ”

അവൻ ചിരിച്ചുകൊണ്ട് എനിക്കൊരു സല്ല്യൂട്ട് തന്ന് ശേഷം കിടക്കാനൊരുങ്ങി…ഞാനാണെങ്കിൽ നാളെ എൻ്റെ ഡെഡ് ബോഡി കത്തിക്കണൊ അതോ കുഴിച്ചിടണോ എന്ന ചിന്തയിലും…ഒടുക്കം നിദ്രാ ദേവി ബാ മോനെ ബാന്ന് വിളിച്ചപ്പൊ കേറി കിടന്നു…

” ഡാ കുമാരേട്ടാ എണീറ്റേടാ…കുമാരേട്ടാ… ”

രാവിലേയും ആ തൊലിഞ്ഞ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേക്കുന്നത്…വേറാര് നന്ദുവിൻ്റെ തന്നെ…രാത്രി കിടക്കാൻ നേരം അവസാനം കേൾക്കുന്നതും ഇതെ തൊലിഞ്ഞ സൗണ്ട് രാവിലെ എഴുന്നേറ്റാൽ ആദ്യം കേൾക്കുന്നതും ഇതേ തൊലിഞ്ഞ സൗണ്ട്… ഇതിനാണ് അമ്മേ… ഊമ്പൽ എന്ന് പറയുന്നത്…

Leave a Reply

Your email address will not be published. Required fields are marked *