ദിവ്യാനുരാഗം – 13 Like

കൈവിരലുകൾ തമ്മിൽ ചേർത്ത് കൊണ്ടവൾ എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു…

” അയ്യടാ നല്ല സോപ്പിടൽ ആണല്ലോ…സന്തൂർ മമ്മി… ”

അവളുടെ വാക്കുകൾ കേട്ട് ഞാൻ ചുമ്മാ കളിയാക്കി പറഞ്ഞു…

” സന്തൂർ മമ്മി അല്ല മെഡിമിക്സ്സ് കുഞ്ഞമ്മ…പോയി വണ്ടി എടുത്ത് വാ ചെക്കാ… ”

കളിയാക്കിയത് ഇഷ്ടപെടാത്തെ എന്നെ മുന്നോട്ട് തള്ളിക്കൊണ്ടവൾ പറഞ്ഞു…

അങ്ങനെ അവിടെ നിന്നും പിന്നെ അടുത്തുള്ള നല്ല ഒരു ഹോട്ടലിൽ കേറി ഭക്ഷണവും കഴിച്ച് ചുമ്മാ കുറച്ച് നേരം നമ്മുടെ കടൽ പാലത്തിൽ ഒക്കെ ചിലവഴിച്ചു…ഈ സമയം ഒക്കെയും എൻ്റെ കൈയിൽ തൂങ്ങിയാണെൻ്റെ പെണ്ണുണ്ടായിരുന്നത്…അതിനിടയ്ക്ക് ചേട്ടത്തിയുടെ കോൾ ഒക്കെ വന്നാർന്നു… പുള്ളിക്കാരിയോട് കുഞ്ചൂസാണ് മറുപടി പറഞ്ഞത്…അങ്ങനെ കുറച്ച് നേരം തിരയും എണ്ണി ഇരുന്ന ശേഷം അവിടെ നിന്നും മടങ്ങി…

” അപ്പൊ ഇനി എന്താ പരിപാടി ചേട്ടാ… ”

വീടിനടുത്ത് ഡ്രൊപ്പ് ചെയ്തപ്പൊ വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം കക്ഷി ഒരു പുഞ്ചിരിയോടെ എന്നോട് തിരക്കി…ലവളുടെ ചിരിയിൽ ചില സമയം ഞാൻ അങ്ങ് ഇല്ലാണ്ടാവുന്നുണ്ട് കേട്ടോ…

” പ്രത്യേകിച്ച് ഒന്നൂല്ല മേഡം… വീട്ടിൽ പോണം ഫ്രഷാവണം ഹോസ്പിറ്റൽ പോണം അത്രന്നെ… പിന്നെ ആകെ ഉള്ള ഒരു ചടപ്പ് അവിടെ മാഡം ഉണ്ടാവില്ല എന്നോർക്കുമ്പോഴാ… “
ഞാൻ തിരിച്ചൊരു പുഞ്ചിരിയോടെ മറുപടി നൽകി…

” ആണോ…പാവം… എൻ്റെ പൊന്നുമോൻ സഹിച്ചോട്ടോ…വേറെ വഴിയില്ല…. ”

അവളുടെ സ്ഥിരം പരിപാടി തന്നെ എൻ്റെ മൂക്ക് പിടിച്ച് ആട്ടികൊണ്ട് മറുപടി പറഞ്ഞു…

” എന്നാപിന്നെ വൈകികേണ്ടാ…വിട്ടോ മോനെ ദിനേശാ… ”

അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു…

” അങ്ങനെ ആവട്ടെ മോളെ ദിനേശാ… ”

അവളുടെ കവിളിനൊരു തട്ട് കൊടുത്ത ശേഷം ഞാനും യാത്ര പറഞ്ഞ് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *