എൻ്റെ അടുത്തെത്തിയതും അവളുടെ അടക്കം പറച്ചില് കേട്ട് ചിരിയടക്കി പിടിക്കാൻ ഞാൻ പാടുപെട്ടു…
” അല്ലേലും ഗ്രൗണ്ടിൽ കെടന്ന് നെട്ടോട്ടം ഒടുന്നവരെ കാണാനൊക്കെ ഇയാൾക്ക് പാതിരാത്രി ഉറക്കം കാണില്ലല്ലോ…ഇവിടൊരു പെണ്ണ് ഉറക്കം പോയി ഇരിക്കുന്നതൊന്നും അറിയണ്ടല്ലോ…പൊട്ടന്… ”
അവളെന്റെ മൂക്ക് പിടിച്ച് ചെറുതായി പിച്ചിയാണ് അത് പറഞ്ഞത്…പക്ഷെ അപ്പോഴും ഞാൻ മാക്സിമം അഭിനയിച്ച് തന്നെ നിന്നു…
” മ്മ്…എന്നാ പൊന്നുമോൻ ചാച്ചിക്കോ ചേച്ചി പൊവ്വാട്ടോ… “
ഞാൻ ആനകുത്തിയാലും എണീക്കില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം എൻ്റെ തലമുടിയിൽ ചെറുതായി തലോടിയ ശേഷം അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി…പക്ഷെ ഡോറിനടുത്തെത്തിയതും ഞാൻ ചാടി എണീറ്റ് അവളെ പുറകിലൂടെ ചുറ്റി വരിഞ്ഞെടുത്ത് പൊക്കി ചുമരിനടുത്തേക്ക് എനിക്ക് അഭിമുഖമായി ചേർത്ത് നിർത്തി…
“അങ്ങനങ്ങ് പോവല്ലെ ശൂർപ്പണഖ ചേച്ചി…പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കാത്ത് നിന്നത്… ”
ഞാൻ ഒരു കള്ള ചിരിയോടെ ആ താടിതുമ്പ് പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു…
” കള്ളാ…അപ്പൊ ഉറങ്ങുവല്ലാർന്നോ…ശ്ശേ…ഞാൻ പറഞ്ഞതൊക്കെ അപ്പൊ കേട്ടോ… ”
അവൾ നാണാത്താൽ തലതാഴ്ത്തി…അത് കണ്ടതും ഞാൻ വീണ്ടും അവളുടെ മുഖം പിടിച്ചുയർത്തി…
” എൻ്റെ പൊന്നുമോൾക്ക് നാണം ഒക്കെ വരുവോ…അതൊരു പുതിയ സംഭവം ആണല്ലോ… ”
ഞാൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചതും നെഞ്ചത്തൊരു നുള്ള് തന്നായിരുന്നു അവളുടെ മറുപടി…അതിനൊന്ന് എരിവ് വലിച്ചതും ശബ്ദം പുറത്ത് വരുമെന്ന് കണ്ട് അവളെൻ്റെ വായ കൈകൊണ്ട് പൊത്തി…
” ശ്ശ്…മെല്ലെ…അവരൊക്കെ കേൾക്കും… ”
അവൾ അവന്മാരിരിക്കുന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…
” അതിനിപ്പൊ എന്താ ഞാൻ എൻ്റെ പെണ്ണിനൊപ്പം അല്ലെ നിൽക്കുന്നത്…ആര് കണ്ടാലും എനിക്കൊന്നൂല്ലാ… ”
ഞാൻ അവൾക്കടുത്തേക്ക് ഇത്തിരി കൂടി ചേർന്ന് നിന്ന ശേഷം പറഞ്ഞു…
” ആഹാ…ന്താ മോനെ ഉദ്ദേശം… ”
അവളെന്നെ നോക്കി സംശയ രൂപത്തിൽ പുരികമുയർത്തി…
” ദുരുദ്ദേശം…എന്തേ… ”
