റിസപ്ഷൻ പരിപാടികൾക്ക് ശേഷം ആദ്യരാത്രിക്കായി എന്നെ റൂമിൽ എത്തിച്ചു. കട്ടിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ഞാൻ വീണ്ടും ഒന്ന് ഫ്രഷ് ആയി കട്ടിലിൽ കിടന്നു വല്ലാത്ത ക്ഷീണം.
എന്നാലും ചൈതന്യക്കു എന്നെ ഇഷ്ട്ടപെട്ടോ…? എന്റെ ഒരു വീക്ഷണകോണകത്തിൽ അതിനു ചാൻസ് ഇല്ല. പിന്നെ എന്തുകൊണ്ട് ആവും അവൾ കല്യാണത്തിന് സമ്മതിച്ചത്…? അല്ല എനിക്ക് അവളെ ഇഷ്ടമാണോ…? അതിനു എന്റെ പക്കൽ ഉത്തരം ഇല്ല. ദൈവമേ ഈ കല്യാണം ഒരു എടുത്തുചാട്ടം ആയിപോയോ..? ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചു എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അടഞ്ഞു പോയി.
രാവിലെ സൂര്യകിരണങ്ങൾ ഏറ്റണ് കണ്ണ് തുറന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ സമയം 7. 00 കഴിഞ്ഞു.ചാടി എഴുനേറ്റു ചുറ്റിലും നോക്കി ആരും ഇല്ല. എന്റെ ആദ്യരാത്രി കഴിഞ്ഞോ…? പൊട്ടൻ അവൾ എന്നെക്കുറിച്ചു എന്ത് ചിന്തിച്ചിട്ടുണ്ടാവും സ്വയം തലക്കിട്ടു ഒരു തട്ടും കൊടുത്ത് ഞാൻ ഫ്രഷ് അവൻ ബാത്‌റൂമിൽ കേറി.
ഷവറിൽ നിന്നും ധാര ധാരയായി തലയിലേക്ക് വെള്ളം വീണുകൊണ്ട് ഇരുന്നു. എന്നാലും അവൾ എന്ത് വിചാരിച് കാണും ആദ്യരാത്രി പുതു മണവാട്ടി ബെഡ്‌റൂമിലേക്കു വരുമ്പോൾ മണവാളൻ പോത്തുപോലെ കിടന്നുറങ്ങുവാ. ശേ…. നാണക്കേട് ഇന്നലെ അവളോട് മനസ് തുറന്നു സംസാരിക്കാൻ പറ്റിയ ചാൻസ് ആയിരുന്നു. കൊണ്ട് പോയി തുലച്ചില്ലെടാ നാറി. ഞാൻ സ്വയം കുറ്റപ്പെടുത്തി.
ബാത്‌റൂമിൽ നിന്നും തിരിച്ചിറങ്ങി ഡ്രസ്സ് എടുക്കാൻ അലമാര തുറന്നപ്പോ ദ കിടക്കുന്നു. 2 സൈഡ് ആയി അടുക്കി പറക്കി വച്ച എന്റെ ഡ്രസ്സ് ഒരു സൈഡിൽ ആയി മാറിയിരിക്കുന്നു. മറ്റേ സൈഡിൽ ചെയ്‌തന്യയുടെ ഡ്രസ്സ് സ്ഥാനം പിടിച്ചു കഴിഞ്ഞു. അപ്പൊ ഒരു കാര്യം മനസിലായി അലമാരയിൽ മാത്രമല്ല ജീവിതത്തിലും ഇനി പാതി അവൾക്ക് അവകാശപ്പെട്ടതാണ്.
ഡ്രസ്സ് മാറി ഫോൺ എടുക്കാൻ ടേബിൾ നോക്കിയപ്പോ ഫോണിന്റെ കൂടെ ഒരു കപ്പ് ചായ. ഇത് ഇപ്പൊ എവിടന്നു വന്നു ചിലപ്പോ കുളിക്കാൻ കേറിയപ്പോ അവൾ കൊണ്ട് വച്ചതായിരിക്കും.
