“” ന്റെ പൊന്ന് മൈഡിയർ… ഒന്നുല്ലേലും നിയാ പെൺകൊച്ചു പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് എന്നേം പൊക്കികൊണ്ട് വന്നേ.. ന്നിട്ട് നീ വന്ന അന്ന് തന്നെ ക്ലാസ്സിൽ കിടന്നുറങ്ങിയ.. “”
ഞനൊരു പഫ് എടുത്ത് അവനോട് തിരക്കി, അവൻ ആ കടയിൽ നിന്നും ഓരോ നാരങ്ങ വെള്ളവും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി,
“” ഞനവളോട് കോളേജിൽ പൊക്കോളാമെന്നേ പറഞ്ഞിട്ടുള്ളേടാ… അല്ലാതെ പഠിച്ചോളാമെന്ന് ഞാൻ പറഞ്ഞിട്ടില്ല… “” അവനൊന്ന് ചിരിച്ചു,
“” മ്മ്. ഏതായാലും കോളേജ് കൊള്ളാം ല്ലേ.. “” ന്റെ ആ അഭിപ്രായത്തോട് അവൻ പൂർണ്ണമായും യോജിക്കുന്ന പോലെ തലയനക്കി. തിരിച്ചു അകത്തേക്ക് കയറുമ്പോൾ രണ്ട് സെന്റർ ഫ്രഷ് ആണ് ഒന്നിച്ചു അണ്ണാക്കിലേക്ക് തള്ളിയത്.
“” ടാ…..”” പോയിട്ട് ഒരു കാര്യവുമില്ലാഞ്ഞിട്ട് കൂടി വേഗത്തിൽ ഓടി പോകുന്ന ഞങ്ങളെ കണ്ട് ഏതോ ഒരു പെൺ വിളി. ഈശ്വരാ പെണ്ണോ….ഞങ്ങൾ വിളി കേട്ടിടത്തേക്ക് നോക്കി ,
പെട്ട് സീനിയർ ആണെന്ന് തോന്നുന്നു.. കുറെ പെൺപടകൾ കൂടെ രണ്ടാവന്മാരും.
“” ന്താച്ചി…. “” വിശല് ഉറക്കെ അലറി..
ഉടനെ കുട്ടത്തിൽ മെയിൻ ന്ന് തോന്നുന്ന ഒരുത്തി കൈ നീട്ടി വിളിച്ചു, ഞങ്ങൾ പിന്നെ അങ്ങോട്ടേക്ക് നടന്നു
“” നിയൊക്കെ ഏതാടാ ഇവിടെങ്ങും കണ്ടിട്ടില്ലാലോ… “”
“” ഇന്ന് ജോയിൻ ആയതേയുള്ളു.. അതാ നേരത്തെ കാണാമ്പറ്റാഞ്ഞേ… അല്ലേടാ…”” ഞനൊന്ന് മായപ്പെടുത്തി പറഞ്ഞു..സീനിയർ ആണേലും പെണ്ണ് കൊള്ളാം.. ജീൻസും ഒരു കളം കളം ഡ്രെസ്സുമാണ് ഇട്ടിരിക്കുന്നത്, കാണാനും അടിപൊളി
ഞാൻ നോക്കുന്ന കുട്ടത്തിൽ തന്നെ അവരും ന്നെ അടിമുടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
“” ന്താടാ നിന്റെ പേര്…? “” അവര് വിശാലിന് നേരെ ചോദിച്ചതും അവൻ പേര് പറഞ്ഞു, ന്റെ പേര് ചോദിച്ചതും ഞാനും പറഞ്ഞു.
“” നിനക്ക് പാടാൻ അറിയോടാ… “” കൂട്ടത്തിലുള്ള ഒരു നാറി ചോദിച്ചതും
“” ഞാൻ പാടില്ല… പക്ഷെ..ന്റെ അമ്മാവൻ നന്നായിട്ട് പാടും..
എങ്കിലും നിങ്ങള് ആദ്യായിട്ട് പറഞ്ഞിട്ട് രണ്ട് വരി മൂളാതെയിരിക്കുന്നതേങ്ങനെയാ…. അതോണ്ട് പാടാം,
അപ്പടി പ്പോഡ്… പൊട്…പോട്… അസത്തി പൊട് കയ്യാലേ… ഇപ്പടി പോട്.. പൊട് പോട് ഇറുക്കി പൊട് കയ്യാലേ…
ഇന്ദ ആട്ടം പൊതുമാ ഇന്നും കൊഞ്ചോ വേണമാ.. “”
അവൻ കാര്യമായിട്ട് നിന്ന് കളിക്കാൻ തുടങ്ങി.. ഇനി ഞാൻ അറിയാതെ ഇവനാ സിഗരറ്റിൽ കൃത്യമം വല്ലതും കാണിച്ചോ ഈശ്വര….
ഒരു രണ്ട് സ്റ്റെപ് കൂടെ ഇട്ടിരുന്നേൽ ഞനൊരു ചവിട്ട് കൊടുത്തേനെ ന്നൊരു പ്ലാനിംഗിൽ ആയിരുന്നു, അപ്പോളാണ് ദൈവത്തെ പോലെ
“” ചീ… നിർത്തെടാ… “” അവൻ സാഷ്ടഗം വണങ്ങി സംഭവം ഉപേക്ഷിച്ചു.. ദൈവം കാത്തു..
“” നിനക്കറിയോടാ…?? ” ആ ചോദ്യം നിക്ക് നേരെ ആയി.. അപ്പോളേക്കും ഇവന്റെ കോപ്രായം കണ്ട് കഴിച്ചു കഴിഞ്ഞ പിള്ളേരടക്കം അവിടെ വന്നിരുന്നു.
“” ഇല്ലേച്ചി… അറിയാവുന്നത് ഇവിടെ കാണിക്കാനും പറ്റുല… “”
“” അതെന്ത് തേങ്ങ… നീയാദ്യം കാണിക്ക് എന്നിട്ടല്ലേ കാണിക്കാവുന്നതാണോ അല്ലയോ ന്ന് പറയാൻ പറ്റു..””
“”കാണിക്കല്ലേ… “” വിശാല് ന്റെ കയ്യിൽ പിടിച്ചു, കണ്ണ് കാണിച്ചു… ഛെ… ഇവനെന്തോന്ന് ഉദേശിച്ചത്…
“” അഹ് കാണിക്കേടാ…. “”
ഞാൻ ഒന്ന് ആലോചിച്ചു ഷർട്ടഴിച്ചു, അവിടെ യിരുന്നവർ പരസ്പരമോന്ന് നോക്കി, ഈ കോപ്പൻ ന്തോന്ന് കാണിക്കുന്നേ എന്നായിരിക്കും.., ഷർട്ട് അഴിച്ചതും ആളുകൾ ഞാൻ നില്കുന്നിടത്തേക്ക് വന്നു,
ഞാൻ നേരത്തെയും പറഞ്ഞല്ലോ ഷർട്ട് ഇട്ടാൽ അറിയില്ല നിക്ക് ഇത്രേം ബോഡി ഉണ്ടോന്ന്,
ഗുരു ആയ മിസ്റ്റർ പോഞ്ഞിക്കരെയും മനസ്സിൽ കണ്ട് അങ്ങോട്ടൊരു കാച്ചാങ്ങോട്ട് കാച്ചി, അല്ല പിന്നെ.. റാഗ് ചെയ്യാൻ വന്ന ചേച്ചിമാർ അടക്കം വായും പൊളിച്ചിരിപ്പുണ്ട്, ന്നോടാ..
പിനേം ആള് കൂടുന്നത് കണ്ടതും വിശാൽ ന്നോട് പോകാം ന്ന് പറഞ്ഞു…
“” ചേച്ചി…. “” ഞാൻ മുന്നിലുള്ള പെണ്ണിനെ വിളിച്ചെങ്കിലും ന്നെ നോക്കി നിന്നതല്ലാതെ അവരനങ്ങിയില്ല,
ഞാൻ തോണ്ടി വിളിച്ചതും ഞെട്ടി ന്നെ നോക്കി
