“… വല്ലാത്ത ചതിയായി പോയി. എന്തായാലും ഇനി വിളിക്കാൻ നിൽക്കണ്ട അവൾ ഉറങ്ങിക്കോട്ടെ. ക്ഷേത്രത്തിൽ ഇവടന്ന് ഒരുപാടു ദൂരം ഉണ്ടോ കാർ എടുക്കണോ…?” എന്റെ സംശയം ഞാൻ വ്യക്തമാക്കി
“ഇല്ല മോനെ ഈ പാടവരമ്പ് വഴി നടന്നാൽ മതി. ഇവൾക്ക് അറിയാലോ കുറച്ചു ദൂരമേ ഉള്ളു…”അച്ഛൻ ഇടപെട്ടു
“… എന്നാൽ ശരി അമ്മേ ഞങ്ങൾ പോയേച്ചും വരാം…”ഞാൻ യാത്രപറഞ്ഞു ഇറങ്ങി അവൾ പോയി വരാം എന്ന് കണ്ണുകൊണ്ട് കാണിച്ച് എനിക്ക് ഒപ്പം നടന്നു.
“…ഇവിടന്നു ഒരുപാടു ദൂരം ഉണ്ടോ നടക്കാൻ …”
“…ഇല്ല കുറച്ചേ ഉള്ളു…”അതും പറഞ്ഞു അവൾ മുന്നേ നടന്നു പിന്നാലെ ഞാനും വച്ചു പിടിച്ചു
പാടവരമ്പിലൂടെ സൂക്ഷിച് അവളുടെ പിന്നാലെ നടക്കുമ്പോൾ ആണ് ആദ്യമായി എന്റെ നോട്ടം നടക്കുമ്പോൾ തെന്നി മാറുന്ന അവളുടെ പിന്നാപ്പുറത്തേക് പതിക്കുന്നത്.ഉഫ് കണ്ടിട്ട് അതിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. പെട്ടെന്ന് അവളുടെ നടത്തം break ഇട്ട പോലെ നിന്നും. എന്താ സംഭവം എന്ന് അറിയാൻ ആയി മുഖത്തേക്ക് നോക്കിയപ്പോ അവൾ എന്നെ എന്നെ നോക്കി ദാഹിപ്പിക്ക. ദേവിയെ ഇവൾ എല്ലാം കണ്ടിരിക്കുന്നു ഞാൻ ചമ്മിയ ഒരു ചിരി പാസ്സ് ആക്കി. നടത്തം പിന്നയും തുടർന്നു. ക്ഷേത്രത്തിൽ എത്തി ദേവിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാൻ അവിടെ ഒരു ആൽത്തറയിൽ അവൾക്കായി കാത്തിരുന്നു. അർച്ചനയും നേർച്ചയും നടത്താൻ ഉണ്ടെന്നു പറഞ്ഞു പോയ ആളാണ് കാണാൻ ഇല്ല. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു ഇരിക്കയിരുന്നു.
അർച്ചനയും വാങ്ങി നെറ്റിയിൽ ചന്ദനവും തൊട്ട് അവൾ എന്റെ അരികിലേക്ക് വരുന്നു. പെട്ടെന്ന് കണ്ടപ്പോ ക്ഷേത്രത്തിൽ നിന്നും ദേവി എന്റെ അരികിലേക്ക് വരുന്ന പോലെ തോന്നി. എന്റെ അടുത്ത് എത്തുന്നവരെ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു. മുന്നിൽ എത്തിയവൾ വാഴയിലയിലെ ചന്ദനം എനിക്ക് മുന്നിലേക്ക് നീട്ടി. സത്യം പറഞ്ഞാൽ എനിക്ക് വിഷമം വന്നു. ഈ സിനിമയിൽ ഒക്കെ കാണുമ്പോലെ അവൾ ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി തരും എന്ന് പ്രതീക്ഷിച്ച ഞാൻ ഇപ്പൊ ആരായി. ചെറിയ ഒരു നീരസത്തോടെ ഞാൻ തന്നെ ചന്ദനം തൊട്ട്.കുഴപ്പം ഇല്ല സമയം ഉണ്ടല്ലോ എല്ലാം ശരിയാക്കാം. ആദ്യം നമ്മൾ തമ്മിൽ ഉള്ള അകൽച്ച ഇല്ലാതാക്കണം അതിനു ഞാൻ തന്നെ മുന്നിട്ടു ഇറങ്ങണം.
