ഒരു മാസം കഴിഞ്ഞിട്ടും ഒന്ന് മിണ്ടാൻ കൂടി കിട്ടിയിരുന്നില്ല അവളെ..
ഇതിനിടയിൽ എനിക്കും വിശാലിനും ഇടയിൽ ആൻഡ്രേസ്സയും അപർണ്ണയും വന്നിരുന്നു. ഞങ്ങളു നല്ല കൂട്ടായി..
അങ്ങനെ ഇരിക്കെ ക്ലാസ്സ് കഴിഞ്ഞുള്ള ഒരു രാത്രി,
ഏതായാലും നന്നായി ഇരുട്ടിയാണ് ഞാൻ വീട് പിടിച്ചത്, ഒരു കുളിയൊക്കെ കഴിഞ്ഞു ഒരു കാവി കൈലിയും മുറുക്കി ഉടുത്തു ഞാൻ ഉമ്മറപടിയിലിറങ്ങിയിരുന്നു.
കയ്യിൽ കരുതിയ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്നിന് തീ കൊളുത്തി ചുണ്ടോട് ചേർത്തു,
ലഹരി ചെറുതായതും ന്റെ ചിന്തകൾ വലുതായി തുടങ്ങി,
“” സ്വത്തെല്ലാം പേരിലായിട്ടും തറവാട്ടിന്ന് ആരേം കണ്ടില്ലല്ലോ.. ചിലപ്പോ അടിച്ചൊടിച്ചാലോ ന്ന് തോന്നിട്ടാവും… അതേതായാലും നന്നായി… “” ഞനൊരു പുക കൂടെ ആഞ്ഞെടുത്തു.
“” ഒരനാഥനെന്തിനാണോ ഇത്രെയും സ്വത്ത്.. ജീവിതം തന്നെ തട്ടിയെറിഞ്ഞിട്ട് വീണ്ടും ജീവിച്ചോളാൻ പറയുന്നതിലെന്ത് ന്യായം… “” ഞാൻ ആരോടെന്നില്ലാതെ മുരണ്ടു, അപ്പോളാണ് ഇന്ന് വൈകിട്ട് കണ്ടൊരു സ്വപ്നം ന്നിലേക്ക് വീണ്ടും ഓടിയെത്തിയത്.
“” ദൈവമേ… ആ സ്വപ്നം ഉള്ളതാക്കിതീർക്കണേ നീ.. അങ്ങനെയായ നമ്മക്ക് രഹസ്യമായിട്ടൊന്ന് കണ്ട് കളയാം.. ഉറപ്പ്…
ഇടയ്ക്കിടെ സ്വപ്നത്തിലവൾ ന്റെ മാത്രമായ് തീരുമായിരുന്നു…
ഹ്മ്മ്.. പെണ്ണിച്ചിരി സീനായാലും ന്നെ കാണുമ്പോ ഒരു പരവേശമുണ്ടിപ്പോ… അതിനി പ്രേമാക്കി തീർക്കുന്നതേങ്ങനെയാണോ….
ഞാൻ തലയൊന്ന് ചൊറിഞ്ഞു.
കത്തി തീർന്ന സിഗരറ്റ് ഞാൻ ദൂരേക്ക് എറിഞ്ഞു കളഞ്ഞു, ഇനി മുത്തശ്ശി വളർത്തിട്ട് ഞാൻ പിഴച്ചു പോയിന്ന് നട്ടാരറിയണ്ട…
ഞാൻ ഫോണെടുത്തു വിശാലിനെ വിളിച്ചു, മൈരൻ കാൾ ബിസി… പെണ്ണിനെ വിളിക്കയായിരിക്കും… വിളിക്കട്ടെ… നാറിയൊക്കെ വിളിക്കട്ടെ.. പെണ്ണുള്ളവന് ന്തുമാവാലോ…!
ഞാൻ പിന്നൊന്നും ചിന്തിക്കാതെ കയറികിടന്നു, ഇടക്കെപ്പോളോ താളം തെറ്റി ആടിയ കാലിന്റെ വേഗത കുറഞ്ഞു നിന്നു, ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.
