ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

ദൈവമേ “മൂർഖൻ പാമ്പിൻ്റെ വീട്ടിലാണല്ലോ ചെക്കൻ പെണ്ണ് ചോദിച്ചെത്തിയതെന്ന അവസ്ഥയിലായിരുന്നു ഞാനും ജിത്തുവും”……..

കാര്യങ്ങൾ മനസ്സിലാക്കി അൽപ്പനേരത്തെ മൗനത്തിന് ശേഷം അനൂപ് സംസാരിച്ചു തുടങ്ങി………
എടാ എനിക്കീ അന്നമ്മയെപ്പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നിതു വരെ……
പക്ഷെ ഞാനവളെ ഒരുപാട് സ്നേഹിച്ചു പോയെടാ ഒരിക്കലും അന്നമ്മയെ മറക്കാൻ എനിക്ക് കഴിയില്ല ,അവൾക്കും എന്നെ ഇഷ്ടമാണെങ്കിൽ എന്തിനും ഞാൻ തയ്യാറാണ് ഇനി അവളുടെ ആങ്ങളമാരുടെ തല്ല് കൊള്ളണമെങ്കിൽ അതല്ല അവരെന്നെ കൊന്നാലും എനിക്ക് കുഴപ്പമില്ലെടാ അന്നമ്മയ്ക്ക് എന്നെ ഇഷ്ടാണോന്നറിഞ്ഞാൽ മതി….
” അവരെല്ലാം അറിയുന്നത് വരെ ഞങ്ങളുടെ പ്രണയത്തിന് ആയുസ്സ് ഉള്ളെങ്കിൽ അവളോടൊപ്പമുള്ള ചെറിയ നിമിഷങ്ങൾ മാത്രം മതി എന്നും എനിക്ക് സന്തോഷിക്കാൻ”……
“അവളുടെ വീട്ടുകാരെ ഭയന്ന് ഞാനൊരിക്കലും പിന്നോട്ട് പോവില്ല അത്രയേറെ ഞാൻ അന്നമ്മയെ സ്നേഹിക്കുന്നു”……..
അന്നമ്മയോടുള്ള പ്രണയത്തിൻ്റെ ആഴം ഞങ്ങൾക്കെല്ലാം മനസ്സിലാക്കിത്തന്നുകൊണ്ട് അനൂപ് വാക്കുകൾ മുറിച്ചു…….

എടാ റോണി ചെക്കനാകെ ശോകമാണ് എന്താണേലും അന്നമ്മയുടെ കാര്യത്തിൽ ഉടനെ ഒരു തീരുമാനം ഉണ്ടാക്കണം അതുപോലെ അവളുടെ പേരിൽ ഇവനെ ആരും കൈ വെക്കുവാനും പാടില്ല….. അനൂപിൻ്റെ അവസ്ഥ മനസ്സിലാക്കിയ ഞാൻ റോണിയോടായ് പറഞ്ഞു…….

എടാ കാര്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ അവര് സമ്മദിക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ???? പ്രതീക്ഷയോടെ ജിത്തു റോണിയെ നോക്കി……

“കൈ വെക്കുന്നതും കാൽവെക്കുന്നതും നമ്മൾ ഉള്ളത്രോം കാലം നടക്കില്ല” അത് വേറേകാര്യം….
പിന്നെ അവർ സമ്മദിക്കുവോന്ന് ചോദിച്ചാൽ അതിന് അന്നമ്മ തന്നെ മനസ്സ് വെക്കണം “അവൾ ഒറ്റക്കാലിൽ നിന്ന് പറയണം എനിക്കനൂപേട്ടനെ കെട്ടണം എനിക്കനൂപേട്ടനെ കെട്ടണമെന്ന് “…..
അങ്ങനവൾ വാശി പിടിച്ചാൽ പിന്നവർക്ക് വേറെ വഴിയില്ല അവരെല്ലാം താനെ വന്നിവൻ്റെ കാൽക്കൽ വീണോളും….. നേരിയൊരു പ്രതീക്ഷ ഏവർക്കും നൽകിക്കൊണ്ട് റോണി വാക്കുകൾ അവസാനിപ്പിച്ചു……

അപ്പോ എങ്ങനാ ടീമേ “Operation Annamma” ആരംഭിക്കുവല്ലെ !!!
പ്രതീക്ഷയോടെ ചിരിച്ചുകൊണ്ട് ബിയർബോട്ടിൽ ഞാൻ മുന്നോട്ടുയർത്തി……

അത് പറയാനുണ്ടോ “അനൂപിൻ്റെ അന്നമ്മയ്ക്ക് വേണ്ടി ചിയേഴ്സ്”……… സ്വദസിദ്ധമായ ഈണത്തിൽ റോണിയും ജിത്തുവും മറുപടിയും നൽകി…….
0peration Annamma to be continued ❤❤❤😍

