നാമം ഇല്ലാത്തവൾ – 8 1അടിപൊളി  

മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ (നീ…)

മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ (നീ…)””

“” പോന്നാ…. ടാ… “” എവിടെ കേൾക്കാൻ പെണ്ണോറങ്ങി.. ന്നേ മടിയിൽ കിടത്തി വലിഞ്ഞു മുറുക്കി കിടക്കുന്നവളെ ഞാൻ എണ്ണിറ്റ് കട്ടിലിൽ നേരെ കിടത്തി. പ്പോ ദേണ്ടെ ചിരിച്ചോണ്ട് ഒരു കണ്ണ് പൊക്കി നോക്കാണ്.. ഓ ഞാൻ എടുത്ത് കിടത്താനായിട്ട് പെണ്ണോപ്പിച്ച പണിയാ.. കള്ളി

“” അമ്പടി കള്ളിപ്പാറു, നിയെന്നെ പറ്റിക്കുവായിരുന്നല്ലേ… “”

ഞാൻ അവളിലേക്ക് ചാഞ്ഞു.. വയറിൽ ദേഹം മുട്ടാതെയാണ് ഞാൻ കിടന്നത്..

“” ന്നേ അത്രക്ക് ഇഷ്ട്ടാണോ… “”

ഈ പെണ്ണുങ്ങൾ ഇങ്ങനെയാത്ര, ഒരുപാട് ഇഷ്ടം കൂടുമ്പോൾ അവര് നമ്മളോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടുതലായി ചോദിക്കും മീൻസ് റിപ്പീറ്റ് ആയിട്ട് അന്നേരം നമ്മളൊന്ന് മൂളിയാൽ അവർക്കുണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ.. അത് മതി ഏതൊരു പെണ്ണും സന്തുഷ്ട ആകാൻ.

“”പിന്നല്ലേഹ്…..””

ആ ചുവന്നുതുടുത്ത കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു, അവളുടെ നീളൻ വിരലുകൾ ന്റെ മുഖത്തിഴഞ്ഞു

“” ഞനൊന്ന് പറയട്ടെ… “”

“” നീ ഒന്നോ..രണ്ടോ പറയെന്റെ വാവേ..””

“” ആണല്ലോ.. വാക്ക് മാറ്റില്ലാലോ… “”

ഏഹ്ഹ്… വാക്കോ… എന്ത് വാക്ക്, എടാ അജു വേണ്ടാ പെണ്ണ് ന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.. അവളുടെ ആ കള്ള ചിരി കാണുമ്പോ അറിയാം അവളേന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്..

“” ഇല്ലാ… “” ഏറിയ സംശയത്തോടെ യാണ് ഞാൻ അത് പറഞ്ഞത്..

“”” ന്നാൽ എനിക്ക് ഇപ്പൊ ബിരിയാണി വേണം..””

ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി ഒന്നിലേക്ക് വീഴാറായ സുചി ന്നേ നോക്കി കൊഞ്ഞനം കുത്തണ്, പിന്നെ ന്റെ പെണ്ണൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ കേൾക്കാതെ ഇരിക്കെ.. ന്നാലും ഒന്ന് ചോദിച്ച്

“” രാവിലെ പോരെ…”‘

“” ദേ വാക്ക് തെറ്റിച്ചാൽ നല്ലിടി തരും ഞാൻ.. എനിക്കല്ലലോ നമ്മടെ വാവക്ക് വേണ്ടിയല്ലേ… “”

എനിക്ക് ചിരിയാണ് വന്നത്, ഇവള് ഇത് വെച്ച് കുറെ മുതലെടുക്കും.. ഞാൻ അവളുടെ നെറുകിൽ ഒന്നൂടി ചുണ്ട് ചേർത്തു, അവളേം ഡ്രസ്സ്‌ ഇടിച്ചു ഞാനും ഇട്ട് കാറിന്റെ കീ യും പേഴ്‌സ് ഉം എടുത്ത് ഞാൻ ഡോറിന് അടുത്തേക്ക് നടന്നു..

“” ഞാൻ വരുന്ന വരെ നല്ല കുട്ടിയായിട്ട് ഇരുന്നോണം കേട്ടല്ലോ..””

അതിനവൾ തല കുലുക്കി സമ്മതിച്ചു, അത് കണ്ട് ചിരിച്ചോണ്ടാണ് ഞാൻ മുന്നേക്ക് നടന്നത്. കാർ സ്റ്റാർട്ട്‌ ചെയുമ്പോൾ അവളുണ്ടായിരുന്നു ഹാളിലെ കതകിന്റെ അവിടെ ഇനി ഞാൻ തിരിച്ചു വരാതെ അതവിടുന്ന് പോകില്ല. പോക്കിൽ ഉടനീളം പോലീസ് കാണരുതേ ന്നായിരുന്നു പ്രാർത്ഥന.. ന്തിനാണ് ന്ന് പ്രതേകം നാം പറയണ്ടല്ലോ..

കവലയിലെ ഷമീർ ഇക്കാന്റെ കട 48 hrs ഉം ഓപ്പൺ ആണ് അതോണ്ട് കൂടുതൽ തിരയണ്ട വന്നില്ല.. ഒരു ചിക്കൻ ബിരിയാണിയും രണ്ട് പുഴുങ്ങിയ മുട്ടയും, രണ്ട് ചുക്ക് കാപ്പിയും ഞാൻ പറഞ്ഞതും ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് സാദനം കിട്ടി.., പുലർച്ചെ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല നല്ല തിരക്കായിരുന്നു കടയിൽ, വണ്ടി കാര് ആണ് പകുതിയിൽ കുടുതലും, ഐറ്റം എല്ലാമായിട്ട് വീട്ടിലേക്ക് കാർ കയറ്റുമ്പോൾ വെളിയിലെ ലൈറ്റ് തെളിഞ്ഞു ഞാൻ കവർ സൂക്ഷ്മമമായി അകത്തേക്ക് കോണ്ട് പോയി കതക് തുറന്ന് തന്ന് അത് പൂട്ടി എന്നെ അനുഗമിച്ചു ന്റെ കൊച്ചും പുറകെ ഉണ്ടായിരുന്നു.

“” ദാ ന്റെ കൊച്ച് കഴിക്ക്… “”

ബിരിയാണി പത്രത്തിലേക്ക് പകർന്നുകൊണ്ട് ഞാൻ അവൾക്ക് നേരെ പ്ലേറ്റ് നീട്ടി.. അവൾ നിഷേധർത്ഥത്തിൽ തല വേട്ടിച്ച്, മറുപടി പറയാതെ കൈയും കഴുകി വന്നു ഞാൻ ന്റെ പ്രാണനെ ഊട്ടി.. ഓരോ ഉരുളക്കും അവളുടെ ചുണ്ടുകൾ ന്റെ കവിളിൽ പതിഞ്ഞു,, ബിരിയാണി കഴിച്ചു കഴിഞ്ഞതും

Leave a Reply

Your email address will not be published. Required fields are marked *