ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

“പ്രിയേ ” ….. എന്താ പ്രശ്നം ????…….. കാര്യഗൗരവത്തോടെ ചോദിച്ചുകൊണ്ട് ഞാനവളുടെ മുഖത്തേക്ക് നോക്കി……

അജിത്തേ….. ഇവൻ കുറേ നാളായ് എന്നെ ശല്യം ചെയ്യുന്നു ഞാൻ “ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും എൻ്റെ
പുറകേ നടക്കുവാ “…. ഇപ്പോ ഞാൻ തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ “എൻ്റെ മുഖത്ത് ആസിഡ് ഒഴിക്കൂന്നാ പറയുന്നത്”
സങ്കടത്തോടെയും ഈർഷ്യയോടെയും അവൾ നിന്ന് കുതറുവാൻ തുടങ്ങി ……

ആര്….. ഈ മൊണ്ണകളാ….. “അതിനുള്ള ചങ്കുപ്പ് നിനക്കൊക്കെ ഉണ്ടോടാ മൈരുകളേ”…..
2 പേരെയും നോക്കി പുച്ചത്തോടെയും ദേഷ്യത്തോടെയും ഞാൻ തിരക്കി…..

“നീ ഏതാടാ മൈരേ”….. നീ നിൻ്റെ കാര്യം നോക്കിപ്പോകാൻ നോക്ക് ആവശ്യമില്ലാത്ത കാര്യത്തിലൊന്നും കൊണക്കാൻ വരല്ലേ…. എൻ്റെ ചോദ്യത്തിന് മറുപടിയെന്നോണം പ്രിയയുടെ കയ്യിൽ പിടിച്ചിരുന്നവൻ നിന്ന് ചീറുവാൻ തുടങ്ങി……

“ഞാൻ കൊണക്കാൻ വരുമെടാ മൈരേ “….. ഞാനിവളുടെ ഫ്രണ്ടാണ്….. എൻ്റെ ഫ്രണ്ടിനെ ഒരാൾ ശല്യം ചെയ്‌താൽ ചോദിക്കാൻ ഞാൻ വന്നിരിക്കും….. “ധൈര്യമുള്ള തന്തയ്ക്ക് പിറന്നവനാണേൽ നീ ആസിഡ് ഒഴിച്ചു നോക്കെടാ”!!! പിന്നെ നീയൊന്നും ഈ ഭൂമിയിൽ ഉണ്ടാവില്ല…. പച്ചയ്ക്ക് കത്തിക്കും നിന്നെയൊക്കെ….. ” കേട്ടോടാ കഴുവേറി മക്കളെ”……. കലിപ്പോടെ പ്രിയയുടെ കയ്യിൽ നിന്നും അവൻ്റെ കൈ തട്ടിമാറ്റിക്കൊണ്ട് ഞാനും നിന്നുറഞ്ഞു….

“കൈ തട്ടി മാറ്റാൻ മാത്രമായോടാ”……
കോപത്തോടെ പറഞ്ഞു കൊണ്ട് അവനെന്നെ തല്ലാൻ കയ്യോങ്ങിയതും പെട്ടെന്ന് തന്നെ അവൻ സ്വിച്ചിട്ടപോലെ അനങ്ങാതെ നിന്നു…..

“എന്താടാ പന്നി ” നിൻ്റെ കൈ പകുതിക്ക് നിന്ന് പോയത് ധൈര്യമുണ്ടേൽ തല്ലിനോക്കെടാ…..:
പിന്നിൽ നിന്നും ഉയർന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കട്ടക്കലിപ്പിൽ അവന്മാരെ നോക്കി ദഹിപ്പിക്കുന്ന റോണിയെയാണ് കാണുന്നത് കൂടെ ജിത്തുവും അനൂപും ഉണ്ട്…..

എന്താടാ എന്താ പ്രശ്നം???

എടാ നമ്മുടെ പ്രിയയുടെ മുഖത്ത് ഈ നായിൻ്റെ മക്കൾ ആസിഡ് ഒഴിക്കൂന്ന് പറഞ്ഞ് ……
സീനിയേഴ്സിനെ നോക്കി കലിപ്പിച്ചുകൊണ്ട് കാര്യം തിരക്കിയ ജിത്തൂനോടായ് ഞാൻ പറഞ്ഞു…..
കാര്യങ്ങൾ ഞാൻ വിശദീകരിച്ചതും ജിത്തുവും അനൂപും ചേർന്നവന്മാരുടെ മുഖത്ത് തേമ്പാൻ തുടങ്ങി……
“പന്നപ്പൊലയാടിമക്കളെ നീയൊക്കെ ആസിഡ് ഒഴിച്ചു നോക്കെടാ പിന്നെ നീയൊന്നും വീട്ടിൽ കിടന്നുറങ്ങില്ല “…..

