നിശാഗന്ധി – 5 17

 

 

“” നീയിന്ന് പോയില്ലേ പെണ്ണെ… “” ഞാൻ ഫോണിലേക്ക് നോക്കി സമയം മൂന്നരയടുത്തായതെ യുള്ളൂ..

 

 

“” മ്മ്… പോയി…. പോയി….!!

ഇടക്ക് ടി ബ്രേക്ക്‌ കിട്ടിപ്പൊ നിക്കെന്റെ ചെക്കനെ വിളിക്കണോന്ന് തോന്നി വിളിച്ചു…

ഇനിയാരേലും കൊണ്ടൊയോ ഇല്ലയോ ന്നറിയില്ലലോ…?? “”

അവളൊന്ന് അമർത്തി ചിരിച്ചു,

 

 

“” ഓഹ് അത്ര ഗതികേടുള്ളവരൊന്നും ഇവിടുണ്ടാവുന്ന് നിക്ക് തോന്നണില്ല മോളെ… “”

 

 

ഞാൻ പണിക്കാർക്ക് വേണ്ടിയുള്ള ചായേം പലഹാരോം വാങ്ങാൻ വേണ്ടി പേഴ്‌സ് എടുക്കാൻ അകത്തേക്ക് കയറി

 

“” പറയാൻ പറ്റൂല വാവേ.. ചിലപ്പോ ന്നെ പോലെ ഗതി കെട്ട ആരേലുമൊക്കെ വന്നാലോ…?? “”

 

 

ഞാൻ അകത്തേക്ക് കയറി പേർസ് കയ്യിലെടുത്തു, വണ്ടിയുടെ താക്കോലും ക്കൊണ്ട് വെളിയിലേക്ക് ഇറങ്ങി

 

 

“” ന്നാ ശെരി… നിക്കെ കേറാൻ സമയായി… “”

 

 

മറുതലക്കൽ ആരോ വിളിച്ചതും അവൾ ദൃതികാണിച്ചു, ഫോൺ വെച്ചു, പിന്നെ

ഞാൻ നേരെ വണ്ടി കവലയിലേക്കും വിട്ടു, പറഞ്ഞേൽപ്പിച്ച പോലെ തയാറായ പലഹാരവും ചായേം ക്കൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് വിട്ടു,

 

ഞാൻ ചെല്ലുമ്പോ സ്ഥലം പാട്ടത്തിന് എടുത്ത ഗോപലേട്ടൻ ഉണ്ടായിരുന്നവിടെ… പേപ്പറും ശെരിയാക്കി കൊടുത്ത് അമ്മാവനേം വിളിച്ചു ഏല്പിച്ചു,.

അവരെല്ലാം പോയതും അമ്മാവൻ ന്റെ അടുത്തേക്ക് വന്നു,

 

 

“” മോനെ സിദ്ധു… ഞാനും നിന്റെ മുത്തശ്ശിയും തമ്മിലെന്തിനാ പിണങ്ങിയത് ന്ന് പോലും നിയിത് വരെ തിരക്കിട്ടില്ല… ന്നിട്ടും ഒന്നും മനസ്സിൽ വെക്കാതെ നിക്കുള്ളതുടെ ഞങ്ങൾക്ക് തരാ നീ ചെയ്യണേ. “”

 

 

“” ന്തിനാ അമ്മാവാ ഇപ്പോ ഇതൊക്കെ പറയണേ…””

 

 

പുള്ളി ഇമോഷണൽ ആയെന്ന് കണ്ടതും ഞാൻ പുള്ളിയെ തോളോട് ചേർത്ത് പിടിച്ചു,

 

 

 

“” പറയണം മോനെ.. നിനക്കറിയാല്ലോ പൂജടെ കാര്യം… ഇപ്പോ നീയും അവിടെക്കാ പോണെന്ന് അറിഞ്ഞപ്പോ ഒരു സമാധാനമുണ്ട് അമ്മാവന്.. നിനക്ക് സമയം ഒക്കുമ്പോ ഒന്ന് ശ്രദ്ധിച്ചേക്കണേ ടാ അവളെ…. “”

 

 

“” അത് പിന്നെ പ്രത്യേകം പറയേണ്ടതുണ്ടോ അമ്മാവാ, ഞാനോക്കിക്കോളാം അവളെ പോരെ..””

 

പുള്ളി ന്റെ തോളിൽ കൈ വെച്ചു നിറ കണ്ണുകളോടെ മുന്നിലേക്ക് നടന്നു,

ഞാൻ അയാളെ നോക്കി

 

മണ്ടൻ…. ഞാൻ പതിയെ ചുണ്ടനക്കി… ഞാൻ ഈ സ്ഥലം പാട്ടത്തിനുകൊടുക്കുമ്പോൾ മാസം നല്ലൊരു വരുമാനം ഉണ്ടായാലും അതിൽ മുപ്പതു ശതമാനമേ പുള്ളിക്കായി കിട്ടു, ബാക്കി കൃഷി ഇറക്കുന്ന ആൾക്കും. ഞാൻ നോക്കിയിട്ട് ഞാൻ ഇവിടുന്ന് പോയാ ഈ വീടും സ്ഥലവും നോക്കാൻ ഒരാള് വേണം..

 

അതിൽ നിന്ന് കൊടുക്കുന്ന മുപ്പത് ശതമാനം കൊടുത്താലും നിക്ക് നഷ്ടമില്ല… ഇപ്പോളത്തെ കാലത്ത് ഒരാളെ നോക്കാൻ ഏൽപ്പിക്കുകന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അയാൾക്ക് കൊടുക്കേണ്ടി വരും.. അപ്പോ പിന്നെ ഞാൻ നോക്കിട്ട് ഇതാണ് നല്ലത്.

 

വീടും പരിസരവും വൃത്തിയായി കിടന്നോളുകയും ചെയ്യും, പുള്ളി വന്ന് നോക്കിക്കോളും താനും..

പശൂന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും ന്ന് പറയുന്നപോലെയായി.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

ഞാൻ നേരെ പോയൊന്ന് കുളിച്ചു, അഞ്ചു മണിക്ക് വിശാലിനോട് വരാൻ പറഞ്ഞിട്ടുണ്ട് അവൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ ഞാൻ ഇന്ന് ബാംഗ്ലൂർക്ക് തിരിക്കയാണ്, അവിടെ നേരത്തെ പോയിട്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അവളോട് പറഞ്ഞിട്ടില്ല ന്ന് മാത്രം.

ബൈക്ക് വിൽക്കാൻ ഞാൻ വിശാലിനോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..അതിവിടെ ഇരുന്നാലും ആരുമില്ലല്ലോ…

 

കുറച്ച് പണം ഞാൻ അക്കൗണ്ടിൽ നിന്നും എടുത്തിരുന്നു.

ആൾറെഡി ഫോണിലൂടെ ന്റെ ഒരു ഫ്രണ്ട് വഴി ല്ലാം റെഡി ആക്കിയിരുന്നു ഇനി ചെന്നോന്ന് കാണണം.. ഞാൻ ഡ്രെസ്സ് ചെയ്ത് റെഡിയായി, നേരെ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു ല്ലാം പറഞ്ഞു പ്രാർത്ഥിച്ചു.

പിന്നെ പാക്ക് ചെയ്തു വെച്ച ട്രാവൽ ബാഗും എടുത്ത് വിശാലിനോപ്പം നേരെ റെയിൽവേ സ്റ്റേഷനിലേക്ക്..

Updated: July 14, 2026 — 2:12 pm

Leave a Reply

Your email address will not be published. Required fields are marked *