ചായയും കുടിച്ച് താഴേക്കു ചെന്നപ്പോ അമ്മയും ചേച്ചിയും ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ് വാലുപോലെ ചൈതന്യയും കൂടെ ഉണ്ട്. പുറത്തേക്ക് ഇറങ്ങിയപ്പോ അച്ഛൻ പത്രം വായിക്കുന്നു. ഇന്നലെ കല്യാണ ഓട്ടം ഒക്കെ കഴിഞ്ഞോണ്ട് കാർ നല്ലതുപോലെ അഴുക്ക് ആയി ചേട്ടൻ അത് ക്ലീൻ ചെയ്യുന്ന തിരക്കിൽ ആണ്. ഞാൻ അച്ഛന്റെ കൂടെ ഇരിന്നു. അപ്പൊ പ്രഭാത ഭക്ഷണം കഴിക്കാൻ ഉള്ള സൈറൺ മുഴങ്ങി. നേരെ ഡെയിനിങ് ടേബിളിൽ ഒരറ്റത്തായി സ്ഥാനം പിടിച്ചു കൂടെ ചൈതന്യയും ഇരുന്നു. ഇവടെ എല്ലാരും ഒന്നിച്ചാണ് കഴിക്കുന്നത്. ഫുഡ് എല്ലാം ടേബിളിൽ നിരത്തി വച്ചു പാത്രം കൈയിലേക്ക് തരും ആവശ്യം ഉള്ളത് എടുത്ത് കഴിക്കാം. ചേച്ചിയും ചേട്ടനും എനിക്ക് എതിരെ ഇരിന്നു. ചേച്ചി എന്നെ നോക്കി ആക്കിയ ഒരു ചിരി ഉണ്ട്.ഞാൻ മൈൻഡ് ആക്കാൻ പോയില്ല.
“… ഇന്ന് എന്താ നിന്റെ പരിപാടി…”അച്ഛൻ കുറച്ചു വെയിറ്റ് ഇട്ടു ചോദിച്ചു.
“… പ്രതേകിച്ചു ഒന്നും ഇല്ല അച്ഛാ…”അതും പറഞ്ഞു അച്ഛനെ നോക്കി
“… എന്നാൽ നീ മോളെയും കൊണ്ട് അവളുടെ വീട്ടിൽ പോയിട്ട് നാളെ വന്നാൽ മതി…”അച്ഛൻ അതും പറഞ്ഞു കഴിക്കാൻ തുടങ്ങി. ചൈതന്യയെ നോക്കിയപ്പോ അവളും അത് ആഗ്രഹിക്കുന്നത് പോലെ തോന്നി. ഞാൻ ചെറുതായി യെസ് മൂളി.
“… നിങ്ങൾക് എത്ര ദിവസം ലീവ് ഉണ്ട്…?” ചേട്ടന്റെ വകയാണ് അത്
“… വെള്ളിയാഴ്ച ജോയിൻ ചെയ്യാം എന്ന് വിചാരിക്കുന്നു …”ഞാൻ പറഞ്ഞു
“… ഇവൾ അവിടെ ഹോസ്റ്റൽ അല്ലെ താമസിക്കുന്നെ. എന്താ നിന്റെ പ്ലാൻ…”അടുത്ത ചോദ്യം ചേച്ചിയുടെ സൈഡിൽ നിന്നും വന്നു.സത്യം പറഞ്ഞാൽ ഞാൻ അപ്പോഴാണ് അതെ പറ്റി ആലോചിക്കുന്നത്. ഇവൾ ഹോസ്റ്റലിൽ ആണെന്ന് പോലും ഞാൻ ഇപ്പൊ അറിഞ്ഞതെ ഉള്ളു😬ഈ കൊല്ലത്തെ മികച്ച ഭർത്താവ് ചിലപ്പോ ഞാൻ ആയിരിക്കും.
“… അത്… ചൈതന്യയുടെ സാധനങ്ങൾ എല്ലാം എന്റെ ഫ്ലാറ്റിലോട്ട് ഷിഫ്റ്റ് ചെയ്യാം…”പെട്ടെന്ന് വായിൽ വന്നത് അങ്ങ് പറഞ്ഞു
