അമ്മയ്ക്ക് കുഴപ്പോന്നുമില്ലമ്മേ….. പിന്നെ ഇടക്ക് BP കുറയുന്നുണ്ട് ….
മ്മ്…. അല്ല വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഈ കൊച്ചെന്താ ഒന്നും മിണ്ടാതെ പേടിച്ചിരിക്കുന്നേ മുഖമാകെ വല്ലാതായിട്ടുണ്ടല്ലോ??? എന്താ മോനേ എന്ത്പറ്റി നിനക്ക്???…..
ഏയ് ഒന്നുമി….. ഒന്നുമില്ലമ്മെ….
ഞാൻ വെറുതേ…. അങ്ങനെ ഇരുന്നതാ….
സംശയഭാവത്തിൽ ജിത്തൂനെ നോക്കി ചോദ്യമെറിഞ്ഞ രാധാമ്മയോടായ് ഒരുവിധം ജിത്തു പറഞ്ഞൊപ്പിച്ചു……
മ്മ്……. ജീത്തൂനെ നോക്കി രാധാമ്മയൊന്നിരുത്തി മൂളിയ ശേഷം അവനെ നോക്കി ചിരിച്ചു……
അജിത്തേ സമയം കളയാതെ വന്ന കാര്യം സംസാരിക്ക്…….
എൻ്റരികിലായിരുന്ന റോണി സൈഡിലേക്ക് ചരിഞ്ഞുകൊണ്ടൻ്റെ കാതിൽ രഹസ്യമായ് പറഞ്ഞു…..
സംസാരിക്കാടാ… നീ ഒന്നടങ്ങ് “ആദ്യമേ എങ്ങനാ ചാടിക്കയറി മോളേ കെട്ടിച്ചു തരുവോന്ന് ചോദിക്കുന്നേ!”…… ആദ്യം അമ്മയോടൽപ്പം സംസാരിക്കാം എന്നിട്ട് കാര്യത്തിലേക്ക് കടക്കാം……
ശബ്ദം താഴ്ത്തി ഞാൻ റോണിയുടെ കാതിൽ പയ്യെ മറുപടി നൽകി……
എന്താ മക്കളെ രണ്ടാളും കൂടിയൊരു സ്വകാര്യം പറച്ചിൽ???…. റോണിയേയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് രാധാമ്മ ചോദിച്ചു….
ഏയ് ഒന്നൂല്ലമ്മേ….. ഞങ്ങൾ കോളേജിലെ ഓരോ കാര്യങ്ങൾ അങ്ങനെ പറഞ്ഞതാ….. ഒഴുക്കൻ മട്ടിൽ ഞാൻ മറുപടി നൽകി……
മോളേ…… ചായ തിളച്ചോ???? എൻ്റെ മറുപടി കേട്ട് ഒന്ന് ചിരിച്ചശേഷം അടുക്കള വാതിലിലേക്ക് നോക്കി രാധാമ്മ വിളിച്ചു ചോദിച്ചു…..
ഇല്ലമ്മേ റെഡിയാവുന്നേയുള്ളൂ…… മറുപടിയായ് അടുക്കളയിൽ നിന്നും ആരതിയുടെ ശബ്ദം പതിയെ ഉയർന്നു…….
എടാ അജിത്തേ അടിയുണ്ടാക്കിയത് പോലല്ല കേട്ടാ ……
“ഇത് പെണ്ണ് കേസാ”…. അടി ഏത് വഴി വരൂന്നൊരിക്കലും പറയമ്പറ്റൂല്ല……
പേടിയോടെ രാധാമ്മയെ നോക്കിയ ശേഷം അനൂപ് സ്വകാര്യമായ് എന്നോട് പറഞ്ഞു…….
ഹോ! നാക്ക് വളക്കല്ലെ മൈരേ…… അല്ലേത്തന്നെ മനുഷ്യനിവിടെ പേടിച്ചിരിക്കുവാ അതിനിടയിൽ ” നിൻ്റെ കൊണപ്പിക്കലും”…..
