ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

അതെൻ്റെ അജിക്കുട്ടന് തോന്നുന്നതാ ….. ദേവൂട്ടി ചിണുങ്ങിയശേഷം എൻ്റെ നെഞ്ചിൽ ഇരു കൈകൾകൊണ്ടും വരിഞ്ഞു………

ഏയ് അങ്ങനല്ല ….
എന്തോ പഴയാ സന്തോഷം ഇപ്പോൾ എൻ്റെ മോൾടെ മുഖത്ത് കാണുന്നില്ല???…. ദേവൂസിൻ്റെ പുറത്ത് ഞാൻ വലതു കയ്യാൽ തഴുകി ….

അങ്ങനൊന്നുമില്ല എൻ്റേട്ടാ…. പിന്നെ ഏട്ടനാകെ ടെൻഷനായ് ഒരു സന്തോഷമില്ലാതിരിക്കുവല്ലേ അപ്പോ ദേവൂനും സന്തോഷിക്കാൻ പറ്റ്വോ??? എൻ്റെ ഏട്ടൻ്റെ സന്തോഷമാണ് എൻ്റെയും സന്തോഷം…..
ദേവൂസ് എൻ്റെ കവിളിൽ പതിയെ ചുംബിച്ചു ……. ശേഷം

“ഏട്ടാ ഏട്ടനെപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ഞാൻ ഏട്ടന് പറ്റിയൊരു പെൺകുട്ടിയാണോന്ന്”…. ചിണുങ്ങലോടെ പറഞ്ഞുകൊണ്ട് ദേവു എൻ്റെ നെഞ്ചിലേക്ക് വീണ്ടും മുഖം അമർത്തി…..

ദേ….. ദേവൂസേ ഇനി ഞാൻ നല്ല വീക്ക് വെച്ച് തരും കേട്ടോ ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ എന്നോട് സംസാരിക്കരുതെന്ന്…. ദേഷ്യത്തോടെ ഞാൻ ദേവൂനെ നോക്കി……

അതല്ല ഏട്ടാ എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് ഏട്ടനെന്നോട് കാണിക്കുന്ന സ്നേഹത്തിന് എനിക്കെന്തെങ്കിലും അർഹതയുണ്ടോന്ന് ???

ദേവൂസേ……….. സ്നേഹത്തോടെ ഞാൻ മെല്ലെവിളിച്ചു…..

മ്മ്‌……

“എൻ്റെ ദേവൂസിനെ അല്ലാതെ ഞാൻ വേറെ ആരെയാ സ്നേഹിക്കണ്ടത്”……. ആദ്യമായ് ഈ സുന്ദരിക്കുട്ടിയെ കണ്ട നിമിഷം തന്നെ എൻ്റെ ഹൃദയത്തിൽ പതിഞ്ഞുപോയ മുഖമാണിത്….. സ്നേഹത്തോടെ പറഞ്ഞുകൊണ്ട് ഞാൻ ദേവൂനെ ഇറുകെ പുണർന്നു……

ഹാ….. എട്ടാ വിട് നിക്ക് വേദനിക്കുന്നു…… ദേവൂസ് ചിണുങ്ങിക്കൊണ്ട് എൻ്റെ ചുണ്ടിൽ പതിയെ
ചുംബിച്ചു…….
ഏട്ടാ…. “ഏട്ടനിപ്പോഴും ആ നിമിഷങ്ങൾ ഓർക്കുന്നുണ്ടോ നമ്മൾ ആദ്യമായ് കണ്ടതൊക്കെ???”….

മ്മ്….. എല്ലാം ഓർക്കുന്നുണ്ട് മോളെ …. “എൻ്റെ ദേവൂസിൻ്റെ മിഴികളിൽ ഞാൻ നോക്കി നിന്നു പോയതും പ്രിയ വന്ന് ശല്യം ചെയ്തതും അമ്മു കളിയാക്കിയതും എല്ലാം”……..

മ്മ്….. പക്ഷെ ഞാൻ ഏട്ടനെ ആദ്യം കണ്ടത് അന്നല്ലാട്ടോ ” ഞങ്ങൾ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ഏട്ടനും റോണിച്ചേട്ടനും കൂടി കോളേജിൽ വന്ന് അടിയുണ്ടാക്കീല്ലേ അന്നായിരുന്നു”…… ആദ്യം എനിക്ക് പേടിയായിരുന്ന് ഏട്ടനെ!!!….
എൻ്റെ മാറിൽ നിന്നും മുഖമുയർത്തി ചെറുപുഞ്ചിരിയോടെ ദേവു എന്നെ നോക്കി……

അത് പിന്നെ അമ്മൂനെ ആരേലും ഉപദ്രവിച്ചെന്നറിഞ്ഞാൽ ഞങ്ങൾക്ക് അടങ്ങിയിരിക്കാൻ പറ്റ്വോ??? അതാ അന്ന് ഞാനും റോണിയും കൂടി വന്ന് അവൻമാരെ രണ്ടിനേയും തല്ലിയത്……

മ്മ്….. അമ്മു എന്നോട് എല്ലാം പറഞ്ഞിരുന്നു…..
“പിന്നെ അടുത്തറിഞ്ഞപ്പോഴാണ് അജിയേട്ടനൊരു പാവമാണെന്ന് എനിക്ക് മനസ്സിലായത്!”……
പക്ഷെ അന്ന് ആർട്സ് ഡേയ്ക്ക് അത്രയും കുട്ടികളുടെ മുന്നിൽ വച്ച് ലക്ഷ്മിയമ്മ …………
വാക്കുകൾ മുറിച്ചുകൊണ്ട് ദേവു കരയുവാൻ തുടങ്ങി……..

ഏയ്…. ദേവൂ ….. എന്തിനാ കരയുന്നേ ഞാൻ പറഞ്ഞതല്ലേ അതൊന്നും ഇനി ഓർക്കണ്ടാന്ന്…
അന്ന് ലക്ഷ്മിയമ്മയുടെ അവസ്ഥ അങ്ങനായിരുന്നു …..
എത്രയും വേഗം മോളെ അവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ചിന്ത മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളു……
“അതുകൊണ്ടാണ് അമ്മയ്ക്കേറ്റവും വിശ്വാസമുള്ള ആളെത്തന്നെ ദേവൂനെ ഏൽപ്പിച്ചത്”……

മ്മ്…… എന്നാലും കാര്യങ്ങൾ മനസ്സിലാക്കാതെ ഞാനേട്ടനെയും അമ്മയേയും…….
പറഞ്ഞു മുഴുവിക്കാതെ ദേവൂട്ടി വിതുമ്പുവാൻ തുടങ്ങി…….

ദേവൂ….. അതെല്ലാം എൻ്റെ മോള് മറന്നുകള സത്യം പറഞ്ഞാൽ അന്ന് ലക്ഷ്മിയമ്മയെ കൊല്ലുവാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു…. പക്ഷെ സത്യമെല്ലാം അമ്മ പറഞ്ഞതും അത് വരെ അമ്മയോട് തോന്നിയ ദേഷ്യമെല്ലാം എനിക്ക് സഹതാപമായ്മാറി……
മ്മ്…… ഞാനും എൻ്റെ അമ്മയെ ഒത്തിരി വെറുത്തു പോയിരുന്നു…… പക്ഷെ എല്ലാമറിഞ്ഞപ്പോൾ……
പാവം…….
ദേവൂസ് സങ്കടത്തോടെ എന്നെ നോക്കിയതും ദേവൂട്ടിയെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

അതൊക്കെ പോട്ടെ എന്തിനാ കഴിഞ്ഞുപോയ കാര്യങ്ങൾ സംസാരിക്കുന്നത്….. ദേവൂട്ടിയുടെ മുടിയിഴകളിലൂടെ ഞാൻ പതിയെ തലോടുവാൻ തുടങ്ങി……..

Leave a Reply

Your email address will not be published. Required fields are marked *