“… ഭാര്യക്ക് ഭർത്താവിന്റെ കാര്യത്തിൽ ശ്രെദ്ധ ഒക്കെ ഉണ്ട് കേട്ടോ…”പാറു എന്റെ ചെവിയിൽ അതും പറഞ്ഞു ചിരിച്ചു ഞാനും ആ ചിരിയിൽ പങ്കുചേർന്നു
ഇന്നത്തെ ഭക്ഷണം നന്നായിരുന്നു. വയറും മനസും നിറഞ്ഞു. ഇവൾക്ക് അപാര കൈപ്പുണ്യമാണ്. ഒന്ന് പ്രേശംസിച്ചാലോ..? അല്ലെങ്കിൽ വേണ്ട വീട്ടിൽ ചെല്ലട്ടെ.
വൈകിട്ട് ബസിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. ഞാനും അവളും ഏകദേശം ബസിന്റെ നടുക്കണ് നിന്നത്. ഞങ്ങൾക് ഇടയിൽ 2,3പേർ നിൽക്കുന്നുണ്ട്. അവളുടെ പിറകിൽ ഒരു 20 വയസ്സ് പ്രായമുള്ള ഒരു പയ്യനാണ് നിന്നത് . അവളോട് മാക്സിമം ചേർന്നാണ് നിൽക്കുന്നത്. എനിക്ക് അത് കണ്ടപ്പോ ഉള്ളകാലിൽ നിന്നും ദേഷ്യം ഇറച്ചുവന്നു. അവൾ ഇടക് ദേഷ്യത്തോടെ അവനെ നോക്കുന്നുണ്ട്. ബസ് ആയതോണ്ട് ഇടിഉണ്ടാക്കാൻ താല്പര്യം ഇല്ല. ഞാൻ പയ്യെ അവർക്ക് ഇടയിലേക്ക് കേറി. ആ പയ്യൻ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഇത് എന്റെ ഭാര്യ ആണ് എന്നുള്ള പറച്ചിലും എന്റെ കണ്ണിലെ കോപവും കണ്ടിട്ടാവണം അവൻ പതിയെ പുറകിലേക്ക് വലിഞ്ഞു.
വീണ്ടും ദേഹത്തു മുട്ടൽ അനുഭവപ്പെട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. അപ്പോൾ കാണുന്നത് അവളോട് ചേർന്ന് നിൽക്കുന്ന എന്നെയാണ്. ആ മുഖം പെട്ടെന്ന് പ്രസന്നമായി. ബസ്സിലെ തിക്കും തിരക്കും കാരണം അവൾ നന്നായി വിയർത്തു. അവളുടെ വിയർപ്പും പെർഫ്യൂമും കൂടി കലർന്ന ഒരു ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി. മനുഷ്യനെ മത്ത് പിടിപ്പിക്കുന്ന ഗന്ധം. എന്റെ സർവ നാടികളെയും അത് ഉണർത്തി. ഞാൻ വേറേതോ ലോകത്ത് ആയപോലെ. പെട്ടെന്ന് ബസ്സ് ഗിയർ മാറ്റി ഒന്ന് ചാടിച്ചെടുത്തു അതിൽ എല്ലാരും പിന്നിലേക്ക് ആഞ്ഞുപോയി. ചൈതന്യ വീണത് എന്റെ നെഞ്ചിലേക്കാണ്. എല്ലാരും പഴയ പൊസിഷനിലേക്ക് നേരെ നിന്നും പക്ഷെ ചൈതന്യമാത്രം എന്റെ നെഞ്ചിൽ നിന്നും മാറിയില്ല. ഈ പെണ്ണ് ഇത് എന്ത് ഉദ്ദേശിചാണ് ദൈവമേ. ആദ്യം തന്നെ എന്റെ കണ്ട്രോൾ പാതി പോയി ഇരിക്ക അപ്പോഴ അവളുടെ സ്പർശനം.ഞാൻ അവളുടെ മുടി ഒന്ന് ആഞ്ഞു മണത്തു നല്ല കാച്ചിയ എണ്ണയുടെ മണം. ഇനി ഇങ്ങനെ നിന്നാൽ എന്റെ പിടിവിട്ടുപോവും. സർവദൈവങ്ങളെയും വിളിച്ചു രണ്ട് കൈകളും മുകളിലെ കമ്പിയിൽ മുറുക്കി പിടിച്ചു. കുറച്ചു നേരം ഞാൻ സ്വയം നിയന്ത്രിച്ചു നിന്നും.
“… എടൊ അടുത്ത സ്റ്റോപ്പില നമുക്ക് ഉറങ്ങേണ്ടേ…”വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ഞാൻ വല്ലാണ്ട് വിയർത്തുകുളിച്ചു.
അവൾ പയ്യെ എന്റെ നെഞ്ചിൽ നിന്നും ഉയർന്നു ആ തിരക്കിലൂടെ മുൻഡോർ ലക്ഷ്യമാക്കി നടന്നു. ഞാൻ പിന്നിലേക്കും. എനിക്ക് ഇച്ചിരി സമയം വേണമായിരുന്നു ഹോർമോൺ ഒന്ന് നോർമൽ അവൻ.
ബസ് ഇറങ്ങി ഞങൾ രണ്ടും ഫ്ലാറ്റിലേക്കു നടന്നു.എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നുണ്ടായിരുന്നില്ല കാരണം ആ എഫക്റ്റിൽ നിന്നും പൂർണമായി പുറത്ത് വരാൻ കഴിഞ്ഞില്ല.അവളെ നോക്കിയപ്പോ എന്തോ വിഷമം ഉള്ളതുപോലെ തോന്നി.ലിഫ്റ്റിൽ കയറി ഫ്ലോർ നമ്പർ അമർത്തി. ലിഫ്റ്റിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു.
“… ഏട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”ഞാൻ ചെറുതായി മൂളി അവളെ നോക്കി.
“… ഏട്ടൻ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്…”🥺നിറകണ്ണുകളോടെയാണ് ചോദിച്ചത്.മനസ്സിലാവാതെ ഞാൻ അവളെ നോക്കി
“… ഇന്നലെ എന്റെകൂടെ ഏട്ടൻ കിടക്കുമെന്ന് വിചാരിച്ചാപ്പോ ഹാളിൽ പോയി കിടന്നു ഉറങ്ങീലെ. ഞാൻ ഒരുപാടു നേരം ഏട്ടനെ കാത്തിരുന്നു. പിന്നെ ഇന്ന് break ടൈമിൽ ഒരുമിച്ച് ചായകുടിക്കാം എന്ന് നോക്കിയപ്പോ എന്നെ കൂട്ടണ്ട് പോയി. അത് എന്നെ ഒരുപാടു വിഷമിപ്പിച്ചു. പിന്നെ വൈകിട്ട് ബസ്സിൽ വച്ചു ചേട്ടൻ…”ഒരു ഇങ്ങലോടെ നിർത്തിയിട്ടു വീണ്ടും തുടർന്ന്
“… ഏട്ടൻ ചോദിച്ചത് തരാത്തോണ്ട് ആണോ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്…”ഇതെല്ലാം കെട്ടു എന്റെ ചങ്ക് കലങ്ങി. ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച് എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഇപ്പോഴും നിർത്താതെ എന്റെ എന്റെ നെഞ്ചിൽ കിടന്നു കരയാണ്. ആ ചുടു കണ്ണുനീർ ഹൃദയത്തെ പൊള്ളിച്ചോണ്ട് ഇരിന്നു. ഞങ്ങൾക്ക് ഇറങ്ങേണ്ട ഫ്ലോർ എത്തി ലിഫ്റ്റ് ഓപ്പൺ ആയി. പെട്ടെന്ന് ഒരു ഞെട്ടലോടെ എന്നിൽ നിന്നും അടർന്നു മാറി.അവളെ തോളോട് ചേർത്തുനിർത്തി ഫ്ലാറ്റിലേക്കു നടന്നു. ഡോർ തുറന്നു രണ്ടുപേരുടെയും ബാഗ് ഒരു വശത്തേക് വച്ചു സോഫയിൽ പോയി ഇരുന്നു. അവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു. അവൾ എന്റെ വയറിലൂടെ കൈയ്യിട്ടു എന്റെ നെഞ്ചിൽ തല വച്ചു ഇരിക്കയാണ്. കുറച്ചു നേരത്തേക്ക് അവളുടെ ഏങ്ങൽ മാത്രം കേൾക്കാം. ഇവൾ ഇത്രക്ക് എന്നെ സ്നേഹിക്കുന്നുണ്ടോ…?