ഡാ…. വിടെടാ…. “ഈ ഊച്ചാളികളെ തല്ലി വെറുതെ കൈ നാറ്റിക്കണ്ട”……… അനൂപിനെയും ജിത്തുനേയും തടഞ്ഞു കൊണ്ട് റോണി പറഞ്ഞു……

2 മൈരുകളോടും ഒരു കാര്യം പറഞ്ഞേക്കാം ഇനി “പ്രിയയുടെ നിഴൽ വെട്ടത്തെങ്ങാനും നിന്നെയൊക്കെ കണ്ടാൽ പിന്നെ നീയൊന്നും ഈ കോളേജിലുണ്ടാവില്ല”…….
ഇത് “പോത്ത് വറീദിൻ്റെ ” മോനാ പറയുന്നത്……
ദീക്ഷണിയോടെ പല്ലിറുമ്മിക്കൊണ്ട് റോണി അവരെ നോക്കി പറഞ്ഞതും മറുത്തൊന്നും പറയാതെ അവർ തിരിഞ്ഞു നടന്നു…….

പ്രിയേ എന്താ സംഭവം??? നിനക്കവരെ നേരത്തേ അറിയുവോ??? കൺമുന്നിൽ നടന്ന പ്രകടനം കണ്ട് മിഴിച്ചു നിന്നിരുന്ന പ്രിയയോടായ് റോണി ചോദിച്ചു…..

എടാ അവനെ എനിക്കറിയാം “രാജേഷ് ” എന്നാ അവൻ്റെ പേര്
ഞാൻ 10-ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് മുതൽ ഇവൻ എൻ്റെ പുറകെ നടക്കുന്നതാ ഞങ്ങൾ ഒരേ സ്കൂളിലാ പഠിച്ചത് അവനന്ന് +2 വിൽ ആയിരുന്നു… ഞാനന്നേ അവനോട് പറഞ്ഞതാണ് എനിക്കിഷ്ടമല്ലെന്ന് പക്ഷെ അവൻ പിന്നെയും പുറകെ നടന്ന് ശല്യം ചെയ്തോണ്ടേയിരുന്നു അവസാനം സഹികെട്ട് ഞാൻ ടീച്ചറോട് പറഞ്ഞു അതോടെ തൽക്കാലത്തേക്ക് അവൻ്റെ ശല്യം തീർന്നതാണ്…
പിന്നീട് ഇവിടെ വന്നപ്പോഴാണ് അവനെ വീണ്ടും ഞാൻ കാണുന്നത്… വീണ്ടും പഴയപോലെ അവൻ ശല്യം ചെയ്യാൻ തുടങ്ങി അവനിവിടെ 3 year ഇക്കണോമിക്‌സിലാണ് പഠിക്കുന്നത്……
വിഷാദ ഭാവം നിറഞ്ഞൊരു മുഖത്തോടെ പ്രിയ സംസാരിച്ചു നിർത്തി….

പ്രിയേ ഇനി നീ പേടിക്കുവോന്നും വേണ്ട അവരാരും നിന്നെ ശല്യം ചെയ്യാൻ വരില്ല വരുവാണേൽ നീ
ഞങ്ങളോട് പറഞ്ഞാൽമതി…… ആശ്വാസവാക്കുകൾ പോലെ റോണി പ്രിയയോട് പറഞ്ഞു…….

” താങ്ക്സ് ടാ” …..
പറഞ്ഞുകൊണ്ട് പ്രിയ
ഞങ്ങളെ നാലു പേരേയും നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു…….

തിരികെ ഞങ്ങളും പ്രിയയെ നോക്കി ചിരിച്ചു അതോടെ ഞാനും റോണിയും വീണ്ടും “ചക്കരയും പീരയുമായ്”…….
——– * * * ——

“ഒരു നിമിഷം പ്രിയയെപ്പറ്റി ഒരുവാക്ക്”……..

