നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

മുറുക്കെ കെട്ടിപ്പിടിച്ചു ഒന്നും മിണ്ടില്ല, അവളും ഒന്ന് ഞെട്ടിയെങ്കിലും പൂർവ്വതിക ശക്തിയോടെ ന്നെയും വലിഞ്ഞു മുറുക്കി. എങ്ങലടി അപ്പോളും അടഞ്ഞിരുന്നില്ല കുറച്ച് നേരം വേണ്ടി വന്നു ഒന്ന്നടങ്ങാൻ

“” പേടിച്ചോ ന്റെ വാവ.. മോൾടെ ഏട്ടനൊരു കളി പറഞ്ഞതല്ലേ.””

“” മ്മ്… “” ഒന്ന് മൂളിയാതെ ഉള്ളൂ, അപ്പോളും പെണ്ണ് നിർത്താതെ കരയുവായിരുന്നു. കുറെ പറഞ്ഞിട്ടും അവളത് നിർത്തിയില്ല..

“” ഇനി കിടന്ന് കരഞ്ഞാൽ, ഞാൻ പിടിച്ച് പിഡിപ്പിച്ചുവിടുമേ..””

ന്നുടെ പറഞ്ഞതും തോളിലായി മുഖം ചാരിയാവൾ കിലുങ്ങനെ ചിരിക്കാൻ തുടങ്ങി ആ മുഖം കൈകുമ്പിളിലക്കി ന്റെ മുഖത്തിന് നേരെ നിൽകുമ്പോൾ ആ നിറഞ്ഞു ചുവന്ന കണ്ണുകൾ ന്നേ വിവശനാക്കുന്നുണ്ടായിരുന്നു, നെറുകിലും ഇരു കണ്ണുകളിലും മുക്കിൽ തുമ്പിലും ചുണ്ടിലും താടിയിലും മെല്ലാം അവളെ ഞാന്റെ സ്നേഹ സമ്മാനം നൽകികൊണ്ടിരുന്നു.

“” സോറിട്ടോ… ന്റെ പെണ്ണിനെ ഈ അവസ്ഥയിൽ കരയിക്കാൻ പാടില്ലെന്ന് അറിയാമേ ന്നാലും അങ്ങനെ നീ പറയണ കേട്ടപ്പോ.. “”

ന്റെ കണ്ണുകളും നിറഞ്ഞു, ഉടനെ നെഞ്ചിൽ ചരിനിന്നവൾ പെട്ടന്ന് ന്റെ മുഖത്തേക്ക് നോട്ട്മെറിഞ്ഞു, സത്യത്തിൽ അവളെ കരയിച്ചതായിരുന്നു നിക്ക് വിഷമം ആയത്

“” അയ്യേ… ന്റെ ചെക്കാ നീ കരയാ… ശോ.. ക്ഷോ.. മോശം.. മോശം…

ദേ ഞാൻ ന്തേലും വിവരമില്ലാണ്ട് പറഞ്ഞെന്നും കരുതി,, വിഷമിക്കാ. അങ്ങനെ വിഷമിച്ച നിക്കാകുല്ലേ വാവേ കൂടുതല് സങ്കടം…. “”

അവൾ ഉയർന്നിരുന്നു ന്റെ മുഖം തുടച്ചു തരുന്നതിനിടക്ക് ന്നേ അശ്വശിപ്പിക്കാൻ ന്തെല്ലാമോ പറഞ്ഞ് കൊണ്ടിരുന്നു, അവസാനമാ ചെഞ്ചുണ്ടുകൊണ്ടുള്ള മധുര സമ്മാനം ഏറ്റുവാങ്ങുവാണു ഉണ്ടായത്.

“” ന്റെ കൊച്ചിന് ഒരുപാട് വേദനിച്ചോടാ…, ”

” എയ്യ് എന്റെ വാവായല്ലേ,, അല്ലേലും…. “”

“” അജു…. ടാ… “”

അവളുടെ വാക്കുകൾ തീരുന്നതിന് മുന്നെ താഴെനിന്നും അമ്മയുടെ വിളി.,

“” ആഹ്ഹ്ഹ്….. “”

“” എടാ അവളേം കൂട്ടിവെഗം വായോ… ദേ കഴിക്കാൻ എടുത്ത് വച്ചിരിക്കുന്നു.. “”

ഇപ്പൊ വരാം ന്നു മറുപടിയും കൊടുത്ത് ( താഴെ നിന്ന് വിളിച്ചാലും ടെറസിൽ കേൾകാം ) ക്ലോക്കിലേക്ക് കണ്ണുകൾ നീളുമ്പോൾ, ചെറുതായ് ഞെട്ടി സമയം ഒൻപതു കഴിഞ്ഞിട്ടേ ഉള്ള്, ഒരുപാട് രവായത് പോലെ, അല്ലങ്കിലും തന്റെ ഒപ്പമുള്ളത് താൻ സ്നേഹിക്കുന്നവരായാൽ സമയവും കാലവും കടന്നുപോകുന്നതറിയില്ല ന്നല്ലേ.. ഞാൻ അവളുടെ തോളിലൂടെ കൈയിട്ട് താഴേക്കുള്ള സ്റ്റെപ് ഇറങ്ങി, അങ്ങനെ ഓരോ കഥയും ന്റെ ഓരോ പൊട്ടത്തരവും പറഞ്ഞ് അമ്മ അവർക്കെല്ലാം മുന്നിലെന്നെ വരുമ്പോൾ, മാഗിയും വിഷ്‌ണുവും അവരുടെ നന്ദിയും അതിന്റെ കൂടെ അറിയിച്ചുകൊണ്ടിരുന്നു.

, ആഹാരം കഴിച്ചകഴ്ഞ്ഞു ലിവിങ് റൂമിൽ എല്ലാരുമൊന്ന് ഒത്തുകൂടി, അവിടെയും ഞാൻ തന്നെയായിരുന്നു സ്റ്റാർ. തളർത്തി കൊന്ന്..

ന്നാൽ ആരുടെ മടിയിൽ കിടക്കും ന്നായിരുന്നു ന്റെ ടെൻഷൻ, ഏട്ടൻ അച്ഛനോടും ന്റെ അമ്മായിയാപ്പനോടും സംസാരിച്ച വെളിയിൽ ഉണ്ട്, ഏട്ടത്തിയുടെ മടിയിൽ അഞ്ജു കിടക്കുന്നു,, ഏട്ടത്തി ഒരു കുഞ്ഞിനെന്നപോലെ അവളെ ലാളിക്കുന്നുണ്ട് അതുകണ്ടു ആ അമ്മയിൽ ചെറു അനന്തസ്ര് പൊഴിയുന്നത് നിക്ക് കാണാം, ന്നാൽ അമ്മയുടെ മടിയിൽ തന്നെ കിടക്കാം ന്നും കരുതി അങ്ങോട്ടേക് ചെന്നതും കാറ്റ് പോലെ ന്തോ ഒന്ന് ദേ പോണ്…

എനിക്ക് മുന്നെ ചാടി അമ്മയുടെ മടിയിൽ മാഗി തെണ്ടി സ്ഥാനം പിടിച്ചു. അതോടെ വീണ്ടും ഞാൻ തളർന്നു.,

“” നീ വേണേൽ നിന്റെ കെട്ടിയോളുടെ മടിയിൽ കിടക്കേടാ.. ഇതേ.., ഇതെന്റെമ്മയ.. “”

അതുപറഞ്ഞമ്മയെ അവൾ വലിഞ്ഞു മുറുക്കി, അമ്മ ചിരിയോടെ ന്നേ കോക്കിരി കാണിച്ചു അവളെ വട്ടം പിടിച്ച്, അമ്മയില്ലാത്ത അവൾക് ന്റെ അമ്മയോട് ഭയങ്കര ഇഷ്ടമാണ് അമ്മക്കും അത് തന്നെ. ഞാൻ മാഗിയുടെ ഡയലോഗിൽ ചമ്മി നിൽക്കുന്ന ആമിയെ നോക്കി, അയ്യാ ആള് ചമ്മി നാണിച്ചു നിൽകുവാ.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ മടിയിൽ കിടന്ന് അവൾ രണ്ട് കൈയും പൊക്കി കിടക്കാൻ സഹായത്തിന് വച്ച് പിന്നേ കൈ വച്ചെന്റെ തലയിൽ തലോടി..

Leave a Reply

Your email address will not be published. Required fields are marked *