“” അഹ് ഇത് നമ്മടെ അജുന്റെ പെണ്ണിന്റെ അമ്മയും അനിയത്തിയുമാ. “”
“” ന്തുണ്ട് രമണിയേച്ചിയെ.. കാണാനില്ലല്ലോ..!! ”
“” ഓ നീയല്ലേ വലിയ തിരക്ക് കാരൻ.. നമ്മളൊക്കെ ഇവിടെ ഉണ്ടെടാ ചെക്കാ..””
“” അനാമിക എവിടെ അജുവേട്ടാ..?””
ശ്രീജയാണ്.. അവളെ കാണാത്തതുകൊണ്ട് തിരക്കിയതാണ്..
“” അവളകത്തുണ്ടെടി… ചെല്ല്… “”
“” ഹാ നീയെന്തുവാ പെണ്ണെ നിന്ന് കഥകളി കളിക്കുന്നെ.. കേറി ചെല്ല്.. “”
അവൾ ഉമ്മറത്തുള്ളവരെ ഒന്ന് നോക്കി ചിരിച്ചു അകത്തേക്ക് പോയി.. മുറിയെല്ലാം അവൾക്കറിയാം.. ., അവർ പ്രതേകിച്ചു ഒന്നിനും വന്നതല്ല,, ചുമ്മാ കേറിയതാ , വന്നതും അമ്മവളുടെ പെർഗ്നൻസി യുടെ കാര്യം എടുത്തിട്ടു. പിന്നെ നാണംകൊണ്ട് ന്റെ മുഖം താണ്.. അതെല്ലാരും മുതലെടുത്ത് നാറികൾ.
“” ഏട്ടാ.. നമ്മക്കൊന്ന് നടന്നിട്ട് വന്നാലോ..? “”
അഞ്ചു ന്റെ അരികിലായ് ചേർന്നിരുന്നു രഹസ്യം പറയുന്നത് പോലെ പറഞ്ഞിട്ട് ന്റെ മുഖത്തേക്ക് നോക്കി.
“”.. മ്മ്മ് പോവാം.. മോളാകത്തൂന്ന് ഏട്ടന്റെ ഫോണും പേഴ്‌സ് ഉം ഒന്നെടുക്കുമോ…””
അവൾ പോയി രണ്ടുമായി തിരിച്ചെത്തി., വിഷ്ണുവിനെ വിളിച്ചപ്പോ അവന് വേറെ കുറച്ച് പരുപാടി ഉണ്ടെന്ന്.. പിന്നെ മാഗി ചാടി ഇറങ്ങി അവള് പിന്നെ എല്ലാത്തിനും മുന്നിലാണല്ലോ.. ആമിക്ക് വയ്യാത്തൊണ്ടും വൈകുന്നേരം ആകാറായത് കൊണ്ടും പിന്നെ ശ്രീജയും ഉള്ളത് കോണ്ട് പോന്നില്ല, ന്നാൽ ഇറങ്ങാൻ നേരം ന്നേ അടുത്തേക്ക് വിളിച്ചു ന്റെ ചെവിയിൽ അവളൊന്ന് പറഞ്ഞു
“” വരുമ്പോളേ ഈ ഉപ്പിലിട്ട മാങ്ങയില്ലേ, അതുടെ കൊണ്ടോരണേ.. “”
അത് പറഞ്ഞ് ചിരിയോടെ അവൾ പിൻവലിഞ്ഞു, ശ്രീജയെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ മുറിന്ന് ഇറങ്ങി. അവരേം കൂട്ടി വൈകിട്ടത്തെ ഇളം കാറ്റ് ആസ്വദിച്ചു ഞങ്ങള് നടന്നു. വൈകിട്ടത്തെ തിരക്കുകൾ ആ ചെറിയ കവലയിൽ ഉണ്ടായിരുന്നു പണി കഴിഞു അന്നത്തേകിനുള്ളത് വാങ്ങി വീട്ടിലെക്ക് പോകുന്നവർ, ദീപാരാധ കൂടാൻ വരുന്ന അമ്മമാർ, ഓട്ടോ ചേട്ടന്മാർ അങ്ങനെ അങ്ങനെ , കൃഷ്ണേട്ടന്റെ ചായ കടേൽ കേറി മൂന്ന് ചായയും പറഞ്ഞു അത് തീരുന്നത് വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ ഇരുന്നു,
“” യ്യോ വയ്യയ്യേ… ഇന്നോത്തിരി ചിരിച്ചെന്റെ യേച്ചി.. അമ്മേടെ കൈന്ന് കരയാൻ ഉള്ളതായി… “”
അഞ്ചു ശ്വാസം വിട്ടൊന്ന് മൂരി നിവർന്നു.. ഞങ്ങളുടെ ഓരോ കഥയും കേട്ട് അവള് ചിരിച്ചു ചിരിച്ചു കണ്ണിലൂടെ വരെ വെള്ളം വന്ന് പെണ്ണിന്റെ.
“” അവള്ക്ക് ചിരി.. ബാക്കിയുള്ളോൻ അനുഭവിച്ചതിനു കൈയും കണക്കുമില്ല.. “”
മാഗി പണ്ടത്തെ കാര്യങ്ങൾ ഓർത്തൊന്ന് ദീർഘനിശ്വാസം എടുത്തു. അപ്പോളേക്കും കൃഷ്ണേട്ടന് പൈസയും കൊടുത്ത് ഞങ്ങൾ അവിടുന്ന് ഇറങ്ങി..
“” ചേട്ടാ, എല്ലാം ഈരണ്ടു ജോഡി പാക്ക് ചെയ്തെടുക്കുമോ..? “”
അഞ്ചുനും മാഗിക്കും ഉപ്പിലിട്ടത് വാങ്ങികൊടുത്ത് ഞാൻ ഇരണ്ട് വീതം പാർസൽ വാങ്ങി. അവരോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഞാൻ നേരെ പോയത് ഇക്കാന്റെ കടലേക്കാണ്, അവിടുന്ന് ഞാൻ അവൾക്കുള്ള പാർസലും വാങ്ങി തിരിച്ചിറങ്ങുമ്പോ ന്റെ ഫോൺ ബെല്ലടിച്ചു
“” പൊന്നാ…. പറയെടാ… “” പെണ്ണാണ് ന്നേ കാണാണ്ട് അവൾക്നിൽക്കാൻ മേല..
“” ഏട്ടൻ ഇപ്പൊ വരോ… “”
“” മ്മ്മ് ന്താടാ…? ഞാൻ ദേ ഇപ്പൊ വരും… “”
“” എയ്യ് ഒന്നുല്ല.. വേർതെ… “”
“” ഹാ ചിണുങ്ങാതെ..പറയെന്റെ പെണ്ണെ.. “”
“” അത്… പിന്നെ…. “” അവൾക്കൊരു മടി പറയാൻ ഒരു വീർപ്പുമുട്ടൽ, ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു
“” മ്മ്… പോന്നോട്ടെ.. ഇങ്ങ് “”
“” കാണാണ്ടായപ്പോ ന്തോ പോലെ..
വേഗം ഇങ്ങ് വന്നാ മതി.. ദേ അമ്മ വിളിക്കാണ് ഞാൻ പോവാ… “”
ചുണ്ടിലേക്കിയ ചിരിയോടെ ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് അവരുടെ അടുത്തേക്ക് നടന്നു, അങ്ങനെ ഇരുട്ട് വീണു തുടങ്ങുന്നതിനു മുന്നെ ഞങ്ങൾ വീട് പിടിച്ചിരുന്നു.
“”ഞാൻ പറഞ്ഞത് വാങ്ങിയോ…?? “”
മുകളിലത്തെ ബാൽക്കണി യിൽ ഇരുന്ന എനിക്ക് പിന്നിലായി ന്റെ ചെവിയിലൊരു മർമ്മരം, ഞാൻ ചിരിയോടെ ന്റെ തോളിലാർന്ന അവളുടെ കൈയിൽ പിടിച്ച് വീഴാതെ മുന്നിലേക്ക് വലിച്ചു ഒരു കവർ കൊടുത്ത് ഏട്ടത്തിക്ക് കൊടുക്കാൻ പറഞ്ഞതും അവളതുമായി താഴേക്ക് പോയി പിന്നെ തിരികെ വന്ന്.
