ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

“വന്നാൽ നീയൊക്കെ ‘ എന്നാ പുളുത്തുമെടാ “???? ഇടയിലിരുന്നൊരുവൻ ഒരു കാര്യവുമില്ലാതെ വിളിച്ചു പറഞ്ഞു….

” ഇനി ഏതേലുമൊരുത്തൻ വന്ന് നോക്കെടാ അപ്പോക്കാണം ഞങ്ങളാരാണെന്ന്”!!! മേശയിൽ അഞ്ഞുചവിട്ടിക്കൊണ്ട് അനൂപ് നിന്നു ചീറി….

” കലിപ്പ് ഹ ഹ കട്ടക്കലിപ്പ് “….

അനൂപിൻ്റെ പ്രകടനം കണ്ടതും ഞാനും റോണിയും ഒരു നിമിഷം ഒന്ന് ചിരിച്ചു ……. ശേഷം

അതേ ചേട്ടന്മാരെ നമ്മൾ തമ്മിലെന്തിനാ വെറുതേ ഒരു വഴക്ക് “ഞങ്ങൾ നിങ്ങടെ അനിയന്മാരല്ലെ” …… അതുകൊണ്ടീ അനിയൻമ്മാർ “പറഞ്ഞതങ്ങ് അനുസരിച്ചേക്ക്”!!!…. വെറുതേ തല്ലും വഴക്കുമൊക്കെ
ആയാൽ അതിൻ്റെ കുഴപ്പം നിങ്ങൾക്ക് തന്നെയാ, “അറിയാല്ലോ ഞങ്ങളെ”??????
ഭീഷണിയുടെ സ്വരത്തിൽ ഒട്ടും വിട്ട്കൊടുക്കാതെ ജിത്തുവും താക്കീത് നൽകി…..

എൻ്റെ പൊന്ന് ചേച്ചിമാരെ നിങ്ങളുടെ ആങ്ങളമാരോട് കാര്യം പറഞ്ഞ് മനസ്സിലാക്ക്….
“പിന്നെ നിന്നോടൊക്കെ ഞങ്ങക്ക് പറയാനുള്ളത് എന്താന്നാൽ നീയൊന്നും കൂടുതൽ തിളക്കല്ലെടാ നിങ്ങളിത്രോം പേരുടെ ഇടയിൽ വന്ന് ചങ്കുറപ്പോടെ ഇങ്ങനെ സംസാരിക്കണമെങ്കിൽ ഞങ്ങളെന്തെല്ലാം ഇപ്പോൾ പ്ലാൻ ചെയ്തിട്ടുണ്ടാവും”……!!നീയൊക്കെ ഒന്ന് ചിന്തിച്ച് നോക്ക് , തിരിച്ച് നിനക്കൊക്കെ ഇതുപോലെ ഞങ്ങടെ ക്ലാസ്സിലൊന്ന് വരാവോ ഒരുത്തനും പിന്നെ 2 കാലിൽ പുറത്ത് പോകില്ല…….
അപ്പോ ഒരിക്കൽകൂടി പറയുവാ വെറുതേ പ്രശ്നമുണ്ടാക്കാൻ വരരുത് !!! വന്നാൽ????
അവസാന താക്കീതുപോലെ റോണിയും കളത്തിലിറങ്ങിയതോടെ അവന്മാരുടെ മുഖമാകെ മാറി…

“അപ്പോ ശരി സേട്ടന്മാരെ എല്ലാം പറഞ്ഞത് പോലെ ” ഇനി എന്തെങ്കിലും കുഴപ്പം നിങ്ങടെ ഭാഗത്ത് നിന്നുമുണ്ടായാൽ നമ്മളിങ്ങനല്ലായിരിക്കും കാണുന്നത്…..
ഒരിക്കൽക്കൂടി കാര്യങ്ങളൊന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാനവരെയും കൂട്ടി വെളിയിലേക്കിറങ്ങി…..
നോക്കുമ്പോൾ ഞങ്ങടെ പ്രകടനം കണ്ട് കിളിപാറി നിൽക്കുന്ന “ഹിസ്റ്ററിയിലെ മായാ മിസ്സിനെയാണ് ” കാണുന്നത്…. മിസ്സിനൊരു ചിരി നൽകിക്കൊണ്ട് മുന്നോട്ട് നടന്നതു പിന്നിൽ നിന്നും മിസ്സിൻ്റെ വിളി ഉയർന്നു….

“എടോ നാലും ഒന്നവിടെ നിന്നേ”….

മിസ്സിൻ്റെ വിളി കേട്ടതും ഞങ്ങളൊരുമിച്ച് തിരിഞ്ഞശേഷം മിസ്സിനെ നോക്കി….

ഹൊ! “നിങ്ങളെ സമ്മധിച്ചിരിക്കുന്നു”….. എന്ത് ധൈര്യത്തിലാടോ നിങ്ങളീ വൃത്തികെട്ടവന്മാരെ ക്ലാസ്സിൽ വന്ന് വെല്ലുവിളിച്ചത്!!! അതിശയത്തോടെ മിസ്സ് ഞങ്ങളെ മാറി മാറി നോക്കുവാൻ തുടങ്ങി……

അതോടെ ഒരു കാര്യം മനസ്സിലായ് ”3rd year ഹിസ്റ്ററി അധ്യാപകർക്കിടയിൽ പോലും വെറുക്കപ്പെട്ട ക്ലാസ്സാണെന്ന് “….

“അതൊക്കെ ഒരു ധൈര്യത്തിൻ്റെ പുറത്തങ്ങ് ചെയ്യുന്നതല്ലെ മിസ്സെ…. ഒരു ചിരിയോടെ ഞാൻ മിസ്സിന് മറുപടി നൽകി ….

എന്തായാലും ” ഞാനൊരുപാട് ഹാപ്പിയായ് ” അവന്മാർക്ക് 2 പൊട്ടിക്കലിൻ്റെ കുറവുണ്ടായിരുന്നു…. ഒരുത്തൻ പോലുമില്ല നല്ലതായിട്ട് …. ഒരു മാതിരി വൃത്തികെട്ട നോട്ടവും ഒലിപ്പിക്കലും …..
കെറുവോടെ പറഞ്ഞശേഷം മിസ്സ് മുഖം ചുളിച്ചു….

റോണി : അതുകൊണ്ടല്ലേ മിസ്സേ ഞങ്ങളിടപെട്ടത് ഇനി അവർ പ്രശ്നമുണ്ടാക്കിയാൽ അതോടെ അവന്മാരെ ഇവിടുന്ന് ഞങ്ങൾ പറപ്പിക്കും……..

മിസ്സ് പറഞ്ഞത് ശരിയാ “അടിയായിരുന്നവൻമ്മാർക്ക് കൊടുക്കേണ്ടിയിരുന്നത് പിന്നെ ആദ്യമൊരു വാണിംഗ് കൊടുക്കാന്നുകരുതി…… നിരാശയോടെ പറഞ്ഞ ശേഷം അനൂപ് മിസ്സിനെ നോക്കി…..

അതിനുള്ള അവസരമൊക്കെ ഇവരായിട്ട് ഉണ്ടാക്കും നോക്കിക്കോ അത്രയ്ക്ക് വൃത്തികെട്ടവന്മാരാ ഉള്ളിലിരിക്കുന്നത് ……. നീരസത്തോടെ മായാമിസ്സ് ഞങ്ങളോടായ് പറഞ്ഞു……

ജിത്തു : “അവര് വരട്ടേ മിസ്സേ അത് നമുക്കന്നേരം നോക്കാം”

“ഇനി മിസ്സിനെ ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടേൽ ഞങ്ങളോട് പറഞ്ഞാൽ മതീട്ടോ ഞങ്ങളേത് കൊട്ടേഷനു എടുക്കും കേട്ടോ മോളേ” !!! പറഞ്ഞശേഷം ഒരു പരിഹാസച്ചിരിയോടെ അനൂപ് മിസ്സിനെ നോക്കി……

അനൂപിൻ്റെ വാക്കുകൾ മിസ്സിൻ്റെ കാതിൽ മുഴങ്ങിയത് ആ മിഴികൾ വിടരുവാൻ തുടങ്ങി ഒരു നിമിഷം നിശബ്ദയായ മിസ്സ് എന്തൊക്കെയോ ഓർത്ത്കൊണ്ട് ചിരിയോടെ മറുപടി തന്നു….

ശരിയെടോ ഞാൻ പറഞ്ഞേക്കാം നിങ്ങളെന്നാൽ ചെല്ല്………

കാര്യങ്ങൾ സംസാരിച്ചശേഷംവിജയച്ചിരിയോടെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിനു മുന്നിലൂടെ നടന്നു നീങ്ങുമ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല ” ആർട്സ് ഡേയ്ക്ക് നടക്കുവാൻ പോകുന്ന തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരവിളമ്പരമായിരുന്നു ഞങ്ങൾ ഹിസ്റ്ററി ക്ലാസ്സിൽ നടത്തിയതെന്ന്”……!

ക്ലാസ്സിലെത്തിയതും അനൂപ് അന്നമ്മയോട് കാര്യങ്ങളെല്ലാം പറയുവാൻ തുടങ്ങി കൂട്ടിന് ജിത്തുവും ആരതിയും പ്രിയയും….

റോണി മച്ചാനേ …. ഇത് ചെറുക്കൻ ഇടിവാങ്ങാനുള്ള എല്ലാ പരിപാടിയും ഒരുക്കുന്നുണ്ടെന്നാണ് തോന്നണത്……

മ്മ് എനിക്കും ഡൗട്ടില്ലാതില്ല…. എന്തായാലും അവൻ കാര്യം പറയട്ടെ എന്നിട്ട് നമുക്ക് നോക്കാം…..

