“… മോനെ ആഹാരം ഒക്കെ ഇഷ്ട്ടായോ…”പേടിച്ചാണ് അമ്മ അത് ചോദിച്ചത്
“… വളരെ നന്നായിട്ടുണ്ട് അമ്മേ…”അപ്പോഴാണ് അമ്മയുടെ ശ്വാസം നേരെ വീണത്
“… മോനെ ഇവിടെ അടുത്ത് നമ്മുടെ ഒരു കുടുംബക്ഷേത്രം ഉണ്ട്. കല്യാണം കഴിഞ്ഞ് ഇവിടെ ആദ്യമായി വന്നതല്ലേ അതുവരെ ഒന്ന് പോകാമോ…”അച്ഛനും അമ്മ ചോദിച്ച പോലെ ആണ് ചോദിക്കുന്നത്.
“… അതിനെന്താ നാളെ രാവിലെ തന്നെ പോയേക്കാം. കുഞ്ഞൂസെ (ചൈത്രയെ ഇവിടെ എല്ലാരും കുഞ്ഞു എന്നാണ് വിളിക്കാറ്) നീയും ഉണ്ടാവില്ലേ ക്ഷേത്രത്തിൽ പോവാൻ…”ഞാൻ അവളോട് തിരക്കി
“… ഞാൻ എന്തായാലും കാണും ചേട്ടാ…”അവൾ എനിക്ക് ഉറപ്പ് നൽകി
ചോർ ഒക്കെ കഴിച്ചു ഓരോരുത്തർ റൂമിലേക്ക് കയറി. ഞാൻ ചെയ്‌തന്യയുടെ റൂമിൽ കേറി കട്ടിലിൽ ഇരുന്നു. ഞാനും അവളും ഇന്ന് ഒരുമിച്ച് ആണോ കിടക്കാൻ പോണേ. ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല. കുറച്ചു കഴിഞ്ഞ് അവൾ ഒരു ജെഗ് വെള്ളവുമായി റൂമിൽ വന്നു അത് ടേബിളിൽ വച്ചു പോയി കതക് അടച്ചു. സത്യം പറഞ്ഞാൽ ഞാനും അവളും പാനിക് ആണ്.
“… നാളെ ക്ഷേത്രത്തിൽ പോവാൻ ഉള്ളതല്ലേ താൻ കിടന്നോളു…”ഞാൻ എഴുന്നേറ്റു ഒരു ഗ്ലാസ് വെള്ളം കുടിച്ചു ഈ സമയം കൊണ്ട് അവൾ കട്ടിലിന്റെ ഒരു സൈഡ് പിടിച്ചു കഴിഞ്ഞു. ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിൽ പോയി കിടന്നു.
“… അതെ… എഴുനേൽക്കുന്നില്ലേ…. ക്ഷേത്രത്തിൽ പോണ്ടേ…?”ആ ചോദ്യവും കേട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. ഇത്രപെട്ടെന്ന് നേരം വെളുത്തോ. അവൾ ഒരു വെള്ള ചുരിതാർ ഇട്ടു മുടി ഉണങ്ങാൻ ആയി തോർത്തു കൊണ്ട് കെട്ടിയിട്ടുണ്ട്. ഇവൾ രാവിലെ തന്നെ കുളിച്ചോ..?
“… ഒരു പത്തു മിനിറ്റ് ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാം. താൻ റെഡി ആയിക്കോ…”അതും പറഞ്ഞു ഒരു ടവൽ എടുത്ത് കുളിക്കാൻ പോയി കുളികഴിഞ്ഞു ടവലും ചുറ്റി റൂമിലേക്ക് വന്നപ്പോൾ ആ കാഴ്ച കണ്ട് ഞാൻ സ്തംഭിച്ചു പോയി.
