ധ്രുവചൈതന്യം – 2 13അടിപൊളി  

“… ഭാര്യയെ പേര് വിളിക്കാതെ സ്നേഹത്തോടെ ചെല്ലപ്പേര് വല്ലതും വിളിക്കട…”അതും പറഞ്ഞു ചേച്ചി കുണുങ്ങി ചിരിക്കാൻ തുടങ്ങി. ചൈതന്യയെ നോക്കിയപ്പോ നാണം കൊണ്ട് കവിൾ ഒക്കെ ചുവന്നിട്ടുണ്ട്

“… തേനേ പാലെന്നു വിളിക്കാൻ നമ്മൾ നിങ്ങള അത്ര റൊമാന്റിക് കപ്പിൽ ഒന്നും ആയിട്ടില്ലടയ്…”അതും പറഞ്ഞു ഞാൻ ചേച്ചിയെ നോക്കി കൊഞ്ഞനം കുത്തി

“… നിങ്ങൾ എന്തായാലും 2 ദിവസം മുന്നേ ഇവരകൂടെ എറണാകുളം പോയിട്ടു വാ…”അച്ഛൻ ചേട്ടനെയും ചേച്ചിയെയും നോക്കി പറഞ്ഞു

“… അത് എന്തിനാ അച്ഛാ…”ചേട്ടന്റെ ആ സംശയം എനിക്കും ഉണ്ടായിരുന്നു

“… മോളുടെ സാധനങ്ങൾ ഫ്ലാറ്റിലോട്ട് മാറ്റണം പിന്നെ ഇവൻ അവിടെ വെപ്പും കുടിയും ഇല്ലാതെ ഇരിക്കയല്ലേ. ആ കൊച്ചിന് ഭക്ഷണം ഉണ്ടാക്കാനും മറ്റും സാധനങ്ങൾ ഒക്കെ വാങ്ങണം. ഫ്ലാറ്റ് ഏത് കോലത്തിൽ ആണ് കിടക്കുന്നത് എന്ന് ദൈവത്തിന് അറിയാം…”അച്ഛൻ മൊത്തത്തിൽ എന്നെ അങ്ങ് താഴ്ത്തികെട്ടി

“… അത് ശരിയാ ഇവൻ ആയോണ്ട് ആ ഫ്ലാറ്റ് എടുത്ത് മറിച് വച്ചു കാണും…” സബാഷ് ഭാര്യയുടെ മുന്നിൽ സ്വന്തം മകനെ അടിച്ചു അമർത്തിയപ്പോ ഭാര്യക്കും ഭർത്താവിനും സന്തോഷം ആയി കാണും.

വയറു നിറഞ്ഞത് കൊണ്ട് ഞാൻ കൈയ്യും കഴുകി നേരെ റൂമിൽ പോയി ഫോൺ കുത്തികൊണ്ട് കിടന്നു. കുറച്ചു കഴിഞ്ഞ് റൂമിലേക്കു കൊലുസ്സിന്റെ ശബ്ദം കെട്ടു നോക്കിയപ്പോ ചൈതന്യ റൂമിലേക്ക്‌ വരുന്നു. റൂം മുഴുവൻ തപ്പി കളിക്ക കാര്യമായി എന്തോ ചോദിക്കാൻ ഉണ്ട്.

“… അതെ… നമ്മൾ എപ്പോഴാ എന്റെ വീട്ടിൽ പോവുന്നത്..?”കുറച്ചു പ്രയാസപ്പെട്ടു അവൾ ചോദ്യം പൂർത്തി ആക്കി

“…നമുക്ക് ഉച്ചക്ക് ചോർ കഴിച്ചിട്ട് ഇറങ്ങാം. എന്താ പോരെ..?”

“.. മ്.. മതി…”അവൾ തിരിച്ചു നടക്കാൻ തുടങ്ങി

“… ചൈതന്യ…”എന്റെ വിളി കേട്ടു വെള്ളിടി വെട്ടിയ പോലെ തിരിഞ്ഞൊരു നോട്ടം

“… തനിക് ഈ വീടും വീട്ടുകാരെയും ഇഷ്ട്ടായോ..?”ചോദ്യഭാവേന അവളെ നോക്കി

“… ഒരുപാട് ഇഷ്ട്ടായി…”പുഞ്ചിരിച്ചോണ്ട് അതും പറഞ്ഞു തിരിഞ്ഞ് ഒറ്റ പോക്കായിരുന്നു.

ഞാൻ അതും നോക്കി കിടന്നു. അവൾ ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞ വീട്ടുകാരിൽ ഞാനും ഉൾപ്പെടുമോ ആവോ..? ഉൾപ്പെട്ടാൽ കൊള്ളാമായിരുന്നു. അതും ചിന്തിച്ചു ഞാൻ ഇരിന്നു.

ഉച്ചക്ക് ചോറും കഴിച്ച് ഞങ്ങൾ കാറുമായി അവളുടെ വീട്ടിലേക്കു ഇറങ്ങി. അവൾ സാധാ ധരിക്കുന്ന ഒരു ബ്ലാക്ക് അനാർക്കലി ഇട്ടു വന്നു. പോകുന്ന വഴി ഞാൻ മാളിൽ കേറി.

“… ഇവിടെ എന്താ നിർത്തിയത്..?”സംശയത്തോടെ അവൾ എന്നെ നോക്കി

“… തന്റെ വീട്ടിൽ ആദ്യമായി പോവായല്ലേ അച്ഛനും അമ്മയ്ക്കും ചൈത്രക്കും കുറച്ചു ഡ്രസ്സ്‌ എടുക്കാം പിന്നെ ചൈത്രക് സ്വീറ്റ്‌സ് വല്യ ഇഷ്ടമാണെന്നു എനിക്ക് അറിയാം അത് കുറച്ചു വാങ്ങാം…” ഞാൻ പറയുന്നത് കെട്ടു എന്നെ നോക്കി തരിച്ചിരിക്കാണു.

ഞാൻ ഒന്ന് വിരൽ
നോടിച്ചു. അവൾ പെട്ടെന്ന് ഞെട്ടി കാറിൽ നിന്നും ഇറങ്ങി. ഞാൻ അവളെയും കൊണ്ട് പർച്ചെയ്‌സ് ചെയ്യാൻ ആരംഭിച്ചു. സെലെക്ഷൻ എല്ലാം പൂർണമായും അവൾക്കു വിട്ടുകൊടുത്തു ബില്ലും പേ ചെയ്ത് തിരിച്ചു കാറിൽ കേറി നേരെ അവളുടെ വീട്ടിലേക്കു

റൊമാന്റിക് പാട്ട് ഒക്കെ വച്ചു യാത്ര തുടങ്ങി.ഈ പാട്ടൊക്കെ കെട്ടു അവൾ വിചാരിച്ചോട്ടെ തന്റെ കണവൻ കുറച്ചു റൊമാന്റിക് ആണെന്ന്. അവൾ ഒന്നും സംസാരിക്കുന്നില്ല പുറത്തെ കാഴ്ചകൾ കണ്ടോണ്ട് ഇരിക്ക. കണ്ടാൽ തോന്നും ഈ സ്ഥലങ്ങൾ ഒക്കെ ആദ്യമായിട്ടാ കാണുന്നത് എന്ന് 🫠

കാർ വീട്ടിലേക്കു പ്രവേശിച്ചപ്പോഴേ കണ്ടു ഉമ്മറത്തു ഞങ്ങളെ കാത്തു നിൽക്കുന്ന അച്ഛൻ അമ്മ ചൈത്ര. കാറിൽ നിന്നും ഇറങ്ങിയപ്പോഴേ അവർ എല്ലാം ഓടി അടുത്ത് വന്നു. അമ്മ നേരെ വന്നു അവളെ കെട്ടിപിടിച്ചു

“… സുഖം അല്ലെ മോളെ…”ഞാൻ ആ ചോദ്യം കേട്ടു വായും തുറന്നു നിൽക്കാണു. ഇന്നലെ അല്ലെ ഇവൾ ഇവടന്ന് അങ്ങോട്ടു വന്നത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല

അച്ഛൻ എന്നോട് കുശലന്നേശ്വണം നടത്തി. പിന്നെ പെട്ടിയും സാധനങ്ങളും പെറുക്കി വീട്ടിലേക്കു. നേരെ അവളുടെ റൂമിൽ സാധനങ്ങൾ അൺലോഡ് ചെയ്തു. പെണ്ണുകാണാൻ വന്നപ്പോൾ ഉള്ള അതെ റൂമിൽ തന്നായിരുന്നു. പിന്നെ ഹാളിൽ പോയി അവർക്കു ഡ്രസ്സ്‌ ഒക്കെ കൊടുത്ത് ചൈത്രക് സ്വീറ്റ്‌സ് നൽകി. അവൾ ഇപ്പൊ ഫുൾ ടൈം എന്റെ കൂടെ തന്നെ നടപ്പ്. ഇടക് അച്ഛന്റെ കത്തി വായിപ്പിന് മുമ്പിൽ എന്നെ ബലിയാട് ആക്കി അവൾ ഓടി രക്ഷപ്പെട്ടു. ചൈതന്യയെ അടുക്കളക്ക് വെളിയിൽ കണ്ടതെ ഇല്ല. രാത്രി എല്ലാരും ഒരുമിച്ച് ആഹാരം കഴിക്കാനായി ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *