“… ഹാവു… അപ്പൊ ഒരു ശല്യം ഒഴിവായി…”അത് പറഞ്ഞു അമൽ ഒന്ന് ചിരിച്ച്.
മൂഡ് മാറ്റാൻ അങ്ങനെ പറഞ്ഞെങ്കിലും മനു പോവുന്നതിൽ ഏറ്റവും കൂടുതൽ വിഷമം അവൻ ആണ്. അത് എല്ലാർക്കും അറിയാം. കാരണം നമ്മുടെ ടീമിൽ ഏറ്റവും വലിയ ചങ്കും ചങ്കും ഇവന്മാര പിന്നെ വിഷമം ഇല്ലാതെ ഇരിക്കോ. പിന്നെ ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നപ്പോ മാനേജർ നമ്മുടെ അടുത്തേക്ക് വന്നു.
“… ഹാപ്പി മാരീഡ് ലൈഫ് ധ്രുവ്…”അതും പറഞ്ഞു സാർ എനിക്ക് നേരെ കൈനീട്ടി
“…താങ്ക് യു സാർ…”ഞാൻ എഴുനേറ്റു പുള്ളിക്ക് കൈകൊടുടുത്തു
“… അപ്പൊ നമുക്ക് ഉറങ്ങിയാലോ…”സാർ എല്ലാരേയും നോക്കി ചോദിച്ചു അവരും ചെറുതായി തലയാട്ടി.
“… അയ്യോ സാർ പോവാണോ. റിസപ്ഷനു ഉണ്ടാവില്ലേ…”ഞാൻ ആരാഞ്ഞു
“… ഇല്ലടാ ഇപ്പൊ തന്നെ വൈകി അങ്ങ് എത്തുമ്പോൾ ഒരു സമയം ആവും.ഫുഡ് സൂപ്പർ ആയിരുന്നു കേട്ടോ. നിങ്ങൾ എന്നാ തിരിച്ചു എത്തുന്നത്…”
“… ഞങ്ങൾ ഒരു ആഴ്ച കഴിഞ്ഞ് അങ്ങ് എത്തിക്കോളാം…”ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു
“… അപ്പൊ ശരിയടോ നമുക്ക് അവിടെ കാണാം. ചൈതന്യയെ കണ്ട് ഒരു യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങാ…”ഞാൻ ഒന്ന് മൂളി
“… അപ്പോ ശരി അളിയാ ആദ്യരാത്രി ഒക്കെ പൊളിച്ചടുക്ക്…”അതും പറഞ്ഞു അവർ ഇറങ്ങി.
ഞാൻ അവർക്കു ഒരു ബൈ കൊടുത്ത് ചേട്ടന്റെ അടുത്തേക്ക് നീങ്ങി.പോകുന്ന വഴിക് ആണ് ഇന്ന് എന്റെ ആദ്യരാത്രി ആണെന്ന് ആലോചിച്ചത്. എനിക്ക് പെട്ടെന്ന് എവിടന്നു ഇല്ലാത്ത നാണം വന്നു.
ചേട്ടന്റെ അടുത്ത് എല്ലാരും ഉണ്ട് അവർ കാര്യമായി എന്തൊക്കെയോ ചർച്ചയിൽ ആണ്. പിന്നെ അവരോടൊപ്പം കൂടി സമയം പോയത് അറിഞ്ഞില്ല.ആ സമയം കൊണ്ട് അവൾ സാരി മാറി വന്നു.
ഏതോ ഒരു ചേട്ടൻ ഇറങ്ങാൻ സമയമായെന്നു വിളിച്ചു പറയുന്നത് കെട്ടു. പിന്നെ എല്ലാരും നേരെ കാറിന്റെ അടുത്തേക്ക് ചെന്ന്. അവിടെ എത്തിയപ്പോ കൂട്ടകരച്ചിൽ ചൈതന്യ ഏങ്ങൽ അടിച്ചു കരയുന്നു.
ദൈവമേ ഈ കാലമാടന്റെ കൂടെ എന്നെ അയക്കരുത് എന്ന് പറഞ്ഞു ആവോ ഇനി ഇവൾ കരയുന്നത്. ഇവളെ തെറ്റ് പറയാനും പറ്റില്ല. ഞാൻ ചുറ്റും നോക്കിയപ്പോ അവളുടെ അച്ഛൻ നിറ കണ്ണുകളോടെ എന്നെ നോക്കുന്നു. ഞാൻ കണ്ണ് കൊണ്ട് അദ്ദേഹത്തിന് ഉറപ്പ് നൽകി ഇവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന്. അദ്ദേഹത്തിന് അത് മനസിലായി കാണണം.