“”പൊക്കിളിനു താഴെ ഇറക്കി കുത്തിയ ചുവന്ന പട്ടുസാരി ഉടുത്ത് അരക്കെട്ടോളം വരുന്ന കർകൂന്തൽ വിടർത്തിയിട്ടു രണ്ടു സൈഡിൽ നിന്നും ഓരോ ഇഴ പിന്നിലേക്ക് കൂടികെട്ടി അതിൽ ഒരു തുളസികതിര് ചൂടിയിട്ടുണ്ട്.കൈയിൽ 2 സ്വർണ വളകളും കാതിൽ ചെറിയ ഒരു ജിമിക്കി കമ്മൽ അതിന്റെ തിളക്കം എന്റെ കണ്ണിൽ അടിക്കുന്നുണ്ട് .കണ്ണാടി നോക്കി അഞ്ജനം വാലിച്ചു എഴുതുകയാണ് എന്റെ പ്രിയതമ “”
ഇത് കണ്ടപ്പോഴേ എന്തെ പാതി കിളി പോയി.കണ്ട്രോൾ തരണെ ഭഗവാനെ. പെട്ടെന്ന് അവൾ സൗണ്ട് കേട്ട സ്ഥാലത്തേക്കു നോക്കിയപ്പോ ദ ഞാൻ ഇവിടെ അവളെയും നോക്കി നിൽക്കുന്നു. അപ്പോഴാ ആ മുഖം നേരെ കാണുന്നത്
“”ഞാൻ മറ്റൊരുത്തന്റെ സ്വന്തമാട എന്ന് വിളിച്ചോതുന്ന സിന്ദൂരവും നെറുകയിൽ ചാർത്തി കുഞ്ഞു പൊട്ടും തൊട്ട് നിൽക്കയാണ് എന്റെ പാതി. അവളെ അടിമുടി നോക്കിയപോഴാ ഞാൻ ഇവിടെ ഉണ്ട് മുതലാളി എന്ന് പറഞ്ഞു താലിമല എന്നെനോക്കി ചിരിക്കുന്നു .””
മുഖത്തേക്ക് നോക്കിയപോഴാ അവളും വായും തുറന്നു എന്നെ അടിമുടി നോക്കുന്നത് കാണുന്നത്.ഇവൾ എന്തിന എന്നെ ഇങ്ങനെ നോക്കുന്നത് എന്നുപറഞ്ഞു ഞാൻ സ്വയം നോക്കി. ഒരു ടവൽ മാത്രം ഉടുത്ത് അർദ്ധനഗ്നൻ ആയി നിന്നാൽ പിന്നെ നോക്കില്ലേ. ഞാൻ വേഗം ഒരു തോർത്തു എടുത്ത് എന്റെ നഗ്നത മറച്ചു. അവൾ ചിരിച്ചോണ്ട് പുറത്തേക്ക് പോയി
ശേ നാണം കെട്ടു അവൾ എന്ത് വിചാരിച് കാണും. അല്ല അവൾ എന്ത് വിചാരിക്കാന ഞാൻ അവളുടെ കെട്ടിയോൻ അല്ലെ. അതികം വൈകാതെ ഇതെല്ലാം അവൾ കാണാൻ ഉള്ളത് അല്ലെ. ആലോചിച്ചപ്പോ തന്നെ മനസ്സിൽ ഒരു സുഖം. ബെഡിൽ എനിക്ക് ധരിക്കാൻ ഉള്ള മുണ്ടും അവളുടെ സാരിയുടെ അതെ ചുവപ്പ് നിറമുള്ള ഷർട്ടും തേച്ചു മിനുക്കി വച്ചിട്ടുണ്ട്. അത് ഇട്ടു ഹാളിലേക്ക് ചെന്നപ്പോ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാണ് എന്റെ കെട്ടിയോൾ. എന്നെക്കണ്ടപ്പോ നാണത്തിന്റെ ചെറിയൊരു ചിരി മിന്നി മറഞ്ഞോ എന്നൊരു സംശയം.
“… പോവാം. കുഞ്ഞു എവടെ..?”ഷർട്ടിന്റെ കൈയ്യും മടക്കി ഞാൻ അവൾക്ക് അരികിലേക് നീങ്ങി
“… കൊള്ളാം നല്ല ആളെയാ മോൻ രാവിലെ ക്ഷേത്രത്തിൽ പോവാൻ വിളിച്ചേ. അവൾ ഇതുവരെ ഉറക്കം എഴുന്നേറ്റിട്ടില്ല…”അമ്മയാണ് മറുപടി നൽകിയത്
