അഞ്ചുന് ഇതെല്ലാം കേട്ട് ചിരി നിർത്താനെ നേരമില്ല., അമ്മയും അമ്മായിയാമ്മയും പിന്നേ ഓരോ കുടുംബ കാര്യം പറഞ്ഞ് മുന്നിൽ പോണുണ്ട്., ഏട്ടനും ഏട്ടത്തിയും അവരുടെ പുറകിനെയും.
“” എനിക്കെന്തേലും കുടിക്കാൻ വേണം.. “”
തിരിച്ചുള്ള നടത്തത്തിൽ അവളെന്റെ തൊളിൽ കിടന്ന് കോണ്ട് പറഞ്ഞു..
“” വയ്യേ മോളെ.. ന്താ പറ്റിയെ ന്റെ കൊച്ചിന്… “”
ഞാൻ ആ കവിളിൽ ഒന്നുഴിഞ്ഞു. മുഖം കണ്ടാലറിയാം നന്നായി ഷീണിച്ചിട്ടുണ്ട് പെണ്ണ്.. മുക്കിന് തുമ്പിൽ ചെറുവിർപ്പ് പൊടിഞ്ഞിരുന്നു.
“” ന്താടാ…!””
മുന്നിലൂടെ പോയ ഏട്ടൻ ഞങ്ങളെ കാണാതെ ആയപ്പോ തിരിഞ്ഞു ചോദിച്ച് ഉടനെ എല്ലാരും ഞങ്ങളെ നോക്കി..
“” അവൾക്ക് നടക്കാൻ വയ്യെന്ന്.., കുടിക്കാൻ ന്തേലും വേണോന്ന്.. “”
ഞാൻ അവളുടെ ഇടുപ്പിലൂടെ ഒന്നുടെ ചുറ്റിപിടിച്ചു.പെണ്ണാകെ ഷീണിച്ചിട്ടുണ്ട്.. അപ്പോളേക്കും മാഗിയോടും വിഷ്ണുവിനോടും സംസാരിച്ചു നടന്ന അഞ്ചു ഞങ്ങളുടെ അടുത്തേക്ക് എത്തി.
“” ന്നാ നീ അവളെ അങ്ങ് എടുക്ക്.. വയറ്റികണ്ണിയല്ലേ അതിന്റെ ആവും.. “”
ന്നമ്മ പറഞ്, ഞാൻ ഇതെങ്ങനെ പറയുമെന്ന് ഓർത്ത് നില്കുവായിരുന്നു,ഇവരെല്ലാം നില്കുന്നത് കൊണ്ടൊരു മടി ഇപ്പോ ഗ്രീൻ സിഗ്നൽ കിട്ടി, കേൾക്കേണ്ട താമസം ന്റെ രണ്ടു കൈകൾ കൊണ്ടവളെ എടുത്തൊരു പോക്ക്.. പിന്നെ പതിയെ നടന്നു..
“” നാരായണേട്ടന്റെ കടേന്ന് ഒരു ഫ്രഷ് ജ്യൂസ് വാങ്ങി കൊട്.. ആ ഷീണം അങ്ങ് മാറട്ടെ… “”
ഞങ്ങൾ കടയിലേക്ക് നടന്നു, വിഷ്ണു ആണ് ജ്യൂസ് പറഞ്ഞത് എല്ലാർക്കും ഓരോന്ന് പറഞ്ഞ്.. അവൻ അവൾക്കുള്ള ജ്യൂസുമായി അടുത്തേക്ക് വന്നു.. അവൾക് കൊടുത്ത്..
‘” ഇത് ഏതാ… മംഗോ ആണോ…?? “”
അവളുടെ കൈയിൽ നിന്ന് അത് വാങ്ങി ഞാൻ..
“” അല്ല പൈനാപ്പിൾ…!!””
അവൻ കൂളായിട്ട് പറഞ്ഞ് നിർത്തി.. മൈര് ന്റെ കണ്ണ് മിഴിഞ്ഞു പോയി..
“” കോണ്ട് പോ.. മോന്റെ മോനെ… അവന്റെ അച്ഛനെ കെട്ടിക്കാനായിട്ട് കോണ്ട് വന്നേക്കുന്നു… “”
ജ്യൂസ് ഞാൻ അവന്റെ കൈയിൽ തന്നെ കൊടുത്തൂ ഇവൻ ഇത്രക്ക് മണ്ടനാണോ..
“” ന്താ… എനിക്കൊന്നും മനസിലായില്ല.. ”
കൈയിലെ ജ്യൂസ് ഗ്ലാസും പൊക്കി പിടിച്ചോണ്ട് അവനെല്ലാരുടേം മുഖത്തേക്ക് നോക്കി, ഞാൻ അപ്പോളേക്കും ഒരു ആപ്പിൾ ജ്യൂസ് പറഞ്ഞ്.. പെണ്ണ് വീണ്ടും എന്റെ തോളിലേക്ക് ചാരി..
“” എടാ അവൾക് വയറ്റിലുള്ളതല്ലേ, അപ്പോ പൈനാപ്പിൾ കൊടുത്തുടാ.. മനസ്സിലായോ.. “”
അമ്മ വിശദീകരിച്ചു പറഞ്ഞപ്പോ അവനെന്തോ മനസിലായപോലെ തല കുലുക്കി. അപ്പോളേക്കും ജ്യൂസ് എത്തിയിരുന്നു. പതിയെ ഞാൻ അത് അവളെ കോണ്ട് കുടിപ്പിച്ചു
“” സോറി ടാ ഞാൻ.. അറിയാതെ.. എനിക്ക്
സത്യമായിട്ടും അറിയില്ലായിരുന്നെടാ.. “”
അവന്റെ സ്വരം ഇടരുന്നതറിഞ്ഞാപ്പോ എനിക്ക് ആകെ വല്ലാതായി.. കാരണം അറിയാമെങ്കിൽ അവൻ ഇത് ചെയ്യില്ല അത് ഉറപ്പാണ്.. ഞാൻ ഒന്ന് ചിരിച്ചു, അവളും സമയില്ലേട്ടാ ന്ന് പറഞ്ഞപ്പോൾ ആണ് അവനൊരു സമാദാനം ആയത്. പിന്നെ വേഗന്ന് നടന്ന് വീട്ടിൽ എത്തി, അങ്ങനെ ഓണസാധ്യ ഒക്കെ കഴിച്ചു വൈകുന്നേരം ആയപ്പോ വീട്ന് അടുത്തുള്ള രമണിച്ചേച്ചിയും മോള് ശ്രീജയും വരുന്ന്, സംഭവം പണ്ട് ഈ പെണ്ണ് ന്നേ കെട്ടണം എന്ന് പറഞ്ഞ് അല്ല ഇവളെ എനിക്ക് കെട്ടണം ന്ന് പറഞ്ഞ് നടന്നതാ ഞാൻ.. അങ്ങനെ തോന്നിയ ഒരിഷ്ടം അവളുടെ കല്യാണത്തിന്റെ അന്ന് ഇല്ലാണ്ടായി.. ശുഭം.. അവൾക്കും ന്നേ ഇഷ്ടമൊക്കെ ആയിരുന്നു അതവൾ പറയാതെ പറഞ്ഞതുമാണ്, വീട്ടുകാരെ പേടിച്ചോ ന്തോ തുറന്ന് പറഞ്ഞില്ല.. അഹ് അത് വിട് അതെല്ലാം കഴിഞ്ഞതല്ലേ..
“” ആഹ്ഹ് ഹാ എല്ലാരുമുണ്ടല്ലോ… “”
ഉമ്മറപടിയിൽ അമ്മയുടെ മടിയിൽ കിടന്ന ഞാൻ തല പൊക്കി നോക്കിയതും ചിരിച്ചുകൊണ്ട് അവിടുന്ന് എണ്ണിറ്റ്.
“” എന്തിയെടാ നിന്റെ പെണ്ണ്.. അന്ന് വിരുന്നിന് കണ്ടതാ…
അല്ല ലക്ഷ്മി.. ഇതൊക്കെ….?? “”
അകത്തേക്ക് കയറി എന്നോട് ചോദിച്ചോണ്ട് കയറിയ അവർ ബാക്കി ഉള്ളോരേ കണ്ട് ചെറുതായി ചിരിച്ചു അമ്മയോട് തിരക്കി.. അപ്പോളും അവൾ അവർക്ക് പിറകിലായി ഉണ്ടായിരുന്നു
