നിശാഗന്ധി – 5 17

 

 

അവരോട് കാര്യവും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി..

 

 

“” നിയിത് എവിടെക്കാ സിദ്ധു ഇവളേം ക്കൊണ്ട്..??അതുമി രാത്രി..! “”

പിന്നിൽ നിന്നും ചോദ്യം വന്നു.

ഞാൻ തിരിഞ്ഞു നോക്കി, ഇന്നലെ വരെ നിക്ക് ആ ചോദ്യത്തിൽ ഒരാശങ്കയുണ്ടായിരുന്നു… പക്ഷെ ഇന്ന്…. ഇന്നെനിക്കതില്ല. അതിനാൽ ന്റെ മറുപടിയും അത്രേ വ്യക്തമായിരുന്നു.

 

 

“” ജീവിക്കാൻ….. “” അവളെ ഞാൻ ന്നോട് ചേർത്തു നിർത്തി, എല്ലാരേം നോക്കിയൊന്ന് ചിരിച്ചു തിരിഞ്ഞു നടന്നു.

 

 

“” ബായ്… തൊട മിനിറ്റ് ഉതർ റുക്കോ.. “” മുന്നിലെ ഹോട്ടൽ കണ്ടതും ഞാൻ ആ ഓട്ടോക്കാരനോട് പറഞ്ഞു..

അവളുമായി വെളിയിലേക്ക് ഇറങ്ങി,

 

 

“” സിദ്ധു… നമ്മളിതെങ്ങോട്ടാ… “” അവളെന്റെ തോളിലേക്ക് തല വെച്ചു തന്നെ നിക്കയാണ്.

 

 

“” ഹാ പറയാടോ… ഇതൊന്ന് വാങ്ങിക്കോട്ടെയ്യാദ്യം… “”

 

 

പിന്നെ നേരെ ഫ്ലാറ്റിലേക്ക് വിട്ടു, ഫ്ലാറ്റ് അടുക്കാറായെന്ന് കണ്ടതും അവളുടെ ബാഗിലെക്ക് ഡ്രെസ്സ് എടുത്ത് വെക്കുന്ന കൂട്ടത്തിൽ സൈഡിലേക്ക് തിരുകിയ ഷാൾ ഞാൻ പുറത്തെടുത്തു.

 

 

“” അഹ്… നിയിത് എന്തൊക്കെയാ സിദ്ധു കാണിക്കണേ… നിക്കാകെ പേടിയാവണ് “”

 

 

ആ ഷാൾ കൊണ്ടവളുടെ കണ്ണ് മറച്ചതും അവളെന്റെ കയ്യിൽ ബലമായി പിടിച്ചു,

 

 

“”പേടിക്കണ്ട… ഞാനില്ലേ…”” അത്രേം പറഞ്ഞു ഞാൻ ആ കവിളിൽ ഒന്ന് മുത്തി,

 

 

“” വാ ഇറങ്ങ്… “” ഞാൻ പുള്ളിക്ക് പൈസ യും കൊടുത്ത് ഫുഡും എടുത്ത് അവളുമായി വെളിയിലേക്ക് ഇറങ്ങി,

 

 

“” സൂക്ഷിച്… വീഴല്ല്..!”” ഞാൻ പതിയെ അവളെ അകത്തേക്ക് നടത്തി, സെക്യൂരിറ്റിയെ നോക്കി ഒന്ന് കൈ വീശി ഞാൻ അകത്തേക്ക് നടന്നു.

 

അവളുടെ പേടിച്ചുള്ള നടത്തം കണ്ടതും ഞാൻ അവളെ കോരിയെടുത്തു, നേരെ ലിഫ്റ്റിലേക്ക് നടന്നു.

 

 

“” ആഹ്ഹ്… ഞാമ്പാറയാതെ കണ്ണൊറക്കല്ലേ…. “”

 

 

ഡോറിന് മുന്നിൽ നിർത്തി ഞാൻ അവളുടെ കണ്ണിലെ കേട്ടഴിക്കാൻ തുടങ്ങുമ്പോളേക്കും ഞാൻ മുൻകൂറായത് പറഞ്ഞത്.

 

 

“”ഹ്മ്മ്.. ഇല്ല…””

 

“” കൈ നീട്ടിയെ… “”ഡോറിന് മുന്നിൽ നിർത്തി ആ കേട്ടഴിച്ചു ഞാൻ അവളോട് ആവശ്യപ്പെട്ടു.

 

“” ഇനി കണ്ണൊറന്നോ…. “” നീട്ടിയ കയ്യിൽ തണുപ്പ് വീണത്കൊണ്ടാവാം അവളൊന്ന് തുളുമ്പി, വാക്കുകൾ കേൾക്കാൻ കാത്തിരുന്നപോലെ അവളാ കൂവള മിഴികൾ ഒന്ന് ചിമ്മി,.

 

അടഞ്ഞ മിഴികളിൽ വെളിച്ചത്തിനൊപ്പം മുന്നിലെ ഫ്ലാറ്റിലേക്ക് അവളോരല്പനേരം നോക്കി നിന്നു.

 

 

മറുപടിക്കായി അവളാ കണ്ണുകൾ ന്നിലേക്ക് നീട്ടി, ന്നാൽ അവളിലെ ആ സന്തോഷത്തെ നോക്കി കാണുകയായിരുന്നു ഞാൻ ഇന്നോളം,

 

 

“” ഇതാരുടെ ഫ്ലാറ്റ വാവേ…? “” ഉള്ളിലെ സന്തോഷത്തെക്കാളേറെ സംശയം ഉന്നയിച്ചവളൊരു പിടി കൂടി ന്നോട് ചേർന്നു നിന്നു.

 

 

“” വേറാരുടെ,, നമ്മടെ ഫ്ലാറ്റ്…!!

ചുമ്മ അതുമിതും പറഞ്ഞു നിക്കാതെ നീ ഐശ്വര്യയിട്ട് വലതുകാല് വെച്ചകത്തേക്ക് കയറിയെ…. “”

 

 

കടലോളം സന്തോഷം തുടിക്കുന്ന കണ്ണുകളാണ് ന്നെ ഒരു തിളക്കത്തോടെ നോക്കി നിക്കുന്നത്. ന്നിട്ടും കയറാതെ ന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നവളെ ഞാൻ പുറകിൽ നിന്നും തള്ളി അകത്തേക്ക് നടത്തി. ന്നിട്ടും നോട്ടം ന്റെ മുഖത്ത് നിന്ന് മാറ്റിയിട്ടില്ല.

 

 

“” ഒരുപാടായിക്കാണ്ല്ലേ….?? “” അവളെന്നെ ഒന്ന് ചുഴിഞ്ഞു നോക്കി, ചായ കുടിക്കാൻ പോലും പത്തു രൂപ ഇറക്കണം ങ്കിൽ ഒരായിരം വട്ടം കണക്ക് കൂട്ടലുകൾ നടത്തുന്നവളാ ഇത്.. അതോണ്ട് ന്ത്‌ പറഞ്ഞാലും സൂക്ഷിച്ചു പറഞ്ഞില്ലേ പണി കിട്ടും.

 

 

“” ഏയ്യ് ഒന്നുമായില്ല… കുറച്ച് പൈസ ക്ക് കിട്ടി, വാങ്ങി അത്രേ ഉള്ളു…. “” മറുപടി അത്രക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല അതാ ആ നോട്ടത്തിലിത്ര കടുപ്പം. പിന്നെ ഞാനൊന്നും മിണ്ടാതെ ഫുഡ്‌ പാത്രത്തിലെക്കാക്കി,

Updated: July 14, 2026 — 2:12 pm

Leave a Reply

Your email address will not be published. Required fields are marked *