ദിവ്യാനുരാഗം – 13

Divyanuraagam Part 13 | Author : Vadakkan Veettil Kochukunj

Previous Part ]

പ്രിയപ്പെട്ടോരേ….ആദ്യം തന്നെ പാർട്ട് വൈകുന്നതിൽ എപ്പോഴത്തേയും പോലെ സങ്കടം അറിയിക്കുന്നു… വേറൊന്നുമല്ല പഠിപ്പിൻ്റെ ഭാഗമായാണ്…കാരണം ഞാൻ ഒരു അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്…പോരത്തതിന് എടുത്ത വിഷയം ഫിസിക്സും…അറിയാലോ ഒരുപാട് ഉണ്ട് പഠിക്കാനും പോരാത്തതിന് ലാബ് തേങ്ങ മാങ്ങാന്ന് പറഞ്ഞ് എപ്പോഴും തിരക്കാ…അതോണ്ട് അഡ്ജസ്റ്റ് ചെയ്യണേ… പിന്നെ ഒരിക്കലും ഇത് തീർക്കാതെ ഇട്ടിട്ട് പോവില്ല…💯അപ്പൊ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു… പിന്നെ കഴിഞ്ഞ ഭാഗം ഒന്ന് ഓടിച്ചിട്ട് വരണേ എന്നാലെ ഒരു ഗുമ്മ് കിട്ടൂ…

ഒരുപാട് സ്നേഹത്തോടെ…

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…

പെയ്യ്ത് തീരാത്ത മഴപോലും ഞങ്ങൾക്കവിടെ ഒരു കാവലായി മാറുകയായിരുന്നു…കാരണം മറ്റൊരാൾ പോലും അവിടെ വന്ന് ഞങ്ങടെ ഈ പ്രിയനിമിഷത്തിൽ എത്തിനോക്കാതിരിക്കാൻ… അതുകൊണ്ട് തന്നെ എല്ലാം മറന്ന് പ്രണയം എന്ന ഒറ്റ വികാരത്താൽ ഞങ്ങൾ വാരിപ്പുണർന്നു തന്നെ നിന്നു…

അൽപം സമയം കഴിഞ്ഞതും അവളുടെ തേങ്ങൽ ഒന്നടങ്ങി എന്ന് കണ്ടപ്പൊ ഞാനവളുടെ ചെറുതായി താടി തുമ്പ് പിടിച്ചൊന്നുയർത്തി…

” കഴിഞ്ഞോ എൻ്റെ പെണ്ണിൻ്റെ കരച്ചിലൊക്കെ… ”

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചതും പെണ്ണിൻ്റെ മുഖത്ത് നാണത്താൽ ഒരു ചിരി വിരിഞ്ഞു…ഇനി ഇപ്പൊ എൻ്റെ പെണ്ണെന്ന് അഭിസംബോധന ചെയ്യ്തത് കൊണ്ടായിരിക്കുവോ…

” എന്താ ഒന്നും മിണ്ടാത്തെ… ”

ഞാൻ വീണ്ടും പുഞ്ചിരിയോടെ അവളെ നോക്കി…

” ന്നെ ശരിക്കും ഇഷ്ടാണോ… ”

അവളെൻ്റെ കണ്ണിൽ നോക്കിയാണ് അത് ചോദിച്ചത്…ഒരുവേള ആ നോട്ടത്തിൽ അലിഞ്ഞ് പോയി ഈ ഉള്ളവൻ…

” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം …എന്നാ പിന്നെ ഇയാള് പറ എന്നെ ഇയാൾക്ക് ഇഷ്ടാണോ… ”

ഞാൻ പ്ലേറ്റ് വീണ്ടും അവൾക്ക് നേരെ തിരിച്ചു…
” എൻ്റെ ജീവനാ ഈ പൊട്ടകണ്ണൻ… ”

അത് പറയുമ്പോൾ മുഖത്ത് നോക്കാതെ എൻ്റെ നെഞ്ചിൽ തലവെച്ചാണ് അവൾ പറഞ്ഞത്…ആ മഴയത്തും അവളുടെ ചൂട് നിശ്വാസം എന്റെ ശരീരത്തെ തണുപ്പിൽ നിന്നും അകറ്റി നിർത്തും പോലെ തോന്നി…

” എന്നാ പിന്നെ ഇയാൾക്ക് ജീവനാണേൽ എനിക്ക് പ്രാണനാ എൻ്റെ ശൂർപ്പണഖ…പോരേ… ”

