ഇന്നത്തെ സംഭവവികസങ്ങൾ ഒരു സിനിമ എന്നപോലെ എന്റെ മനസിലൂടെ കടന്നുപോയികൊണ്ടിരുന്നു. എത്രപെട്ടന്നാ ഞാനും ഇവളും അടുത്തത്. അതും ആലോചിച്ചോണ്ട് ഇരുന്നപ്പോ ഒരു കൈയ്യും കാലും എന്റെ ദേഹത്തു വന്നു വീണു.
“… ഏട്ടൻ കഴിച്ചോ…”എന്നോട് ചേർന്നുകിടന്നു ചോദിച്ചു.
“… ആ കഴിച്ചു…”
“… എന്നെ എന്താ വിളിക്കാത്തെ ഞാൻ എടുത്തു തരുമായിരുന്നല്ലോ…”
“… അത് സാരമില്ല നീ ഉറങ്ങിക്കോ നാളെ പോവാൻ ഉള്ളതല്ലേ…”അതും പറഞ്ഞു അവളെയും കെട്ടിപിടിച്ചു ഉറങ്ങി.
ഇന്നും ഉറക്കം ഉണർന്നപ്പോൾ അവൾ അടുത്ത് ഇല്ല.നേരെപോയി പല്ലും തേച്ച് കുളിച്ചു വന്നപ്പോ പുള്ളിക്കാരി ബ്രേക്ഫാസ്റ്റ് തന്നു. സമയം കളയാതെ വേഗം പോയി വേഷം മാറി. നേവിബ്ലൂ ഷർട്ടും ലൈറ്റ് കാക്കി പാന്റും എനിക്കായി കത്തിരിക്കയായിരുന്നു. ഇപ്പൊ ഞാൻ ഏത് ഡ്രസ്സ് ഇടണം എന്ന് തീരുമാനിക്കുന്നത് അവളാണ്. എന്നിൽ അധികാരം ഒക്കെ കാണിചുതുടങ്ങി. അവൾ വരുന്നതും കാത്തു ഞാൻ ഫോണും കുത്തി സോഫയിൽ ഇരുന്നു.ഡോർ തുറക്കുന്ന സൗണ്ട് കേട്ടു നോക്കിയപ്പോൾ കാണുന്നത്
“ഒരു satin navyblue സാരിയും അതിനു മാച്ച് ആയ സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ചു നിൽക്കുന്ന പ്രിയ പത്നിയെ ആണ് “ഞാൻ അത് കണ്ട് വായും തുറന്നു നിൽക്കാണ്
“… അതെ പോണ്ടേ…”അത് കേട്ടു ഞാൻ റിയാലിറ്റിയിലേക്ക് വന്നു
“… വാ പോവാം…”അതും പറഞ്ഞ് ഞാൻ മുന്നേ നടന്നു അവൾ പിന്നാലെയും. ഫ്ലാറ്റ് പൂട്ടി നമ്മൾ ലിഫ്റ്റിൽ കേറി
“… ഈ സാരി എങ്ങനെ ഉണ്ട്…”ലേശം കൗതുകത്തോടെ അവൾ തിരക്കി
“… കൊള്ളാം. നിനക്ക് നന്നായി ചേരുന്നുണ്ട്. You are looking beautiful🫣…”
“… ചോദിച്ചാലെ പറയാൻ അറിയോളോ…”കുറുമ്പോടെ അവൾ ചോദിച്ചു.
“… ഫ്ലാറ്റിൽ വച്ചേ പറയണം എന്ന് വിചാരിച്ചതാ…”
“… പിന്നെന്തെ പറയാഞ്ഞേ..?”അറിയാനുള്ള ആഗ്രഹത്തോടെ അവൾ ചോദിച്ചു.
“… അവടെവച്ചു പറഞ്ഞാൽ ചിലപ്പോ ഇന്ന് പോക്ക് നടക്കില്ല…”ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു.
“… എന്നാൽ പോണ്ടെന്ന് വയ്ക്കണമായിരുന്നു…”അത് പറഞ്ഞതും ലിഫ്റ്റ് തുറന്നതും ഒരുമിച്ചായിരുന്നു അവൾ എന്നെ നോക്കി ചിരിച്ചോണ്ട് വണ്ടിക്ക് അടുത്തേക്ക് പോയി.
ഒരു ഗ്രീൻ സിഗ്നൽ അല്ലെ ഇപ്പൊ കിട്ടിയേ. ശെടാ ഇത് അറിഞ്ഞിരുന്നെങ്കിൽ റൂമിൽ വച്ചു തന്നെ പറയായിരുന്നു. ഒരു നിരാശയോടെ ബൈക്കിന്റെ അരികിലേക് എത്തി.ഞാൻ ബൈക്കിൽ കേറി.
“… നമ്മൾ എങ്ങോട്ട പോവുന്നെ…”ബൈക്കിൽ കേറുന്ന നേരം അവൾ ചോദിച്ചു
“… സത്യം പറഞ്ഞാൽ എനിക്കും കൃത്യമായി അറിയില്ല…”
“… കൊള്ളാം നല്ല ആളെ കൂടെയ ഞാൻ ഇറങ്ങി തിരിച്ചെ…”കൈ തലക് അടിച്ചോണ്ട് അവൾ പറഞ്ഞു.
“… എന്നാൽ നമുക്ക് തിരിച്ചു റൂമിൽ പോയാലോ…”ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി.കാര്യം മനസ്സിലാക്കി എന്നോളം അവളും പറഞ്ഞു.
“… വേണ്ട മോനെ തല്ക്കാലം നമുക്ക് മറൈൻ ഡ്രൈവിലേക്ക് പോവാം…”എന്നെ ആക്കികൊണ്ട് പറഞ്ഞു.
“… ശോ… അപ്പൊ നീ ലിഫ്റ്റിൽ വച്ചു പറഞ്ഞതോ…”സംശയത്തോടെ അവളെ നോക്കി
“… അത് രാവിലത്തെ ഓഫർ ആയിരുന്നു…”
“… ഇത് വല്ലാത്ത ചെയ്ത്ത് ആയിപ്പോയി…”നിരാശയോടെ വണ്ടി മറൈൻഡ്രൈവിലേക്ക് നീങ്ങി.
അവിടെ എത്തി കുറച്ചു നേരം തേരാ പാര കൈയ്യും കോർത്തു നടന്നു.ഹൈകോർട്ട് മുന്നിൽ എത്തിയപ്പോ അവൾക് വാട്ടർമെട്രോയിൽ കേറണം. പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണ്ടേ 😉. അങ്ങനെ ഫോർട്ട് കൊച്ചിയിലേക്ക് 2 ടിക്കറ്റ് എടുത്ത് അങ്ങ് കേറി. പോകുന്ന വഴിയിൽ കണ്ടൈണർ ടെർമിനേലും, ഒരുപാടു ചീഞ്ഞ വല ഉപയോഗിച്ചുള്ള മീൻ പിടുത്തവും, bolgatty പാലസും മനോഹരമായ കാഴ്ചകളായി. ഇതേ പറ്റിയെല്ലാം വാ തോരാതെ സംസാരിക്കാണ് ചൈതന്യ. ഇപ്പൊ അവളിലെ കുഞ്ഞുകുട്ടികളുടെ മനസ് ഉണർന്ന് എന്ന് എനിക്ക് തോന്നി. ഫോർട്ട് കൊച്ചി എത്തിയതിനു ശേഷം എന്റെ ഫോണിന് റസ്റ്റ് ഇല്ലായിരുന്നു. ഒറ്റക്കും ഒരുമിച്ചുള്ളതുമായ ഒരുപാടു ഫോട്ടോകൾ അവൾ എടുത്തു. ഇവൾ ഇത്രക്ക് സിമ്പിൾ ആണോ എന്ന് ചിന്തിച്ചു എല്ലാത്തിനും കൂടെകൂടി. ഉച്ച കഴിഞ്ഞു തിരിച്ചു മറൈൻഡ്രൈവിൽ എത്തി വണ്ടി എടുത്തു. വിശന്നിട്ടു കണ്ണുകാണാൻ പറ്റാത്ത അവസ്ഥ. അവൾക് ബിരിയാണി മതിയെന്ന് ഒരേ നിർബന്ധം പിന്നെ അത്യാവശ്യം കൊള്ളാവുന്ന ഒരു കട കണ്ട്പിടിച്ചു ഫുഡ് അടിച്ചു. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ടെന്നു പറഞ്ഞു എന്റന്നും ബിരിയാണി കൈയിട്ടുവാരി തിന്നു.കഴിച്ച് കഴിഞ്ഞു ഇടപ്പള്ളി ലുലുവിൽ പോയി.അവിടെ കുറച്ചു കറങ്ങി 5.00pm സിനിമക്ക് കേറി തിരിച്ചു ഇറങ്ങി. മോശം പറയരുതല്ലോ നല്ല സിനിമയായിരുന്നു. ലുലുവിൽ നിന്നും തന്നെ ഫുഡ് കഴിച്ചു. കഴിക്കുന്ന സമയത്ത് അവൾക്ക് സിനിമയെ കുറിച്ചെ പറയാൻ ഉള്ളു. ഇപ്പൊ ഇവൾക്ക് എന്നോട് എന്തെങ്കിലും നോൺസ്റ്റോപ്പ് ആയി സംസാരിച്ചോണ്ട് ഇരിക്കണം വായാടി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ മഴ പെയ്ത് തുടങ്ങി.
