നിശാഗന്ധി – 2 14അടിപൊളി  

“” ന്റെ പൊന്ന് ചേച്ചി ചതിക്കല്ലേ…. “” ഞാനവളുടെ മുന്നിൽ കൈ കൂപ്പി,

“” ന്നാ പറയ്… ആരെ കാണാനാ നീയിപ്പോ ഇവിടെ വന്നേ… “” ആ മുഖത്തു ആശ്ചര്യത്തെക്കാൾ ദേഷ്യം വന്നത് ഞാനറിഞ്ഞു. അവളെന്റെ മറുപടിക്കായി കാക്കുന്നത് പോലെ ആ ഡോറിനോട് ചേർന്നു നിന്നു.

“” അത്.. അതിപ്പിന്നെ… “” എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ഒരു മടിയുള്ളത് പോലെ, ഞാൻ നിന്ന് വിക്കി,

“” നിന്ന് തത്തിതേയ് കളിക്കാതെ, കാര്യം പറയണുണ്ടോ നീ… “”
അവള് നിന്ന് വിറച്ചു, ന്തോ ആ മുഖത്തു ഞാൻ വന്നതിന്റെ കാരണം അറിഞ്ഞേ തീരു ന്നൊരു വാശിയുള്ളത് പോലെ.

“” അതുപ്പിന്നെ… ഞാഞ്ചേച്ചിയെ കാണാവേണ്ടി വന്നതാ…’”

ആ മുഖത്തു ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഞെട്ടാലോ ദേഷ്യമോ കണ്ടില്ല, മറിച്ചു ആ മുഖത്തേക്ക് സന്തോഷം ഇരച്ചു, പക്ഷെ പെട്ടെന്ന് അത് മാറി അവിടെ ദേഷ്യം വന്നു,

“” ന്നെ കാണാനോ…? ന്തിന്.?? അതുമി നേരമല്ലാത്ത നേരത്ത്…?? “” അവളെനിക്ക് നേരെ പുരികം വളച്ചു.

“” അതുപ്പിന്നെ ചേച്ചി.. കിടന്നിട്ട് ഒറക്കം വന്നില്ല… വന്ന് കണ്ടില്ലേ ചത്തു പോകുന്ന് തോന്നി.. “”

ഞാൻ നിന്ന് വിയർത്തു,ന്റെ മറുപടി കേട്ടതും ആ കണ്ണുകൾ വിടർന്നു.. മൂക്കിൻ തുമ്പിൽ ചെറു വിയർപ്പു തുള്ളികൾ പൊടിഞ്ഞു.
മുന്നിൽ ഇറനോടെ അർത്ഥനക്തയായ ഒരു പെണ്ണ് ന്നോട് അല്പം ചേർന്ന് ആ ബാത്‌റൂമിൽ ഒതുങ്ങി നിൽക്കുന്നു ന്ന് തിരിച്ചറിഞ്ഞതും ഞനൊന്ന് ത്രസിച്ചു പൊയി.

“” അഹ്… ആഹ്ഹ്…നിനക്ക് തോന്നും… അതോണ്ട് ഇനിയിവിടെ നിന്ന് വിയർക്കാതെ മോൻ വീട്ടി പോവാന്നോക്ക്… മ്മ് ചെല്ല്…. “”

ഗൗരവത്തിൽ പറഞ്ഞു അവളാ ഡോറിന്റെ കൊളുത്തെടുക്കാൻ നോക്കിയതും, ഞാൻ അവളുടെ കൈകളിൽ പിടിച്ചു വിലക്കി,

“”അതല്ല ചേച്ചി…നിക്കൊരു കാര്യം പറയാനുണ്ട്..””

