ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

എവിടായിരുന്നെടാ തെണ്ടി ഇത്രേം നേരം??? മുന്നോട്ടാഞ്ഞ് എൻ്റെ കോളറിൽ പിടിച്ചുകൊണ്ട് അമ്മു കലിപ്പിട്ടു…..

അത്…. അത് റോണിയുടെ വീട്ടിലായിരുന്നു ….. മുഖമൊന്ന് അൽപ്പം പിന്നിലേക്ക് വലിച്ചുകൊണ്ട് ഞാൻ
മറുപടി നൽകി….

ഇത്രേം നേരം എന്ത് മലമറിക്കലായിരുന്നവിടെ??? വിടാൻ ഭാവമില്ലാതെ ഗൗരവത്തിൽ അമ്മു എന്നെ നോക്കി…

വെറുതേ…. ഞങ്ങൾ എല്ലാരും അവിടങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല…. അമ്മ എന്തിയെ??? കിടന്നോ???? രംഗമൊന്ന് തണുപ്പിക്കാനായ് ഞാനവളോട് തിരക്കി….

മ്മ്… അമ്മ കിടന്നു തലവേദന എടുക്കുന്നൂന്ന് പറഞ്ഞു…. എന്നെ നോക്കിയ ശേഷമൊന്നമർത്തി മൂളിക്കൊണ്ട് അമ്മു വാതിലച്ചു ലോക്ക് ചെയ്തു…..

നീ വല്ലതും കഴിച്ചോടി പോത്തേ???? ഡൈനിംഗ് ടേബിളിലേക്ക് നോക്കിയ ശേഷം ഞാനവളോടായ് ആരാഞ്ഞു….

ഇല്ല… “എൻ്റെ ഏട്ടൻ തെണ്ടി വരാനായ് കാത്തിരിക്കുവായിരുന്നു”….. അതേ നാണയത്തിൽത്തന്നെ തിരികെ അവൾ എനിക്കിട്ടും കൊട്ടി……

എന്നാൽ വാ അമ്മൂസേ നമുക്ക് വല്ലതും കഴിക്കാം….. അച്ഛൻ വന്നില്ലേ???? അൽപ്പം സ്നേഹം വരുത്തിക്കൊണ്ട് ഞാനമ്മൂനെ നോക്കി…..

ഇല്ല …. അച്ഛൻ നാളെ വരു ….. കണ്ണൻ ചേട്ടനുമായ് എവിടെയോ പോകുവാന്ന് പറഞ്ഞു…..

എന്നാൽ നീയും ഇരിക്ക് വാ…….. ഞാനമ്മൂനെ എൻ്റടുത്തേക്കായ് വിളിച്ചു….

ഓ അങ്ങനെയാവട്ടെ…. എന്നെ നോക്കി സംശയഭാവത്തോടെ അമ്മു വന്നെന്നരികിലായിരുന്നു…….

“ദൈവമേ” ഈ കുരുപ്പിനെന്തോ മനസ്സിലായെനാണ് തോന്നുന്നത്… വേഗം കഴിച്ചെഴുന്നേറ്റാൽ തടിയൂരാം ഇല്ലെങ്കിൽ ഇവൾ എന്നെ കൊല്ലും മനസ്സിലങ്ങനൊരു ചിന്തയുണർന്നതിനാൽ ഞാൻ ഭക്ഷണം കഴിവേഗത്തിലാക്കി എൻ്റെ ഓരോ പ്രവർത്തിയും അമ്മു ഇടംകണ്ണിട്ട് നോക്കുന്നുണ്ട് …… ഭക്ഷണം കഴിപൂർത്തിയാക്കി കൈകഴുകി കോണിപ്പടി കയറാൻ പോയതും പിന്നിൽ നിന്നും അമ്മൂൻ്റെ വിളി
ഉയർന്നു…..

“എടാ കള്ളുകുടിയാ”……

“അടിപൊളി”……. അവൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു…
പേടിയോടെ ഞാൻ തിരിഞ്ഞു നോക്കിയതും ഒരു കള്ളച്ചിരി മുഖത്തൊളിപ്പിച്ച് കെറുവോടെ മാറിൽ കൈകെട്ടിക്കൊണ്ട് എന്നെത്തന്നെ നോക്കി നിൽക്കുകയാണമ്മു..
വേഗന്ന് തന്നെ ഞാനവളുടെ അടുത്തെത്തി…..

അമ്മുമോളെ പ്ലീസ് നീ ഇതാരോടും പറയരുതേ….. അപേക്ഷയായ് പറഞ്ഞു കൊണ്ട് ഞാനവളെ നോക്കി….

മ്മ്…. ഞാനൊന്നാലോചിക്കട്ടെ …. അല്ല ഈ ശീലം മോനെപ്പോൾ തുടങ്ങി???? …. അമ്മു ഇടത് കൈ കൊണ്ടെൻ്റെ ചെവിയിൽ കിഴുക്കുവാൻ തുടങ്ങി …….

ഹാ ….. വിട് വിട്… ഞാൻ പറയാം…..

ആ…. മര്യാദക്ക് പറഞ്ഞോ എന്തിനാ കള്ള് കുടിക്കാൻ പോയത് ??? കാതിൽ നിന്നും പിടി വിട്ടു കൊണ്ടവൾ തിരക്കി….

അമ്മൂസേ…. “ഞാനതിന് കള്ളൊന്നുമല്ല കുടിച്ചത് ഒരു ബിയറാണ്”…. അത് അവൻമ്മാർ നിർബന്ധിച്ചപ്പോൾ അറിയാതെ കുടിച്ചു പോയതാ…..
പറഞ്ഞു നിർത്തി മുഖത്ത് വിഷാദഭാവം വിടർത്തി ഞാനമ്മൂനെ നോക്കി…..

ആണോ… അവന്മാർ നിർബന്ധിച്ചപ്പോഴെന്താ വേണ്ടാന്ന് പറയാഞ്ഞത്???? അതൊക്കെ പോട്ടെ എന്തിനാ കോളേജിൽ അടിയുണ്ടാക്കിയത്???
അമ്മൂസ് സംശയത്തോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ പേടിയോടെ അമ്മൂനേ നോക്കി……

അത്… അത് നീ എങ്ങനെ അറിഞ്ഞു…. വിറയാർന്ന ശബ്ദത്താൽ പതിയെ ഞാനവളോട് ചോദിച്ചു…

അത് ഏട്ടൻ തന്നെ പറഞ്ഞു…… കുസൃതി നിറഞ്ഞൊരു ചിരിയോടെ അമ്മു എന്നെ നോക്കി….

ഞാൻ പറഞ്ഞെന്നോ??? എപ്പോൾ???? അമ്പരപ്പോടെ ഞാനവളോടാരാഞ്ഞു….

ദേ… ഇപ്പോൾ പറഞ്ഞു…. എനിക്കൊരു ചെറിയ സംശയമുണ്ടായിരുന്നു …. അന്ന് ഏട്ടൻ കോളേജിലിട്ടോണ്ട് പോയ ഷർട്ട് ഞാനാണ് വാഷ് ചെയ്യാനായ് വന്നെടുത്തത് “നോക്കുമ്പോളതിൻ്റെ പോക്കറ്റ് കീറിയിരിക്കുന്നു”….. “പിന്നെ പുറം ഭാഗവും അൽപ്പം കീറി പിഞ്ചിയിരിക്കുന്നു”…….. അന്നേ എനിക്ക് ഡൗട്ടടിച്ചതാ പിന്നെ എനിക്കിതുപോലെ ഏട്ടനെ ഒന്ന് തനിച്ചു കിട്ടിയില്ല ചോദിക്കാൻ….
“ഇപ്പോ ഞാനൊന്നെറിഞ്ഞു നോക്കിയതാ ഏട്ടൻ അതിന് കൃത്യമായ് വിളിയും കേട്ടു”…….. ആക്കിയൊരു ചിരിയോടെ എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മൂസ് പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *