ധ്രുവചൈതന്യം – 2 13അടിപൊളി  

ഇതൊക്കെ എന്ത് എന്നൊരു ഭാവത്തിൽ നമ്മൾ നടന്നു നീങ്ങി. നടക്കുന്ന വഴിയിൽ കുഞ്ഞുന്റെ ഒരു കൂട്ടുകാരിയെ കണ്ട് അവർ തമ്മിൽ ഉള്ള സ്നേഹ പ്രകടങ്ങൾ കഴിഞ്ഞ്

“… ഇത് ആരാ…?”എന്നെ നോക്കിയായിരുന്നു ആ ചോദ്യം വന്നത്.

“… ഇത് എന്റെ ചേട്ടന…”അത് കേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത ആനന്തമാണുണ്ടായത്. അവരോടു കുറച്ചു നേരം കൂടി സംസാരിച്ചു കഴിഞ്ഞു നമ്മൾ നീങ്ങി. KFC കണ്ടപ്പോ കുഞ്ഞൂന്റെ നോട്ടം മുഴുവൻ അങ്ങോട്ടായി. ഞാൻ വേണോ എന്ന് ചോദിച്ചു അവൾ അതെ എന്ന് തലയാട്ടി.

“… അതൊന്നു വേണ്ട. ഇപ്പൊ തന്നെ ഒരുപാടു പൈസ ചിലവായി…”ചൈതന്യയുടെ ശാസനം എത്തി.കുഞ്ഞൂന്റെ മുഖം വാടി

“… എനിക്ക് എന്തായാലും kFC വേണം…”അതും പറഞ്ഞു കുഞ്ഞൂനെ കണ്ണടച്ചു കാണിച്ചു ഞാൻ മുന്നേ നടന്നു കൂടെ അവരും വന്നു. മെനു ഞാൻ കുഞ്ഞൂന് നൽകി അവൾക് ഇഷ്ടപ്പെട്ടത് എല്ലാം ഓർഡർ ആക്കി. ചൈതന്യ ഇതെല്ലാം കണ്ട് എന്നെ നോക്കി നിന്നും.പിന്നെ എല്ലാരും ഫുഡും കഴിച്ച് വൈകിട്ട് ബീച്ചിൽ പോയി കറങ്ങി. രാത്രി ആയപ്പോ വീട്ടിലേക്ക് തിരിച്ചു.

“… എടൊ തന്റെ വീട്ടിൽ വിളിച്ചു രാത്രി ഭക്ഷണം ഒന്നും വയ്ക്കേണ്ട എന്ന് പറയ്. ഫുഡ്‌ വാങ്ങിക്കൊണ്ടു പോവാം…”അതും പറഞ്ഞു ഒരു മന്തി കടയിൽ നിർത്തി.

വീട്ടിൽ എത്തിയപ്പോ സമയം രാത്രി 9.00 ആയി. എല്ലാരും ചേർന്ന് ഹാപ്പി ആയി ഫുഡ്‌ ഒക്കെ കഴിച്ചു

“… മോനെ ഇന്ന് പോണോ. നേരം വൈകിയ സ്ഥിതിക്ക് നാളെ പോയാൽ പോരെ…?”അമ്മയാണ് ആ ചോദ്യം ഉന്നയിച്ചത്. എല്ലാരേയും അഭിപ്രായവും അത് തന്നായിരുന്നു.

“… ശരി അമ്മ എങ്കിൽ നാളെ പോവാം. ഞാൻ വീട്ടിൽ വിളിച്ചു വിവരം പറയാം…”അത് കേട്ടപ്പോൾ എല്ലാർക്കും സന്തോഷമായി.

ഭക്ഷണം കഴിഞ്ഞ് നേരെ റൂമിൽ പോയി. അമ്മയോട് ഫോൺ ചെയ്ത് കാര്യം പറഞ്ഞു. അമ്മയും അതാണ് നല്ലത് എന്ന് പറഞ്ഞ് അനുകൂലിച്ചു. ഇന്നത്തെ ദിവസത്തെ കുറച്ച് ആലോചിച്ചപ്പോ മനസ്സിൽ ഒരു കുളിർമ. കുഞ്ഞു എന്നെ സ്വന്തം ചേട്ടനായി അംഗീകരിച്ചു അതാണ് ഇന്നത്തെ ഏറ്റവും വല്യ സന്തോഷം.പെട്ടെന്ന് ചൈതന്യ റൂമിൽ കയറി ഡോർ അടച്ചു.

“… Thanks…”മടിച്ചാണ് അവൾ അത് പറഞ്ഞത്

“…എന്തിനു..?”മനസ്സിലാവാതെ ഞാൻ അവളോട്‌ ചോദിച്ചു

“… ഇന്ന് ഞങ്ങളെയും കൂട്ടി പുറത്ത് പോയില്ലേ. അവൾക്ക് ചോദിച്ചത് എല്ലാം വാങ്ങി കൊടുത്തില്ലേ.കുഞ്ഞു ഇന്ന് ഒരുപാടു സന്തോഷിച്ചു…”

“… ഇതിനൊക്കെ എന്തിനാ thanks പറയുന്നത് അവൾ എന്റെ സ്വന്തം അനിയത്തിയാ അപ്പൊ അവൾ ചോദിക്കുന്നത് വാങ്ങി കൊടുക്കേണ്ടത് എന്റെ കടമയാണ്. അതിൽ എനിക്ക് സന്തോഷം മാത്രെ ഉള്ളു…”അത് കേട്ടപ്പോ ചെയ്‌തന്യയുടെ കണ്ണുകൾ നിറഞ്ഞു. അവളെ കെട്ടിപിടിച് ഒന്ന് കൊഞ്ചിക്കണം എന്നുണ്ട് സമയമായിട്ടില്ല.

“… എനിക്ക് ആകെ ഒരു വിഷമമേ ഉള്ളു…”അവളുടെ മൂഡ് ഒന്ന് മാറ്റാനായി പറഞ്ഞത്. എന്താ എന്നാ ഭാവത്തിൽ എന്നെ നോക്കി നിൽക്കാ

“… അനിയത്തി ആഗ്രഹിച്ചത് എല്ലാം വാങ്ങി കൊടുക്കാൻ കഴിഞ്ഞു. ഭാര്യയുടെ ആഗ്രഹം ഒന്നും അറിയാൻ പറ്റിയില്ല…”അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.

“… സമയം ഉണ്ടല്ലോ മാഷേ…”അതും പറഞ്ഞു ചിരിച്ചോണ്ട് കട്ടിലിൽ കേറി കിടന്നു

മതി ഇത് മതി ഇപ്പൊ ഉറപ്പായി ഇവളുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉണ്ട് അവളെ നോക്കി ചിരിച്ചോണ്ട് ലൈറ്റ് ഓഫ്‌ ആക്കി കിടന്നു.

ഉറക്കം എഴുന്നേറ്റപ്പോ സാധാരണപോലെ അവൾ അടുത്ത് ഇല്ല. നേരെ ഫ്രഷ് ആയി ഹാളിൽ പോയി ബ്രേക്ഫാസ്റ് കഴിച്ചു. തിരിച്ചു വീട്ടിൽ പോവാൻ ഉള്ള തയ്യാർ എടുപ്പിലായിരുന്നു കൂട്ടിനു കുഞ്ഞുവും കൂടി.

അങ്ങനെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് വണ്ടിയിൽ വച്ചു. ചൈതന്യ വീട്ടുകാരോട് യാത്ര പറഞ്ഞു ഇറങ്ങി ഇനിയും വരാം എന്നുള്ള ഉറപ്പിൽ കാറിൽ കയറി. കുഞ്ഞുനു നല്ല വിഷമം ഉണ്ട് പക്ഷെ പുറത്ത് കാണിക്കുന്നില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോ മൗനം ഭേദിച്ചു ഞാൻ തന്നെ ചോദിച്ചു.

“…ഹോസ്റ്റലിൽ നിന്നും ഒരുപാടു സാധനങ്ങൾ എടുക്കാനുണ്ടോ… ”

“… ഇല്ല കുറച്ചു ഡ്രസ്സ്‌ എടുക്കണം പിന്നെ ചില ഡോക്യുമെന്റസ്…”

Leave a Reply

Your email address will not be published. Required fields are marked *