“” നീയെന്താ പറഞ്ഞു വരണെ സിദ്ധു…ഒരു സഹതാപമാണോ നീ നിക്കിപ്പോ തരുന്നേ.. ആണെങ്കിൽ എനിക്കിപ്പോ അതിന്റെ ആവശ്യമില്ല..!
ശെരിയാ മോഹിച്ചു പ്പോയി നിന്നെ.. ഒരുപാട്… ജീവിതാവസാനവോളം നീ ന്റെ കൂടെ വേണം ന്നും ആശിച്ചു, ഞാനെന്നെക്കാളും നിന്നെ സ്നേഹിച്ചിരുന്നുടാ..വിശ്വസിച്ചിരുന്നെടാ,, ഒരു വാക്ക്… ഒരു വാക്ക് നിനക്കെന്നോട്……..!!
നിക്ക്… നിക്കിപ്പോ ന്റെ ജീവൻപോണ പോലെ തോന്നാ അറിയോ നിനക്ക്..? നിനക്കെന്ത് ല്ലേ.. മറ്റൊരാളുടെ വിഷമം നിനക്കറിയണ്ടല്ലോ.. “”
ന്റെ വാക്കുകൾക്ക് അവനൊന്ന് ചിരിച്ചതെ ഉള്ളു.. അവനെങ്ങനെ ഇത്രേം ക്രൂരനാകാൻ കഴിയുന്നു ന്നാണ് നിക്ക് മനസിലാകാത്തത്, അപ്പോളേക്കും അപർണ്ണ ഒരു ട്രെയിൽ കോഫിയുമായി വന്നിരുന്നു. അതാ ടിപ്പോയിൽ വെച്ച് അവളോരണം എടുത്ത് എനിക്ക് ഓപ്പോസിറ്റ് വന്നിരുന്നു,
“” ഇനി പറ ആരാ നീ സത്യത്തിൽ…? ന്തിനാ അവരെല്ലാം നിന്നെ കൊല്ലാൻ വന്നേ… ന്തിനാ ഞങ്ങൾക്ക് മുന്നിൽ നീ ഇങ്ങനെയൊരു നാടകം നടത്തുന്നെ….പിന്നെ.. പിന്നെ ആ ഫോട്ടോയിൽ കാണുന്നവരുമായി നിനക്കെന്താ ബന്ധം….?? “”
അവസാനത്തെ ചോദ്യം ചോദിച്ചു നിർത്തുമ്പോൾ അവളെന്നെ ഒന്ന് നോക്കിയാണ് അതവസാനിപ്പിച്ചത്. മറുപടിക്ക് മുന്നേ അവനൊന്നാ സോഫയിൽ നിവർന്നിരുന്നു, ന്തിനോ വേണ്ടി ആ മുഖത്തു ഒരു ചിരി ഒഴുകിയെത്തി…
“” നിങ്ങൾക്ക് മരിക്കാൻ തന്നിട്ടുണ്ടോ…??
ഈ ജീവിതം അവസാനിപ്പിക്കാൻ…? “”
മുഖമൊന്ന് ഉഴിഞ്ഞവൻ പഴയ കഥയുടെ നോവും പേറി ഞങ്ങൾക്ക് മുന്നിൽ ഒരു ചെറു ചിരിയോടെ നിസ്സഹായനായി..
“”ഞാമ്പറയാം….എല്ലാഞാമ്പറയാം..!
ഞാനാരായിരുന്നെന്നും, അവരെല്ലാം ന്നെ ന്തിന് കൊല്ലാൻ വന്നെന്നുമെല്ലാം പറയാം.. പക്ഷെ….. ഒക്കത്തിനും മുന്നേ ആ ഫോട്ടോയിലുള്ളവരെ കുറിച്ചറിയണം നിങ്ങളാദ്യം.. അവരെന്റെ ആരായിരുന്നു എന്നറിയണം … “”
***********************************************
( ഇനി അങ്ങോട്ട് കഥ പറയുന്നത് സിദ്ധാർഥണ് )
ന്റെ ചെറുപ്പത്തിലേ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചെന്ന് മുത്തശ്ശി പറഞ്ഞുള്ള അറിവേ നിക്കുള്ളു..
