നിശാഗന്ധി – 2 14അടിപൊളി  

“” മാർഡ്രാ….. “” ഞാൻ പിടിച്ചൊരു തള്ള് വെച്ച് കൊടുത്ത്, പിന്നേം അവളിലേക്ക് ശ്രദ്ധ പോയി, ഇവളിതെങ്ങോട്ടാ ബാഗൊക്കെ തൂകി,
ശെടാ ഇവിടുന്ന് എങ്ങനെയാ ഒന്ന് വെളി ചാടുന്നെ..

“” എണ്ണിക്കേടാ…. “” ഞാൻ തല വേച്ചു കിടന്ന ഡെസ്കിലേക്ക് ആരോ ശബ്ദമുണ്ടാക്കി, ഞാൻ പുരികം വളച്ചൊന്ന് നോക്കി, ഇയാളെ ഞാനെവിടോ വെച്ച് കണ്ടിട്ടുണ്ടല്ലോ…. ഇത് നമ്മടെ സാറല്ലേ…. ഞാൻ വീണ്ടും ഡെസ്കിലേക്ക് കിടക്കാൻ കുനിഞ്ഞതും,

അയ്യോ ഇത് സാറല്ലേ… ഞാൻ പെടുന്നനെ ചാടി എണ്ണിറ്റു. പിള്ളേരെല്ലാം ന്റെ കളി കണ്ട് ചിരി തുടങ്ങി,

“” സോറി സാർ… വെളിയിലൊരു ഒറ്റ മൈനേ കണ്ടപ്പോളത് ഒറ്റക്കാണോ വന്നെന്ന് ഒന്ന് കൺഫോം ചെയ്തതാ… “”

പുള്ളി വായിൽ വന്ന മൈ… നയെ കടിച്ചോതുക്കി, ന്നിട്ട് ന്നെ നോക്കി, പിള്ളേരെല്ലാം മുടിഞ്ഞ ചിരി, ഇടക്കെപ്പോളോ ബഹളം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റ വിശാല് കൈ കൊട്ടി ചിരിക്കുന്നുണ്ട്, വല്ലോം അറിഞ്ഞിട്ടാണോ ന്തോ..

“” യു മെ… പ്ലീസ് ഗെറ്റ് ഔട്ട്‌.. “” പുള്ളി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തിയതും, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന കണക്കെ സാറിനോട് ഒരു താങ്ക്സും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി..

സംഭവം ന്തോ മനസിലായ വിശാല് ന്റെ കൂടെ ഇറങ്ങാൻ നോക്കിയതും പുള്ളി തടഞ്ഞു,

“” നിയിത് എവിടെ പോവാ.. ആ ഒറ്റ മൈനക്ക് കൂടുണ്ടാക്കാനോ..?? “” പുള്ളിയൊന്ന് ചിരിച്ചു, കൂടെ പിള്ളാരും.. അതും നമ്മടെ ചെക്കന്റടുത്ത്..

“” അല്ല സാറേ മറ്റേ മൈനക്ക് വഴിയറിയില്ല അപ്പൊ ഗൂഗിൾ മാപ്പിട്ട് കൊടുക്കാൻ… ന്തേ സാറും വരണ.. “”

അടിച്ച് അണ്ണാക്കിൽ കൊടുത്തിട്ടും പുള്ളിയനവനെ വിട്ടില്ല.,
ഞാമ്പിന്നെ വെച്ചു താമസിപ്പിക്കാതെ നേരെ അവളുടെ അടുത്തേക്ക് ഓടി, ഞാൻ വരുന്നത് കണ്ടതും കൂടെ ഉണ്ടായിരുന്നവളുടെ പിന്നിലേക്ക് അവളൊന്ന് പരുങ്ങി, അത് കണ്ട് ന്താടി ന്ന് ചോദിച്ച കൂട്ടുകാരിയോട് ന്തോ പറഞ്ഞതും അവളും ന്നെ നോക്കി,

ഞാനേതായാലും ഒന്ന് വട്ടുപ്പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു, ഞാൻ തന്റെ നേരെയാണ് വരുന്നത് ന്നറിഞ്ഞവൾ ഒന്ന് പേടിച്ചു, ന്നാൽ അവളെയും പാസ്സ് ചെയ്ത് ഒന്ന് മൈൻഡ് കൂടി ആക്കാതെ പോകുന്നത് കണ്ടതും പെണ്ണിന് സംശയം, അങ്ങനെ വരാൻ വഴിയില്ലല്ലോ ന്നൊരു തോന്നലോടെ അവളെന്നെ തിരിഞ്ഞു നോക്കി,

ന്നാൽ ആ നോട്ടത്തിനായി കാത്തിരുന്നാപ്പോലെ ഞാൻ അവളെ നോക്കി ഒരു ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ തന്നെയാണ് നോക്കുന്നതെന്ന് കണ്ടതും പെണ്ണ് വീണ്ടും നിന്ന് വിരകാൻ തുടങ്ങി, ഞാൻ അവളെ നോക്കിയൊന്ന് ഗോഷ്ഠി കാണിച്ചതും ന്റെ ചേഷ്ടകൾ കണ്ടവൾ ചിരിക്കാൻ തുടങ്ങി,
ഞനൊരു ടാറ്റയും കൊടുത്ത് നേരെ കാന്റീനിലേക്ക് വെച്ച് പിടിച്ചു,

“” ഗോപിയേട്ടാ ഒരു ചായ… “” അകത്തേക്ക് കയറിക്കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞതും, പുള്ളി ഒരു ചിരിയോടെ ചായ എടുക്കാൻ പോയി,

“” ഇതെന്താ കുഞ്ഞേ… ക്ലാസ്സി കേറില്ലേ..? “”

പുള്ളി തോളിൽ കിടന്ന തോർത്തുകൊണ്ട് ചായ ക്ലാസ്സിന്റെ അടിഭാഗം തൂത്തുക്കൊണ്ട് ന്റെ നേരെ വെച്ചു,

“” ഓഹ്… അത്യാവശ്യമായിട്ട് ഒന്ന് പുറത്ത് പോണായിരുന്നുയേട്ടാ.. അതാ.. “” ഞാനാ ചായ ഊതികുടിച്ചോണ്ട് പുള്ളിയോട് നല്ലൊരു കള്ളം അങ്ങോട്ട്‌ വെച്ച് കാച്ചി. അതങ്ങോട്ട് ദാഹിക്കാതെ പുള്ളി നേരെ അകത്തേക്ക് പോയി, ഞാൻ പിന്നെ അവിടെ കണ്ടൊരു പത്രവും എടുത്ത് വെച്ചങ്ങനെയിരുന്നു..

“” ഹലോ… ചായകുടിയാണോ… “” ന്റെ മുന്നിലെ ടേബിളിലേക്ക് കയറിയിരുന്നോണ്ട് അവരോരു കുശലന്വഷണം നടത്തി. അല്ല പാത്രം കഴുകാ…

ഞാൻ പത്രത്തിൽ നിന്നും കണ്ണെടുത്തു..
അയ്യ് നമ്മടെ ആളാണല്ലോ…ഞാൻ നോക്കിയതും ന്നെ നോക്കി നന്നായിട്ടൊന്ന് ചിരിച്ചു.

“” പത്രം വായനയൊക്കെ ഉണ്ടോ നിനക്ക്… “” പുള്ളിക്കാരി അന്ന് മിണ്ടിയിട്ട് പിന്നിപ്പോളാണ് ന്നോട് ന്തെങ്കിലും ചോദിക്കുന്നെ..

“” ഏയ്യ് ഞാനീ അങ്ങാടി ചരമകോളം നോക്കായിരുന്നു..
കൊണ്ടോയി ഇത്തവണത്തെ റാങ്ക് കിഴക്കെത്തടത്തിലുള്ള തങ്കപ്പൻ ചേട്ടൻ കൊണ്ടോയി 97 വയസ്സ്… ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു സെഞ്ച്വറിക്ക്.. ഹ്മ്മ്… കുഴപ്പയില്ല… ഫസ്റ്റ് റാങ്ക് ഉണ്ടല്ലോ…””

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *