ധ്രുവചൈതന്യം – 2 13അടിപൊളി  

“… എറണാകുളത്ത് പോകുമ്പോൾ ആദ്യം നമുക്ക് തന്റെ ഹോസ്റ്റലിൽ പോവാം. അവിടത്തെ ബാധ്യത തീർത്താൽ പിന്നെ അങ്ങോട്ട് പോണ്ടല്ലോ…” ഞാൻ എന്റെ അഭിപ്രായാം പറഞ്ഞു

“…അതാ നല്ലത്. ഏട്ടന്റെ ഫ്ലാറ്റ് എവിടാ…”

പെട്ടെന്ന് വണ്ടി സ്വിച്ച് ഇട്ട പോലെ നിന്നും. ചൈതന്യ നല്ലപോലെ പേടിച്ചു. പിന്നിൽ നിന്നും ഹോൺ അടികൾ മുഴങ്ങി.

“…എന്താ…എന്ത്പറ്റി…?”പേടിച്ചു അരണ്ട് അവൾ എന്നെ നോക്കി ഞാൻ പയ്യെ വണ്ടി മുന്നോട്ടെടുത്തു

“… താൻ എന്താ എന്നെ വിളിച്ചേ…?”കേൾക്കാനുള്ള ആകാംശയിൽ ഞാൻ ചോദിച്ചു

“… ഏട്ടന്ന്…”അത് പറയുമ്പോൾ അവളുടെ കവിളുകൾ നാണത്താൽ പൂത്തുലഞ്ഞു. എനിക്ക് ഈ നടുറോഡിൽ ഇറങ്ങി ഡാൻസ് 🕺കളിക്കാൻ തോന്നി.

“… ഓഫീസിൽ നിന്നും ഒരു 20 മിനിറ്റ് ഡ്രൈവ് ഉണ്ട്…”അവൾ അത് മൂളികേട്ടു

വീട്ടിൽ എത്തിയപാടെ അവൾ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. ചേച്ചിയോട് വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്. ഇത്ര പെട്ടെന്ന് ഇവിടെ ഉള്ള എല്ലാരേയും കൈയിൽ എടുത്തോ. അപ്പൊ എന്നോട് സംസാരിക്കാൻ ആണ് സ്റ്റാർട്ടിങ് ട്രൗബിൾ.

“… എങ്ങനെ ഉണ്ടായിരുന്നടാ യാത്ര ഒക്കെ…”അച്ഛൻ തിരക്കി

“… കുഴപ്പം ഇല്ല അച്ഛാ…”

“… എന്നാ പോയി വല്ലതും കഴിക്ക്…”ഞാൻ പതിയെ അവിടന്ന് തടി തപ്പി.

പിന്നെയുള്ള ദിവസങ്ങളിൽ വിരുന്നു പോക്ക് ഒക്കെയായി ദിവസം പോയതറിഞ്ഞില്ല.

“… നിങ്ങളുടെ സാധനങ്ങൾ എല്ലാം എടുത്തില്ലേ. എല്ലാ പ്രാവശ്യവും പോലെ അവിടെ ചെന്ന് അത് എടുത്തില്ല ഇത് എടുത്തില്ല എന്നൊന്നും പറയരുത്…”ചേച്ചിയുടെ താകീത് എത്തി

“… ഓ തമ്പ്രാ… അങ്ങയുടെ സാധനരംഗമ വസ്തുക്കൾ എല്ലാം എടുത്തായിരുന്നോ…”എന്റെ കെട്ടിയോള് ഞാൻ പറയുന്നത് കെട്ടു ഒന്ന് അടക്കി ചിരിച്ചു. പറഞ്ഞതിന് പരിഭവം നടിച്ചു ചേച്ചി കേറി പോയി.

അമ്മയുടെ അടുത്ത് പോയി കെട്ടിപിടിച് യാത്ര പറഞ്ഞു

“… ഒന്ന് ശ്രെദ്ധിച്ചോണെ മക്കളെ…”അമ്മ സെന്റി അടിച്ചു കൊളമാക്കോ.

“… ഞാൻ ഇവളെ നല്ലതുപോലെ ശ്രദ്ധിച്ചോളാം അമ്മേ…”ഒരു പുരുഷന്റെ മുഴുവൻ ഗാഭീര്യത്തോടെ ആ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു

“… നിന്നോട് അല്ലടാ പൊട്ടാ ഞാൻ മോളോടാ പറഞ്ഞെ…”അമ്മയുടെ ആ ഡയലോഗിൽ ഉണ്ടായിരുന്ന ഗാഭീര്യം ഒക്കെ ചോർന്നു പോയി.

“… ഇവനെ ഒന്ന് ശ്രെദ്ധിച്ചോണെ മോളെ. കുറച്ചു എടുത്തുചാട്ടം കൂടുതലാ. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ മോൾ വേണം നോക്കി ചെയ്യാൻ…”മരുമോൾക് കൊടുക്കാൻ പറ്റിയ ഉപദേശം

“…എടുത്ത് ചാട്ടം ഉണ്ടെന്നു എനിക്ക് അറിയാം അമ്മേ. അമ്മ ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ നോക്കിക്കോളാം…”അതും പറഞ്ഞു ഒരു അർത്ഥം വെച്ച ഒരു നോട്ടം. പിടിച്ചില്ല എനിക്ക് ഇനി ഇവിടെ നിന്നാൽ വട്ടത്തിൽ ഊക്കും അതോണ്ട് എല്ലാത്തിനെയും വാരിപറക്കി ഇറങ്ങാം.

അങ്ങനെ അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി. ചേട്ടൻ ആണ് ഒഫീഷ്യൽ ഡ്രൈവർ ഞാൻ കോ-സീറ്റിൽ ഇരുന്നു. ചേച്ചിയും അവളും പിന്നിൽ കയറി. കാര്യങ്ങൾ ഒക്കെ സംസാരിച്ച് പാട്ടുപാടി എറണാകുളം എത്തിയത് അറിഞ്ഞില്ല. നേരെ അവളുടെ ഹോസ്റ്റലിൽ പോയി സാധനങ്ങൾ ഒക്കെ എടുത്ത് ഫുഡ്‌ കഴിച്ച് രാത്രി 7 മണിയോട് കൂടി ഫ്ലാറ്റിൽ എത്തി.

ഫ്ലൈറ്റ് തുറന്നതും ഓരോ മുക്കും മൂലയും വീക്ഷിക്കുകയാണ് എന്റെ ഭാര്യ. ഒരു ഹാൾ,ഒരു ബെഡ്‌റൂം,അടുക്കള, ബാത്രൂം പിന്നെ ബാൽകണി ഇതാണ് എന്റെ ഫ്ലാറ്റ് അത്യാവശ്യം ഫുർണിച്ചർ ഉണ്ട്. ഗ്യാസ് ഇല്ല ഇൻഡക്ഷൻ കുക്കർ ആണ് നിലവിൽ ഉള്ളത്. നാട്ടിൽ പോവുന്നതിനു മുമ്പ് വൃത്തിയാക്കാൻ തോന്നിയത് ഭാഗ്യം ഇല്ലങ്കിൽ ഇപ്പൊ കാണായിരുന്നു.

“എന്റെ അനിയന് ഇത്ര വൃത്തി ഉണ്ടായിരുന്നോ…”ചുറ്റിലും കണ്ണോടിച്ചു ചേച്ചി ചോദിച്ചു

“… ഞാൻ നിങ്ങടെ ഭർത്താവിനെ പോലെയല്ല…”ഞാനും വിട്ടു കൊടുത്തില്ല

“… നിന്നെ എനിക്ക് അറിഞ്ഞൂടെടാ കുട്ടാ…”അതും പറഞ്ഞു ഒരു പുച്ഛ ചിരിയും തന്നു ചേച്ചി പോയി

ചൈതന്യ ബാൽക്കണി വഴി പുറത്തെ കാഴ്ചകൾ കാണുവായിരുന്നു ഞാൻ മെല്ലെ അടുത്തേക്ക് പോയി

“…ഇഷ്ട്ടായോ ഇവിടം…”അവളോട്‌ ചേർന്ന് നിന്നും ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *