“…ഇഷ്ട്ടായി ഒരുപാടു…”എന്റെ കണ്ണിൽ നോക്കിയാണ് പറഞ്ഞത്
“… എന്നെയോ അതോ ഇവിടെയോ..?”കണ്ണിൽ നിന്നും കണ്ണെടുക്കാതെ ഞാൻ ചോദിച്ചു
“… ഒന്ന് വന്നെടാ ഈ പെട്ടിയും പ്രമാണമൊക്കെ എവിടെയാ വെക്കേണ്ടേ..?”പുല്ലു ഒന്ന് റൊമാന്റിക് ആവനും സമ്മതിക്കില്ല
“…ഇന്ന് ഇവരെ ഇവടന്ന് താഴെ എടുത്ത് എറിയും ഞാൻ…”എന്റെ അമർഷം എല്ലാം പിറുപിറുതോകൊണ്ട് ഞാൻ ചേച്ചിക് അരികിലേക്ക് നീങ്ങി എന്റെ കോപ്രായം കണ്ട് പൊട്ടിച്ചിരിക്കയാണ് ചൈതന്യ.
എല്ലാരും ചേർന്ന് കൊണ്ടുവന്നത് എല്ലാം ഓരോ സ്ഥലത്തായി സെറ്റ് ചെയ്ത് ഇനി വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കിടന്നപ്പോഴേക്കും 10.00 മണിയായി. ചേച്ചിയും അവളും റൂമിൽ എന്റെ ബെഡിൽ കിടന്നു. ഞാനും ചേട്ടനും ഹാളിൽ. എന്താണാവോ ഉറക്കം വന്നില്ല. പെട്ടെന്ന് അവളെ കാണണം എന്ന് തോന്നി. റൂമിൽ പോയാൽ റിസ്ക് ആണ് ചേച്ചി കണ്ടാൽ പിന്നെ മിനിമം ഒരു കൊല്ലത്തേക്ക് എന്നെ ഊക്കാനുള്ള വകയായി. പിന്നെ ഒന്നും നോക്കിയില്ല ഫോണിൽ ക്ഷേത്രത്തിൽ പോയപ്പോ എടുത്ത ഫോട്ടോയും നോക്കി കിടന്നു.
“… സുന്ദരി ആണ്. എനിക്ക് മാച്ച് ആണ്. അവൾ എന്നെ ഏട്ടാ എന്നാ വിളിക്കുന്നെ. അവളെ ഞൻ എന്ത് വിളിക്കും? ചൈതന്യ എന്ന് വിളിച്ച എന്തോ ഡിസ്റ്റൻസ് ഉള്ളപോലെ. എന്താ ഇപ്പൊ വിളിക്യാ..?”
“… വല്ല കിങ്ങിണി എന്നെങ്ങാനും വിളിക്കടെയ്. ഇത്രയും ദൂരം വണ്ടിയും ഓടിച്ചു ഒരു മനുഷ്യൻ ഉറങ്ങാൻ കിടക്കുമ്പോഴാ ഫോണും തുറന്നു വച്ചു അവന്റെ കിന്നാരം…”ദേവിയെ ചേട്ടൻ ഉറങ്ങിയില്ലേ തെണ്ടി എല്ലാം കേട്ടുകാണും
“… അന്തസ് വേണമെടാ അന്തസ്. ഫോൺ ഓഫ് ആക്കി ഉറങ്ങടാ…” പിന്നെ ഒന്നും നോക്കിയില്ല ഫോണും ഓഫ് ചെയ്ത് തലവഴി പുതപ്പും മൂടി ഒറ്റ കിടത്തം
രാവിലെ എന്തോ കുശുകുശുക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.
