ദിവ്യാനുരാഗം – 13 Like

” ആഹ്….ഡി പുല്ലേ…. ”

കടി കിട്ടിയതും ഞാൻ വണ്ടി ഒന്ന് സൈഡാക്കിയ ശേഷം അവളെ നോക്കി മുരണ്ടു…കൂട്ടത്തിൽ ലവൾ കടിച്ച ഭാഗത്ത് ഒന്നു തൊട്ടു നോക്കാൻ മറന്നില്ല…വല്ല പല്ലും കുടുങ്ങി കിടക്കുന്നുണ്ടെങ്കിലോ…അമ്മാതിരി കടിയല്ലേ കിട്ടിയത്…

” മിണ്ടിപോവരുത്… മനുഷ്യനെ നാണം കെടത്തിയിട്ട് ഇപ്പൊ ഒച്ച വെക്കുന്നോ…ഞാൻ അപ്പോഴെ പറഞ്ഞതാ ആരേലും കാണൂന്ന്… ”

എൻ്റെ ദേഷ്യം കണ്ടതും അവളൊര് ചിരിയൊടെ പറഞ്ഞെൻ്റെ മൂക്ക് പിടിച്ചൊന്ന് പിച്ചി വിട്ടു…

” അതിനുമാത്രം അവിടൊന്നും നടന്നില്ലല്ലോ…അതിനാണോടി നീയെന്റെ ഷോൾഡറിൽ നിന്നും അരക്കിലോ ഇറച്ചി കടിച്ചെടുത്തത്…നീറീട്ട് പാടില്ല…പേപ്പട്ടിക്ക് വകഭേദം വന്ന സാധനം… “
ഞാൻ അവളെ നോക്കി പല്ലിറുമ്മി…ഒരെണ്ണം അങ്ങ് കൊടുത്താലോ…അല്ലേ വേണ്ട മുഖത്തിൻ്റെ ഷേപ്പ് മാറിയാൽ കോളേജിൽ പോകാൻ പറ്റില്ല…അതോടെ ഞാൻ വീണ്ടും വണ്ടി എടുക്കാൻ തുടങ്ങി…

” ആണോ നന്നായി പോയി….മോന് ഒന്നും നടക്കാത്തതാണല്ലോ സങ്കടം…ഇവിടെ മനുഷ്യനെ നാണം കെടുത്തിയിട്ട് പേപ്പട്ടീന്നോ… ”

ഇത്തവണ പറഞ്ഞതിന് ശേഷം കടിക്ക് പകരം സെയിം സ്പോട്ടിൽ ഒരു ഇടി ആയിരുന്നു കിട്ടിയത്…

” ഡീ കളിക്കല്ലേ… വണ്ടി ഓടിക്കുന്നത് കാണുന്നില്ലേ… ഓരോന്ന് ചെയ്ത് ബാലൻസ് തെറ്റി വീണ് കഴിഞ്ഞിട്ട് അയ്യോ പൊത്തോന്ന് പറഞ്ഞ് കരഞ്ഞാ അണ്ണാക്കിൽ ഞാൻ മണ്ണ് വാരി ഇട്ട് തരും… ”

ഞാൻ അവളുടെ ചെയ്തികൾ കണ്ട് കടുപ്പത്തിൽ അത് പറഞ്ഞതും അതിനൊന്ന് ചിരിച്ചതിന് ശേഷം ഇത്തവണ അവൾ എൻ്റെ ഷോൾഡറിന് മീതെ മുഖം വച്ചെന്നോട് ചേർന്നിരുന്നു…

” ചൂടാവല്ലടോ കാമുകാ… ”

അവളെന്റെ തോളിൽ തലവെച്ച് കുണുങ്ങി ചിരിക്കാൻ തുടങ്ങി… അതോടെ ഞാനും ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു…പിന്നീടങ്ങോട്ട് എന്തൊക്കെയോ സംസാരിച്ച് കുറച്ച് നേരത്തെ യാത്രയ്കൊടുവിൽ ഞങ്ങൾ അവളുടെ വീടിനടുത്തെത്തി…

” അല്ല സാറിനിന്നെന്താ പരിപാടി… ”

വണ്ടിയിൽ നിന്നിറങ്ങിയതും അവളുടെ ചോദ്യമെത്തി…

” അങ്ങനൊന്നൂല്ല്യ…കോളേജിൽ പോണം അത്ര തന്നെ…ഇയാൾക്കോ… ”

ഞാൻ നേരെ അവളുടെ സൈഡറിയാൻ ചോദിച്ചു… അതിനു പ്രത്യേകിച്ച് ഒന്നും ഇല്ലാന്നവള് മറുപടി നൽകി…

” എന്നാ പൊന്നുമോൻ വിട്ടോ..നേരം വൈകികേണ്ടാ…അല്ലേലെ ചേച്ചിയ്ക്കൊക്കെ നൂറ് കൂട്ടം പരാതിയാ ഇയാളെ പറ്റി…ക്ലാസിലൊന്നും കേറാത്ത ഈ തെണ്ടി ചെക്കനെ പറ്റി…. ”

അവളെന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷം എൻ്റെ തലയ്ക്കൊരു കൊട്ട് തന്നു…അതിന് ഞാൻ തിരിച്ചവളെ അടിക്കാൻ കൈയോങ്ങിയതും കുണുങ്ങി ചിരിച്ചുകൊണ്ട് പെണ്ണൊരൊറ്റ ഓട്ടമായിരുന്നു….ഇവളാരാ പി ടി ഉഷയോ….

” ഇതൊരു നടയ്ക്ക് പോകില്ല…. ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് വണ്ടി തിരിക്കാൻ തുടങ്ങി…

” ഡാ പൊട്ടാകണ്ണാ…പിന്നെ ഞാൻ വിളിക്കും…ഫോണെടുക്കണം… ”

പെട്ടെന്ന് പുറകീന്നുള്ള അവളുടെ ശബ്ദം കേട്ടതും തിരിഞ്ഞ് നോക്കിയപ്പൊൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് റിവേർസ് ഗിയറിൽ മന്ദം മന്ദം നടക്കുന്ന ദിവ്യ ചേച്ചി… പെണ്ണിൻ്റെ ആ നടത്തവും ലുക്കും ഒക്കെ കണ്ടിട്ട് ഓടി പോയി എടുത്ത് പൊക്കി വട്ടം കറക്കാൻ ഒക്കെ തോന്നിപോയി…പക്ഷെ അങ്ങനെ ചെയ്യ്ത് അതിനെങ്ങാനും തലകറങ്ങിയാൽ പിന്നെ കിട്ടാൻ പോകുന്ന കടിയുടേം ഇടിയുടേം കണക്കാലോജിച്ചപ്പൊ വേണ്ടാന്ന് വച്ചു… ആരോഗ്യത്തിന് ഹാനികരം….അതോടെ മറുപടിയായി ഒരു ചിരി മാത്രം നൽകിയ ശേഷം ഞാനും വീട്ടിലേക്ക് തിരിച്ചു….
വീട്ടിലെത്തിയതും പിന്നെ പറയണ്ടല്ലോ… കട്ടില് ശവം… അതെന്നെ…നല്ല വെടിപ്പായിട്ട് കിടന്നങ്ങ് ഉറങ്ങി… പിന്നെ എന്നത്തേയൂം പോലെ ഫോണ് വിളി കേൾക്കുന്നു എഴുന്നേൽക്കുന്നു…ഈ ഫോണ് കൂടി ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നെന്നേക്കുമായി ചിലപ്പൊ കണ്ണടച്ച് പോയേനെ…നന്ദുവിൻ്റെ കോൾ ആയിരുന്നു…

” ഹലോ…ഡാ വരുവാ… ”

ഉറക്കചടപ്പിൽ ഇനി ലവൻ്റെ തെറി കൂടി കേൾക്കാൻ വയ്യാത്തോണ്ട് ഞാൻ ചാടിക്കേറി പറഞ്ഞു…

” എങ്ങോട്ട് പതുക്കെ വന്നാ മതി മൈരേ…ഇന്ന് എന്തോ ആർട്ട്സിൻ്റെ പ്രോഗ്രാം ആ… ”

Leave a Reply

Your email address will not be published. Required fields are marked *