ഞാൻ വീണ്ടും അവളെ ഇറുക്കെ പുണർന്ന് കൊണ്ട് എൻ്റെ സ്നേഹം അറിയിച്ചു…അതോടെ വീണ്ടും ഞങ്ങൾ ഇത്തിരി നേരം ആ മഴയത്ത് കെട്ടിപിടിച്ച് നിന്നു…

” അയ്യോ…എനിക്ക് ഡ്യൂട്ടിക്ക് കേറണം… ”

പെട്ടെന്ന് എന്തോ ഒർത്തപോലെ അവൾ ഞെട്ടി എൻ്റെ ദേഹത്ത് നിന്നും ഒരു ചമ്മിയ മുഖഭാവത്തോടെ അകന്ന് മാറി…

” ഒന്ന് പോടോ…ഇയാൾക്ക് ഇപ്പൊ പോയി വല്ല ഓപറേഷൻ നടത്താൻ ഒന്നുമില്ലല്ലോ…അതോണ്ട് ഇങ്ങ് പോര് നമ്മുക്കിങ്ങനെ ഈ മഴയത്തിവിടെ കെട്ടിപിടിച്ചിരിക്കാം… ”

ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു…

” മ്മ് അയ്യടാ…വേണ്ട മോനേ……വാ നടക്ക് പോവാം… ”

ബാഗിൽ നിന്നും ഒരു കുടയെടുത്ത് തുറന്ന ശേഷം അവൾ അധികാരത്തോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു…അതോടെ ഞാനും ആ കുടക്കീഴിൽ കയറി…

” ഡോ ഇതിപ്പൊ മഴ നനയുമല്ലോ…ഇപ്പൊ പോണോ… ”

ഞാൻ മഴയുടെ കഠിന്യം മനസ്സിലാക്കി അവളോട് ചോദിച്ചു…

” മ്മ്… പിന്നെ ഇച്ചിരി മഴയൊക്കെ കൊള്ളാം കേട്ടോ…കുഞ്ഞാവയ്ക്ക് പനി ഒന്നും വരില്ല… ”

അവളെന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അതിന് അവളെ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം ഞാൻ കൈ കൊണ്ട് അവളുടെ ഷോൾഡറിന് മുകളിലൂടെ എന്നോട് ചേർത്ത് പിടിച്ച് നടക്കാൻ തുടങ്ങി…

” ഡോ… നമ്മുക്ക് ചേട്ടത്തിയോടും പിള്ളാരോടുമൊക്കെ പറയേണ്ടെ…അവരൊക്കെ അത് കേൾക്കാൻ കാത്തിരിക്കുവാ… ”

കുടക്കീഴിൽ നടക്കുമ്പോൾ ഞാൻ അവളെ നോക്കി ചോദിച്ചു…

” എനിക്ക് നാണാ…ഇയാള് തന്നെ പറഞ്ഞോ… ”

അവളെന്നെ നോക്കി പതിവ് നാണം കലങ്ങിയ മുഖത്തോടെ മറുപടി പറഞ്ഞു…
” ഓ പിന്നേ.. അതിനർത്ഥം ഞാൻ നാണോം മാനോം ഒന്നും ഇല്ലാത്തോനാന്നല്ലേ… ”

ഞാൻ അവളെ നോക്കി പുരികമുയർത്തിയും മണിക്കിലുക്കം പോലെ അവളുടെ വായിൽ നിന്നും ചിരിയുടെ ശബ്ദം വന്നു…

” പോ അവിടുന്ന്…ഞാനങ്ങനെ ഒന്നും പറഞ്ഞില്ല…പിന്നെ ഇയാള് തന്നെ എല്ലാരോടും പറഞ്ഞോ… ”

അപ്പോഴേക്കും ഞങ്ങൾ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറുന്ന മുൻവശം എത്തിയിരുന്നു…ദപ്പൊ ദാണ്ടെ അവിടെ നിൽക്കുന്നു ശ്രദ്ധ…

” ൻ്റെ പറശ്ശിനികടവ് മുത്തപ്പാ…ഞാനെന്തായി കാണണെ…ഇതാരൊക്കയാ… ”

ഞങ്ങളെ കണ്ടതും ഒരാക്കിയ ചിരിയോടെ അവൾ പറഞ്ഞു…അല്ലേലും ഇവൾക്ക് പണ്ടെ ഞങ്ങടെ കാര്യത്തിൽ ഒരു ചുറ്റിക്കളി ഉണ്ടെന്ന് സംശയം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്…എന്താലും അവളുടെ കളിയാക്കല് കേട്ടതും ഞങ്ങള് രണ്ടാളും ഒരുപോലെ ചൂളിപ്പോയി…

