ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

അമ്മയുടെ വാക്കുകൾ ജിത്തുവിലും ആരതിയിലും ഒരുപാട് സന്തോഷം നിറച്ചു …..
“ഒരു കൂടപ്പിറപ്പിൻ്റെ പ്രണയവും വിവാഹവും പൂവണിഞ്ഞ സന്തോഷം ആ നിമിഷങ്ങളിൽ നിന്ന് ഞങ്ങളും അനുഭവിച്ചു” ……..
(ഇന്നും എൻ്റെ ഓർമ്മയിൽ ആ ദിവസം മായാതെ നിറഞ്ഞു നിൽക്കുകയാണ് )…..

അതേ…. ഒരു കാര്യം ഞാനാദ്യമേ അങ്ങ് പറയാം…..
” എൻ്റെ അനുവാദം കിട്ടിയെന്നും പറഞ്ഞ് രണ്ടാളും പഠനത്തിൽ ഒഴപ്പുവോന്നും ചെയ്യരുത്” അങ്ങനെ എന്തേലും ഉണ്ടായാൽ എൻ്റെ വിധം മാറും പറഞ്ഞേക്കാം…… ഒരു ശാസനയുടെ സ്വരത്തിൽ രാധാമ്മ പറഞ്ഞുകൊണ്ട് ജിത്തൂനെയും ആരതിയേയും നോക്കി…….

അത് ഞങ്ങളേറ്റ് …… “രണ്ടിനേയും അധികം സൃംഗരിക്കാനൊന്നും വിടാതെ ഞങ്ങൾ നോക്കിക്കോളാം…. പോരെ?????
ജിത്തുനെ നോക്കി അവിഞ്ഞൊരു ചിരിയോടെ രാധാമ്മയോടായ് റോണി പറഞ്ഞു….

മ്മ്….. രാധാമ്മയൊന്ന് മൂളി……

അമ്മേ…. ഞങ്ങളെന്നാൽ ഇറങ്ങിക്കോട്ടെ??? സമയം ഒരു പാടായ്….
ചായ കുടിച്ചശേഷം ഗ്ലാസ് ടീപ്പോയിലേക്ക് വെച്ചു കൊണ്ട് ഞാൻ പയ്യെ പറഞ്ഞു……

ശരി മക്കളെ…. നിങ്ങളെന്നാൽ ഇറങ്ങിക്കോളു….
വാത്സല്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് രാധാമ്മ ഞങ്ങളെ യാത്രയാക്കി…….

അരതിയോടും , അമ്മയോടും യാത്ര പറഞ്ഞ് ഞങ്ങൾ വീണ്ടും “ചാത്തൻതറ ” ലക്ഷ്യമാക്കി നീങ്ങി…..
സന്തോഷത്താൽ എന്ത് പറയുന്നമെന്നറിയാത്തതിനാൽ വണ്ടിയിലുടനീളം നിശബ്ദത പടർന്നു…..
“ഇതിപ്പോ എന്താ ഇവിടെ സംഭവിച്ചത് സ്വപ്നം വല്ലതുമാണോ”!! ……
‘ഞങ്ങളെല്ലാം ചേർന്നൊരു പ്രണയം സാക്ഷാത്ക്കരിച്ചിരിക്കുന്നു’!!!…….
അച്ഛൻ പറഞ്ഞത് പോലെ “””റോണി “”” ‘അവൻ്റെ എടുത്തു ചാടിയുള്ള പ്രവർത്തികൾ ഓരോന്നും സന്തോഷമായ്ത്തന്നെ തീരുന്നു’ ……
“ഓരോ നിമിഷവും ഞങ്ങളിലെ സൗഹൃദത്തിൻ്റെ അർത്ഥതലങ്ങൾ ഞങ്ങൾക്ക് പോലും മനസ്സിലാവാത്ത വിധം വളരുകയാണ്”…..
മനസ്സിലോരോ കാര്യത്തൾ ഓർത്തങ്ങനെ ഇരിക്കുമ്പോൾ. വണ്ടിയോടി “ചാത്തൻതറയിലെത്തി”……..

‘ചാത്തൻതറ ഞങ്ങളെ വരവേറ്റത് മനോഹരമായ കാഴ്ച സമ്മാനിച്ചുകൊണ്ടായിരുന്നു’……..

“സൂര്യനസ്തമിച്ചതിനാൽത്തന്നെ ആകാശം ചെഞ്ചായം തൂകി നിൽക്കുകയായിരുന്നു”………
“പക്ഷികൾ കായലിനു മീതെ ശബ്ദമുയർത്തി പറന്നകലുന്നു”…..
“ഇളം കാറ്റ്കൊണ്ട് പുന്നമടക്കായൽ ഓളപ്പരപ്പുകൾ തീർക്കുവാൻ തുടങ്ങിയിരുന്നു “……….
“ചീനവലകൾ പതിയെ ഓരോന്നായ് ഉയർന്നു താഴ്ന്നുകൊണ്ടേയിരുന്നു”…….

എങ്ങനുണ്ട് മക്കളെ “ചാത്തൻതറ”……..
പുന്നമടയുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന ഞങ്ങളുടെ മുന്നിലേക്കായ് നിന്നുകൊണ്ട് റോണി ചോദിച്ചു…….

“അമ്പോ”!!! …… ഒന്നും പറയാനില്ല മച്ചാനേ ഈ കാഴ്ച തന്നെ കണ്ട് മനസ്സുനിറഞ്ഞ്….. ബിയറടിക്കാൻ ഇതിലും പറ്റിയസ്ഥലം വേറെ ഇല്ല….. വാ ഇനി ഒട്ടും സമയം കളയാനില്ല …….
പറഞ്ഞുകൊണ്ട് അനൂപ് ഓരോ ബിയറും പൊട്ടിച്ചു സന്തോഷത്തോടെ എല്ലാർക്കും കൈമാറി…..

അപ്പോ “ഇന്ന് നമ്മുടെ ചെക്കൻ്റെ കല്യാണം ഉറപ്പിച്ച ദിവസമാണ് എല്ലാരും സന്തോഷത്തോടെ മതിയാവോളം ചാത്തൻതറയിലെ ആദ്യ ബിയറടി ആലോഷമാക്കുക “…..
അപ്പോൾ ഓൾ ചിയേഴ്സ് ……. ചിരിച്ചമുഖത്തോടെ ചിയേഴ്സ് പറഞ്ഞുകൊണ്ട് റോണി ബിയർബോട്ടിൽ മുന്നോട്ട് നീക്കി ……..

“ചിയേഴ്സ് “……… ഈണത്തിൽ ഒരുമിച്ച് ഞങ്ങളും ചിയേഴ്സ് പറഞ്ഞ് അടി തുടങ്ങി………..

“ഹലോ എന്താ ഇങ്ങനെ ഇരിക്കുന്നെ”…..
എന്തോ വലിയ ആലോചനയിലാണല്ലോ ൻ്റെ ഏട്ടൻ???? ……..
കോളേജ് കാലഘട്ടത്തിലൂടെ കടന്ന് പോയ എന്നെ വിളിച്ചുണർത്തിയ പോലെ ദേവൂസിൻ്റെ ചോദ്യം എൻ്റെ കാതുകളിലലയടിച്ചു….

“ഏയ് ഒന്നൂല്ല ദേവൂസേ”…. ഞാൻ വെറുതേ… അല്ല നിൻ്റെ പണിയൊക്കെ കഴിഞ്ഞോ???
ഒരൊഴുക്കൻ മട്ടിൽ മറുപടി നൽകി ദേവൂട്ടിയെ ഞാനെൻ്റെ മടിയിലേക്കിരുത്തിയ ശേഷം ചോദ്യഭാവത്തിലവളെ നോക്കി……

ഏയ് ഇല്ല ഇനി സിന്ധൂട്ടിയെ മേല് കഴുകിക്കണം…. ലക്ഷ്മിയമ്മ വിളിക്കാന്ന് പറഞ്ഞു ചെറിയൊരു ഗ്യാപ്പ് കിട്ടിയപ്പോ ഞാനിങ്ങ് പോന്നതാ എൻ്റെ ഏട്ടൻ എന്തെടുക്കുവാന്നറിയാൻ ……. എൻ്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞുകൊണ്ട് ദേവൂട്ടി മൊഴിഞ്ഞു……
മ്മ്… നീ ആകെ കോലം കെട്ടല്ലോ പെണ്ണെ….. മുടിയിഴകളിൽ തലോടിക്കൊണ്ട് ദേവൂസിൻ്റെ നെറ്റിയിൽ ഞാൻ ചുണ്ടുകളമർത്തി……

Leave a Reply

Your email address will not be published. Required fields are marked *