ചേട്ടനും ചേച്ചിയും മുന്നിൽ കേറിയപ്പോ ഞാനും അവളും പിന്നിലായി സ്ഥാനം പിടിച്ചു. അച്ഛനും അമ്മയും നേരുത്തേ വീട്ടിലേക്കു തിരിച്ചായിരുന്നു. മരുമോൾ എത്തുമ്പോൾ ആരതി ഒക്കെ സെറ്റ് ചെയ്യണ്ടേ. ഓരോരോ ആചാരങ്ങൾ.
കാറിൽ ചൈതന്യ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുന്നു കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്. അവളെ ആശ്വസിപ്പിക്കണമെന്നുണ്ട് പക്ഷെ എനിക്ക് ചലിക്കാൻ കഴിഞ്ഞില്ല ആരോ എന്നെ ചങ്ങലയിൽ തളർച്ചപോലെ തോന്നി. പെട്ടെന്ന് തന്നെ വീട്ടിൽ എത്തി.
എത്തിയപാടെ ചേച്ചി വീട്ടിലേക്ക് ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു. ഇവർക്കു വട്ടായോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. വീടിനു മുന്നിൽ എത്തിയപ്പോ അതിനുള്ള ഉത്തരം കിട്ടി. ദ നിൽക്കുന്നു കൈയിൽ ആരതിയുമായി. അമ്മയുടെ കൈയിൽ നിലവിളക്ക്.ചേച്ചി വന്നു ആരതി ഉഴിഞ്ഞു.
“…വലതുകാൽ വച്ചു കയറു മോളെ…”അതും പറഞ്ഞു നിലവിളക്ക് അമ്മ അവൾക് കൊടുത്തു.
പെട്ടന്ന് ഒരു റീൽ ഓർമ വന്നു .ഇതുപോലെ നിൽക്കുമ്പോ പെണ്ണിന്റെയും ചെക്കന്റെയും തല തമ്മിൽ കൂട്ടി ഇടിപ്പിക്കുന്നത്. അങ്ങനെ ആരെങ്കിലും വന്നാൽ അവരെ മാനസികമായും ശരീരികമായും നേരിടാൻ തയ്യാർ ആയി നിന്നും. എന്റെ ഭാഗ്യമോ അവരുടെ ഭാഗ്യമോ എന്നറിയില്ല അങ്ങനെ ആരും വന്നില്ല.
പൂജമുറിയിൽ പോയി പ്രാർത്ഥിച്ചു.ഞങ്ങളെ കെട്ടുകാഴ്ച ആയി ഉമ്മറത്തു സോഫയിൽ കൊണ്ട് ഇരുത്തി. പിന്നെ കുറെ നേരം അമ്മാവന്മാരുടെയും അമ്മായിമാരുടെയും ചളികൾ കെട്ടു ചിരിച്ച് സപ്പോർട്ട് നൽകി. വൈകിട്ട് റിസെപ്ഷൻ റെഡി ആവാൻ ഞാൻ നേരെ എന്റെ റൂമിൽ പോയി. അവൾ ചേച്ചിടെ റൂമിലും കേറി.
ഞങ്ങളെ ഒരുക്കി വീണ്ടും സ്റ്റേജിൽ കേറ്റി നിർത്തി. ഞാൻ ഒരു ഡാർക്ക് ലാവെൻഡർ കളർ ഷർട്ടും വൈറ്റ് പാന്റ് ആയിരുന്നു. അവൾ മാച്ചിങ് ആയിട്ടുള്ള ലഹങ്ക. അങ്ങനെ ഞാൻ വാ കീറി ചിരിയുടെ രണ്ടാം പാർട്ടിലേക്കു കടന്നു . ചൈതന്യ മൂന്നാം പാർട്ട് ആണ്. സത്യം പറഞ്ഞാൽ കല്യാണപെണ്ണിന്റെ കാര്യം കഷ്ട്ടം തന്നെ കല്യാണ തലേന്ന് ഒരു ഡ്രസ്സ് കല്യാണത്തിന്റെ അന്ന് 2,3 സാരി പിന്നെ വൈകിട്ട് റിസെപ്ഷൻ ഡ്രസ്സ് ഇതിനു മാച്ചിങ് ആയ മേക്കപ്പ് ആഭരങ്ങൾ പോരാത്തതിന് മുഖത്തു പുഞ്ചിരി ……ഓ ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നു അപ്പൊ ഇതൊക്കെ ചെയ്യുന്ന ഇവരുടെ അവസ്ഥാ……
