കേൾക്കേണ്ട താമസം മുഖം ബലൂൺ പോലെ ഒന്നുകൂടി വീർത്തു. തറയും ചവുട്ടി കുലുക്കികൊണ്ട് ബസ്റ്റോപ്പ് എവിടെ ആണെന്ന് നോക്കി ചാടിത്തുള്ളി പോയി പിന്നാലെ ഞാനും ഓടി.
ആദ്യം വന്ന ബസിൽ അവൾ മുൻഡോർ വഴിയാണ് കേറിയത്. ഞാൻ പിന്നിലെ ഡോർ വഴിയും. ഞാൻ ബസിൽ കേറിയോ ഇല്ലയോ എന്ന് അവൾക് ഒരു സംശയം ഉണ്ടായി. പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട് ഞാൻ ഇവിടെ ഉണ്ടോ ഇല്ലയോ എന്ന് പക്ഷെ നല്ല തിരക്ക് ഉള്ളത്കൊണ്ട് എന്നെക്കാണാൻ പറ്റുന്നില്ല. പക്ഷെ എനിക്ക് അവളെ കാണാം. പുള്ളിക്കാരി ചെറുതായി പേടിച്ചാണ് നിൽക്കുന്നത്. അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോ ഞാൻ അവൾക്കും ഒരു ടിക്കറ്റ് എടുത്തു. ആൾ ആരാണെന്നു ചോദിച്ചപ്പോ മുന്നിലേക്ക് ആളെ ചൂണ്ടി കാണിച്ചു. കറങ്ങി തിരിഞ്ഞു കണ്ടക്ടർ അവളുടെ അടുത്ത് എത്തി. പൈസ കൊടുത്തപ്പോ പുള്ളി എന്തോ പറഞ്ഞു എന്നെ ചൂണ്ടി കാണിച്ചു അപ്പോഴാണ് അവൾ എന്നെകാണുന്നത്. എന്നെനോക്കി പുഞ്ചിരിതൂകി തിരിഞ്ഞു മുന്നിലേക്ക് നോക്കി.
ബസിൽ നിന്നും ഇറങ്ങി ഓട്ടമായിരുന്നു രണ്ടുപേരും. കുറെ നാളത്തെ ലീവിന് ശേഷം ഇന്നാണ് ഓഫീസിൽ വരുന്നത് പോരാത്തതിന് ബസിൽ ആയോണ്ട് ലേറ്റ് ആവുകയും ചെയ്തു. ഓഫീസിൽ എത്തി സ്വന്തം സീറ്റിൽ ഇരുന്നപ്പോൾ ആണ് ഒരു ആശ്വാസം കിട്ടിയത്. വർക്ക്‌ഷോപ്പിൽ വിളിച്ചു ബൈക്കിന്റ കാര്യങ്ങൾ സെറ്റ് ചെയ്തു. അവർ വണ്ടി വന്നു എടുത്തോളും ചാവി സെക്യൂരിറ്റി ചേട്ടനെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു ശരിയാവുമ്പോൾ വിളിക്കാം എന്നാ പറഞ്ഞെ.പിന്നെ കല്യാണത്തിന് വരാൻ പറ്റാത്ത ഓരോരുത്തരായി വിഷ് ചെയ്യാൻ തുടങ്ങി.കുറച്ചു നാൾ ഓഫീസിൽ ഇല്ലാത്തോണ്ട് പെന്റിങ് വർക്ക് കുറച്ചു ഉണ്ടായിരുന്നു.ചുറ്റുപാടും ഒന്നും നോക്കാതെ ആത്മാത്രമായി പണിയെടുത്തു. Tea break ടൈമിൽ പാറു വന്നു വിളിക്കുമ്പോഴാണ് ഞാൻ പോലും സമയം നോക്കുന്നത്. ചൈതന്യയെ നോക്കിയപ്പോ അവൾ എന്തോ തിരക്കിട്ട പണിയിൽ ആണ്. ബുദ്ധിമുട്ടിക്കണ്ട എന്നുകരുതി ഞാൻ പാറുവിന്റെ കൂടെ പോയി
“… നിങ്ങൾ എപ്പോഴാ വന്നത്…”കോഫി മെഷീൻ നിന്നും കോഫി എടുത്തോണ്ട് അവൾ ചോദിച്ചു
“… 2ദിവസം മുമ്പ് എത്തി. ചേട്ടനും ചേച്ചിയും ഉണ്ടായിരുന്നു ഇന്നലെ പർച്ചെയ്‌സും കാര്യങ്ങളുമായി പോയി…”ഒരു സിപ് ചായ കുടിച്ചോണ്ട് ഞാൻ പറഞ്ഞു
“…അവൾക് ഫ്ലാറ്റ് ഒക്കെ ഇഷ്ട്ടായോ. നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ സംസാരിച്ചു തീർത്തോ…”ഒരു ആശങ്കയോടെ അവൾ ചോദിച്ചു
“… അവൾക് ഇഷ്ട്ടായി എന്നാ പറഞ്ഞത്. അതെ പറ്റി ഇതുവരെ സംസാരിച്ചില്ല…”ഇതും പറഞ്ഞു തീർന്നതും ജെറ്റ് വിട്ടപോലെ ഒരാൾ വന്നു കോഫി മെഷീൻ നിന്നും കോഫി എടുത്ത് എന്നെ നോക്കി ദാഹിപ്പിച്ചിട്ടു ഒറ്റ പോക്ക്.
“… എന്ത് പറ്റിയട ആൾ നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു…”ചെയ്‌തന്യയെ നോക്കി പാറു എന്നോട് ചോദിച്ചു
“… എന്താണെന്നു അറിയില്ല രാവിലെ മുതൽ പുള്ളികാരിയുടെ മൂഡ് ശരിയല്ല. അഹ് പിന്നെ ഞാൻ ഇന്ന് ചോർ എടുക്കാൻ മറന്നു നീ ഇച്ചിരി ചോർ തന്നു സഹായിക്കേണ്ടി വരും…”
“… കെട്ടിയോളുടെ പത്രത്തിൽ നിന്നും ചോർ കഴിക്കട…”ഒരു ആക്കിയ ചിരിയോടെ പാറു പറഞ്ഞു
“… എന്റെ പൊന്നോ അത് വേണ്ട.ഇപ്പൊ നീ കണ്ടത് അല്ലെ പുള്ളിക്കാരി കലിപ്പ് മൂഡില. ഇതിന്റെ ഇടയിൽ ചോർ എടുക്കാൻ ചെന്നാൽ പാത്രം എടുത്ത് തലക്ക് അടിക്കും …”
“…അത് ശെരിയ റിസ്ക് എടുക്കണ്ട. നിങ്ങൾ തമ്മിൽ മനസ് തുറന്നു സംസാരിക്കു അപ്പൊ എല്ലാം ഓക്കേ ആവും…”അവളുടെ ഉപദേശവും വാങ്ങി ഞാൻ പണിയിലേക്ക് കടന്നു.
പാറു പറഞ്ഞതിലും കാര്യം ഉണ്ട്. മനസ് തുറന്നു സംസാരിക്കണം എന്നാലേ അവൾ എന്താണെന്നു എനിക്കും ഞാൻ എന്താണെന്നു അവൾക്കും മനസിലാവോളു. നാളെയും മറ്റന്നാളും ശനി ഞായർ ആയോണ്ട് ഓഫീസ് അവധിയാണ് അവളെയും കൊണ്ട് പുറത്തേക്ക് ഒന്ന് കറങ്ങാൻ പോവാം.
Avengers Assemble എന്ന് പറയുന്ന പോലെ ലഞ്ച് ടൈമിൽ എല്ലാരും ടേബിളിന് മുന്നിൽ അണിനിരന്നു. ചൈതന്യ എനിക്ക് എതിരെയും പാറു എന്റെ അരികിലുമാണ് ഇരുന്നത്. പാറു ചോർ എടുത്ത് രണ്ടായി ഷെയർ ചെയ്യാൻ തുടങ്ങുമ്പോൾ ആണ് ചൈതന്യ 2 ചോറ്റുപാത്രം എടുത്ത് ടേബിളിൽ വലിക്കുന്നത് എന്നിട്ട് ഒരെണ്ണം എനിക്ക് നേരെ നീക്കി വച്ചു. ഞാൻ ആണെങ്കിൽ വണ്ടർ അടിച്ചു ഇരിക്ക
