നിശാഗന്ധി – 5 17

 

 

 

“” നീയിങ്ങനെ കരയാതെന്റെ സ്റ്റെഫി… ഒന്നുല്ലേലും അവന് ഫസ്റ്റ് ക്ലാസ്സില്ലേ… പിന്നെന്നാ..””

 

അവളെ ആശ്വാസിപ്പിച്ചു അക്ഷരയുടെ സ്വരം..

ന്നാൽ അതിലൊന്നും അവളുടെ സന്തോഷത്തെ അടക്കാൻ കഴിഞ്ഞില്ല…

 

 

“” നിനക്ക്….നിനക്കറിയില്ല അക്ഷ…ന്റെ…. ന്റെ കുഞ് നിക്ക് വേണ്ടിയാ ഇത്രേം കഷ്ടപ്പെട്ടെ, അറിയോ നിനക്ക്…?? ഞങ്ങളുടെ നല്ലതിന് വേണ്ടിയാ അവ…. “”

 

 

വാക്കുകൾ മുഴുവപ്പിക്കാതവൾ വിങ്ങി പൊട്ടി, കരച്ചിലിന്റെ ഞെരുക്കം കേട്ടപ്പോ മനസിലായി അവളെ അക്ഷര ചേർത്തു പിടിച്ചിട്ടുണ്ടെന്ന്…

 

നിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.. കാരണം ജയിക്കും ന്ന് നിക്ക് അറിയായിരുന്നു പക്ഷെ… ഫസ്റ്റ്ക്ലാസ്സ്‌ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല..

 

 

പക്ഷെ അവളുടെ കരച്ചില് കേട്ടിട്ടാണോ… അതോ രാവിലെ മുതലുള്ള ടെൻഷൻ കാരണമാണോ ന്നറിയില്ല ന്റെ കണ്ണിലേക്കു ഇരുട്ട് കയറുന്ന പോലെ, തല ചുറ്റുന്നു… ഞാൻ ഫോൺ ബലത്തോടെ ചെവിയിലേക്ക് വെച്ചു

 

 

“” സ്റ്റെഫി… ഞാൻ… ഞാമ്പിന്നെ വിളിക്കാം.. ന്റെ തല കറങ്ങണപോലെ… “”

 

 

“” അയ്യോ… സിദ്ധു… ടാ.. ന്താ… ന്താപറ്റിയെ..ഏഹ്…??

ഹലോ…ഹലോ… “”

 

അക്ഷരയുടെ സ്വരം.. കയ്യുടെ ബലം നഷ്ടപ്പെട്ടു..

ഫോൺ കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ,

 

 

“” ന്താ… ന്താ ന്റെ സിദ്ധുന്…ഏഹ്, ആക്ഷേ… ടി.. ന്താടി അവന്…”” കേട്ടെങ്കിലും മറുപടി പറയാൻ കഴിയാതെ ഫോൺ നിലത്തേക് വീണിരുന്നു, ഞാൻ ആ ബൈക്കിലേക്ക് തല ചാരി,

 

 

 

പിന്നെ ആരോ വന്നെന്നെ തട്ടി വിളിച്ചു, കവിളിൽ ഒരടി കിട്ടിയ വേദന… ഞാൻ അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറന്നു.. ആരായാലും ഒടുക്കത്തെ അടിയായി പോയി, ഇനിയൊന്നുടെ കിട്ടാൻ വയ്യാത്തോണ്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു,

 

വിശാല്… തോന്നി അത് അങ്ങനെ വരൂ.. അങ്ങനെ സംഭവിക്കു….

കൂടെ ആൻഡ്രസ്സയും അപർണ്ണയുമുണ്ട്…

 

അപർണ്ണയെന്റെ കൈ അവളുടെ തോളിലൂടെയിട്ട് ചേർത്തു പിടിച്ചു, മറുതലക്കൽ വിശാലും,

 

 

“” ഇല്ലേച്ചി കുഴപ്പോന്നുല്ല,,

അവരാവിലെയൊന്നും കഴിച്ചില്ലായിരുന്നു…ചിലപ്പോ അതിന്റെയാവും..

 

ഓഹ് വേണ്ട… വേണ്ട ഹോസ്പിറ്റലിലൊന്നും കൊണ്ടൊണ്ടാ ഇതിപ്പോ ഓക്കേ ആവും.. ഓക്കേ….ഞാൻ വിളിക്കാം. “”

 

 

അവൻ ഫോൺ കട്ടാക്കി ന്നെയും താങ്ങി രണ്ടും മുന്നോട്ട് നടന്നു,

 

 

“” ടാ അങ്ങോട്ടിരിതാം… “” മുന്നിലെ കടയിലേക്ക് ചൂണ്ടി അവളത് പറഞ്ഞതും, നനവ് വീണു കാഴ്ച മങ്ങിയ പോലെ ആരോ കടയിലേക്ക് ന്തോ പറഞ്ഞു ഓടുന്ന കണ്ടു,..

 

ന്നെ അവിടെ ഇരുത്തിയതും, ചുണ്ടിലേക്ക് ന്തോ വന്നു മുട്ടി, ഉപ്പ്…

 

ഞാൻ കണ്ണോന്ന് ചിമ്മി തുറന്നു, നാരങ്ങ വെള്ളം, ഞാൻ മുകളിലേക്ക് നോക്കി, പരിഭ്രാന്തിയോടെ ആൻഡ്രേസ്സ… അവളെന്റെ മുന്നിൽ മുട്ട് കുത്തി ന്റെ വായിലേക്ക് വീണ്ടും ആ വെള്ളം കമഴ്ത്തി.. ഒറ്റ വലിക്ക് ന്നെ കൊണ്ടത് കുടിപ്പിച്ചതും, അവളൊന്ന് ന്നെ നോക്കി ഒപ്പം മറ്റു നാല് കണ്ണുകളും ഞാൻ കണ്ണോന്ന് മിഴിച്ചു നോക്കി, ഓക്കേ ആയെന്ന് കണ്ടതും വിശാല് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി, ഞാൻ അപർണ്ണ യുടെ തോളിലേക്ക് ചാഞ്ഞു, ആ കൈകൾ ന്റെ തലയിൽ തഴുകി

 

 

“” ഓക്കേ ആയോ ആ കൊച്ച്… “” കടയിലെ ചേട്ടൻ ചോദിച്ചതും

 

 

“” ആഹ്ഹ് അവനൊക്കെയായി… ചേട്ടാ മൂന്ന് ലിം കൂടെ എടുത്തോ… “”

 

 

ഞാൻ അപർണ്ണയെ തോണ്ടി, നിക്കുടെ ന്ന് പറഞ്ഞതും അവളത് വിളിച്ചു പറഞ്ഞു.അവൻ തലയനക്കി, ഒരു സിഗരറ്റ് വാങ്ങുന്ന കണ്ടു, ഒരു പഫ് ചോദിച്ചാലോ… അല്ലെ വേണ്ട ഇനി ചുമച്ചു ചാവാൻ വയ്യ…

 

 

“” മോനെ… പരീക്ഷയാവുമ്പോ വിജയങ്ങളുമുണ്ടാവാം… തോൽവികളുമുണ്ടാവാം… അതൊക്കെ നമ്മൾ തരണം ചെയ്യണം, എന്നാലേ നമ്മക്ക് അടുത്ത ലക്ഷ്യത്തിലേക്ക് പിടിച്ചു കേറാൻ കഴിയു… അല്ലാതെ ആത്മഹത്യാ ഒന്നിനും പരിഹാരമല്ല… “”

Updated: July 14, 2026 — 2:12 pm

Leave a Reply

Your email address will not be published. Required fields are marked *