സത്യം പറഞ്ഞാൽ ഈ കഥയ്ക്ക് വല്യ റീച്ച് ഇല്ലാത്തത് കൊണ്ട് ഞാൻ പതിയെ ഒന്നുൾ വലിഞ്ഞതാണ്…. കഴിഞ്ഞ പാർട്ട് ലാഗ് ആയതും റീച്ചില്ലാത്തതും അഭിപ്രായങ്ങളില്ലാത്തതും അങ്ങനെ മൊത്തത്തിൽ ഞാനങ്ങ് ഡൗണായ് ….പിന്നെ അനുപമ മിസ്സ് എഴുതുന്നതിനിടയിൽ 2 പാർട്ടുകളായ് ചുരുക്കി ഈ കഥ ഞാൻ തീർക്കുവാനിരിക്കുവായിരുന്നു…. അതിനിടയിൽ കുറച്ച് പേരുടെ അഭിപ്രായങ്ങൾ വന്നത് കൊണ്ടാണ് വീണ്ടും എഴുതിയത് Exspecially ജോർജേട്ടൻ്റെ കമൻ്റ് ഈ കഥ നിന്ന് പോയതിൽ ജോർജേട്ടന് എന്നോടൊരു ഈർഷ്യ തോന്നിയെന്ന് അറിയിക്കുകയുണ്ടായ് അതിന് ഞാൻ ക്ഷമ ചോദിക്കുന്നു അത് പോലെ ഈ കഥയ്ക്കായ് കാത്തിരുന്ന എല്ലാരോടും……….

പിന്നെ ഒരു കാര്യം പറയാനുള്ളതെന്താന്ന് വെച്ചാൽ PSC നടത്തിയ +2 പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് കഴിഞ്ഞ ആഴ്ച വന്നത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ അതിൽ പോലീസ് കോൺസ്റ്റബിൾ രണ്ടാം ഘട്ട പരീക്ഷ എഴുതുവാൻ ഞാനും യോഗ്യത നേടുകയുണ്ടായ് ഇതെൻ്റെ അവസാന ചാൻസാണ്.. ഫോഴ്സിലേക്കിനി നടക്കുന്നൊരു പരീക്ഷ എഴുതുവാൻ ഇത് കഴിഞ്ഞാൽ എനിക്ക് യോഗ്യത ഇല്ലാതാവും കാരണം പ്രായം 29 വയസ്സ് കഴിയും….. കഴിഞ്ഞ കോട്ടയം CPO റാങ്ക് ലിസ്റ്റിൽ ഞാനും ഉണ്ടായിരുന്നതാണ് എന്നാൽ നിർഭാഗ്യവശാൽ എനിക്ക് ജോലി കിട്ടാതെപോയ് ഒരമ്പത് പേരെക്കൂടി എടുത്തിരുന്നേൽ ഞാനുമിന്ന് സർവ്വീസിൽ ഇരുന്നേനേ യോഗമില്ലമ്മിണിയേ എന്ന അവസ്ഥയായിരുന്നു എൻ്റേത് ഇതൊക്കെ എന്തിനാ നിങ്ങളോട് പറയുന്നതെന്നാൽ വരുന്ന ഫെബ്രുവരി 12നാണ് അടുത്ത പരീക്ഷ ഇനി 2 മാസം തികച്ചില്ല സോ ഞാൻ പഠനത്തിലേക്ക് തിരിയുകയാണ് …. അനുപമമിസ്സ് പകുതിയോളം എഴുതിയിട്ടുണ്ട് ബാക്കി കൂടി കിട്ടുന്ന സമയം പോലെ എഴുതി പയ്യെ പോസ്റ്റു ചെയ്യുന്നതായിരിക്കും പക്ഷെ അതീ മാസം ചെയ്യാൻ കഴിയുവോ എന്നുരുറപ്പ് എനിക്ക് തരാൻ കഴിയില്ല എങ്കിലും ഞാൻ കഴിവ് പോലെ ശ്രമിക്കും…. പിന്നെ ആരും വേറൊന്നും വിചാരിക്കരുത് എൻ്റെ സാഹചര്യം മനസ്സിലാക്കുമെന്ന് കരുതുന്നു മനപ്പൂർവ്വം ഞാനൊരിക്കലും നിങ്ങളുടെ ക്ഷമ പരീക്ഷിക്കില്ല ……

വൈറൽ ഫീവറൊക്കെ ഒന്ന് മാറി ചെറിയൊരാശ്വാസം വന്നത് കൊണ്ടാണ് നേരത്തെ ടൈപ്പ് ചെയ്തിട്ട ഈ കഥയുടെ പാർട്ട് എഡിറ്റ് ചെയ്ത് പോസ്റ്റുന്നത്….
പOനത്തിനിടയിൽ കഴിവതും വേഗം തന്നെ അനുപമമിസ്സും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും…
പിന്നെ 2 കഥകളും ഉറപ്പായും ഞാൻ പൂർത്തീകരിക്കുന്നതാണ്……
അപ്പോ ഒരിക്കൽ കൂടി എല്ലാര്ക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു…. അനുപമമിസ്സുമായ് വീണ്ടും കാണും വരെ ബൈ…….

അഭിപ്രായങ്ങൾ മടികൂടാതെ അറിയിക്കുക ……..❤️❤️❤️

ഒത്തിരി സ്നേഹത്തോടെ❤️❤️❤️

അരുൺ മാധവ്❤️

Leave a Reply

Your email address will not be published. Required fields are marked *