” അല്ല മോളുടെ ഫോണിനെ അടക്കം ചെയ്യ്തോ…അല്ല കുറേ നേരായി ഞാൻ വിളിക്കുവാർന്നു… അതുകൊണ്ട് ചോദിച്ചതാ…അല്ലേലും ഇപ്പൊ സമയത്ത് ജോലിക്ക് കേറാൻ ഒന്നും പറ്റത്തിലല്ലോ അല്ലേ… ”

വീണ്ടും അതേ ആക്കിയ ട്യൂണിൽ ചോദ്യം എത്തിയതും ഏത് നേരത്താണോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്ന രീതിയിൽ ദിവ്യയെന്നെ നോക്കി…അതോടെ ഞാൻ അപ്പൊഴെ പറഞ്ഞതല്ലെ വരണ്ടാന്ന് അപ്പൊ കേട്ടിലല്ലോ…എന്നാ പിന്നെ നമ്മുടെ മറ്റെ വനിതാ കമ്മീഷൻ അമ്മച്ചി പറയും പോലെ ” എന്നാ പിന്നെ അനുഭവിച്ചോ…” എന്ന രീതിയിൽ ഇളിച്ചു കാണിച്ചു…

” മ്മ് എന്താ രണ്ടാളും പരസ്പരം നോക്കി കഥപറയുവാണോ…എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ…എന്നതാ സംഭവം… ”

ഞങ്ങടെ കോപ്രായങ്ങൾ കണ്ട് ശ്രദ്ധ സംശയ രൂപേണ തിരക്കി…ഇവളിനി വല്ല സിഐഡിയുമോണോ…ഒക്കെ മനസ്സിലാക്കുന്നുണ്ടല്ലോ…

” അത് ഇയാളുടെ കൂട്ടുകാരി തന്നെ പറയും… അങ്ങോട്ട് ചോദിച്ചോ… ”

ഞാൻ നൈസ് ആയി അവിടെ നിന്നും ഊരാൻ വേണ്ടി ഒരു ശ്രമമിട്ടു…അതോടെ ദിവ്യ എന്നെ ചൂഴ്ന്നൊന്ന് നോക്കി…

” ആഹാ അപ്പൊ എന്തോ കാര്യമായിട്ടുണ്ടല്ലോ…മഴ, കുട , ജോൺസൺ മാഷിന് പകരം നല്ല തൊലിഞ്ഞ ഇടി…മ്മ്… മ്മ്…പറ മോളെ എന്നതാ… ”

എൻ്റെ മറുപടി കേട്ടതും ശ്രദ്ധ നേരെ ദിവ്യയോട് കാര്യം തിരക്കി…
” അപ്പൊ കാണാം…ഞാൻ ഇപ്പൊ ഡ്യൂട്ടിക്ക് കേറട്ടെ… ”

എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞ ശേഷം അവൾ ശ്രദ്ധയുടെ നേരെ തിരിഞ്ഞു

” നീയിങ്ങ് വന്നേ… ”

ശ്രദ്ധയുടെ കൈയ്യും പിടിച്ച് വലിച്ച് അവൾ അവരുടെ നേഴ്സിംഗ് റൂമിൻ്റെ ഭാഗം ലക്ഷ്യമാക്കി നടന്നു…അവളുടെ വെപ്രാളവും ചമ്മലും ഒക്കെ കണ്ടതും ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ചു…നടക്കുന്നതിനിടയിൽ അവളെന്നെ തിരിഞ്ഞൊന്ന് പ്രണയപൂർവ്വം നോക്കി…അത് കണ്ടതും എൻ്റെ സാറേ…അപ്പൊ ചുറ്റുള്ളതൊന്നും കാണാണ്ട് നിക്കാൻ ഇവിടെ പവർകട്ടൊന്നുമില്ല…അതോണ്ട് ഞാനും തിരിച്ചൊരു ചിരി പാസാക്കി കൊടുത്ത ശേഷം റൂമിലേക്ക് വെച്ച് പിടിച്ചു…ഇനി ലവന്മാരോട് എങ്ങനെ പണയും…ഒക്കെ കൂടി ഇന്നെന്നെ ഊക്കി കൊല്ലും…അങ്ങനെ ഓരോന്നൊക്കെ മനസ്സിൽ ഇങ്ങനെ ആലോചിച്ച് കൊണ്ടാണ് ഞാൻ റൂമിൽ കേറിയത്…

Leave a Reply

Your email address will not be published. Required fields are marked *