നിശാഗന്ധി – 2 14അടിപൊളി  

“” ചേച്ചി പൊക്കോട്ടെ… “” അപ്പോളേക്കും ഞാൻ ഷർട്ട്‌ ഇട്ടിരുന്നു..

“” ആഹ്ഹ്… പൊക്കോ.. പൊക്കോ.. “”

അവളൊന്ന് ഉമ്മിനീർ ഇറക്കി, ന്നോട് പറഞ്ഞു.. ആളുകളെ മാറ്റി കുറച്ച് ദൂരം ചെന്ന് തിരിഞ്ഞു നോക്കിയതും ആ പെണ്ണ് അടുത്തിരുന്ന ആരോ ന്തോ പറഞ്ഞതിന് അവളോട് ദേഷ്യപ്പെടുന്നു, കുട്ടത്തിൽ ആ പെണ്ണിന്റെ ഷാൾ എടുത്ത് മുഖമാകെ വീശി..

പിന്നെ ക്ലാസ്സിൽ ചെന്ന് പിള്ളേരെ ല്ലാം കണ്ട് സംസാരിച്ചു പരിചയപെട്ടു, കുറച്ചാളുകൾ ആൺകുട്ടികൾ വന്നു ബോഡിയെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞു, പിള്ളേരെല്ലാം കൊള്ളാം, അങ്ങനെ വൈകിട്ട് പോകാൻ നേരം ഞാനാ പെണ്ണിനെ വീണ്ടും കണ്ടു പക്ഷെ ന്നെ കണ്ട് മുഖം തരാതെ ഓടുകയാണ് ചെയ്തതെന്ന് മാത്രം.

ഞങ്ങളു പിന്നെ കുറച്ച് കറങ്ങിയടിച്ചു നടന്നു നേരെ വീട്ടിലേക്ക് വിട്ടു, ന്നെ വീട്ടിലാക്കി അവൻ വീട്ടിലേക്ക് പൊയി, ഞാൻ അകത്തേക്ക് കയറുമ്പോൾ മുറ്റത് ഒരു ആക്ടിവ ഇരിപ്പുണ്ട്,

ഇതാരാടാ ന്നും മനസിലോർത് ഞാൻ അകത്തേക്ക് കയറി,

“” ഞാൻ നിന്നെ നോക്കി ഇരിക്കയായിരിന്നു… കോളേജിൽ പോയി തുടങ്ങിയല്ലേ… നന്നായി.. “””

കുടുംബ വക്കിലായ സന്ദീപേട്ടനായിരുന്നു അത്, പുള്ളിടെ അച്ഛനായിരുന്നു ആദ്യത്തെ വ‌ക്കിൽ പുള്ളി മരിച്ചപ്പോ മോനായി..

“‘ അത് പോട്ടെ… ന്താ യേട്ടാ.,,ന്തെങ്കിലും പ്രശ്നമുണ്ടോ…??””

എനിക്ക് നേരത്തെ മുതലേ പുള്ളിയെ അറിയാം..പിന്നി വരവ് കുടുംബക്കാർ വല്ല വള്ളിയും ഒപ്പിച്ചിട്ടുണ്ടോ ന്നൊരു പേടി അതോണ്ട് ചോദിച്ചു പോയതാണ്

“” ഏയ്യ്… ന്ത്‌ പ്രശ്നം… അതൊന്നുമല്ലെടാ…
അച്ഛൻ മരിക്കുന്നതിന് മുന്നേ എന്നെ ഏൽപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു… അത് നിന്റെ പേരെന്റ്സ് നിനക്കായി കരുതിയ കുറച്ച് പേപ്പേഴ്സ് നിന്നെ ഏൽപ്പിക്കുക നന്നതാണ്… ന്തോ കുറച്ച് കാര്യങ്ങൾക്കിടയിൽ പെട്ട് കുറച്ച് ലേറ്റ് ആയി… അറിയാം… സോറി… “”

