ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

മ്മ്….. അമ്മു എന്നോട് എല്ലാം പറഞ്ഞിരുന്നു…..
“പിന്നെ അടുത്തറിഞ്ഞപ്പോഴാണ് അജിയേട്ടനൊരു പാവമാണെന്ന് എനിക്ക് മനസ്സിലായത്!”……
പക്ഷെ അന്ന് ആർട്സ് ഡേയ്ക്ക് അത്രയും കുട്ടികളുടെ മുന്നിൽ വച്ച് ലക്ഷ്മിയമ്മ …………
വാക്കുകൾ മുറിച്ചുകൊണ്ട് ദേവു കരയുവാൻ തുടങ്ങി……..

ഏയ്…. ദേവൂ ….. എന്തിനാ കരയുന്നേ ഞാൻ പറഞ്ഞതല്ലേ അതൊന്നും ഇനി ഓർക്കണ്ടാന്ന്…
അന്ന് ലക്ഷ്മിയമ്മയുടെ അവസ്ഥ അങ്ങനായിരുന്നു …..
എത്രയും വേഗം മോളെ അവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തുക എന്ന ചിന്ത മാത്രമേ അമ്മയ്ക്കുണ്ടായിരുന്നുള്ളു……
“അതുകൊണ്ടാണ് അമ്മയ്ക്കേറ്റവും വിശ്വാസമുള്ള ആളെത്തന്നെ ദേവൂനെ ഏൽപ്പിച്ചത്”……

മ്മ്…… എന്നാലും കാര്യങ്ങൾ മനസ്സിലാക്കാതെ ഞാനേട്ടനെയും അമ്മയേയും…….
പറഞ്ഞു മുഴുവിക്കാതെ ദേവൂട്ടി വിതുമ്പുവാൻ തുടങ്ങി…….

ദേവൂ….. അതെല്ലാം എൻ്റെ മോള് മറന്നുകള സത്യം പറഞ്ഞാൽ അന്ന് ലക്ഷ്മിയമ്മയെ കൊല്ലുവാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു…. പക്ഷെ സത്യമെല്ലാം അമ്മ പറഞ്ഞതും അത് വരെ അമ്മയോട് തോന്നിയ ദേഷ്യമെല്ലാം എനിക്ക് സഹതാപമായ്മാറി……
മ്മ്…… ഞാനും എൻ്റെ അമ്മയെ ഒത്തിരി വെറുത്തു പോയിരുന്നു…… പക്ഷെ എല്ലാമറിഞ്ഞപ്പോൾ……
പാവം…….
ദേവൂസ് സങ്കടത്തോടെ എന്നെ നോക്കിയതും ദേവൂട്ടിയെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

അതൊക്കെ പോട്ടെ എന്തിനാ കഴിഞ്ഞുപോയ കാര്യങ്ങൾ സംസാരിക്കുന്നത്….. ദേവൂട്ടിയുടെ മുടിയിഴകളിലൂടെ ഞാൻ പതിയെ തലോടുവാൻ തുടങ്ങി……..

ദേവൂട്ടി……………… താഴെ നിന്നും ലക്ഷ്മിയമ്മയുടെ വിളിയുയർന്നു……..

ദാ വരുവാ അമ്മേ………
ഏട്ടാ ഞാനെന്നാൽ താഴെ വരെ പോയ് വരാം അമ്മ വിളിക്കുന്നുണ്ട് …..

മ്മ്….ശരി……

ദേവൂട്ടി ഐ ലവ് യൂ❤️
തിരിഞ്ഞു നടന്നതും ദേവൂസിനോടായ് ഞാൻ ഉറക്കെ പറഞ്ഞു…….
എൻ്റെ ശബ്ദം ദേവൂട്ടിയുടെ കാതുകളിൽ എത്തിയതും തിരിഞ്ഞ് നടന്ന ദേവൂസ് ഓടി വന്നെന്നെ ഇറുകെ കെട്ടിപ്പിടിച്ച് മുഖമാകെ ചുംബനങ്ങൾകൊണ്ട് മൂടി…… ഐ ടൂ ലവ്യൂ ഏട്ടാ❤️
” You are my life You are My World ” ദേവൂട്ടിയുടെ മിഴികൾ വീണ്ടും ഈറനണിയുവാൻ തുടങ്ങി……. പെണ്ണ് സ്നേഹംകൊണ്ട് വേറേതോ ലോകത്ത് എത്തിയപോലെയായ്……

ദേവൂസേ………
പ്രണയാർദ്രമായ് ഞാൻ വിളിച്ചു…….

മ്മ്‌………

വേഗംപോയ് വാ എൻ്റെ മുത്തിനെ കെട്ടിപ്പിടിച്ചു കിടക്കാൻ എനിക്ക് കൊതിയായ്…….
ദേവൂസിൻ്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു……..

എനിക്കും ……. പറഞ്ഞു കൊണ്ട് ദേവൂട്ടി എന്നെയും ചുംബിച്ചു….

കുറച്ചു നേരത്തെ സ്നേഹപ്രകടനത്തിന് ശേഷം ദേവൂട്ടി അമ്മയുടെ അടുത്തേക്കായ് പോയ്….

—- *—– *—– * —-

Oh sorry ഞാനെൻ്റെ കോളേജ് കാലഘട്ടത്തെക്കുറിച്ച് പറയുവായിരുന്നല്ലേ നമുക്ക് തുടരാം…….. അതിനു മുമ്പ് ഞങ്ങളുടെ “ചാത്തൻതറയെപ്പറ്റി ” ഒരു വാക്ക്…….

“നിങ്ങൾ കണ്ടതാണല്ലോ ആദ്യദിനം തന്നെ ചാത്തൻതറയിലെ കമ്പനി ഞങ്ങൾക്ക് സമ്മാനിച്ച സന്തോഷം”.:….

ഇതേ മാവിൻചോട്ടിലിരുന്ന് ഞങ്ങളെടുത്ത തീരുമാനമാനങ്ങളാണ് ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ
പ്രതിഫലിക്കുന്നത്…..
വരാനിരുന്ന സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും ഒരു തുടക്കം മാത്രമായിരുന്നു ചാത്തൻതറയിലെ ആദ്യ ദിനം…….

ഇതേ മാവിൽ ചോട്ടിലിരുന്നെടുത്ത തീരുമാനത്തിലൂടാണ് “ജിത്തൂന് ആരതിയേയും”… “അനൂപിന് അന്നമ്മയെയും ലഭിച്ചത് “……….

“ജിത്തു തൻ്റെ ജീവിത ലക്ഷ്യം നിറവേറ്റാനായ് ഗൾഫിൽ പോവുന്നകാര്യം ഞങ്ങളോടായ് പറഞ്ഞതും ഇവിടെ വെച്ചാണ് “…..

ഒരു പക്ഷെ അനൂപിനേയും റോണിയേയും ജിത്തൂനേക്കാളും കൂടുതൽ “ചാത്തൻതറ” സ്വാധീനം ചെലുത്തിയത് എൻ്റെ ജീവിതത്തിലായിരുന്നു……
ദേവൂട്ടിയുടെ പേരിൽ അപമാനിതനായ് കോളേജിലും വീട്ടിലും ഒറ്റപ്പെട്ടുപോയ ഞാൻ അശാന്തമായമനസ്സോടെ വന്നിരുന്നത് ഈ മാവിൻ ചോട്ടിലാണ്……

ഇവിടെ വെച്ചാണ് ഞാൻ ലക്ഷ്മിയമ്മയ്ക്കും അമ്മുക്കുട്ടിക്കും വാക്കു നൽകിയത് “ദേവൂട്ടിയെ ഒരിക്കലും ഞാൻ കൈവിടില്ലെന്ന് ”…….

എന്തിന്
“ജയരാജൻ എന്ന ശത്രു പോലും എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നതും ഇവിടിരുന്ന് ഞാനെടുത്ത തീരുമാനത്തിലൂടെയാണ്”……..

“Back to chathanthara”…… Collage days……

എടാ ” നിങ്ങളോടെല്ലാം ഞാനെങ്ങനാടാ നന്ദി പറയേണ്ടത് “…..

“നന്ദിയോ അത് നീ വല്ല മറ്റേടത്തും പോയ് പഞ്ഞാൽ മതി”…
നിറമിഴികളോടെ ജിത്തു ഞങ്ങള നോക്കി നന്ദി പറഞ്ഞതും റോണി അവനെ നോക്കി ചീറി……

എടാ ജിത്തപ്പാ നീ എന്തിനാ ഞങ്ങളോട് നന്ദിയൊക്കെ പറയുന്നത് നമ്മൾ നാലു പേർക്കിടയിൽ അതേ പോലുള്ള ഫോർമാൽറ്റീസൊന്നും വേണ്ട …… നീ ഒരു കാര്യം ചെയ്യ് ഈ ബിയറടിയൊന്ന് കൊഴുപ്പിക്കാൻ ഒരു പാട്ടങ്ങ് പാട്…….

അതേ അങ്ങനെ വല്ല നല്ല കാര്യവും ചെയ് അല്ലാതെ “നന്ദിയും മൈരൊന്നും പറയണ്ട”
എൻ്റെ അഭിപ്രായത്തിന് അനൂപ് സപ്പോട്ടുമായ് എത്തിയതും ജിത്തു സന്തോഷത്തോടെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പാടാൻ തുടങ്ങി……..

” ബന്ധം എന്ന സ്വന്തം എന്ന പോനാ എന്ന വന്താ എന്ന ഉറവ്ക്കെല്ലാം കവനപ്പെട്ട ജന്മം നാനല്ലേ…..
പാസം വെക്ക നേസംവെക്ക തോഴൻ ഉണ്ട്ര് വാഴവെക്ക അവനത്തവിറെ ഉറവക്കാരൻ യാരുമില്ലയ്യേയ്…. ഉള്ളെമട്ടും നാനേ ഉസരക്കൂടത്താനെ എൻ നൻപൻ കേട്ടാവാങ്കിക്കോന്ന് സൊല്ലുമേ എൻ നൻപൻ പോട്ട സോറ് നിദവും തിന്നേൻപാറ് നട്പേക്കൂടെ കാട്ടൈപ്പോലെ എന്നുമേ…..

“റോണിയേ ചെക്കൻ വേറെ മൂടിലാടാ”…… ജിത്തു പാടി നിർത്തിയതും അവൻ്റെ മുഖത്തേക്ക് നോക്കി റോണിയോടായ് അനൂപ് പറഞ്ഞു……

ജിത്തു എങ്ങനാ നീ ഹാപ്പിയല്ലേ?????

ഹാപ്പിയാണോന്നോ…. എന്താ ഞാൻ പറയണ്ടത്…. പറയുവാനായ് വാക്കുകളൊന്നും കിട്ടുന്നില്ല നിങ്ങൾ 3 പേരുമില്ലായിരുന്നേൽ “ജിത്തു വെറു സീറോ ആയ്പ്പോയേനേ ”
എൻ്റെ ചോദ്യത്തിന് നിറഞ്ഞ മിഴികളാൽ തൊഴു കയ്യോടെ ജിത്തു ഞങ്ങളെ നോക്കിപ്പറഞ്ഞു…..
ഹാ…. നീ വീണ്ടും നന്ദി കൊണക്കാതെ അത് വിട്….. പിന്നെ എടാ അനൂപേ നീ എന്തിനാ ചാടിക്കേറി രാധാമ്മയോട് അങ്ങനൊക്കെപ്പറഞ്ഞത്….. ഞാൻ വണ്ടിയിൽ വെച്ച് പറഞ്ഞതല്ലെ അജിത്ത് കാര്യങ്ങൾ സംസാരിച്ചോളൂന്ന്…
പറഞ്ഞ് നിർത്തി റോണി അനൂപിനെ നോക്കി കണ്ണുരുട്ടി…..

എടാ അത്….. “അന്നേരം ഒരു തോന്നലിൽ ചാടിക്കയറിപ്പറഞ്ഞ താടാ പണിയാവൂന്ന് കരുതിയില്ല”….

എന്നാലും നിന്നെ സമ്മധിക്കണം കയ്യീന്ന് പോയിട്ടും ശ്രീരാമനേയും സീതയേയും കളത്തിലിറക്കി പിടിച്ചു നിന്നല്ല…… അനൂപിൻ്റെ മറുപടി കേട്ടതും പരിഹാസം നിറഞ്ഞൊരു ചിരിയോടെ റോണി പറഞ്ഞു നിർത്തി…..

പിന്നേ….. അന്നേരം ഞാനിടപെട്ടത് കൊണ്ട് “അല്ലെങ്കിലീ മൈരൻ്റെ വാലറ്റത്ത് തീ കൊളുത്തി രാധാമ്മ ലങ്കാദഹനം നടത്തിയേനേ “….. അനൂപിനെ കളിയാക്കി ചിരിച്ചു കൊണ്ടു ഞാനവൻ്റെ വയറിനിട്ട് കുത്തി……

Leave a Reply

Your email address will not be published. Required fields are marked *