നിശാഗന്ധി – 2 14അടിപൊളി  

“” എടാ നിന്റെ അച്ഛന്റെ പേര് ചോദിക്കണ്… “”

ഉറക്കം വിട്ടേഴുന്നേറ്റ വിശാൽ ന്തിനാ ന്നും ചോദിച്ചു തല ചൊറിഞ്ഞു…

“” ആ അറില്ല.. ദേ അവര് ചോദിക്കുന്നു…! ടാ..നിനക്ക് സംശയമൊന്നുമില്ലോ ല്ലേ. അതോ വീട്ടിലേക്ക് വിളിച്ചൊന്നു കൺഫോം ചെയുന്നോ…””

“” പോടാ മലരേ… നിന്റെ തന്തേടെ….’”” ബാക്കി പറയുന്നതിന് മുന്നേ അവർ വീണ്ടും വിളിച്ചു,

“” വിശാൽ… വിളിച്ചത് കേട്ടില്ലേ… “”

അത് കേട്ടതും ചിറിയിലൂടെ ഒലിച്ച ഈത്തയും തൂത്ത്, അവൻ ന്നെയൊന്ന് നോക്കി വിളിച്ചു പറഞ്ഞു

“” മിസ്സ്‌… അച്ഛന്റെ പേര് സതീശൻ… “”

അവന്റെ മറുപടി കേട്ടതും പിള്ളാരും മിസ്സും അടക്കം ല്ലാരും ആർത്തു ചിരിക്കാൻ തുടങ്ങി, ഉടനെ സംഭവമെന്താണെന്ന് ചോദിച്ചുള്ള അവന്റെ മുരടനക്കവും വന്നു..

“” എടൊ താനിതെന്തൊക്കെയാ പറയുന്നേ… സ്വയം പരിചയപ്പെടുത്താനാ പറഞ്ഞെ അല്ലാതെ… വാ.. വാ രണ്ടും.. “”

അടുത്തിരുന്ന ന്റെ കാലിൽ ഒരു ചവിട്ടും കൂടെയൊരു തെറിയും പറഞ്ഞു അവൻ ന്നെ തള്ളി പുറത്താക്കി അങ്ങോട്ടേക്ക് നടന്നു കൂടെ ഞാനും.. ഞാൻ എണ്ണിറ്റതും ക്ലാസ്സുമുഴുവൻ ന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു പ്രതേകിച്ചു ഗേൾസിന്റെ സൈഡിൽ നിന്ന്.

ക്ലാസ്സിൽ അത്രെയും സൗന്ദര്യമുള്ള ആരും തന്നെയില്ലെന്ന് നിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
അതിനെ ഊട്ടിയുറപ്പിച്ചു നിക്ക് നേരെ വീഴുന്ന കണ്ണുകൾ നിക്കത് കാണിച്ചു തന്നു. ഞാൻ എല്ലാരേം നോക്കി നല്ലസലായി ചിരിച്ചു, ന്റെ ചിരി കാണാൻ നല്ല ഭംഗി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതിന്റെ പുറത്താണ് ഈ കളി മുഴുവൻ.. ഈൗ….

“” അഹ് ഇനി രണ്ടാളും പറഞ്ഞോ…ആദ്യം സിദ്ധാർഥ് തന്നെ തുടങ്ങിക്കോ… “”

മിസ്സങ്ങനെ പറഞ്ഞതും ഞാൻ മുന്നിലേക്ക് കയറി നിന്നു.

“” ഓക്കേ മിസ്സ്‌….
ന്റെ പേര് സിദ്ധാർഥ് ആർ നാഥ്‌ ന്നാണ്… ഞാനിവിടെ കുറച്ചപ്പുറം രാമശേരി ന്ന് പറയുന്ന സ്ഥലത്തുനിന്നാണ് വരുന്നത്… സത്യത്തിൽ ഞങ്ങളു രണ്ടാളും വൺ ഇയർ സ്കിപ് ചെയ്തിട്ടാണ് ഇവിടെ വന്നത്.. “”

“” അതെന്താടോ,,?? ‘” മിസ്സാണ്

“” കുറച്ചു ഒഴപ്പ് ഉണ്ടായിരുന്നു മിസ്സ്‌ അതാണ്… “” ഞനൊരു ചിരിയോടെ പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു. കൂടെ അവരുടെ മുഖത്തെല്ലാം ഒരു തിളക്കം..

“”ഹ്മ്മ്.. കൊള്ളാം… വീട്ടിൽ ആരൊക്കെയുണ്ടെന്ന് പറഞ്ഞില്ലാലോ….”” അവർ സ്റ്റിരം ചോദ്യം കണക്കെ ചോദിച്ചതും… വിശാൽ ന്റെ തോളിൽ പിടിച്ചു, ന്റെ മനസ്സ് പതറരുത് ന്ന് പറയുന്നത് പോലെ തോന്നി നിക്ക്..

“” അച്ഛനുമമ്മയും ചെറുപ്പത്തിലേ മരിച്ചു… പിന്നെ നോക്കിയതും വളർത്തിയതും മുത്തശ്ശിയാണ്.. ഒരു നാല് മാസം മുന്നേ അവരും പോയി.. ഇപ്പോ ആരുമില്ല.. “”

പെട്ടെന്നാ ക്ലാസ്സ്‌ നിശബ്ദത പൂണ്ടു, ല്ലാരും ന്നെ സഹതാപകണ്ണോടുകുടി നോക്കി

“” സിദ്ധാർഥ്.. ഐ ആം സോറി… “”

“” ന്റെ പൊന്ന് മിസ്സേ… നിക്ക് താല്പര്യമില്ലാത്ത ഒന്നാണ് ഈ സഹതാപം… അതോണ്ട്…

അല്ലെ…… മിസ്സന്നെ ദെത്തെടുത്തോ… ന്തേ…??
നല്ല പയ്യനാ ഞാൻ… “”

അന്തരീക്ഷം ഒന്ന് തണുപ്പിക്കാൻ ഞനൊന്ന് ചിരിച്ചതും ല്ലാരും അതിന് കുട്ടുപിടിച്ചു..

“” ആഹ്ഹ് ഇനി അതിന്റെ കുറവേ ഉള്ളു.. നീയൊന്ന് പോയെ ചെർക്ക.. “””

അവരോന്ന് ചിരിച്ചു വിശാലിനു നേരെ തിരിഞ്ഞു,

“” അവനവന്റെ ലവർ പറഞ്ഞിട്ട് വന്നതാ മിസ്സേ… “”

ഞാൻ ചാടികേറി പറഞ്ഞതും പിള്ളേരെല്ലാം ചിരിക്കാൻ തുടങ്ങി, അവനെന്നെ നോക്കി പല്ലുകടിച്ചു. നിനക്ക് ന്ത്‌ സുഖംവടാ കിട്ടുന്നെ ന്നൊരു ലുക്ക്‌..

പിന്നെ അവന്റെ പരുപാടി കൂടെ കഴിഞ്ഞതും ഞങ്ങൾ തിരിച്ചു സീറ്റിൽ പോയിയിരുന്നു.

“” സത്യം പറഞ്ഞാ പിള്ളേരെ നിങ്ങള്‌ വന്നപ്പോളാ ഇതൊരു ക്ലാസ്സയെ കേട്ട… ഈ പിള്ളാരൊക്കെ ഭയകര ഗൗരവം പിടിച്ചാ ക്ലാസ്സിൽ ഇരിക്കുന്നെ ന്നൊരു സംസാരം ഉണ്ട് സ്റ്റാറൂമിൽ… പക്ഷെ നിങ്ങള്‌ കൊള്ളാട്ടോടാ.. “”

അതിനു സ്വയം സലാം കശ്മീരിലെ ജയറാം കളിച്ചു അവിടിരുന്നതും മിസ്സൊരു വിഷും തന്നു വെളിയിലേക്ക് ഇറങ്ങി.

പിനേം സാറുമ്മാര് വന്നു എന്തൊക്കെയോ പഠിപ്പിച്ചു പോയി, ലഞ്ച് ബ്രേക്ക്‌ ആയതും ഞാനും അവനും ആദ്യമേ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി.. മലർ ഒന്ന് പുകക്കാതെ ഇനി പറ്റില്ല ന്നൊരു ബോധം രണ്ടാൾക്കും വീണിരുന്നു,

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *