“” അത് സാരയില്ല ചേച്ചി കുഞ്ഞവിടെ ഇരുന്നോട്ടെ….”” ഞനൊരു ചിരിയോടെ ആ കുറുമ്പിയുടെ കവിളിൽ തട്ടി അവിടുന്ന് എഴുന്നേറ്റു. നേരെ ചുറ്റും നോക്കി വെളിയിലേക്ക് ഇറങ്ങി, ഒന്ന് പുകക്കുക അതാണ് ലക്ഷ്യം..
ഞാൻ നേരെ ബാത്‌റൂമിന്റെ ഭാഗത്തെ ഡോറിൽ ചാരി നിന്ന് ഒന്ന് കത്തിച്ചു, ടി ടി ർ വന്ന് കണ്ട തീർന്ന്,
വലിയിപ്പോ ഇടക്കെ ഉള്ളു.. അല്ല അങ്ങനെ ആക്കേണ്ടി വന്നു അവള് കാരണം.
കത്തി തീർന്ന സിഗരറ്റും കളഞ്ഞു ഞാൻ പോക്കറ്റിൽ കിടന്ന സെന്റർ ഫ്രഷും ചവച്ചു കയ്യിൽ കരുതിയ അത്തറും പുരട്ടി,
കുറച്ച് കഴിഞ്ഞു ഞാൻ തിരിച്ചു സീറ്റിലേക്ക് നടന്നു.
“” വേണ്ട വിളിക്കണ്ട കിടന്നോട്ടെ… “” ഞാൻ ഡോർ തുറന്ന് കയറിയതും ആ പുള്ളി കൊച്ചിനെ വിളിക്കാൻ ആഞ്ഞത് കണ്ടതും ഞനത് തടഞ്ഞു.
പതിയെ അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ താഴെ വിൻഡോയോട് ചേർന്നിരുന്നു.
“” മോനെവിടെക്കാ…?? “” പുറത്തെ കാഴ്ചകളിൽ ഉടക്കി നിന്ന കണ്ണുകളെ ഞാൻ ന്റെ സൈഡിലേക്ക് നീക്കി,
“” ഞാൻ ബാംഗ്ലൂരു വരെ… നിങ്ങളൊക്കെ ങ്ങോട്ടാ… “”
ആ ചേച്ചി ചോദിച്ചതും ഞനൊന്ന് ചിരിച്ചു,
“” ഞങ്ങളും അങ്ങോട്ടാ… ചേട്ടന് ബാംഗ്ലൂർക്ക് ട്രാൻസ്ഫറായി…””
ഞനൊന്ന് ചിരിച്ചു പുള്ളിക്ക് നേരെ കൈ നീട്ടി പേര് പറഞ്ഞു ഉടനെ പുള്ളിയും ചിരിയോടെ തന്നെ
പരിചയപ്പെടുത്തി.
“” എന്റെ പേര് തമ്പി ആചാര്യ… ഫുഡ് ഇൻസ്‌പെക്ടർ ആണ്… ഇതെന്റെ ഭാര്യ സീത… ഇത് മൂത്ത മോള് ഐതിഹ്യ, അത് രണ്ടാമത്തത് ചൈതന്യ.. “”
പുള്ളി ഒറ്റ ശ്വാസത്തിൽ കണക്കെടുപ്പ് വിവരിച്ചപ്പോ ഞനൊന്ന് ചിരിച്ചു ല്ലാരേം നോക്കി. അപ്പോളാണ് ആ പെണ്ണ് പുസ്തകത്തിൽ നിന്ന് തലയെടുക്കുന്നത് തന്നെ…
“” മോനവിടെ പഠിക്കയാണോ…?? അതോ ജോലി യോ മറ്റോ…?? “”
“” ജോലിക്കായിട്ട് പോവാ… ചെന്നിട്ട് വേണം ല്ലാമോന്ന് ശെരിയാക്കാൻ… “”
അതിന് രണ്ടാളും ഒന്ന് ചിരിച്ചു, മറ്റേത് വീണ്ടും പുസ്തകത്തിൽ, ഇവളിത് ന്തോന്നാ ഇത്ര കാര്യമായിട്ട് വായിക്കുന്നെ, മറ്റൊന്നും ശ്രദ്ധിക്കാതെ വായിക്കുന്നത് കണ്ടപ്പോ എന്താണെന്ന് അറിയാൻ ഒരു തോര… അവരൊന്ന് തിരിഞ്ഞ സമയം ഞാനവളുടെ കയ്യിലെ ബുക്കിലേക്ക് നോക്കി,
” HARRY POTTER ”
ഞാനതിലേക്കൊന്ന് നോക്കി, ന്റെ മുഖത്തേക്ക് ഒരു ചിരി ഒഴുകിയെത്തി..
അവൾ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ വയ്ക്കുന്നതല്ല..!! ആ വായന അവളെ ചുറ്റുമുള്ളതിനെയൊന്നും ശ്രദ്ധിക്കാൻ അനുവദിക്കുന്നില്ല ന്ന് പറയുന്നതാവും ശരി… ആ പുസ്തകം വായിക്കണമെങ്കിൽ ഒരു കടലോളം ക്ഷമ വേണം..
കാരണം… ജീവിതം തോറ്റടത്തുനിന്നും തന്റെ കൈ കുഞ്ഞിനേം നെഞ്ചിലേറ്റിയൊരുവൾ ആത്മഹത്യയുടെയും ദാരിദ്യത്തിന്റെയും വക്കിൽ നിന്നും എഴുതികൂട്ടിയ കഥയാണത്… അപ്പോൾ ആ കഥ വായിക്കണമെങ്കിൽ ക്ഷമ അല്പം നീളും….
“” മോനൊരു ബുദ്ധിമുട്ടായില്ലേ…?? “”
അയാൾ ന്നോട് ക്ഷമയോടെ ചോദിച്ചു കുട്ടിയിലേക്ക് കണ്ണ് കാണിച്ചു, അവളെപ്പോളെ ഉറക്കം പിടിച്ചിരുന്നു.
“” ഏയ്യ്… അവള് കൊച്ചല്ലേ അവക്കെന്തറിയാം..അതൊന്നും കുഴപ്പോയില്ല..””
ഞനൊന്ന് ചിരിച്ചു, നേരെ സൈഡിലേക്ക് തല ചാരി പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. ആ കിടത്തത്തിൽ ഞനൊന്ന് മയങ്ങി പോയിരുന്നു,.
ഇടക്കെപ്പോളോ ട്രെയിൻ ഒന്ന് കുലുങ്ങിയപ്പോളാണ് ഞാൻ കണ്ണ് തുറക്കുന്നത്, ചുറ്റും നോക്കി ആകെയൊരു മന്തത.. ഇതെവിടാ സ്ഥലം, ഞാനെങ്ങനെ ഇവിടെ വന്നു,
ആകെയൊരു വ്യക്തതക്കുറവ്, ഞാൻ കണ്ണോന്ന് തിരുമ്മി, ഓഹ് ഇപ്പോ ബോധം വന്നു.
വാച്ചിലേക്ക് നോക്കി പതിനൊന്നു മണിയോ…
ഞാൻ വിന്ഡോ യിലൂടെ വെളിയിലേക്ക് നോക്കി, ഇരുട്ട്,
“” നോക്കണ്ട എത്തിട്ടില്ല….”” അപ്പുറത്തു നിന്ന് ഒരു ചിരി. ന്റെ നോട്ടോം ഭാവോം കണ്ട് അവരെല്ലാമോന്ന് ചിരിച്ചു, തിരിച്ചു ഞാനും ഒന്ന് ചിരിച്ചു, ഞാൻ ഫോൺ വെറുതെ കയ്യിലെടുത്തു