ഞാൻ അവളെ നോക്കി ഒരു വെടക്ക് ചിരി ചിരിച്ചതും അവളെന്നെ പിടിച്ച് ചെറുതായി ഒന്ന് തള്ളി നീക്കി…
” അയ്യട…മോനെ…പൂതി അങ്ങ് മനസ്സില് വെച്ചാമതി… ”
അവളെന്നെ നോക്കി കളിയാക്കി ചിരിച്ചു…അത് കണ്ട് ഒരു നിമിഷം എനിക്കും ചിരി വന്നു…ഒന്നാമത് ആദ്യായിട്ടാ ഇങ്ങനൊക്കെ…
” അല്ല അത് ചോദിക്കാൻ മറന്നു…ഏതാ ഇന്ന് കണ്ട ആ പെണ്ണ്…അവൾക്ക് ഇയാളെ കെട്ടണം അല്ലെ… ”
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളെന്റെ കോളറിൽ കേറി പിടിച്ചുകൊണ്ട് അവളോട് അടുപ്പിച്ചു…
” ആര് ദേവുവോ…അവളെന്റെ മുറപ്പെണ്ണാ… “
ഞാൻ ചിരിയോടെ മറുപടി പറഞ്ഞതും കോളറിൽ ഉള്ള പിടി ഒന്നു കൂടി ശക്തമായി…
” കാരണോമാർ പറയുന്ന കേട്ട് മുറപ്പെണ്ണാണെങ്കിൽ അവളിയാളെ അങ്ങ് കെട്ടുവോ… ”
അവളെന്നെ നോക്കി കടുപ്പത്തിൽ അത് ചോദിച്ചതും ഈ പെണ്ണിന്റെ പൊസസീവ് നെസ്സ് കണ്ട് ചിരിയടക്കാൻ ഞാൻ പാട് പെട്ടു…
” പറയാൻ പറ്റൂല…ഞാൻ ഇത്തിരി ഗ്ലാമർ ആയോണ്ട് അവൾക്കങ്ങനെ ഒരു ആഗ്രഹമുണ്ടേൽ… ”
ഞാൻ ചുമ്മാ അവളെ ഒന്ന് ചൂടാക്കാൻ എറിഞ്ഞു നോക്കി…
” കൊല്ലും ഞാൻ ഇയാളെ…വേണ്ടി വന്നാൽ അവളേയും…മര്യാദയ്ക്ക് എന്നെ കെട്ടിക്കോ… ”
അവൾ വീണ്ടും കലിപ്പ് ഭാവത്തിൽ അത് പറഞ്ഞതും ഞാൻ അത്ര നേരം അടക്കിവെച്ച ചിരി ചെറിയ രീതിയിൽ പുറത്ത് വന്നു…പക്ഷെ പെട്ടെന്ന് പിള്ളേരുണരും എന്ന ബോധം വന്നതും ഞാൻ വീണ്ടും അത് അടക്കി വെച്ചു…
” എന്തിനാ കെടന്ന് കിണിക്കുന്നെ..മാറ് ഞാൻ പോവ്വാ… ”
അവളെന്നെ തള്ളി മാറ്റി പോവാൻ നോക്കി…പക്ഷെ രണ്ട് കയ്യ് കൊണ്ടും ഞാൻ ഇരുവശവും അതിന് ബ്ലോക്കിട്ടു…
” എൻ്റെ പൊന്ന് കുഞ്ചൂസേ…ൻ്റെ കുഞ്ചൂസിവിടുള്ളപ്പൊ ഞാൻ വേറെ ആരെ കെട്ടാനാ…അവളെ ഒക്കെ ഞാൻ മൈൻ്റ്ചെയ്യോ… ”
ഞാൻ അവളുടെ കണ്ണിൽ നോക്കി ഒന്ന് സൈറ്റഡിച്ച ശേഷം ഒരു ചിരിയോടെ പറഞ്ഞു…അതിനവളുടെ മുഖത്ത് ചെറുതായി നാണം ഇരിച്ചു കയറുന്നത് ഞാൻ കണ്ടു…
” അവളും ഞാനു ചെറുപ്പം മുതലെ നല്ല കൂട്ടായിരുന്നു…അത്രേള്ളു…പിന്നെ വീട്ടുകാർക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടേൽ അത് വല്ല കുഴിയും കുഴിച്ച് മൂടാൻ ഞാൻ പറയും…അല്ലപിന്നെ… എൻ്റെ സുന്ദരി കോത ഇവിടുള്ളപ്പൊ വേറൊരാളോ… ഇംപോസിബിൾ… ”
