പ്രിയേ ഇനി നീ പേടിക്കുവോന്നും വേണ്ട അവരാരും നിന്നെ ശല്യം ചെയ്യാൻ വരില്ല വരുവാണേൽ നീ
ഞങ്ങളോട് പറഞ്ഞാൽമതി…… ആശ്വാസവാക്കുകൾ പോലെ റോണി പ്രിയയോട് പറഞ്ഞു…….
” താങ്ക്സ് ടാ” …..
പറഞ്ഞുകൊണ്ട് പ്രിയ
ഞങ്ങളെ നാലു പേരേയും നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു…….
തിരികെ ഞങ്ങളും പ്രിയയെ നോക്കി ചിരിച്ചു അതോടെ ഞാനും റോണിയും വീണ്ടും “ചക്കരയും പീരയുമായ്”…….
——– * * * ——
“ഒരു നിമിഷം പ്രിയയെപ്പറ്റി ഒരുവാക്ക്”……..
“പ്രിയ “……………
KSEB അസിസ്റ്റൻ്റ് എഞ്ചിനിയർ ഗോവിന്ദൻ്റെയും
LP സ്കൂൾ ടീച്ചർ ശ്രീദേവിയുടെയും ഒരേ ഒരു മകൾ……..
‘എൻ്റെ ഒരേ ഒരു ചങ്ക് കൂട്ടുകാരി’…….. ” PG പഠനകാലത്ത് കോളേജിൽ നിന്നും അപമാനിതനായ് ഇറങ്ങിയ എന്നിൽ പ്രതീക്ഷയും ആത്മവിശ്വാസവും നൽകി കൂടെ നിന്നവൾ”……
“പ്രിയയുടെ നിഗമനങ്ങൾക്ക് പിന്നിലെ സത്യങ്ങളാണ് എൻ്റെയും ദേവൂട്ടിയുടെയും സ്നേഹ ബന്ധത്തിന് അടിത്തറയായത് “….. അന്ന് ലക്ഷ്മി മിസ്സിൻ്റെ ഓരോ ചലനവും പ്രിയ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു….. പ്രിയയുടെ വാക്കുകളാണ് എന്നെ ലക്ഷ്മി മിസ്സിലേക്ക് എത്തിച്ചത്…… അതോടെയാണ് പല സത്യങ്ങളും ഞാനറിയുന്നത് ………….
“Back to Degree Life “……..
പിന്നീട് കോളേജിലെ ഓരോ നിമിഷങ്ങളിലും ഞങ്ങടെ കൂടെ എന്ത് കാര്യങ്ങൾക്കും പ്രിയയും കൂടി ……
” അവൾ ഞങ്ങൾ 4 പേർക്കും സുഹൃത്തിനെക്കാളുപരി ഒരു സഹോദരിയായ് മാറുകയായിരുന്നു”…….
റോണിയോടും, അനൂപിനോടും, ജിത്തൂനോടും ഉള്ളതിനേക്കാൾ ആത്മബന്ധം ഞാനും പ്രിയയും തമ്മിലായിരുന്നു…..
അതിന് കാരണം ഞങ്ങളുടെ 2 പേരുടെയും ലക്ഷ്യം ഒന്നായിരുന്നു ” ഒരു കോളേക്ക് ലെക്ച്ചറർ ആവുക “……..
ഞങ്ങളടുത്തിടപഴകുന്നത് കണ്ട് പലകുട്ടികളിലും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന തെറ്റിദ്ധാരണകൾ വരെ ഉണ്ടായ്….. “പക്ഷെ അതിനെയെല്ലാം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് ഞങ്ങൾ ഞങ്ങടെ സൗഹൃദ ലോകത്ത് പാറി നടന്നു”…….
ഞങ്ങൾക്കിടയിലെ ഏതൊരു കാര്യങ്ങൾക്കും ഫൈനൽ തീരുമാനം പറയുന്നത് പ്രിയയായ് മാറി….. അവളിൽ നിന്നും ഞങ്ങൾ മറച്ചുവെച്ചിരുന്നത് “ചാത്തൻതറ” മാത്രമായിരുന്നു…..
ഇണക്കങ്ങളും പിണക്കങ്ങളുമായ് മുന്നോട്ട് പോകുമ്പോഴാണ് കോളേജ് ലൈഫിലെ “ആദ്യത്തെ ഓണാഘോഷം വന്ന് ചേർന്നത്”……..
പ്രിയയുടെ തീരുമാനമായിരുന്നു എല്ലാരും ഒരേ പോലത്തെ വസ്ത്രം ധരിക്കണമെന്നത് അതിനാൽ ഞങ്ങളെല്ലാരും കൂടി എൻ്റെ ഷോപ്പിലെത്തി …..
” വെള്ളയിൽ ഡാർക്ക് ബ്ലൂ ഷെയ്ഡ് കയറി വരുന്ന ഷർട്ടും അതേകളർ ഡബിൾ മുണ്ടും ഞങ്ങൾ 4 പേരും സെലക്ട് ചെയ്തു…. പ്രിയയും അതേ കളർ കര വരുന്ന സെറ്റ് സാരിയും എടുത്തു ,കൂടെ ആരതിക്കും……
അങ്ങനെ “ജിത്തുനെക്കൊണ്ട് ആരതിക്കൊരു പുടവയും ഞങ്ങൾ കൊടുപ്പിച്ചു “………
————————————————————
കാത്തിരുന്ന ഓണാഘോഷ ദിനം വന്നെത്തി……..
രാവിലെ തന്നെ റെഡിയായ് അമ്മയോടും അമ്മൂനോടും യാത്ര പറഞ്ഞ് ജിത്തൂനെയും പിക് ചെയ്ത് ഞാൻ കോളേജിലെത്തി….. റോണിയും അനൂപും പ്രിയയും നേരത്തെ തന്നെ ഹാജർവെച്ചിരുന്നു……
” പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായ്…. പടിഞ്ഞാറെ പൂപ്പാടം അഴകിൻ പാൽക്കടലായ്”……..
ഓണാഘോഷങ്ങൾക്കായ് ഒരുക്കിയിരിക്കുന്ന വേദിയിൽ നിന്നും ദാസേട്ടൻ ആലപിച്ച മനോഹരമായ ഗാനം കാതുകളിലേക്ക് ഒഴുകിയെത്തി…… കേരളത്തനിമയെ വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും സന്തോഷത്തോടെ ഒത്ത് ചേർന്ന് പൂക്കളമിടുന്നു…… ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓണസദ്യ പ്രത്യേകമായ് അറേഞ്ച് ചെയ്തിരുന്നു….. പൂക്കളമൊരുക്കിയും ഡിപ്പാർട്ട്മെൻ്റ് ഓണാഘോഷവും ജിത്തൂൻ്റെ പാട്ടുമെല്ലാം കഴിഞ്ഞ് 12 മണിയോടെ വടംവലി ആരംഭിക്കുവാൻ പോകുന്നു….. വിജയികൾക്ക് ” ഒരു കുലപ്പഴമാണ് ” സമ്മാനം…… 1 yr 2 yr 3yr PG എന്നിങ്ങനെ 4 സെക്ഷനും പ്രത്യേകമായാണ് വടംവലി സംഘടിപ്പിച്ചത് ……..
ആദ്യത്തെ അവസരം 1 yr കുട്ടികൾക്കായിരുന്നു……. റോണിയുടെ നേതൃത്വത്തിൽ ഞങ്ങളേവരും അങ്കത്തടിലേക്കിറങ്ങി….. 7 പേരെ തികയ്ക്കുന്നതിനായ് ക്ലാസ്സിലെ മല്ലന്മാരായ ശ്യാമിനെയും അതുലിനെയും അഭിയേയും കൂടെ കൂട്ടി…….
ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലെ കുട്ടികളുടെയും അധ്യാപകരുടെയും ഹർഷാരവങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വടത്തിന് ചോട്ടിലായ് ഞങ്ങൾ അണിനിരന്നു…..
“സെമി ഫൈനൽ വരെ ഒറ്റ വലിയും ഫൈനലിൽ 3 വലിയുമാണുള്ളത്”……
“അദ്യത്തെ 6 എതിരാളികളെയും നിലമ്പരിശാക്കിക്കൊണ്ട് കോൺഫിഡൽസോടെ ഞങ്ങൾ ഫൈനലിൽ എത്തി”……
2 yr 3yr PG കുട്ടികളുടെ ആദ്യ വലിയും കഴിഞ്ഞ് ഫൈനൽ ആരംഭിക്കുകയാണ്….
