അമ്മേ ….. ഞങ്ങൾ വന്നത് “അമ്മയോട് സീര്യസ്സായൊരു കാര്യം സംസാരിക്കുവാൻ വേണ്ടിയാണ് അത് മുഴുവൻ കേട്ടതിനുശേഷം അമ്മ അമ്മയുടെ തീരുമാനം ഞങ്ങളോട് പറയണം”…..
അൽപ്പനേരത്തെ മൗനത്തിന് ശേഷം ഒട്ടും ഗൗരവം കുറയ്ക്കാതെ ഞാൻ രാധാമ്മയോട് പറഞ്ഞു……
എന്താ മക്കളെ കാര്യം പറയൂ….. നിങ്ങൾ വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നാലുപേരുടെയും പരുങ്ങൽ… എന്താണേലും പറഞ്ഞോളൂ…..
സംശയഭാവത്തോടെ രാധാമ്മ ഞങ്ങളോട് തിരക്കി!!!……..
അമ്മേ…. ദേ “ജിത്തൂന് അമ്മയുടെ മോളെ ഇഷ്ടമാണ് “…. ഇഷ്ടമെന്ന് പറഞ്ഞാൽ അവന് അരതിയെ വിവാഹം കഴിക്കണമെന്നുണ്ട്.
ജിത്തു ഇന്നാണ് ആരതിയെ ഇഷ്ടാണെന്ന് ഞങ്ങളോട് പറയുന്നത് ….. “ആരതിക്കും ജിത്തൂനെ ഇഷ്ടമാണ്”…..
ഞങ്ങളാ കാര്യങ്ങൾ സംസാരിച്ചിരുന്നപ്പോൾ റോണിയാണ് അമ്മയുടെ കഷ്ടപ്പാടുകളക്കുറിച്ച് ഞങ്ങളോട് പറയുന്നത്….. “അമ്മയ്ക്ക് ആരതിയിൽ ഒരുപാട് സ്നേഹവും വിശ്വാസവുമുണ്ട് പെട്ടെന്ന് ആരതി ഒരാളുമായ് ഇഷ്ടത്തിലാണെന്നറിഞ്ഞാൽ അതമ്മയ്ക്ക് ഒരുപാട് സങ്കടം നൽകുമെന്ന് ഞങ്ങൾക്ക് മനസ്സിലായ്”….. അതുകൊണ്ടാണ് ഞങ്ങൾ അമ്മയെ കാണാനായ് ഇങ്ങോട്ട് വന്നത്….. അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞതിനുശേഷം “അമ്മയുടെ സമ്മദത്തോടെ മതി എല്ലാമെന്ന് ഞങ്ങൾ തീരുമാനിച്ചു”…..
ഇതൊന്ന് സംസാരിക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ നാല് പേരും കൂടി ഇവിടേക്ക് വന്നത്……
എങ്ങനൊക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ച ശേഷം ഞാൻ രാധാമ്മയേയും ആരതിയേയും മാറി മാറി നോക്കി……
ജിത്തുവും റോണിയും അനൂപും പ്രതീക്ഷയോടെ രാധാമ്മയെ നോക്കുകയാണ്…..
പെട്ടെന്നുള്ള എൻ്റെ വാക്കുകൾ ആരതിയിലെ ഭയത്തിൻ്റെ ആഴം ഒന്നൂടെ കൂട്ടി…. രാധാമ്മയുടെ പുറകിൽ ട്രേയും പിടിച്ച് പേടിയോടെ തലകുനിച്ച് നിൽക്കുവാണവൾ……
പെട്ടെന്നെന്നിൽ നിന്നും ആരതിയെപ്പറ്റി എന്തോ കേട്ട ഭാവത്തിൽ രാധാമ്മ ഞങ്ങളെ നാല് പേരെയും
ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി കൂടെ പുറകിൽ നിന്ന ആരതിയേയും……
എടാ അജിത്തേ….. “പണി പാലുംവെള്ളത്തീ കിട്ടിയെന്നാ തോന്നുന്നത്”…… അടി വീഴുന്നതിന് മുമ്പിറങ്ങി ഓടാം…….
പേടിയോടെ എൻ്റെ കയ്യിൽ തോണ്ടിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അനൂപ് പറഞ്ഞു……
ശ്ശെ നിന്നെക്കൊണ്ട് വല്യ ശല്യമായല്ലോ മൈരേ???…. “ഇങ്ങോട്ട് എഴുന്നള്ളിയപ്പോൾത്തന്നെ അടി കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു”……. ‘കാര്യം പറയാതെ പോയാൽ റോണി തല്ലും ഇനി പറഞ്ഞാൽ ഇവിടുന്ന് കിട്ടും അടി’….. എന്തായാലും അടിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട് ഇനി എന്താണേലും വരുന്നിടത്ത് വെച്ച് കാണാം……..
“നിൻ്റെ കഴപ്പല്ലായിരുന്നോ അവളുടെ അമ്മയോട് തന്നെ കാര്യങ്ങൾ എഴുന്നള്ളിക്കണമെന്ന്”…….
പതിയെപ്പറഞ്ഞുകൊണ്ട് അനൂപ് എന്നെ ചോദ്യഭാവത്തിൽ നോക്കി……
“അയ്ശെരി”……. അപ്പോ എൻ്റെയായ് കുറ്റം…… “അല്ല ഞാനങ്ങനെ പറഞ്ഞെന്നും പറഞ്ഞ് എല്ലാം കൂടി ചാടിയിറങ്ങുവാണോ വേണ്ടത് “???? അത്പോട്ടെ ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ നീ അതേറ്റു പാടിയല്ലോ….. അതിനു കൊഴപ്പോന്നുമില്ലേ????
പുച്ചത്തോടെ അനൂപിനെ നോക്കി ഞാൻ പതിയെപ്പറഞ്ഞു…….
എടാ….. അത്….. ഞാൻ അപ്പോ…… വാക്കുകൾ പൂർത്തിയാക്കാതെ അനൂപ് തത്തിക്കളിക്കുവാൻ തുടങ്ങി….
ആ മതി മതി…. ഇനി നിന്നുഴലണ്ട…… “ബാക്കി ദാണ്ട അവിടുന്ന് കിട്ടും.
എല്ലാരും ആവശ്യത്തിന് മേടിച്ചോ “????….
രാധാമ്മയെ നോക്കിക്കൊണ്ട് ഞാൻ അനൂപിനോട് പറഞ്ഞു…….
ഇനി എന്ത് സംഭവിക്കുമെന്നറിയാതെ പ്രതീക്ഷയോടെ ഞങ്ങൾ നാല് പേരും രാധാമ്മയെത്തന്നെ നോക്കിയിരുന്നു…….
“കുറച്ചു സമയം ഞങ്ങളെത്തന്നെ നോക്കി ദഹിപ്പിച്ച ശേഷം അമ്മ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി”……..
എൻ്റമ്മേ ” ഇവർക്ക് ഭ്രാന്താണെന്നാ തോന്നുന്നത് ” ….. ‘കണ്ടില്ലേ അവരുടെ കൊലച്ചിരി’
” വല്ല അരുവയ്ക്കും വെട്ടുന്നതിനു മുൻപ് നമുക്കിറങ്ങി ഓടാം”………
പറഞ്ഞശേഷം അനൂപ് പേടിയോടെ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു……..
“എൻ്റെ പൊന്നേ”…… നീ ഒന്നവിടിരി…… എന്തായാലും നമ്മൾ പെട്ട്…… ഇനി ഇവിടുന്നിറങ്ങി ഓടിയാലും അവർ തേടിപ്പിടിച്ച് വന്നടിക്കും ….. അവരുടെ തീരുമാനം എന്താണേലും പറയട്ടെ….
എൻ്റെ കയ്യിൽ നിന്നും അനൂപിൻ്റെ കൈവിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..