അനൂപിനെ നോക്കി ഞാൻ പല്ലിറുമ്മി……
എന്താ കുഞ്ഞുങ്ങളെ കുറേനേരായല്ലോ….. ഈ രഹസ്യം പറച്ചില് ….. ഇത്തിരി ഉറക്കെപ്പറയെന്നെ ഞാനും കൂടി കേക്കട്ടെ….
സംശയത്തോടെ ഞങ്ങളെ നോക്കിയശേഷം രാധാമ്മ ആരാഞ്ഞു…..
അത്… അത് ഞാനിവനോട് “ഇന്നലെ മഴ പെയ്തോന്ന് ചോദിച്ചതാമ്മേ”……..
പരിഭ്രമത്തോടെ രാധാമ്മയ്ക്ക് മറുപടി നൽകിക്കൊണ്ട് അനൂപ് എന്നെ നോക്കി കണ്ണിറുക്കി…………
ഹേ!…… “മഴയോ”????…. അപ്പോ നിങ്ങളിവിടുത്ത്കാരല്ലെ????…… എവിടാ നിങ്ങളുടെ വീട് ????……….
ഞങ്ങളുടെ വീട് ഇവിടൊക്കെത്തന്നാ …..” ഇവനിടക്ക് ഇതുപോലെ ഓരോ പൊട്ടത്തരങ്ങൾ പറയുന്ന ശീലമുണ്ട്, അമ്മ ഒന്നും കാര്യമാക്കണ്ട…… “ബുദ്ധിക്ക് ഒരു 5 വയസ്സ് കുറവുള്ള ചെക്കനാ” “എവിടെ എന്താ പറയേണ്ടയെന്ന ബോധവുമില്ലാത്തൊരു വിണ്ണൻ “!………
അനൂപിനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും രാധമ്മയും റോണിയും അവനെ നോക്കി അടക്കിച്ചിരിച്ചു……..
ആഹാ …… കൊള്ളാല്ലോ….. അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ നിങ്ങൾ വേറെ എന്തെങ്കിലും കാര്യം സംസാരിക്കാനാണോ ഇവിടേക്ക് വന്നത്???? അല്ല നിങ്ങടെ ഈ പേടിയും വെപ്രാളവുമൊക്കെ കാണുമ്പോൾ എനിക്കങ്ങനെ തോന്നുന്നു…..
സംശയ രൂപേണ രാധാമ്മ ഞങ്ങളെല്ലാ രെയും മാറി മാറി നോക്കി………
“അതെ ജിത്തുവും ആരതിയും പ്രണയത്തിലാ അവനവളെ കെട്ടണം” ……..
എല്ലാരൂടെ കളിയാക്കിയ കലിപ്പിൽ താഴെ നോക്കി പതിഞ്ഞ ശബ്ദത്തിൽ അനൂപ് പിറുപിറുത്തു………
എന്താ….. എന്താ മോനിപ്പോൾ പറഞ്ഞത്????
അനൂപിൻ്റെ പിറുപിറുക്കൽകേട്ട് രാധാമ്മ ദേഷ്യത്തോടെ അവനെ നോക്കി ചോദിച്ചു…….
“ഏയ് ഞാൻ….ഞാ…ഞാനൊന്നും പറഞ്ഞില്ലല്ലോ”……………
അല്ല…. എന്തോ “പ്രണയമെന്നോ ?? കെട്ടുന്ന കാര്യമോ “??? അങ്ങനെ എന്തോ പറഞ്ഞായിരുന്നല്ലോ ?? രാധാമ്മ വീണ്ടും അനൂപിനെ നോക്കി ചോദ്യമെറിഞ്ഞു…..
ഓ….. അതോ…. അത് എന്താന്ന് വെച്ചാൽ “രാമൻ പണ്ട് പാലം കെട്ടിയ കാര്യം പറഞ്ഞതാ”!!! ശേഷം………