“” ഏയ്യ് സോറിയൊന്നും പറയല്ലേ മനുഷ്യ നിങ്ങള്‌.. അല്ലേലും ഞനതൊക്കെ പണ്ടേ മറന്നതാ… ഇപ്പോ എങ്ങനെ കയ്യിൽ ഉണ്ടോ അതോ പിനേം മറന്നോ നിങ്ങളത്… “”

ഞനൊന്ന് ചിരിച്ചു, കൂടെ പുള്ളി ന്റെ തൊളിനോരിടിയും തന്ന് ചിരിക്കാൻ തുടങ്ങി,

“” പോടാ… പോടാ… “” പുള്ളിയൊരു ചിരിയോടെ കുറെ മുദ്ര പത്രങ്ങൾ ന്റെ കയ്യിലേക്ക് തന്നു, പിന്നൊരു പാസ്സ്‌ബുക്കും.

“” സിദ്ധു… ഈ വീടും ഇതിനോട് ചേർന്ന് കിടക്കുന്ന പതിനഞ്ചേക്കർ പറമ്പും, കവലയിലെ തെക്ക് തിരിഞ്ഞുള്ള മൂന്ന് കടമുറികളും, പിന്നെ വെമ്പാട്ടെ ഇരുപത്തേക്കർ പറമ്പും അവിടൊരു വീടും നിന്റെ പേരിലാക്കിയ പ്രമാണമാണിത്.. നിന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് മുൻപേ നിന്റെ പേരിൽ സോമേധയാൽ എഴുതിവച്ചിരുന്നതാണ് ഇതെല്ലാം… പിന്നെ ദാ… ഒരു പതിനഞ്ചു ലക്ഷത്തിന്റെ അക്കൗണ്ടും… “”

ഓഹ് അപ്പൊ ഓഹരിയും കിട്ടി.. ന്റെ കണ്ണോന്ന് നിറഞ്ഞു, അവർക്കെന്നെ അത്രെയേറെ ഇഷ്ടം ഉള്ളത് കൊണ്ടാവുമല്ലോ ഇതൊക്കെ ന്റെ പേരിൽ ഇട്ടത്, ഞനൊരു ബുദ്ധിമുട്ടും അറിയാതെ വളരാൻ.. പക്ഷെ ഇതെല്ലാം ന്നെ വീണ്ടും വീർപ്പുമുട്ടിക്കുകയാണ് ചെയ്തത്.. പുള്ളിയോട് ഒരു നന്ദിയും പറഞ്ഞു ഞാൻ അകത്തേക്ക് കയറി അതെല്ലാം മുത്തശ്ശിയുടെ ബാഗിൽ വെച്ച് ഞനൊന്ന് പോയി കുളിച്ചു.

കുളികഴിഞ്ഞു ഇറങ്ങി ഞാൻ നേരെ വിശാലിനെ വിളിച്ചു, ഒന്ന് വരണം ന്ന് പറഞ്ഞു. അവൻ വന്നു കഴിഞ്ഞതും അവനോട് മാത്രം ഞാനിതെല്ലാം പറഞ്ഞു.. കേട്ട് കഴിഞ്ഞു അവന്റെ മറുപടി ഇതായിരുന്നു

“” നിനക്കായിട്ട് അവരുടെ സ്നേഹം ക്കൊണ്ട് തന്നതല്ലെടാ..
പിന്നെ….നീയായിട്ട് ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അവരായിട്ട് തന്നതൊന്നും അനാവശ്യമായി കളയരുത്.. “”

അവൻ പോയികഴിഞ്ഞും അവൻ പറഞ്ഞത് തന്നെയായിരുന്നു ഉള്ള് മുഴുവൻ.അതെ അവരെനിക്കായി തന്നതൊന്നും ഞാനായിട്ട് കളയില്ല..
പക്ഷെ നിക്കാവശ്യമുള്ളത് വാങ്ങാൻ ഇതിൽ നിന്നെടുക്കുന്നതിൽ തെറ്റില്ലാലോ…

“” നാളെ ഉച്ച കഴിഞ്ഞു കേറാം കോളേജിൽ… “” അവനെ വിളിച്ചു അങ്ങനെ പറയുമ്പോൾ തിരിച്ചുള്ള മറുപടി ഇത്രേം ഉള്ളു.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *