ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

രാവിലെ തന്നെ റെഡിയായ് അമ്മയോടും അമ്മൂനോടും യാത്ര പറഞ്ഞ് ജിത്തൂനെയും പിക് ചെയ്ത് ഞാൻ കോളേജിലെത്തി….. റോണിയും അനൂപും പ്രിയയും നേരത്തെ തന്നെ ഹാജർവെച്ചിരുന്നു……

” പറ നിറയെ പൊന്നളക്കും പൗർണ്ണമി രാവായ്…. പടിഞ്ഞാറെ പൂപ്പാടം അഴകിൻ പാൽക്കടലായ്”……..

ഓണാഘോഷങ്ങൾക്കായ് ഒരുക്കിയിരിക്കുന്ന വേദിയിൽ നിന്നും ദാസേട്ടൻ ആലപിച്ച മനോഹരമായ ഗാനം കാതുകളിലേക്ക് ഒഴുകിയെത്തി…… കേരളത്തനിമയെ വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ച് കുട്ടികളും അധ്യാപകരും സന്തോഷത്തോടെ ഒത്ത് ചേർന്ന് പൂക്കളമിടുന്നു…… ഓരോ ഡിപ്പാർട്ട്മെൻ്റുകളും ഓണസദ്യ പ്രത്യേകമായ് അറേഞ്ച് ചെയ്തിരുന്നു….. പൂക്കളമൊരുക്കിയും ഡിപ്പാർട്ട്മെൻ്റ് ഓണാഘോഷവും ജിത്തൂൻ്റെ പാട്ടുമെല്ലാം കഴിഞ്ഞ് 12 മണിയോടെ വടംവലി ആരംഭിക്കുവാൻ പോകുന്നു….. വിജയികൾക്ക് ” ഒരു കുലപ്പഴമാണ് ” സമ്മാനം…… 1 yr 2 yr 3yr PG എന്നിങ്ങനെ 4 സെക്ഷനും പ്രത്യേകമായാണ് വടംവലി സംഘടിപ്പിച്ചത് ……..
ആദ്യത്തെ അവസരം 1 yr കുട്ടികൾക്കായിരുന്നു……. റോണിയുടെ നേതൃത്വത്തിൽ ഞങ്ങളേവരും അങ്കത്തടിലേക്കിറങ്ങി….. 7 പേരെ തികയ്ക്കുന്നതിനായ് ക്ലാസ്സിലെ മല്ലന്മാരായ ശ്യാമിനെയും അതുലിനെയും അഭിയേയും കൂടെ കൂട്ടി…….
ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലെ കുട്ടികളുടെയും അധ്യാപകരുടെയും ഹർഷാരവങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ വടത്തിന് ചോട്ടിലായ് ഞങ്ങൾ അണിനിരന്നു…..
“സെമി ഫൈനൽ വരെ ഒറ്റ വലിയും ഫൈനലിൽ 3 വലിയുമാണുള്ളത്”……
“അദ്യത്തെ 6 എതിരാളികളെയും നിലമ്പരിശാക്കിക്കൊണ്ട് കോൺഫിഡൽസോടെ ഞങ്ങൾ ഫൈനലിൽ എത്തി”……
2 yr 3yr PG കുട്ടികളുടെ ആദ്യ വലിയും കഴിഞ്ഞ് ഫൈനൽ ആരംഭിക്കുകയാണ്….

” പ്രിയമുള്ളോരെ വടം വലി മത്സരത്തിൻ്റെ ഫൈനലാണ് ഇവിടെ അരങ്ങേറുവാനായ് പോകുന്നത് “……
ആദ്യമായ് ഏറ്റുമുട്ടുന്നത് 1st year Physics ഉം Economics ഉം തമ്മിലാണ്…… ഇരു ടീമുകളും വടത്തിന് ചോട്ടിലേക്കായ് എത്രയും വേഗം അണിനിരക്കണമെന്ന് അറിയിക്കുന്നു…… മൈക്കിലൂടെ ഞങ്ങളുടെ സ്വന്തം ഫ്രാൻസിസ് അച്ഛൻ്റെ ഗാംഭീര്യമുള്ള ശബ്ദം ഉയർന്നു…….

” നിറഞ്ഞ കയ്യടിയുടെയും ഹർഷാരവങ്ങളുടെയും ഇടയിലൂടെ ഞങ്ങൾ നടന്ന് വടത്തിനരികിലെത്തി”……

ഡാ മക്കളെ ….. മരിച്ച് പിടിച്ചോണം ഒരു കാരണവശാലും തോൽക്കരുത്…..

അത് പിന്നെ പ്രത്യേകം പറയണോടാ… “ആ പഴക്കൊല കൂട്ടി ഇന്ന് നമ്മൾ അടപ്രഥമൻ കഴിക്കും”…… റോണിയുടെ നിർദ്ദേശത്തിന് അതുൽ പഴക്കുലയിൽ ചൂണ്ടിക്കൊണ്ട് മറുപടി നൽകി…….
റോണി: എന്നാ ശരി എല്ലാം സെറ്റായ്ക്കോ….

ടോസ് കഴിഞ്ഞ് ക്യാപ്റ്റൻ റോണി സൈഡ് സെലക്ട് ചെയ്തു…… ശേഷം ഏറ്റവും പുറകിലായ് നിന്ന് വടമെടുത്ത് അര വഴി ചുറ്റി തോളിലേക്കിട്ടു…..
ഏറ്റവും മുന്നിൽ അനൂപും അതിനു പുറകിൽ ജിത്തു ഞാൻ പിന്നെ ശ്യാം അതുൽ അഭി……..

കാണികളെ എവരെയും ഹരം കൊള്ളിച്ചുകൊണ്ട് ആദ്യവിസിൽ മുഴങ്ങിയതും ഞങ്ങൾ വടം കൈകളിലേക്കെടുത്തു…… ചുറ്റിനും കയ്യടിയും കൂകിവിളികളും ഉയരുവാൻ തുടങ്ങി….

പ്രതീക്ഷകളെയും ആവേശത്തെയും മുൾമുനയിൽ നിർത്തിക്കൊണ്ട് രണ്ടാമത്തെ ഫിസിലും മുഴങ്ങി അതോടെ ഇരു ടീമുകളും വടം ടൈറ്റ് ചെയ്തു …… ജയകൃഷ്ണൻ സാറും ഉണ്ണി സാറും വർഗ്ഗീസ് സാറും ചേർന്ന് സെൻ്റർ ലൈനിനു നേരേ മുകളിലായ് റിബൺ കെട്ടി ………
മൂന്നാമത്തെ ഫിസിൽ മുഴങ്ങിയതും ആവേശ്വേജ്വലമായ വടംവലി മത്സരം അരങ്ങേറി….
റോണി റോണി റോണി സഹപാടികൾ ആവേശത്തോടെ എറ്റുപാടി…. എല്ലാരുടെയും പ്രോത്സാഹനത്താൽ ആദ്യ സെറ്റ് ഞങ്ങൾ സ്വന്തമാക്കി…….

” കോൺഫിഡൻസ് വേറെ ലെവൽ ഡാ”……..

റോണി കുട്ടികളെയെല്ലാം നോക്കി മസിൽ പെരുപ്പിച്ച് കാണിക്കുവാൻ തുടങ്ങി….. ആരതിയും പ്രിയയും ക്ലാസ്സിലെ മറ്റ് പെൺപടകളും സന്തോഷത്താൽ കയ്യടിക്കുവാൻ തുടങ്ങി…….

അങ്ങനെ വിജയമുറപ്പിച്ച് രണ്ടാം റൗണ്ട് വലിയിലേക്ക് കടന്നു …… എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം തകർത്തുകൊണ്ട് രണ്ടാമത്തെ സെറ്റ് EcnomicS സ്വന്തമാക്കി…
അതോടെ മത്സരവും ടൈറ്റായ് …… ഇക്കണോമിക്സിലെ കുട്ടികൾ പതിയെ ആഘോഷം തുടങ്ങി…..
” അണ്ടിപോയ അണ്ണാനെപ്പോലെ ഞങ്ങൾ നാല് പേരും മുഖാമുഖം നോക്കി “…..

പോട്ടെടാ “അടുത്തവലി മരണപ്പിടുത്തം പിടിച്ചാണേലും നമുക്ക് ജയിക്കാം”…… നഷ്ടപ്പെട്ടുപോയ കോൺഫിഡൻസ് തിരികെ എടുക്കുന്നതിനുവേണ്ടി ഞാനെല്ലാരോടുമായ് പറഞ്ഞു……
എല്ലാരുടെ ഒരുമിച്ച് കൈകോർത്ത് പിടിച്ച ശേഷം ആദ്യത്തെ സൈഡിലേക്ക് നീങ്ങി……,
അധ്യാപകരും കുട്ടികളും ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ടേയിരുന്നു……..

”വടംവലി 1-1 ൽ നിൽക്കുന്നു”…….
ഇരു ഡിപ്പാർട്ടുമെൻ്റുകളെയും പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിയ നിമിഷം…….
ഗ്രൗണ്ടിൽ കുട്ടികളും അധ്യാപകരും തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നതിനായ് ആവേശ്വേജ്വലമായ പിന്തുണകൾ നൽകികൊണ്ടേയിരിക്കുന്നു…….

എന്ത് വില നൽകിയും ജയിച്ചേ തീരു എന്ന വാശിയിൽ വടം കയ്യിലെടുത്ത് സെറ്റായതും ”ടൈറ്റ് ദ ബാർ പറ പറഞ്ഞ് മൂന്നാമത്തെ ഫിസിലും മുഴങ്ങി “……..

മുന്നിലേക്കൊന്ന് ആഞ്ഞത് മാത്രമേ എനിക്കോർമ്മയുള്ളു പിന്നെ നോക്കുമ്പോൾ ഞാൻ കാണുന്നത് “ഗ്രൗണ്ടിൽ നിന്നും പൊടി ഉയരുന്നതാണ്” എന്താ സംഭവമെന്നറിയാൻ താഴേക്കൊന്ന് നോക്കിയതും മുന്നിൽ നിന്നിരുന്ന അനൂപ് ശയന പ്രദക്ഷിണം ചെയ്ത് “പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന് പറയുമ്പോലെ എതിർ ടീമിൻ്റെ കാൽക്കൽ കിടക്കുകയാണ്…….
” ഹേ! ഇതിപ്പോ എന്താ സംഭവിച്ചേ! ഇവനെന്തിനാ അവന്മാരുടെ കാൽച്ചുവട്ടിൽ വീണിരിക്കുന്നത്!”
മൊത്തംകിളിയും പാറിയങ്ങനെ നിൽക്കുമ്പോൾ ഫ്രാൻസിസ് അച്ഛൻ്റെ അനൗൺസ്മെൻ്റ് ഉയർന്നു…….

” ഫസ്റ്റ് ഇയർകുട്ടികളുടെ വാശിയേറിയ വടംവലി മത്സരത്തിൽ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിനെ മലർത്തിയടിച്ചു കൊണ്ട് ഇക്കണോമിക്സ് വിജയകിരീടം ചൂടിയിരിക്കുന്നു”………

” ദില് വാലേ പുജ് നേ ദേ ജാ….. എക് വാരി ദെസദേ സരാ ….. ഓ…..”

‘പാറിപ്പോയ കിളികളെല്ലാം കൂടണഞ്ഞതോടെയാണ് എനിക്ക് മനസ്സിലായത് ഞങ്ങൾ വടംവലി മൂഞ്ചിയിരിക്കുന്നു’……..
ഇക്കണോമിക്സും ആർട്സിലെ കുട്ടികളും ആഘോഷിക്കാനും ഞങ്ങളെ പരിഹസിക്കാനും തുടങ്ങി…..

‘ഷൈജു ദാമോദരൻ്റെ വാക്കുകൾ കടമെടുത്താൽ ‘ …….
“അടയാളപ്പെടുത്തുക കാലമേ ഇത് ഫസ്റ്റിയർ ഫിസിക്സിൻ്റെ ശ്വാസം നിലയ്ക്കുന്ന നിമിഷം സിംഹ രാജനും പിള്ളേരും സെൻ്റ് ആൻ്റണീസ് ഗ്രൗണ്ടിൽ നിന്നും നിന്നും തലകുനിച്ചിറങ്ങുന്ന ദൃശ്യം”…….
‘നിങ്ങളിത് കാണുക നിങ്ങളിത് കാണുക ഓവർകോൺഫിഡൻസ് കാട്ടിയ റോണിയും പിള്ളേരും മൂഞ്ചിത്തെറ്റിപ്പോകുന്ന അതിമനോഹരമായ കാഴ്ച’……….

അങ്ങനെ അപമാനഭാരവും പേറി ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും ക്ലാസ്സിലേക്ക് നടക്കുവാൻ തുടങ്ങി…..
റോണി എല്ലാരേയും കൂട്ടി ക്ലാസ്സിൽ കയറിയതും തോറ്റുപോയ സങ്കടത്തിൽ ഞാൻ ക്ലാസ്സിനു മുന്നിലെ വരാന്തയിലങ്ങനെ ഒറ്റയ്ക്ക് നിന്നു……

Leave a Reply

Your email address will not be published. Required fields are marked *