“പ്രിയ “……………
KSEB അസിസ്റ്റൻ്റ് എഞ്ചിനിയർ ഗോവിന്ദൻ്റെയും
LP സ്കൂൾ ടീച്ചർ ശ്രീദേവിയുടെയും ഒരേ ഒരു മകൾ……..
‘എൻ്റെ ഒരേ ഒരു ചങ്ക് കൂട്ടുകാരി’…….. ” PG പഠനകാലത്ത് കോളേജിൽ നിന്നും അപമാനിതനായ് ഇറങ്ങിയ എന്നിൽ പ്രതീക്ഷയും ആത്മവിശ്വാസവും നൽകി കൂടെ നിന്നവൾ”……
“പ്രിയയുടെ നിഗമനങ്ങൾക്ക് പിന്നിലെ സത്യങ്ങളാണ് എൻ്റെയും ദേവൂട്ടിയുടെയും സ്നേഹ ബന്ധത്തിന് അടിത്തറയായത് “….. അന്ന് ലക്ഷ്മി മിസ്സിൻ്റെ ഓരോ ചലനവും പ്രിയ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു….. പ്രിയയുടെ വാക്കുകളാണ് എന്നെ ലക്ഷ്മി മിസ്സിലേക്ക് എത്തിച്ചത്…… അതോടെയാണ് പല സത്യങ്ങളും ഞാനറിയുന്നത് ………….

“Back to Degree Life “……..
പിന്നീട് കോളേജിലെ ഓരോ നിമിഷങ്ങളിലും ഞങ്ങടെ കൂടെ എന്ത് കാര്യങ്ങൾക്കും പ്രിയയും കൂടി ……
” അവൾ ഞങ്ങൾ 4 പേർക്കും സുഹൃത്തിനെക്കാളുപരി ഒരു സഹോദരിയായ് മാറുകയായിരുന്നു”…….
റോണിയോടും, അനൂപിനോടും, ജിത്തൂനോടും ഉള്ളതിനേക്കാൾ ആത്മബന്ധം ഞാനും പ്രിയയും തമ്മിലായിരുന്നു…..
അതിന് കാരണം ഞങ്ങളുടെ 2 പേരുടെയും ലക്ഷ്യം ഒന്നായിരുന്നു ” ഒരു കോളേക്ക് ലെക്ച്ചറർ ആവുക “……..
ഞങ്ങളടുത്തിടപഴകുന്നത് കണ്ട് പലകുട്ടികളിലും ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന തെറ്റിദ്ധാരണകൾ വരെ ഉണ്ടായ്….. “പക്ഷെ അതിനെയെല്ലാം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് ഞങ്ങൾ ഞങ്ങടെ സൗഹൃദ ലോകത്ത് പാറി നടന്നു”…….

ഞങ്ങൾക്കിടയിലെ ഏതൊരു കാര്യങ്ങൾക്കും ഫൈനൽ തീരുമാനം പറയുന്നത് പ്രിയയായ് മാറി….. അവളിൽ നിന്നും ഞങ്ങൾ മറച്ചുവെച്ചിരുന്നത് “ചാത്തൻതറ” മാത്രമായിരുന്നു…..

ഇണക്കങ്ങളും പിണക്കങ്ങളുമായ് മുന്നോട്ട് പോകുമ്പോഴാണ് കോളേജ് ലൈഫിലെ “ആദ്യത്തെ ഓണാഘോഷം വന്ന് ചേർന്നത്”……..
പ്രിയയുടെ തീരുമാനമായിരുന്നു എല്ലാരും ഒരേ പോലത്തെ വസ്ത്രം ധരിക്കണമെന്നത് അതിനാൽ ഞങ്ങളെല്ലാരും കൂടി എൻ്റെ ഷോപ്പിലെത്തി …..
” വെള്ളയിൽ ഡാർക്ക് ബ്ലൂ ഷെയ്ഡ് കയറി വരുന്ന ഷർട്ടും അതേകളർ ഡബിൾ മുണ്ടും ഞങ്ങൾ 4 പേരും സെലക്ട് ചെയ്തു…. പ്രിയയും അതേ കളർ കര വരുന്ന സെറ്റ് സാരിയും എടുത്തു ,കൂടെ ആരതിക്കും……
അങ്ങനെ “ജിത്തുനെക്കൊണ്ട് ആരതിക്കൊരു പുടവയും ഞങ്ങൾ കൊടുപ്പിച്ചു “………
————————————————————
കാത്തിരുന്ന ഓണാഘോഷ ദിനം വന്നെത്തി……..

Leave a Reply

Your email address will not be published. Required fields are marked *