അവളെന്റെ കയ്യിലേക്ക് സൂക്ഷിച്ചു നോക്കിയതും ഞാനാ കൈയെടുത്തു, ഒന്നും പറയാതെ അവളാ ഡോർ തുറന്ന് പുറത്താരും ഇല്ലെന്നുറപ്പിച്ചു വെളിയിലേക്കിറങ്ങി, ഞാൻ അതെ നിൽപ്പ്..
ഇനി ചിലപ്പോ നിക്ക് തോന്നിയത് പോലെ ഒന്നും കാണില്ലേ..

“” സാറ് ഇറങ്ങുന്നില്ലേ…അതോ ഇവിടുള്ളൊരു മുഴവൻ വന്നിട്ടേ പോകുന്നുള്ളോ… “”

ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി പതിയെ വെളിയിലേക്ക് ഇറങ്ങി നടന്നു, ഉള്ളിൽ അല്പം ബാക്കിയുണ്ടായിരുന്നയാ പ്രതീക്ഷയും ഇല്ലാണ്ടായി,
ഞാനവളെ നോക്കാതെ പതിയെ പുറകിലേക്ക് നടന്നു,,

“” ടാ… ചെക്കാ…. “” പക്ഷെ ആ വിളി ഞാൻ കേട്ടില്ല. അല്ലെങ്കിലും കേൾക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.

“” ടാ പൊട്ടാ… “” ഒരു വിളിയോടെ ന്റെ പുറത്തേക്ക് ന്തോ വന്നിടിച്ചു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോ കയ്യും കെട്ടി വലതു കാൽ നിലത്തേക്ക് ആട്ടി ന്നെ സൂക്ഷ്മം നോക്കി നിക്കയാണ്..
ഞാൻ നോക്കിയെന്ന് കണ്ടതും

“” നാളെ നിനക്കെന്താ പരുപാടി….?? “”

അവള് ചോദിച്ചതിന് ഞാൻ കണ്ണ് മിഴിച്ചതും,

“” എടാ നാളെ നിനക്ക് ന്തെങ്കിലും പരുപാടിയുണ്ടോന്ന്….?? “”

“” ഏഹ്… ഇ… ഇല്ല… “”

“” മ്മ്.. ന്നാ നമ്മക്കൊന്ന് പുറത്ത് പോവാം..
ഞാൻ നമ്മടെ കോളേജിന്റെ വെളിയിൽ കാണും രാവിലെ, നീ അങ്ങോട്ട് വന്നാ മതി… “”

ഞാൻ വീണ്ടും പൊട്ടൻ ആട്ടം കാണുന്ന പോലെ നോക്കി നിന്നതും

“” മിഴുകസ്യന്ന് നിക്കാതെ പോകാൻ നോക്കെടാ പൊട്ടാ… ഇല്ലേ എല്ലാരും കൂടെ നിന്നെയിവിടെ കെട്ടിയിടും… “”

ഞാൻ തലയൊന്ന് ചൊറിഞ്ഞു തിരിഞ്ഞു നടന്നു, ഉള്ളിൽ ന്തിനോ ആയി നുരഞ്ഞു പൊന്തുന്ന സന്തോഷത്തോടെ.. തിരിഞ്ഞു നോക്കിയില്ല.. നിക്കറിയാം ഒരു ചിരിയോടെ ന്റെ പോക്കും നോക്കിയവൾ നില്കുന്നുണ്ടെന്ന്….

“”””””””””””””””””””””””””””””””””””””””””””””””””””

ഇടക്ക് വീണ നീണ്ട നിശബ്ദത നീക്കി സിദ്ധുവൊന്ന് ശ്വാസമെടുത്തു,

“” ന്താടാ….! ന്താ നി നിർത്തിയെ…?? ന്തെങ്കിലും പ്രശ്നമുണ്ടോ…?? “”

കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്കു നിന്നു മുറിഞ്ഞതിലുള്ള നീരസം അപർണ്ണയുടെ വാക്കിലുണ്ടായിരുന്നു…. അവനൊന്നും മിണ്ടിയില്ല, മറിച്ചു ആ സോഫയിൽ നിന്നും എണ്ണിറ്റ്.

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *