നിശാഗന്ധി – 2 14അടിപൊളി  

“” ഓക്കേ… “” എന്താണെന്നോ… എന്തിനാണെന്നോ അവനറിയണ്ട.. കാരണം എന്റെ തീരുമാനം അതാണ് അവനും… അത് തിരിച്ചും അതുപ്പോലെ തന്നെ…

പിറ്റേന്ന് അവനേം കൂട്ടി നേരെ ബാങ്കിൽ പോയി കുറച്ച് പൈസ എടുത്തതും..അവനെന്നെ ഒന്ന് നോക്കി,

“” ഇവൻ പിറ്റേന്ന് തന്നെ ഇതെല്ലാം മുടിപ്പിക്കുവണോടാന്നൊരു ലുക്ക്‌….

പിന്നെ അവനേം കൂട്ടി നേരെ വണ്ടിക്കടുത്തേക്ക് നടന്നതും അവനെന്നെ തടഞ്ഞു..

“” നിനക്കെന്താ പൈസക്ക് ഇത്രേം ആവശ്യമിപ്പോ…?? “” അതായിരുന്നു അവന്റെ ചോദ്യം.
അതിന് ഞനൊന്ന് ചിരിച്ചു…

“” കിണിക്കാതെ കാര്യം പറ മൈ.. ഇല്ലേ മൂക്കിടിച്ചു പൊട്ടിക്കും ഞാൻ… “”

“” എടാ ഞനൊരു ബൈക്ക് എടുക്കാൻ തീരുമാനിച്ചു… അതിനാ ഈ പൈസ… “”

ഞനതേ ഭാവത്തിൽ പറഞ്ഞതും കുറച്ച് നേരം ന്തോ ആലോചിച്ചവൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട്‌ ആക്കി..

“” നല്ല തീരുമാനം… വാ കേറ്.. “” പിന്നോറ്റ പോക്കായിരുന്നു അടുത്ത് കണ്ട യമഹ ഷോറൂമിലേക്ക് അവിടുന്ന് ജിമ്മിൽ ഉള്ള അണ്ണന്റെ rx 100 കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞത് ഇന്നലെയാണ് മനസിലേക്ക് വന്നത്..

ഇടയ്ക്കിടെ കടക്ക് പോകാൻ മാത്രേ എടുക്കു ങ്കിലും ആ വണ്ടിയോട് നിക്കുണ്ടായ അട്ടച്ച്മെന്റ്റ്… പിന്നൊന്നും നോക്കിയില്ല ഉറപ്പിച്ചു..

പുള്ളി അവിടുത്തെ മെക്കാനിക് ആണ് പുള്ളിയെ കണ്ട് സംസാരിച്ചു കാര്യങ്ങൾ പറഞ്ഞോറപ്പിച്ചു. പേപ്പർ നാളെ എഴുതി പുള്ളി ഓക്കേ ആക്കിയേക്കാം ന്നുടെ പറഞ്ഞപ്പോ പിന്നെ ന്ത്‌, സ്വർഗ്ഗം കിട്ടിയ അനുഭൂതി..

പിന്നെ അതുമായിട്ടാണ് ഞാൻ കോളേജിലേക്ക് വിട്ടത്,

“” സാർ… “” ഉള്ളിലെ ഏതോ ഒരു സാർ നിന്ന് പഠിപ്പിക്കുന്നു ..പുള്ളി കാര്യം ഒന്നും തിരക്കാതെ പഠിപ്പിച്ചോണ്ടിരിക്കുന്ന ഫ്ലോയിൽ അകത്തേക്ക് കൈ കാണിച്ചു, ഇതിപ്പോ ലാഭയല്ലോ ന്ന രീതിയിൽ ഞങ്ങളു അകത്തേക്ക് കയറി,
പോകുന്ന പൊക്കിൽ ന്നെ നോക്കി ചിരിച്ചവരെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല.. പലരിലും ഒരു ആശ്വാസത്തിന്റെ നിശ്വാസം വീണത് ഞാൻ കേട്ടു,

“” ന്താടാ നിന്നെ കണ്ടപ്പോ പെൺപിള്ളേരുടെ സൈഡിന്ന് ഒരു കൂട്ടനിശ്വാസം…. ഏഹ്..’”

അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ സീറ്റിലേക്കിരുന്നു.

“” എടെ ഒരുപാട് നേരയോ തുടങ്ങിട്ട്… “” അടുത്തിരുന്നവനോട് വിശാല് ചോദിച്ചതും അവൻ അവനെയും കയ്യിലെ വാച്ചിലേക്കും നോക്കി,

“” ഒരു മണിക്കൂർ ആയിട്ട് അനുഭവിക്ക…. “”
അവന്റെ ആ സംസാരത്തിലുണ്ട് അവന്റെ അമർഷം.. ന്നാൽ അടുത്ത നിമിഷം ബെൽ മുഴങ്ങി,

“” ഓഹ് പഠിച്ചു ഷീണിച്ചു… വാടാ ഒന്ന് പുകച്ചിട്ട് വരാം… “” പുള്ളി പോയ പുറകെ വിശാല് നീട്ടിയൊരു വായ് കോട്ട വിട്ടു..

ക്ലാസ്സ്‌ മുഴുവൻ അവനെയൊന്ന് നോക്കി,
പട്ടിക്കും കൃമികടിയോ ന്ന മുഖഭാവത്തോടെ നിന്നവരെ അവൻ തീർത്തും പുച്ഛിച്ചു,

“” ന്തേ…? നിങ്ങൾക്കും വേണാ ബാ..!
പൈസ ഉണ്ടേ വായോ.. “” ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി അവനൊന്ന് ചിരിച്ചു, കൂടെ അവരും.. മൈരന്റെ കാര്യം.. ഞങ്ങൾ ഇറങ്ങി നടന്നു,

“” അളിയാ….. “” കുറച്ചു ചെന്നതും ക്ലാസ്സിലെ നാല് പേര്… അവരും ഉണ്ടെന്ന്.. പിന്നെ ഞങ്ങളു ആറ് പേരും കൂടെ നേരെ വെച്ച് പിടിച്ചു.. ഒന്ന് കത്തിച്ചു നാരങ്ങ വെള്ളവും കുടിച്ചു പതിയെ ക്ലാസ്സിലെക്ക് വിട്ടു.

“” നീയിന്നലെ അവിടെ ഭയങ്കര ബോഡി ഷോ ആയിരുനെന്ന് കേട്ടല്ലോ..?? “‘

കുട്ടത്തിൽ ഒരുത്തൻ പറഞ്ഞതും..

“” ഏയ്യ് നീയെങ്ങനെ അറിഞ്ഞു..?? അവിടുണ്ടായിരുന്നോ… “”

“” ഏയ്യ് ഞാനല്ല…നമ്മടെ ക്ലാസ്സിലെ അപർണ്ണയും വർഷയും ഉണ്ടായിരുന്നവിടെ, അവരാ പറഞ്ഞെ…””

അവനത് പറഞ്ഞു നാക്ക് വായിലോട്ടു ഇട്ടതും വിശാല്

“” ദേ ടാ സിദ്ധു നമ്മടെ റാഗിങ് ചേച്ചി… “” അവൻ ദൂരേക്ക് കൈ നീട്ടിയതും

“” ചേച്ചി………. “” അവൻ വിരൽ ചൂണ്ടിയടത്തേക്ക് നീട്ടി വിളിച്ചതും, അവരൊന്ന് ചുറ്റും നോക്കി, ന്നെ കണ്ടതും കൂടെ നിന്നവളോട് കുറച്ച് ചേർന്ന് നിന്നു.. ഞാൻ ഇപ്പോ അങ്ങോട്ട് വരാമെന്ന് കൈയും കാണിച്ചു അങ്ങോട്ടേക്ക് ഓടി..

“” എടാ ഞങ്ങളന്നാ ക്യാന്റീനിൽ കാണും.. നീയങ്ങോട്ട് പോര്… “” ന്റെ ഓട്ടം കണ്ട് വിശാൽ വിളിച്ചു പറഞ്ഞു..

Updated: January 28, 2025 — 1:00 am

Leave a Reply

Your email address will not be published. Required fields are marked *