എടാ അവനെക്കൊണ്ട് കാര്യം പറയിപ്പിക്കാൻ എന്താ ഒരു വഴി??? ചോദ്യരൂപേണ ഞാൻ റോണിയെ
നോക്കി…

അത് ഞാനേറ്റു… നീയൊന്ന് കൂടെ നിന്നാൽ മതി… തൽക്കാലം ജിത്തുവും പ്രിയയും ഇതറിയണ്ട…. അവനെക്കൊണ്ട് അന്നമ്മയെ ഇഷ്ടാന്ന് പറയിപ്പിക്കണ കാര്യം ഞാനേറ്റു …….

“OK Deal ” റോണിയുടെ വാക്കുകൾക്ക് ഞാൻ👍🏽 അടിച്ചു……
————- * * * ———–

പിന്നീടുള്ള ദിവസങ്ങളിൽ സിനിയേഴ്സിൻ്റെ ശല്യം ആർക്കും നേരിടേണ്ടി വന്നില്ല…..
പതിവുപോലെ ഞങ്ങൾ ദിവ്യയുടെ പുറകെയും വിശ്വൻ്റെ പുറകെയും ചൊറിഞ്ഞ് ചൊറിഞ്ഞങ്ങ് കൂടി…..
ക്ലാസ്സിനിടയിൽ ‘ അനൂപ് അന്നമ്മയെ ഒളിഞ്ഞും മറഞ്ഞും നോക്കുന്നത് ‘ ഞാനും റോണിയും ശ്രദ്ധിച്ചുകൊണ്ടിരുന്നു..
അന്നമ്മയുടെ കാര്യം സംസാരമാക്കിയിട്ടും അനൂപ് വിദഗ്ദമായ്ത്തന്നെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു….
” അവസാനം ആ ദിവസവും വന്നെത്തി…..
അനൂപ് അന്നമ്മയെ ഇഷ്ടമാണെന്ന് ഞങ്ങളോടായ് പറഞ്ഞദിവസം “……

‘റോണിയുടെ ഇടവകപ്പള്ളിയായ “നടേൽപ്പള്ളിലെ പെരുന്നാളിൻ്റന്ന് ‘….

അന്ന് റോണിയുടെ ക്ഷണപ്രകാരം വൈകുന്നേരം 7 മണിയോടെ ഞങ്ങൾ 3 പേരും പള്ളിയിൽ എത്തി……
അവനെ ഫോണിൽ വിളിച്ച് എത്തിയകാര്യം പറഞ്ഞതും അധികം സമയം പോസ്റ്റാക്കാതെ റോണി ഞങ്ങടടുത്തേക്ക് എത്തിച്ചേർന്നു……

അലങ്കാര ലൈറ്റുകൾ കൊണ്ടും സിൽവർ കളർ തോരണങ്ങൾ നിരത്തിയും പള്ളി മനോഹരമായ് ഒരുക്കിയിരിക്കുന്നു ഉച്ചഭാഷിണിയിലൂടെ പള്ളിയുടെ ഉള്ളിൽ നടക്കുന്ന പ്രാർത്ഥനകൾ മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു….
കളിപ്പാട്ടങ്ങൾ വിൽക്കുന്നവരും ഐസ്ക്രീം വണ്ടികളും ബലൂണുകളും പലഹാരക്കടകളുംകൊണ്ട് പള്ളിയുടെ പരിസരമെല്ലാം നിറഞ്ഞിരിക്കുന്നു…..

ബാൻ്റ് മേളത്തിൻ്റെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കുരിശും ജപമാലയും ബൈബിളും കൊടിതോരണങ്ങളുമേന്തി പ്രദക്ഷിണം പള്ളിയിൽ നിന്നും പുറത്തേക്കായ് വരികയാണ്……
ഇരുവശങ്ങളിലായ് നിരനിരയായ് മെഴുകുതിരിയുമേന്തി വിശ്വാസികൾ പ്രദക്ഷിണത്തെ അനുഗമിക്കുന്നു……
“പെട്ടെന്നാണ് എൻ്റെ കണ്ണുകൾ പ്രദക്ഷിണത്തിനിടയിലൂടെ നടന്നു വരുന്ന അന്നമ്മയിലേക്ക് ചെന്നെത്തിയത്”…….
‘ഒരു വെള്ള നിറത്തിൽ ചുവന്ന പൂക്കൾ തുന്നിപ്പിടിപ്പിച്ച ചുരിതാറുമിട്ട് വെള്ള ഷോൾ തലവഴി ചുറ്റി തോളിലേക്കായ് മടക്കിയിട്ട് കയ്യിൽ മെഴുകുതിരിയുമേന്തി മന്ദം മന്ദം നടന്നു വരികയാണ് അന്നമ്മ ‘
എന്തോ മെഴുകുതിരിയുടെയാ വെട്ടത്തിൽ അന്നമ്മയുടെ മുഖം കൂടുതൽ പ്രകാശപൂരിതമായ് എനിക്ക് തോന്നി……

Leave a Reply

Your email address will not be published. Required fields are marked *