“…പാതിരാത്രി നിന്റെ കെട്ടിയോൻ നിനക്ക് പേരിടീൽ ചടങ്ങ് നടത്തായിരുന്നു…”നാറി നാടുമുഴുവൻ ഇത് പറഞ്ഞു എന്നെ നാറ്റിക്കോലോ ഭഗവാനെ
“…എന്താ ചേട്ടാ കാര്യം തെളിച്ചു പറയ്…”ഓ ഇനി തള്ളക്ക് എല്ലാം വിശദമായി അറിയണം
“… ചൈതന്യ എന്ന് വിളിക്കുമ്പോൾ ഡിസ്റ്റൻസ് ഫീൽ ചെയ്യുന്നു അതുകൊണ്ട് സ്നേഹം കൂടുമ്പോൾ വിളിക്കാൻ ചെല്ലപ്പേര് കണ്ടുപിക്കണമെന്ന്…”പട്ടി എല്ലാം ചെന്ന് വിളമ്പി. ഈശ്വര ഈ കിടന്ന കിടപ്പിൽ അങ്ങ് തട്ടിപ്പോയ മതിയായിരുന്നു. ഇനി ഇവര മുഖത്ത് എങ്ങനെ നോക്കും.
കുറച്ചു നേരം കൂടി കിടന്നു. ആരും ഇല്ലാത്ത തക്കം നോക്കി ബാത്‌റൂമിൽ കേറി ഫ്രഷ് ആയി. എല്ലാരേയും ഫേസ് ചെയ്യാൻ ഒരു ചമ്മൽ.പിന്നെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോ എല്ലാരും ഒരു ആക്കിയ ചിരി. ചൈതന്യ മുഖത്തേക്ക് നോക്കുന്നുകൂടി ഇല്ല.
“… പേരൊക്കെ കണ്ടു പിടിച്ചോടാ…”കഴിച്ചോണ്ട് ഇരുന്ന ഫുഡ് നെറുകയിൽ കയറി ഞാൻ ഇരുന്നു ചുമച്ചു. ചേച്ചി തന്നെ തലയിൽ തട്ടി കുടിക്കാൻ വെള്ളം തന്നു. ഇനി ഇരുന്നാൽ പന്തിയല്ലാത്തോണ്ട് കഴിപ്പ് നിർത്തി എഴുനേറ്റു. പിന്നെ എല്ലാരും റെഡി ആയി ഇറങ്ങി. ഫ്ലാറ്റ് പൂട്ടി ഇറങ്ങിയപ്പോഴാണ് അഭിരാമി ചേച്ചി വരുന്നത്
“… ഇത് എപ്പോ ലാൻഡ് ചെയ്തു.ഫുൾ ഫാമിലി ആയിട്ടാണല്ലോ വരവ്…”ചേച്ചി ചോദിച്ചു
“…ഒരു കപ്പിളിന്റെ കുറവ് ഉണ്ട് ചേച്ചി. നമ്മളെ ഇങ്ങോട്ട് അയച്ച് രണ്ടുപേരും വീട്ടിൽ അടിച്ചു പൊളിക്ക. പിന്നെ ഇതാണ് എന്റെ സഹധർമിണി ചൈതന്യ…”തോളിൽ കൂടി കൈയിട്ടു എന്നോട് ചേർത്ത് നിർത്തി ഞാൻ പരിചയപ്പെടുത്തി
“… ഞങ്ങളും ഇവിടെ ഉണ്ട് പരിചയപെടുത്താം…”ചേച്ചിയാണ് ആയിരുന്നു അത്
“… ഇത് മറ്റൊരു കപ്പിൾ എന്റെ ഏട്ടത്തിയും ചേട്ടനും. പിന്നെ ഇത് എന്റെ അയൽവാസി അഭിരാമി. ചേച്ചിക് ഒരു മോൾ ഉണ്ട് ചക്കി. അവൾ എവിടെ ചേച്ചി…”ചക്കിയേ കാണാത്ത വിഷമത്തിൽ ചോദിച്ചു
“…എന്റെ അമ്മക്ക് അവളെ കാണണം എന്ന് ഒരേ നിർബന്ധം അങ്ങനെ അവിടെ ആക്കിയേക്ക രണ്ട് ദിവസം കഴിയുമ്പോൾ വരും…”
“… ചേച്ചി പോയില്ലേ…”
“…എനിക്ക് ഇവിടെ കുറച്ചു വർക്ക് ഉണ്ടായിരുന്നു അതുകൊണ്ട് അവളെ അവിടെ ആക്കി ഞാൻ ഇങ്ങു പോണു. ഇനി വിളിക്കാൻ ചെല്ലണം …”ചേച്ചി പറഞ്ഞു
