ദിവ്യാനുരാഗം – 13 Like

” പോ അവിടുന്ന്…ഞാനങ്ങനെ ഒന്നും പറഞ്ഞില്ല…പിന്നെ ഇയാള് തന്നെ എല്ലാരോടും പറഞ്ഞോ… ”

അപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറുന്ന മുൻവശം എത്തിയിരുന്നു…ദപ്പൊ ദാണ്ടെ അവിടെ നിൽക്കുന്നു ശ്രദ്ധ…

” ൻ്റെ പറശ്ശിനികടവ് മുത്തപ്പാ…ഞാനെന്തായി കാണണെ…ഇതാരൊക്കയാ… ”

ഞങ്ങളെ കണ്ടതും ഒരാക്കിയ ചിരിയോടെ അവൾ പറഞ്ഞു…അല്ലേലും ഇവൾക്ക് പണ്ടെ ഞങ്ങടെ കാര്യത്തിൽ ഒരു ചുറ്റിക്കളി ഉണ്ടെന്ന് സംശയം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്…എന്താലും അവളുടെ കളിയാക്കല് കേട്ടതും ഞങ്ങള് രണ്ടാളും ഒരുപോലെ ചൂളിപ്പോയി…

” അല്ല മോളുടെ ഫോണിനെ അടക്കം ചെയ്യ്തോ…അല്ല കുറേ നേരായി ഞാൻ വിളിക്കുവാർന്നു… അതുകൊണ്ട് ചോദിച്ചതാ…അല്ലേലും ഇപ്പൊ സമയത്ത് ജോലിക്ക് കേറാൻ ഒന്നും പറ്റത്തിലല്ലോ അല്ലേ… ”

വീണ്ടും അതേ ആക്കിയ ട്യൂണിൽ ചോദ്യം എത്തിയതും ഏത് നേരത്താണോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്ന രീതിയിൽ ദിവ്യയെന്നെ നോക്കി…അതോടെ ഞാൻ അപ്പൊഴെ പറഞ്ഞതല്ലെ വരണ്ടാന്ന് അപ്പൊ കേട്ടിലല്ലോ…എന്നാ പിന്നെ നമ്മുടെ മറ്റെ വനിതാ കമ്മീഷൻ അമ്മച്ചി പറയും പോലെ ” എന്നാ പിന്നെ അനുഭവിച്ചോ…” എന്ന രീതിയിൽ ഇളിച്ചു കാണിച്ചു…

” മ്മ് എന്താ രണ്ടാളും പരസ്പരം നോക്കി കഥപറയുവാണോ…എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ…എന്നതാ സംഭവം… ”

ഞങ്ങടെ കോപ്രായങ്ങൾ കണ്ട് ശ്രദ്ധ സംശയ രൂപേണ തിരക്കി…ഇവളിനി വല്ല സിഐഡിയുമോണോ…ഒക്കെ മനസ്സിലാക്കുന്നുണ്ടല്ലോ…

” അത് ഇയാളുടെ കൂട്ടുകാരി തന്നെ പറയും… അങ്ങോട്ട് ചോദിച്ചോ… ”

ഞാൻ നൈസ് ആയി അവിടെ നിന്നും ഊരാൻ വേണ്ടി ഒരു ശ്രമമിട്ടു…അതോടെ ദിവ്യ എന്നെ ചൂഴ്ന്നൊന്ന് നോക്കി…

” ആഹാ അപ്പൊ എന്തോ കാര്യമായിട്ടുണ്ടല്ലോ…മഴ, കുട , ജോൺസൺ മാഷിന് പകരം നല്ല തൊലിഞ്ഞ ഇടി…മ്മ്… മ്മ്…പറ മോളെ എന്നതാ… ”

എൻ്റെ മറുപടി കേട്ടതും ശ്രദ്ധ നേരെ ദിവ്യയോട് കാര്യം തിരക്കി…
” അപ്പൊ കാണാം…ഞാൻ ഇപ്പൊ ഡ്യൂട്ടിക്ക് കേറട്ടെ… ”

എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞ ശേഷം അവൾ ശ്രദ്ധയുടെ നേരെ തിരിഞ്ഞു

” നീയിങ്ങ് വന്നേ… ”

ശ്രദ്ധയുടെ കൈയ്യും പിടിച്ച് വലിച്ച് അവൾ അവരുടെ നേഴ്സിംഗ് റൂമിൻ്റെ ഭാഗം ലക്ഷ്യമാക്കി നടന്നു…അവളുടെ വെപ്രാളവും ചമ്മലും ഒക്കെ കണ്ടതും ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു…നടക്കുന്നതിനിടയിൽ അവളെന്നെ തിരിഞ്ഞൊന്ന് പ്രണയപൂർവ്വം നോക്കി…അത് കണ്ടതും എൻ്റെ സാറേ…അപ്പൊ ചുറ്റുള്ളതൊന്നും കാണാണ്ട് നിക്കാൻ ഇവിടെ പവർകട്ടൊന്നുമില്ല…അതോണ്ട് ഞാനും തിരിച്ചൊരു ചിരി പാസാക്കി കൊടുത്ത ശേഷം റൂമിലേക്ക് വെച്ച് പിടിച്ചു…ഇനി ലവന്മാരോട് എങ്ങനെ പണയും…ഒക്കെ കൂടി ഇന്നെന്നെ ഊക്കി കൊല്ലും…അങ്ങനെ ഓരോന്നൊക്കെ മനസ്സിൽ ഇങ്ങനെ ആലോചിച്ച് കൊണ്ടാണ് ഞാൻ റൂമിൽ കേറിയത്…

” ആഹാ നീയപ്പൊ മിന്നലടിച്ച് ചത്തില്ലേ… ”

റൂമിൽ കേറിയതും ആദ്യം തേടിയെത്തിയ ശ്രീയുടെ ഊമ്പിയ ഡയലോഗ് കേട്ട് ആ പ്രണയ നിമിഷങ്ങളുടെ ഫ്ലോ അങ്ങ് പോയി…ഇവിടെ ഒരു പെണ്ണ് സെറ്റ് ആവുമ്പോഴേക്കും എന്നെ കുഴിയിലേക്ക് എടുക്കുന്ന കാര്യാ മൈരൻ പറയുന്നേ…

” എന്തോന്നടെ നീയെന്നെ കരിനാക്കെടുത്ത് ഓരോന്ന് പറഞ്ഞ് കുഴിയിലേക്ക് എടുപ്പിക്കുവോ… ”

ഞാൻ അവനെ ഒന്ന് കൽപ്പിച്ച് നോക്കിയ ശേഷം…ബെഡ്ഡിലേക്ക് ഇരുന്നു…

” നീ അതൊന്നും കാര്യമാക്കാതെടാ…അല്ലേലും നിന്നെ ഒന്നും കാലന് പോലും വേണ്ടാ…വെറുതെ അങ്ങേരുടെ കരൾ അടിപിച്ച് വാട്ടാൻ പുള്ളി നിന്നെ കൊണ്ടോവൂന്ന് എനിക്ക് തോന്നണില്ല… ”

ശ്രീയുടെ പിന്നാലെ നന്ദു കൂടി ചുമ്മാ ഒന്ന് കൊട്ടി വിട്ടു…പിന്നാലെ പിള്ളാരുടെ കൂട്ടചിരിയും…അല്ലേലും അതങ്ങനാണല്ലോ..ഇതുങ്ങളോട് ഞാൻ എങ്ങനെ നടന്നത് പറയും എൻ്റെ ദേവ്യേ…അങ്ങനെ കുറച്ച് നേരം സംസാര വേറെ വഴിക്ക് നീണ്ടതും ഒടുക്കം ധൈര്യം സംഭരിച്ച് പറയാൻ തന്നെ തീരുമാനിച്ചു…ഒളിച്ചു വെക്കാൻ മാത്രം ഒന്നുമില്ല…

” ഗുയിസ്സ് എനിക്കൊരു കാര്യം പറയാനുണ്ട്… ”

ഞാൻ അവന്മാരെ മാറി മാറി നോക്കി പറഞ്ഞു അതോടെ എല്ലാം എൻ്റെ നേരെ തിരിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *