ഞനൊന്നാ പത്രം പുള്ളികാരിക്ക് നേരെ നീട്ടി പുള്ളിയെ തൊട്ട് കാണിച്ചു, ഉടനെ ന്നെയും ആ പത്രത്തെയും മാറി മാറി നോക്കി പുള്ളിക്കാരി അങ്ങോട്ട് ചിരി തുടങ്ങി..
“” ഗോപിയേട്ടാ ഒരു ചായകുടെ എടുത്തോ…. “”
ആ ചിരി യിനിയും നീളുമെന്ന് തോന്നിയതും ഞാൻ അടുത്ത ചായ പറഞ്ഞു, പതിയെ അവളിരിക്കുന്നിടത്തേക്ക് ഇരുന്നു. ഞനാ മുഖത്തേക്ക് തന്നെ നോക്കി, ഒട്ടും ശ്രദ്ധിക്കാത്ത മുഖമാണതെന്ന് കണ്ടാൽ തന്നെ അറിയാം.. ങ്കിലും അതിലെ ഐശ്വര്യം…
“” ന്താടാ ഇങ്ങനെ നോക്കുന്നെ…. “” മുന്നിൽ കിട്ടിയ ചായയും ഊതി കുടിച്ചോണ്ട് ചെറു ചിരിയിൽ ന്നോട് തിരക്കി
“” അല്ല.. ചേച്ചി ന്ത് സുന്ദരിയാണെന്ന് നോക്കായിരുന്നു ഞാൻ… “”
ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി ഇരുന്നുപോയി, അവളൊന്ന് ചുറ്റും നോക്കി കുറച്ച് മുന്നിലേക്ക് ചാഞ്ഞു, കവിളൊക്കെ ചുവന്നിട്ടുണ്ട്, പിന്നയൊരു നാണവും
“” എടാ ഞാനിന്റെ സീനിയറാണ്.. “” ഒരു നിർദേശം പോലെ പറഞ്ഞതാണെങ്കിലും ആ ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചിരിക്കുന്ന ചിരിയിൽ ഉണ്ട് അതിനുള്ള മറുപടി , ഞനൊന്ന് ചിരിച്ചതും, അവര് പെട്ടെന്ന് കണ്ണടച്ചു മുഖം വെട്ടിച്ചു പതിയെ ന്തോ പിറുപിറുത്തു.
“” ഒരാളുടെ സൗന്ദര്യം ആസ്വദിക്കാൻ അയാള് സീനിയർ ആണോ അല്ലയോ ന്നൊക്കെ നോക്കണോന്ന് എനിക്ക് അറില്ലായിരുന്നു.. സോറി… “”
ഞനത് ഇഷ്ടപെടാത്ത പോലെ ചായയുമായി അല്പം ചെരിഞ്ഞിരുന്നു,
“” അഹ് സിദ്ധു നീ പിണങ്ങല്ലേ… “” അവളെന്റെ കയ്യിൽ പിടിച്ചു നേരെയിരുത്തി, ഏയ് ഇവൾക്കെങ്ങനെ ന്റെ പേരറിയാം.. ഞാൻ ന്തെങ്കിലും പറയുന്നതിന് മുന്നേ അവളെന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.
“” നീ പിണങ്ങിയാ നിക്കത് സഹിക്കാൻ പറ്റില്ലെടാ… നിക്ക് അതോലെ ഇഷ്ട നിന്നെ… നിനക്കും.. നിനക്കും അതേപോലെ തന്നെ അല്ലെ… ആണെന്ന് പറ.. സിദ്ധു… ആണെന്ന് പറയാൻ… “”
അവളെന്റെ കയ്യിൽ കൈ കോർത്തു എങ്ങിക്കരഞ്ഞു, ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ചു
“”അതെ.. നിക്കും ഇഷ്ട… നിക്കും ഇഷ്ട ന്റെ പെണ്ണിനെ…””
“” ടാ…. “” പെട്ടെന്ന് ന്റെ പുറത്തൊരിടി… ഏഹ് ഇവളിതെന്തിനാ വെട്ടുന്നെ… മുന്നിലെ അവളെ നിക്ക് അവ്യക്തമായി..
“” എടാ സിദ്ധു ണ്ണിക്കാൻ… വീണ്ടും വിളി, അവളാ കസേരയിൽ നിന്നും എണ്ണിറ്റ് ദൂരേക്ക് നടന്നകന്നു.
പിന്നേം വിളി ശക്തിയിൽ ആയതും ഞനൊന്ന് ഞെട്ടി, ചുറ്റും നോക്കി വിശാല് നാറി..
“” പെണ്ണിനെ വീട്ടിൽ ക്കൊണ്ട് വിട്ടാ… “” അവനൊരു ആക്കി ചിരിയോടെ ചോദിച്ചതും ഞാൻ പൊട്ടൻ നിന്നാട്ടം കാണുന്നത് പോലെ ചുറ്റും നോക്കി, ക്ലാസ്സിലാണ്. ഏഹ് അപ്പോ… ഇത്രേം നേരം നടന്നതൊക്കെ സ്വപ്നമാണോ..
ശേ….
ഞാൻ തലയും ചൊറിഞ്ഞു അവന്റെ ഊക്കും വാങ്ങിക്കൂട്ടി വെളിയിലേക്ക് നടന്നു,
“” ക്ലാസ്സേപ്പോ കഴിഞ്ഞ്… ഞാനറിഞ്ഞില്ലല്ലോ…?? “”
“” കണ്ട പെണ്ണുങ്ങളേം സ്വപ്നം കണ്ട് പോത്ത് പോലെ കിടന്നുറങ്ങുമ്പോ ഓർക്കണമായിരുന്നു… ക്ലാസ്സൊക്കെ നേരത്തെ കഴിഞു ബാക്കിയുള്ളോർ വീട്ടിലും പോയി.. ബാ വന്ന് കേറ്..””
ന്തായാലും നല്ലൊരു സ്വപ്നയിരുന്നു.. ശേ ആ നാറി ഇടൽ കേറില്ലായിരുന്നേൽ.. ഞനൊരു കിസ്സ് ഒപ്പിച്ചെടുത്തേനേ…. ഞാൻ പുറകിലേക്ക് കയറിക്കൊണ്ട് ചിരിച്ചു.
“” എന്തുവാടേ… പൊട്ടൻ ആട്ടം കാണുന്നപോലെ ചുമ്മാ കെടന്ന് കിണിക്കുന്നെ… ഏഹ്..”” ന്റെ ഭാവം കണ്ട് മുഖം ചുളിച്ചവൻ ചോദിച്ചതും, ഞാൻ അവന്റെ തലക്കിട്ട് ഒരു തട്ടങ്ങ് കൊടുത്തോഴിവാക്കി.
വണ്ടി നേരെ ജിമ്മിലേക്കാണ് പോയത്, ചെന്നതും
“” ഓഹ് വിദ്യാർത്ഥികൾ എത്തിയോ…??”” ഞങ്ങളെ കണ്ടതും അവന്മാർ ആക്കിയൊന്ന് ചിരിച്ചു
“” നാലക്ഷരം പഠിച്ചവരെ ബഹുമാനിക്കാൻ പടിക്കെടോ ആദ്യം…ന്നിട്ടുണ്ടാക്ക് മസ്സിലും പ** യും.. “” വിശാല് അവന്റെ സ്റ്റിരം സ്പോട് ആയ ലെഗ് ഏരിയ യിലേക്ക് വിട്ടു, അങ്ങോട്ടേക്കവുമ്പോ അധികം ആരും ചെല്ലില്ല അവന്റെ ഉറക്കത്തെ ശല്യപെടുത്താൻ, കേരളത്തിലെ ആണ്പിള്ളേർക്ക് ന്തിനാടാ സിക്സ് പാക്ക് ന്നാണ് വിശാലിന്റെയും തിയറി,
പിന്നെ വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു അവനേം വീട്ടിലാക്കി തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ അവന്റെ അമ്മ ഉണ്ടാക്കിയ ഫുഡും കഴിച്ചാണ് തിരിച്ചു വന്നത്, ഇപ്പോ വൈകിട്ടത്തെ ഭക്ഷണം അവിടുന്നാണ് ന്റെ… വേണ്ടെന്നൊക്കെ പറഞ്ഞു നോക്കി, എവിടെ കേക്കാൻ.., ഞാൻ ഒറ്റക്ക് ഉണ്ടാക്കിയാണ് കഴിക്കുന്നതെന്ന് അറിഞ്ഞത് മുതൽ ഞാൻ കേൾക്കാത്ത വഴക്കിനു കണക്കില്ല.
അങ്ങനെ ക്ലാസ്സ് തുടങ്ങിയിട്ട് ഒരു നാലാഴ്ച കഴിഞ്ഞതേ അറിഞ്ഞില്ല.. അതിനിടയിൽ ന്റെ ഉള്ളിലെ ഇഷ്ടം വളർന്നു പന്തലിച്ചിരുന്നു ന്ന് വേണേൽ പറയാം.. പക്ഷെ ഒന്ന് തുറന്ന് സംസാരിക്കാനുള്ള അവസരമൊന്നും കിട്ടിയില്ല.. മുൻപത്തെ പോലെയല്ല.. ന്നെ കാണുമ്പോൾ കണ്ണുരുട്ടാനും, ഇടക്ക് ചിരിച്ചു കാണിക്കാനും ഒക്കെ മാറിയിരുന്നു അവൾ..
പക്ഷെ അവളിലും ന്നിലും ഒരുപാട് ദൂരം അകൽച്ച ഉള്ളതായി തോന്നിയിരുന്നു നിക്ക്.