“…നമുക്ക് ഒരു സെൽഫി എടുത്താലോ…”എന്റെ വാക്കുകൾ വിശ്വസിക്കാൻ ആകാതെ കണ്ണും മിഴിച്ചു നിൽക്കാണു കക്ഷി
ഞാൻ ഫോൺ ഒക്കെ എടുത്ത് സെറ്റ് ആയപ്പോ ആൾ എന്നോട് ചേർന്ന് നിന്നും. ഞാൻ ഒരു പടി കൂടി മുന്നോട്ടു വച്ചു. തോളിലൂടെ കൈയിട്ടു നീ എന്റേത് ആണെന്നുള്ള അർത്ഥത്തിൽ എന്നോട് ചേർത്ത് നിർത്തി. എന്റെ ആ പ്രവർത്തിയിൽ അന്തംവിട്ടു നിൽക്കാണ് പുള്ളി. അത് ക്യാമറ സ്‌ക്രീനിൽ നല്ലതുപോലെ കാണാം.
“… ഹ ഇങ്ങനെ അന്തംവിട്ടു നിൽക്കാതെ ഒന്ന് ചിരിക്കടോ…”ആ ഒരു പകപ്പിൽ നിന്നും മാറി ക്യാമറ നോക്കി ചിരിച്ചു. മോശം പറയരുതല്ലോ നല്ല ഫോട്ടോ ആയിരുന്നു. പിന്നെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വീട്ടിലേക് തിരിച്ചു. പാടവരമ്പത്ത് എത്തിയപ്പോ അവൾക്ക് മുന്നേ പോകാനായി ഞാൻ മാറി നിന്നും.
“… അതെ ഞാൻ പിന്നാലെ വന്നോളാം ഇയാൾ മുന്നേ പോയാൽ മതി. കണ്ണ് തെറ്റിയാൽ നോട്ടം വേണ്ടത്തയിടാത്ത…”
പെട്ടെന്ന് അവളുടെ ആ വർത്തമാനം കെട്ടു ഞാൻ അങ്ങ് അയ്യടാന്ന് ആയിപ്പോയി. ഞാൻ മുമ്പേ നടന്നു അവൾ പിന്നാലെയും. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉണ്ട്. അറിയാതെ ഞാനും ചിരിച്ചു.ഇപ്പൊ ഞാൻ വല്യ സന്തോഷവാൻ ആണ്. കാരണം ആദ്യമായിട്ടാ എന്നോട് ഇവൾ ഇത്ര ഫ്രീ ആയി സംസാരിക്കുന്നത്. അതൊക്കെ ആലോചിച്ചു വീട് എത്തിയത് അറിഞ്ഞില്ല വീടിനു ഉള്ളിൽ ചെന്നപ്പോ ഒരാൾ ഇഡലിയോട് മല്ലിടുന്നതാണ് കാണുന്നത്
“… ടി…നീ അല്ലെ ഇന്നലെ ക്ഷേത്രത്തിൽ വരാം എന്നുപറഞ്ഞു ഉറപ്പ് തന്നത് എന്നിട്ട് എന്താ വരാത്തെ…”ഞാൻ ഒരു കപട ദേഷ്യത്തോടെ ചോദിച്ചു
“… അത് ചേട്ടാ ഉറങ്ങി പോയി. ചേട്ടൻ ഭക്ഷണം കഴിക്ക് എന്നിട്ട് നമുക്ക് പുറത്തേക്ക് പോവാം…”അവൾ എന്നെ അനുനയിപ്പിക്കാൻ നോക്കി