സ്വന്തമെന്ന് പറയാൻ ന്റെ മുത്തശ്ശിയെ ഉണ്ടായിരുന്നുള്ളു നിക്ക്, മുത്തശ്ശിയാണ് ന്നെ വളർത്തിയതും വലുതാക്കിയതുമൊക്കെ, മുത്തശ്ശിക്ക് ഞനെന്ന് വെച്ചാ ജീവനായിരുന്നു, നിക്ക് അതേപോലെ തിരിച്ചും.
അച്ഛനും അമ്മയും നഷ്ടമായ ഓർമ്മ നിക്ക് ഇല്ലെങ്കിലും, ഇടയ്ക്കിടെ കൂട്ടുകാരുടെ അമ്മയും അച്ഛനും അവരോട് കാണിക്കുന്ന സ്നേഹം
കാണുമ്പോ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്, ന്റെ അമ്മയും അച്ഛനുണ്ടായിരുന്നേൽ ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ ന്നോർത്ത്,
പിന്നെതൊന്നും,,
ന്റെ വളർച്ച പോലും കാണാതെ ന്നെ ഒറ്റക്ക് ആക്കി പോയതല്ലേ, ഞനെന്തിന് അവരെ ഓർക്കണം… ഉള്ളിലെ ദേഷ്യത്തെ ഞാൻ ന്നോ അടക്കിയിരുന്നു,
പിന്നെ അവരെനിക് ചെയ്തിട്ടുള്ളത് ന്താണെന്നാൽ
അമ്മയുടെയും അച്ഛന്റെയും പേരിൽ ഒരുപാട് സ്വത്തുവകകളുള്ളതെല്ലാം ന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നതെന്ന്,. ഇതൊക്കെ മുത്തശ്ശി പറഞ്ഞുള്ള അറിവാണ് കേട്ടോ..
നിക്ക് ഇരുപത് തികയുന്ന അന്നേ അതെല്ലാം ന്നിലേക്ക് വന്നു ചേരാൻ പാടുള്ളു ന്ന് അവർ നേരത്തെ കണ്ടിരുന്നുത്രെ,
അതുകൊണ്ട് തന്നെ അതിനോടൊന്നും എനിക്ക് ഒരു ഭ്രമവും തോന്നിട്ടില്ല ന്നതാണ് സത്യം.. വീടിന്റെ മുകളിലത്തെ നാലാമത്തെ നിരയിലാണ് ന്റെ മുറി, എനിക്കും മുത്തശ്ശിക്കും കൂടെ താമസിക്കാൻ എന്തിനാണോ ഇത്രെയും വലിയൊരു നാല് കെട്ട് ന്ന് ഞാൻ എപ്പോളും ചോദിക്കുമായിരുന്നു,
“” നിന്റെ അച്ഛന്റെ വീതമാണ് ഈ വീടും പറമ്പും നമ്മടെ മേലക്കലെ കുളവും പരിസരവും ല്ലാം, അവന്റേന്ന് പറയുമ്പോ അത് നിന്റെയല്ലേ കണ്ണാ….. “”
ന്നായിരുന്നു ആ സുന്ദരി പെണ്ണിന്റെ മറുപടി, മുത്തശ്ശി കഥയും നോവലും ഒക്കെ എഴുതാറുണ്ട്, എവിടെയൊക്കെയോ അച്ചടിച്ചു വരുന്നുണ്ട് ന്ന് പറയുന്നത് കേൾകാം.. നമ്മക് പിന്നെ പണ്ടേ കഷ്ടപ്പെടാൻ വയ്യാത്തതുക്കൊണ്ട് വാങ്ങി വായ്ക്കാനുള്ള അഹംഭാവമൊന്നും കാട്ടിട്ടില്ല.
അല്ല അതാണ് മുത്തശ്ശി ന്ന എഴുത്തുക്കരിക്കും നല്ലത്,