**************************************
“” മ്മ് ന്താടാ നാറി… “” ചെവിതല തരാതെയുള്ള മൊബൈൽ റിങ് ടോണിൽ ഞാൻ അല്പം നീരസത്തോടെ അവന്റെ പേര് കണ്ട് മുരണ്ടു.
“” ഇങ്ങോട്ട് വിളിച്ചിട്ട്.. ന്താടാന്നോ… “”
ഞാൻ പതിയെ ക്ലോക്കിലേക്ക് നോക്കി, 3 മണി.. ഇവനെന്ത് വട്ടായോ…??
“” അത് പത്തു മണി.. ഇതിപ്പോ മൂന്ന് മണിയയെടാ സതീശന്റെ മോനെ… “”
“” ആഹ്ഹ് അത് പോട്ടെ… നീ ന്താ വിളിച്ചേ അത് പറ… “”
ഞാൻ ഉറക്കച്ചുവയൊക്കെ മാറ്റി നിവർന്നിരുന്നു, ഒന്ന് പതപ്പിക്കണം ല്ലേ കോപ്പൻ ചത്തോയ ന്റെ തന്തക്ക് വിളിക്കും..
“” മോനെ… വിശാലെ… ന്തൊക്കെ ഉണ്ടെടാ വിശേഷം….??
നീ ഇയ്യിടെയായിട്ട് കുറച്ചധികം ഗ്ലാമറാക്കുന്നുണ്ട് കേട്ടാ.. തെങ്ങിൻ പോകുലാദി കഴിക്കണുണ്ടോ നീ..””
“” പത വേണ്ട… കാര്യം.. അതാദ്യം പറ നീ…. “”
അവന് മനസിലായെന്ന് തോന്നുന്നു…
“” എടാ അളിയാ… അതിപ്പിന്നെ അവളില്ലെ മറ്റേ സീനിയർ… അവളുടെ പേരും ഡീറ്റൈൽസും കിട്ടാൻ വഴി ഉണ്ടോ…?? “”
“” നാളെ മതിയോടാ… “” ഞാൻ ചെവിയിൽ നിന്നും ഫോൺ എടുത്ത് ഡിസ്പ്ലേയിൽ അവന്റെ പേര് നോക്കി, കൈ കൂപ്പി,, ദൈവം…..!!
“” മതിയെടി ചക്കരെ… ന്നാ വേഗന്ന് എണ്ണിറ്റ് റെഡി ആയിരിക്ക്… “” ഞാൻ ആ ബെഡിൽ കിടന്നൊന്ന് ഞെരിപിരി കൊണ്ടു.. കാരണം ചെക്കൻ നോക്കാം ന്ന് പറഞ്ഞാ നടന്നു ന്ന…. ഹല്ല പിന്നെ..
“” ന്തിന്…. ഒന്ന് പോടാ മലരെ വെച്ചിട്ട്.. ഞാൻ പോയികിടന്നുറങ്ങട്ടെ… “”
അവനൊരു കോട്ടുവായ ഇട്ടുകൊണ്ട് ന്നോട് അലറി.
“” ഉറങ്ങാനോ…?? അപ്പൊ നീ ഇതുവരെ കിടന്നില്ലേ??
അപ്പോ ഇത്രേം നേരം നീയെന്തോ തൊലിക്കുവായിരുന്നു… നാളത്തെ ഇഡ്ഡലി ക്കുള്ള മാവട്ടുവായിരുന്നോ…? “”
“” ഏഹ്,
നാളെ ഇഡ്ഡലിയാണോ ഇവിടെ… അമ്മയെന്നോടൊന്നും പറഞ്ഞില്ലാലോ… “”
ഞാൻ തലക്ക് കൈ കൊടുത്ത്…
“” അതൊന്നുല.. മിനിമം ബുദ്ധി ഉണ്ടോന്ന് ഞാൻ ശ്രദ്ധിക്കണമായിരുന്നു… ന്റെ തെറ്റാ… ഹല്ല.. നീയെന്താ കിടക്കാൻ ലേറ്റ് ആയെ..?? “”
