ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

ശ്ശെ….” ഇവൾക്ക് ബുദ്ധിയില്ലെന്ന് വെറുതേ പറയുന്നതാ തല മുഴുവൻ കുരുട്ടു ബുദ്ധിയാ സാധനത്തിന്” അമ്മൂനെ നോക്കിക്കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു…..

അതേ …. എന്തിനാ അടിയുണ്ടാക്കിയതെന്ന് ഇതുവരെ പറഞ്ഞില്ല??? മാറിൽ കൈ പിണച്ച് നിന്ന് കൊണ്ട് ചോദ്യഭാവത്തിൽ അമ്മൂസ് എന്നെ നോക്കി…..

അമ്മൂസേ നീ അമ്മയോടൊന്നും പറയരുത് ….. “നമ്മുടെ ജീത്തുനെ’ കുറച്ചുപേർ ചേർന്ന് തല്ലി അതിന് ഞങ്ങൾ പകരം ചോദിച്ചതാ അല്ലാതെ ഞങ്ങളായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല”……..
അമ്മൂനേ നോക്കി തെല്ലൊരു ഭയപ്പാടോടെ ഞാൻ പറഞ്ഞു……

മ്മ്‌…. ശരി ശരി…. ഞാനാരോടും പറയുന്നില്ല….. “പിന്നെ ഇനി ഇതു പോലെ അടിയുണ്ടാക്കി വരുവാണേൽ ഷർട്ട് കീറീട്ടുണ്ടോന്ന് നോക്കിക്കോണം അതെങ്ങാനും സിന്ധുട്ടിയുടെ കയ്യിൽ കിട്ടിയാൽ എൻ്റെ മോൻ പഠിപ്പും നിർത്തി വീട്ടിലിരിക്കേണ്ടിവരും… അമ്മു എന്നെ പരിഹാസത്തോടെ നോക്കി പറഞ്ഞു…..

പിന്നെ ” എപ്പോഴും അടിയുണ്ടാക്കാൻ ഇതെന്താ നിയമസഭയാണോ “???
ഒന്ന് പോടീ കുരുപ്പേ….
ഒട്ടുംവിട്ടു കൊടുക്കാതെ തിരികെ അമ്മൂനെ ഞാനും കളിയാക്കി ചിരിച്ചു….

ആഹാ “പാവമല്ലേ പറയണ്ടന്ന് കരുതിയപ്പോൾ നിനക്ക് അഹങ്കാരം കൂടിയല്ലേടാ തെണ്ടി ചേട്ടായി”….. അമ്മേ…..ദേ…. ഈ ഏട്ടൻ…… പറഞ്ഞ് മുഴുവിക്കും മുമ്പ് ഞാനമ്മുവിൻ്റെ വാ മൂടി…..
“എൻ്റെ പൊന്നനിതേ”…. ഒരബദ്ധം പറ്റിയതാ ഇനി പറയില്ല പ്ലീസ് അമ്മയോട് പറയരുത് എന്തോരം “കുൽഫി” വേണേലും ഞാൻ വാങ്ങിത്തരാം …..
അമ്മൂനെ തണുപ്പിക്കാൻ പതിനെട്ടാമത്തെ അടവ് ഞാനെടുത്തു….

ദേ…. ഏട്ടാ ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് “ഏട്ടനെന്നെ അനിതേന്ന് വിളിക്കരുതെന്ന് “…. “ഞാനേട്ടൻ്റ അമ്മുക്കുട്ടിയാണ്” പരിഭവത്തോടെ പറഞ്ഞുകൊണ്ട് അമ്മൂസ് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

അതിന് എന്താ അമ്മൂസേ ഞാൻ മോൾടെ പേരല്ലേ വിളിച്ചത്???……..

വേണ്ട….. ഏട്ടൻ അങ്ങനെ വിളിക്കണ്ട…. “എന്നെ വളർത്തിയതും കൊഞ്ചിച്ചതും എല്ലാം എൻ്റെ ഏട്ടനാണ് ” ഓർമ്മ വെച്ച നാൾ മുതൽ ഞാനേട്ടൻ്റെ അമ്മൂസാണ്…..
” എട്ടനെന്നെ അനിതേന്ന് വിളിക്കുമ്പോൾ എന്തോ ഒരകൽച്ചപോലെ എനിക്ക് ഫീൽ ചെയ്യും….. ഒരു ചിണുങ്ങലോടെ അമ്മൂസ് പറഞ്ഞു നിർത്തി……

ശരി… എന്നാൽ എൻ്റെ മോളെ ഞാനിനി ” അമ്മൂസേന്നേ ” വിളിക്കു പോരെ…..
പറഞ്ഞുകൊണ്ട് ഞാൻ
വാത്സല്യത്തോടെ അമ്മുവിൻ്റെ തോളിൽ തലോടി…….
അതേ …. “അടിയുണ്ടാക്കിയ കാര്യം സിന്ധമ്മയോട് പറയരുത് കേട്ടോ”……

ഞാൻ പറയുമെന്ന് തോന്നുന്നുണ്ടോ എട്ടന്???? ചിരിയോടെ എൻ്റെ മാറിൽ നിന്നും തല ഉയർത്തിക്കൊണ്ട് അമ്മൂസ് ചോദിച്ചു….

ഇല്ല എന്നാലും പറഞ്ഞന്നേയുള്ളു….. മറുചിരിയോടെ ഞാനവൾക്ക് മറുപടി നൽകി……

മ്മ്….. ശരി എന്നാൽ പോയ് കിടന്നോളൂ കള്ളുകുടിയാ….. “Good night “….. പറഞ്ഞു കൊണ്ട് കള്ളച്ചിരിയോടെ അമ്മൂസ് എന്നെ നോക്കി……
ശരി അമ്മൂസേ “Good night”…….. അമ്മൂനേ നോക്കി ഇരു കണ്ണുമടച്ചു കാട്ടിയ ശേഷം ഞാൻ മുറിയിലേക്ക് പോയ്…..
—————————————————-

അടുത്ത ദിവസം തന്നെ ഞാനും റോണിയും കൂടി കണ്ണൻ ചേട്ടൻ്റെ വീട്ടിൽ നിന്നു വണ്ടി എടുത്തു ആദ്യ സവാരി അമ്മൂനൊപ്പം ആയിരിക്കണമെന്നതിനാൽ നേരെ വണ്ടിയുമായ് വീട്ടിലേക്കാണ് വന്നത് അമ്മൂനേം കൂട്ടി ബീച്ചിലൊക്കെ ഒന്ന് കറങ്ങിയ ശേഷം സന്ധ്യയോടെ ഞങ്ങൾ വീട്ടിലെത്തി…… പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ കോളേജ് യാത്ര :ബൈക്കിലായിരുന്നു….
അനൂപും റോണിയും എൻഫീൽഡിലും ഞാനും ജിത്തുവും RXലും….. “ജിത്തു എപ്പോഴും എന്നെക്കാത്ത് ബസ്റ്റോപ്പിൽ നിൽക്കുകയാണ് പതിവ്”…… തിരികെ വരുമ്പോഴും അവൻ അവിടെ തന്നെ ഇറങ്ങും “വീട്ടൽ കൊണ്ട് വിടാന്ന് പറഞ്ഞാൽ വഴിമോശമാണെന്നും വണ്ടിയുടെ ഷോക്കർ പോകുമെന്നെല്ലാം പറഞ്ഞ് പിന്തിരിപ്പിക്കും” ഒരിക്കൽപ്പോലും ഞങ്ങളെ 4 പേരെയും അവൻ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല…. (പിന്നീടാണ് ഞങ്ങൾ അവനോട് പോലും പറയാതെ അപ്രദീക്ഷിതമായ് അവൻ്റെ വീട്ടിൽ എത്തുന്നത് അവിടെ കണ്ടത് നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു അത് പുറകെ പറയാം……)
ആരതിയുടെയും ജിത്തുവിൻ്റെയും പ്രണയം കോളേജിൽ പൂത്ത് തളിർത്തു…… ജിത്തൂനോട് ഇഷ്ടമുണ്ടായിരുന്ന പലപെൺകുട്ടികൾക്കും ആരതിയോട് അസൂയയായ് മാറി …..
ദിവ്യയെ പൊളിക്കുക എന്ന ലക്ഷ്യത്തോടെ ആരതിയേയും ജിത്തൂനേയും ഞങ്ങൾ ബികോമിന് മുന്നിൽ കൊണ്ടുപോയ്ത്തുടങ്ങി…..
“ദിവ്യയെക്കാൾ സുന്ദരിയായ പെൺകുട്ടി ജിത്തൂനോടൊപ്പം സ്നേഹിച്ച് നടക്കുന്നത് കണ്ട് ദിവ്യയുടെ മുഖം വിളരുന്നത് ഞങ്ങളെല്ലാം ആവോളം ആസ്വദിച്ചു….. അത്പോലെ ക്ലാസ്സിൽ വന്ന് ഞങ്ങളെ ചൊറിയുന്ന വിശ്വനെ തിരികെ മാന്തുന്നതിനായ് കെമിസ്ട്രിയുടെ മുന്നിലൂടെയും സർക്കീട്ട് ആരംഭിച്ചു….
കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റിലെത്തി “ഞങ്ങളുടെ സ്വന്തം സോണിയ മിസ്സിനോട് കമ്പനിയടിച്ച് വിശ്വനെ കുരു പൊട്ടിച്ചോണ്ടെയിരുന്നു “……..
—————————————————

Leave a Reply

Your email address will not be published. Required fields are marked *